For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മയുടെ വയര്‍ കുഞ്ഞിന്റെ ആരോഗ്യം പറയും

അമ്മയുടെ വയര്‍ കുഞ്ഞിന്റെ ആരോഗ്യം പറയും

|

ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ആരോഗ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് കുഞ്ഞിന്റെ ആരോഗ്യമെന്നു പറഞ്ഞാല്‍ തെറ്റില്ല. അമ്മ കഴിയ്ക്കുന്ന ഭക്ഷണം, അമ്മയുടെ ആരോഗ്യസ്ഥിതി, അമ്മയുടെ അസുഖം, അമ്മയുടെ മൂഡ് തുടങ്ങി എല്ലാറ്റിനും വയററിലെ കുഞ്ഞ് അമ്മയോടു കടപ്പെട്ടിരിയ്ക്കുന്നുവെന്നു പറയണം.

അമ്മയുടെ ശരീരം നോക്കിയാല്‍, അമ്മയുടെ ആരോഗ്യ സ്ഥിതി നോക്കിയാല്‍ വയറ്റിലുള്ള കുഞ്ഞിന്റെ ആരോഗ്യത്തെ പറ്റിയും അറിയാം. ഇതിനായി ചില വഴികളുണ്ട്. എങ്ങനെയാണ് അമ്മയുടെ ശരീരം, അമ്മയ്ക്കുണ്ടാകുന്ന ചില കാര്യങ്ങള്‍, കുഞ്ഞിന്റെ ആരോഗ്യ സൂചകമാണെന്നു പറയുന്നതെന്നറിയൂ,

മോണിംഗ് സിക്‌നസ്

മോണിംഗ് സിക്‌നസ്

ഗര്‍ഭകാലത്തു ഛര്‍ദി, മോണിംഗ് സിക്‌നസ് സാധാരണ സംഭവമാണ്. ഇത് അമ്മയ്ക്ക് പലപ്പോഴും ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നുമാണ്. എന്നാല്‍ മോണിംഗ് സിക്‌നസ് ആരോഗ്യകരമായ ഗര്‍ഭത്തിന്റെ സൂചനയാണ്. അമ്മ ഛര്‍ദിച്ചാലും കുഞ്ഞിന് ആരോഗ്യം എന്നു പറയാം.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് വയര് വലുപ്പം മാസം കഴിയുന്തോറും വര്‍ദ്ധിയ്ക്കുക തന്നെ വേണം. കുഞ്ഞു വളരുന്നതിന് അനുസരിച്ചാണ് ഗര്‍ഭപാത്രം വികസിയ്ക്കുന്നതും വയര്‍ വലുതാകുന്നതും. കുഞ്ഞിന് വളര്‍ച്ച കുറവെങ്കില്‍ വയറിനും സാധാരണയേക്കാള്‍ വലിപ്പം കുറവാകും. ഇതു കൊണ്ടു തന്നെ വയറിന് വലിപ്പം വര്‍ദ്ധിയ്ക്കുകയെന്നത് ഏറെ പ്രധാനമാണ്. ഇത് കുഞ്ഞിന്റെ വലിപ്പത്തിന്റെ, ആരോഗ്യത്തിന്റെ സൂചനയുമാണ്.

ഹോര്‍മോണുകള്‍

ഹോര്‍മോണുകള്‍

അമ്മയുടെ ശരീരത്തിലെ ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം തൃപ്തികരമാണെന്നു സൂചിപ്പിയ്ക്കുന്ന ഒന്നാണ്.ഗര്‍ഭകാലത്ത് ഒരു സ്ത്രീയ്ക്ക് 400 മില്ലിഗ്രാം പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ ആവശ്യമുണ്ട്. 1200 ഗ്രാം ഈസ്ട്രജനും. പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ ആണ് മാസമുറ അകറ്റി നിര്‍ത്തുന്നതും ഗര്‍ഭപാത്രത്തിലെ എന്‍ഡോമെട്രിയത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്. ഈസ്ട്രജന്‍ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും യൂട്രസ് വലുതാകാനുമെല്ലാം അത്യാവശ്യമാണ്. കൃത്യമായി ഹോര്‍മോണ്‍ തോതെങ്കില്‍ ആരോഗ്യമുള്ള കുഞ്ഞെന്നാണ് അര്‍ത്ഥമാക്കുന്നത്

അമ്മയുടെ തൂക്കം

അമ്മയുടെ തൂക്കം

അമ്മയുടെ തൂക്കം ഗര്‍ഭകാലത്തു ക്രമാനുസൃതമായി വര്‍ദ്ധിയ്‌ക്കേണ്ടത്, വര്‍ദ്ധിയ്ക്കുന്നത് കുഞ്ഞിന്റെ ആരോഗ്യ സൂചന കൂടിയാണ്. കുഞ്ഞിനും വലിപ്പം വര്‍ദ്ധിയ്ക്കുന്നുവെന്നതിന്റെ സൂചന. ആവശ്യത്തിനു തൂക്കമെന്നതിന്റെ സൂചന.ഗര്‍ഭകാലത്ത് 13-15 കിലോ വരെ അമ്മയ്ക്കു തൂക്കം കൂടുന്നത് സര്‍വസാധാരണയാണ്. ഇത് ആരോഗ്യകരമായ ഗര്‍ഭസ്ഥ ശിശുവിനെ സൂചിപ്പിയ്ക്കുന്ന ഒന്നുമാണ്. അമ്മയ്ക്ക് ആവശ്യത്തിന് തൂക്കമില്ലെങ്കില്‍ കുഞ്ഞിന് തൂക്കം കുറവാണെന്നോ വേണ്ടത്ര ആരോഗ്യമില്ലെന്നോ സൂചിപ്പിയ്ക്കുന്നു.

കുഞ്ഞിന്റെ ഹൃദയമിടിപ്പു

കുഞ്ഞിന്റെ ഹൃദയമിടിപ്പു

കുഞ്ഞിന്റെ ഹൃദയമിടിപ്പു പരിശോധിയ്ക്കുന്നതാണ് മറ്റൊരു ആരോഗ്യപരമായ സൂചന നല്‍കുന്ന ഒന്ന്. 1 മിനി്റ്റില്‍ 110നും 160നും മധ്യേയായിരിയ്ക്കും, ഇത്തരം ഹൃദയമിടിപ്പ്. ഇതില്‍ വ്യത്യാസങ്ങള്‍ വരുന്നത് കുഞ്ഞിന്റെ ഹൃദയത്തിനുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സൂചിപ്പിയ്ക്കുന്നു. ഹൃദയമിടിപ്പു കുറയുന്നതും വല്ലാതെ കൂടുന്നതുമെല്ലാം അപകടം തന്നെയാണ്.

വയറ്റിലെ കുഞ്ഞിന്റെ ചലനം

വയറ്റിലെ കുഞ്ഞിന്റെ ചലനം

വയറ്റിലെ കുഞ്ഞിന്റെ ചലനം കുഞ്ഞിന്റെ ആരോഗ്യ സൂചനയാണ്. 4-5 മാസം മുതല്‍ കുഞ്ഞിന്റെ ചലനങ്ങള്‍ അമ്മയ്ക്ക് അനുഭവിച്ചറിയാം. കുഞ്ഞിന്റെ ഇത്തരം ചലനങ്ങള്‍ കുഞ്ഞിന് ആവശ്യമായ ഓക്‌സിജനും മറ്റ് പോഷകങ്ങളും ലഭിയ്ക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ് നല്‍കുന്നത്. കുഞ്ഞ് ശരിയായ തോതില്‍ വളരുന്നുവെന്നും ജീവനുണ്ടെന്നതിന്റെയും എല്ലാം സൂചന.

പ്രസവത്തോടടുക്കുന്തോറും

പ്രസവത്തോടടുക്കുന്തോറും

പ്രസവത്തോടടുക്കുന്തോറും ചലനം കുറയുന്നതായി തോന്നും. കുഞ്ഞിന് വലിപ്പം കൂടുമ്പോള്‍ മുന്‍പത്തെ അത്രയും ചലിയ്ക്കാന്‍ സ്ഥലം ലഭിയ്ക്കാത്തത് ഒരു കാരണമാണ്. എന്നാല്‍ തീരെ ചലനം നിലയ്ക്കുകയോ പെട്ടെന്നു ചലനമില്ലാതാകുകയോ ചെയ്താല്‍ ഇത് നല്ലതല്ല.

English summary

Signals From Mother That Baby Inside Is Healthy

Signals From Mother That Baby Inside Is Healthy, Read more to know about,
Story first published: Wednesday, August 28, 2019, 23:32 [IST]
X
Desktop Bottom Promotion