For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭധാരണം ഈ പ്രായത്തിന് ശേഷമെങ്കിൽ അപകടം

|

പ്രായം കൂടുന്തോറും സ്ത്രീകളുടെ ഗര്‍ഭധാരണ ശേഷി കുറഞ്ഞ് വരുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഇന്നത്തെ കാലത്ത് പലരും വൈകിയുള്ള വിവാഹത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. ജോലിയും പഠിത്തവും എല്ലാമായി 30-കളില്‍ വിവാഹം കഴിക്കുന്നവരാണ് ഇന്ന് പലരും. എന്നാൽ ഇന്ന് പലരും അമ്മയാവുന്നത് പലപ്പോഴും നാല്‍പ്പതിന് ശേഷം മാറ്റി വെക്കാറുണ്ട്. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങൾ നിങ്ങളുടെജീവിതത്തിൽ ഉണ്ടാക്കുന്നുണ്ട്. വന്ധ്യതയെന്ന വില്ലന്‍ പലപ്പോഴും ഇവരുടെ ജീവിതത്തിൽ ഒരു വെല്ലുവിളിയായി എത്താറുണ്ട്.എന്നാൽ നാൽപതിന് ശേഷം ഗർഭം ധരിക്കുന്നവർ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങൾ ഉണ്ട്.

Most read: ഗർഭധാരണത്തിന് തടസ്സം നിൽക്കും പ്രധാന കാരണം ഇതാവാംMost read: ഗർഭധാരണത്തിന് തടസ്സം നിൽക്കും പ്രധാന കാരണം ഇതാവാം

വന്ധ്യതക്ക് ചികിത്സ തേടി എത്തുന്നവരുടെ എണ്ണവും കുറവല്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും വന്ധ്യത പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. മുപ്പത്തി അഞ്ചിന് ശേഷം തന്നെ ഗർഭധാരണം പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് അതിന് വേണ്ടി ചികിത്സ നടത്തുക മാത്രമാണ് പോംവഴി. മുപ്പത്തി അഞ്ചിന് ശേഷം അല്ലെങ്കിൽ നാൽപ്പതിന് ശേഷം ഗർഭം ധരിക്കുമ്പോൾ ചില കാര്യങ്ങൾ അല്ലെങ്കിൽ അപകടങ്ങൾ അറിഞ്ഞിരിക്കണം.

ഗർഭധാരണ ശേഷം

ഗർഭധാരണ ശേഷം

35 -40 വയസ്സിന് ശേഷം സ്ത്രീകളുടെ ഗര്‍ഭധാരണശേഷി കുറയും. പ്രായമേറിയവര്‍ക്ക് ഗര്‍ഭധാരണത്തിന് കൂടുതല്‍ സമയമെടുക്കുകയോ, പ്രയാസങ്ങള്‍ നേരിടുകയോ ചെയ്യും. 35 വയസ്സിന് ശേഷം ഗര്‍ഭം ധരിക്കുന്നവര്‍ക്ക് ഗര്‍ഭകാലത്തുള്ള പ്രമേഹം, എന്‍ഡോമെട്രിയോസിസ്, മൂത്രത്തിലെ പ്രോട്ടീന്‍ തുടങ്ങിയവ ഉണ്ടാകും. ഇത് ഗർഭസ്ഥശിശുവിന് വെല്ലുവിളികൾ ഓരോ ആഴ്ചയിലും ഉണ്ടാക്കുന്നുണ്ട്.

പ്രസവത്തിനു ശേഷം വീണ്ടും

പ്രസവത്തിനു ശേഷം വീണ്ടും

ആദ്യത്തെ പ്രസവത്തിനു ശേഷം ശേഷം നിങ്ങളുടെ പ്രായം കൂടിയിട്ടില്ലെങ്കില്‍ ഗര്‍ഭധാരണം കുഴപ്പമില്ല. മാത്രമല്ല തൈറോയ്ഡ്, പ്രമേഹം പോലുള്ള രോഗങ്ങള്‍ ബാധിച്ചിട്ടില്ലെങ്കില്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കാവുന്നതാണ്. എന്നാൽ നാൽപ്പത് വയസ്സിന് ശേഷമാണെങ്കിൽ അത് അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍ സാധാരണ കഴിക്കുന്നവര്‍ അത് ഒഴിവാക്കിയാല്‍ ഗര്‍ഭധാരണം സംഭവിക്കും. ചിലപ്പോള്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന ഗര്‍ഭം ധരിക്കാത്ത സ്ത്രീക്ക് അത് നിര്‍ത്തി മരുന്നുകള്‍ വഴി അണ്ഡവിസര്‍ജ്ജനത്തിന് പ്രേരിപ്പിച്ചാല്‍ ആ ആര്‍ത്തവചക്രത്തില്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഇതെല്ലാം നാൽപ്പതിന് ശേ,ം ഉണ്ടാക്കുന്ന ഗർഭത്തിൽ എന്തൊക്കെ പ്രശ്നങ്ങൾ നൽകുന്നുണ്ടെന്ന് പറയാൻ സാധിക്കില്ല.

ബുദ്ധിമുട്ടുകള്‍

ബുദ്ധിമുട്ടുകള്‍

ഗര്‍ഭധാരണത്തിന് ശ്രമിക്കാതെ പ്രായമാകുമ്പോള്‍ ഗര്‍ഭം ധരിക്കുന്ന അവസ്ഥയാണെങ്കില്‍ അതിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വരുന്നുണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം. ഇത് തിരിച്ചറിഞ്ഞ ശേഷം മാത്രമേ ഗർഭധാരണത്തിന് ശ്രമിക്കാവൂ.

പ്രസവം ബുദ്ധിമുട്ടിലാവുന്നു

പ്രസവം ബുദ്ധിമുട്ടിലാവുന്നു

പ്രായം കൂടുന്തോറും സ്വാഭാവിക പ്രസവം നടക്കാനുള്ള സാധ്യതയും കുറയുന്നു. ഇത് പല തരത്തില്‍ അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വളരെ ദോഷകരമായി ബാധിക്കുന്നു. പലരിലും പ്രായമേറിയ പ്രഗ്നന്‍സി സിസേറിയനിലേക്കാണ് നയിക്കുന്നത്.

കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞിന്റെ ആരോഗ്യം പലപ്പോഴും വൈകിയുള്ള ഗര്‍ഭധാരണത്തില്‍ പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യവും കൂടി കണക്കിലെടുത്താല്‍ വൈകിയുള്ള ഗര്‍ഭധാരണം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇക്കാര്യവും അമ്മയാവാൻ തയ്യാറെടുക്കുന്ന സ്ഥിതിക്ക് അറിഞ്ഞിരിക്കണം.

കുഞ്ഞിലെ വൈകല്യങ്ങള്‍

കുഞ്ഞിലെ വൈകല്യങ്ങള്‍

ഗര്‍ഭധാരണത്തിന് സമയം വൈകിയാല്‍ അത് കുഞ്ഞിന് വൈകല്യങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നു. മാത്രമല്ല പല വിധത്തിലുള്ള പ്രശ്‌നങ്ങളും കുഞ്ഞിന് ഭാവിയില്‍ ഉണ്ടാവാന്‍ ഇത് കാരണമാകുന്നു. ചിലരില്‍ സ്വാഭാവിക പ്രസവത്തിന് ബുദ്ധിമുട്ടും നേരിടുന്നു. അതുകൊണ്ട് തന്നെ വൈകിയുള്ള ഗര്‍ഭധാരണത്തിന് പലപ്പോഴും ഉണ്ടാവുന്ന പ്രശ്‌നമാണ് സിസേറിയന്‍. സിസേറിയന്‍ ഇവരില്‍ വളരെ കൂടുതലായിരിക്കും.

Read more about: pregnancy ഗർഭം
English summary

risk factors of pregnancy after 40

We have listed some of the risk factors of pregnancy after 40's read on.
Story first published: Saturday, September 7, 2019, 22:04 [IST]
X
Desktop Bottom Promotion