Just In
- 4 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 16 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്ണമായും അകറ്റും ആയുര്വ്വേദം
- 21 hrs ago
മീനം രാശിയില് വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- 22 hrs ago
കൊളസ്ട്രോളില് വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്ട്രോള് കൂട്ടാന് കഴിക്കേണ്ട ഭക്ഷണം ഇത്
Don't Miss
- News
ഉണ്ണി മുകുന്ദന് മാപ്പ് പറയുന്ന ഓഡിയോ എന്തുകൊണ്ട് പുറത്ത് വിട്ടില്ല: കൂടുതല് വിശദീകരണവുമായി സായി
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന് ഈ സ്ഥിര നിക്ഷേപം നോക്കാം
- Sports
IPL 2023: ഇവര് കസറിയാല് സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില് ബെസ്റ്റ്, അറിയാം
- Movies
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
- Automobiles
നോ പ്ലാന്സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള് എഞ്ചിന് നല്കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ശലഭാസനത്തില് മാറാത്ത നടുവേദനയില്ല: എത്ര കഠിനമെങ്കിലും വേദന മാറ്റാം
നടുവേദന എന്നത് എപ്പോഴും നിങ്ങളില് അസ്വസ്ഥതയും പ്രശ്നങ്ങളും ഉണ്ടാക്കുന്നതായിരിക്കാം. എന്നാല് നടുവേദനയെ പ്രതിരോധിക്കുന്നതിന് വേണ്ടി ശലഭാസനം ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഗുണങ്ങള് മാത്രമേ നല്കുന്നുള്ളൂ എന്നതാണ് സത്യം. യോഗയുടെ ഏറ്റവും അറിയപ്പെടുന്ന പോസുകളില് ഒന്നാണ് ശലഭാസനം. ഇത് നിങ്ങളുടെ നട്ടെല്ലിന്റെ ആരോഗ്യവും കരുത്തും വര്ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ അസ്വസ്ഥതകള് ഉണ്ടാക്കുന്ന പല പ്രശ്നങ്ങളില് നിന്നും പൂര്ണമായും വിടുതല് നല്കുന്ന ഒരു യോഗ പോസ് കൂടിയാണ്.
ശലഭാസനം ചെയ്യുമ്പോള് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളും കൂടിയുണ്ട്. ഇത് ഏത് വിധത്തിലും ആരോഗ്യത്തിനും കൂടി വേണ്ടിയുള്ള തിരഞ്ഞെടുപ്പാണ്. ശലഭാസനം ചെയ്യുന്നത് പലപ്പോഴും ആദ്യം അല്പം വെല്ലുവിളിയായി തോന്നാമെങ്കിലും ഇതൊരിക്കലും ഒരു വലിയ ഭീകരമായ യോഗ പോസ് അല്ല. എങ്കിലും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളും ഉണ്ട്. യോഗാസനത്തില് ശലഭാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണം നല്കുന്നു എന്ന് നമുക്ക് നോക്കാം.

എങ്ങനെ ചെയ്യാം
ശലഭാസനത്തില് പല തരത്തിലുള്ള കാര്യങ്ങള് ഉണ്ട്. ഇതില് അര്ദ്ധ ശലഭാസനവും പൂര്ണ ശലഭാസനവും ഉണ്ട്. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം യോഗ മാറ്റില് മകരാസനത്തില് കിടക്കുക. അതായത് കമിഴ്ന്ന് കിടക്കുക. പിന്നീട് സാവധാനം കാല് ചേര്ത്ത് വെച്ച് കൈകള് രണ്ടും നിങ്ങളുടെ രണ്ട് തുടകള്ക്കും താഴെ വെക്കുക. അതിന് ശേഷം താടി നിലത്ത് മുട്ടിച്ച് വെക്കുക. പതിയേ കാലുകള് രണ്ടും ഒരുപോലെ ഉയര്ത്തുക. പരമാവധി കാലുകള് രണ്ടും സ്ട്രെച്ച് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ശ്വാസോച്ഛ്വസം കൃത്യമായി നടത്തുക. മുഖത്ത് ഒരു ചിരി വരുത്തുന്നതിന് ശ്രദ്ധിക്കണം. മുഖത്തെ പേശികള് വലിച്ച് പിടിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ചിത്രശലഭത്തിന്റെ പോലെയായിരിക്കും നമ്മുടെ ശരീരം. ശരീരത്തിന്റെ ഭാരം നിങ്ങളുടെ പെല്വിസിലും വയറിലുമായി നല്കുന്നതിന് ശ്രദ്ധിക്കണം. പിന്നീട് പതുക്കെ ആരംഭസ്ഥാനത്തേക്ക് തന്നെ മടങ്ങുക. പിന്നീട് മകരാസനത്തില് കിടക്കുക. ചെറിയ വിശ്രമത്തിന് ശേഷം ഇത് വീണ്ടും ആവര്ത്തിക്കുക..

ഓര്ത്തിരിക്കേണ്ടത്
ശലഭാസനം ചെയ്യുമ്പോള് നിങ്ങള് ഓര്ത്തിരിക്കേണ്ട ചില കാര്യങ്ങള് ഉണ്ട്. അവയില് വരുന്നതാണ് നിങ്ങളുടെ തോളുകളും താടിയും കഴിവതും നിലത്ത് തന്ന ചേര്ന്നിരിക്കുന്നതിന് ശ്രദ്ധിക്കണം. കാലുകള് മുട്ട് മടക്കാതെ പൂര്ണമായും നിവര്ന്നിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ കാല്വിരലുകളും നിവര്ന്നിരിക്കുന്നതിന് ശ്രദ്ധിക്കണം. വയറിന്റെ ബാലന്സില് വേണം പോസ് പൂര്ത്തിയാക്കുന്നതിന്. മുഖത്തെ പേശികള് പിടിച്ച് വെക്കരുത്. പേശികള് പിടിച്ച് മുറുക്കി വെക്കുന്നത് നിങ്ങളുടെ മുഖത്ത് ചുളിവുകള് വര്ദ്ധിപ്പിക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള് ശ്രദ്ധിക്കണം.

ഗുണങ്ങള്
ശലഭാസനം ചെയ്യുന്നതിന്റെ ഗുണങ്ങള് എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ശലഭാസനം ചെയ്യുന്നതിലൂടെ നിങ്ങള്ക്ക് ശരീരത്തിലെ പേശികളെ ശക്തിപ്പെടുത്തുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ നിതംബ ഭാഗത്തെ പേശികളെ ശക്തിപ്പെടുത്തുന്നതിനും കൈകള്, തുടകള്, ഉപ്പൂറ്റി എന്നീ ഭാഗങ്ങളില് കരുത്ത് വര്ദ്ധിപ്പിക്കുന്നതിനും ശലഭാസനം സഹായിക്കുന്നു. തോളുകള്, നെഞ്ച്, വയറ്, തുടകള്, വയറിലെ അവയവങ്ങള്, പുറം പേശികള് എന്നിവയില് സ്ട്രെച്ച് നല്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്.

ഗുണങ്ങള്
ശരീരത്തിന്റെ പല ഭാഗത്തേക്കും രക്തചംക്രമണം മെച്ചപ്പെടുത്തുകയും രക്തത്തിലെ ഓക്സിജന്റെ അളവ് വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നാഡി വ്യവസ്ഥയുടെ ആരോഗ്യത്തിനും സഹാ്യിക്കുന്നു. വയറിലെ മസിലുകള്ക്ക് ബലം നല്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. കൊഴുപ്പ് കുറക്കുന്ന കാര്യത്തില് എപ്പോഴും മുന്നില് തന്നെയാണ് ശലഭാസനം. ഇത് കൂടാതെ ആരോഗ്യകരമായ ദഹനത്തിനും സഹായിക്കുന്നുണ്ട് ശലഭാസനം. പല രോഗാവസ്ഥയേയും തരണം ചെയ്യുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും സഹായിക്കുന്നു ശലഭാസനം.

ഗുണങ്ങള്
ശലഭാസനം പരിശീലിക്കുന്നത് ശരീരത്തിന്റെ ഉദരഭാഗത്ത് വളരെയധികം സമ്മര്ദ്ദം ചെലുത്തുന്നു. ഇതിലൂടെ നിങ്ങളുടെ ശ്വാസകോശം, ഹൃദയം തുടങ്ങിയ ശരീരത്തിലെ ചില സുപ്രധാന അവയവങ്ങളിലേക്ക് രക്തയോട്ടം വര്ദ്ധിക്കുകയും ഈ അവയവങ്ങളുടെ ഊര്ജ്ജവും കാര്യക്ഷമതയും വര്ദ്ധിപ്പിക്കുന്നു. നട്ടെല്ലിന് നല്കുന്ന ഗുണങ്ങള് തന്നെയാണ് മികച്ചത്. അത് നിങ്ങളുടെ നട്ടെല്ല് സ്ട്രെച്ച് ചെയ്യുകയും അരക്കെട്ടിനും കരുത്തും നടുവേദനയെന്ന വില്ലനെ പൂര്ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. കൂടാതെ ശലഭാസനം ചെയ്യുന്നത് മൂത്രാശയത്തിനും പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കും ഗുണം ചെയ്യും.

ഗുണങ്ങള്
കഴുത്ത് വേദന പോലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ശലഭാസനം ശീലമാക്കാവുന്നതാണ്. സന്ധികളിലുണ്ടാവുന്ന പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും നമുക്ക് ശലഭാസനം ചെയ്യാവുന്നതാണ്. കൂടാതെ സ്ത്രീകളില് ആര്ത്തവവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന അസ്വസ്ഥതകള പ്രതിരോധിക്കുന്നതിനും ശലഭാസനം സഹായിക്കുന്നു. വഴങ്ങാത്ത ശരീരത്തെ വഴക്കുന്നതിനും ബാലന്സ് ശക്തി ശക്തി എന്നിവ വര്ദ്ധിപ്പിക്കുന്നതിനും ഈ പോസ് വളരെയധികം സഹായിക്കുന്നു. കൂടാതെ ശ്വാസോച്ഛ്വാസം പിടിച്ച് ചെയ്യുന്നതിനാല് അല്പം മാനസികാരോഗ്യവും അത്യാവശ്യമാണ്.
പവനമുക്താസനം:
നടുവേദന
തീവ്രമെങ്കിലും
മാറ്റാം:
സുഖകരമായ
ദഹനവും