For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിനുള്ളിൽ കുഞ്ഞാവയുടെ കിടപ്പ് അപകടാവസ്ഥയിലോ?

|

ഗർഭിണിയാണെന്ന് അറിയുന്ന നിമിഷം മുതൽ തന്നെ അമ്മയായി മാറുന്നവരാണ് ഓരോ സ്ത്രീയും. എന്നാല്‍ അതേ ഗർഭത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പലപ്പോഴും നിങ്ങളുടെയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുന്നവരാണ്. അതുകൊണ്ട് തന്നെ ഓരോ ഘട്ടത്തിലും ഓരോ സമയത്തും വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ഗര്‍ഭം ഉറപ്പിച്ച് കഴിഞ്ഞാൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഒരിക്കലും വൈകാതെ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. അമ്മക്കും കുഞ്ഞിനും അപകടങ്ങൾ ഒന്നുമില്ലാതിരിക്കുന്നതിനാണ് നമ്മൾ മറ്റെന്തിനേക്കാളും പ്രാധാന്യം നൽകേണ്ടത്.

ഡോക്ടർ നിർദ്ദേശിക്കുന്ന കൃത്യമായ സമയത്ത് സ്കാനിംങും മറ്റും നടത്തേണ്ടതും അത്യാവശ്യമാണ്. എന്നാൽ മാത്രമേ കുഞ്ഞിന് എന്തൊക്കെ തരത്തിലുള്ള പ്രശ്നങ്ങൾ അംഗവൈകല്യങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാൻ‌ സാധിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഓരോ ഘട്ടത്തിലും കുഞ്ഞിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നുള്ളത് അമ്മമാർ ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന്റെ സ്ഥാനം ഗര്‍ഭപാത്രത്തിനുള്ളിൽ ശരിക്കാണോ എന്ന് അറിയുന്നതിനും സഹായിക്കുന്നുണ്ട്.

Most read: കുഞ്ഞിന് നിറം നല്‍കും പ്രകൃതിദത്തമാര്‍ഗ്ഗങ്ങള്‍Most read: കുഞ്ഞിന് നിറം നല്‍കും പ്രകൃതിദത്തമാര്‍ഗ്ഗങ്ങള്‍

അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അൽപം ശ്രദ്ധിക്കണം. കുഞ്ഞിന്റെ പൊസിഷൻ ശരിയല്ലെങ്കിൽ അത് അമ്മക്കും പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കയാണ് കുഞ്ഞിന്റെ പൊസിഷന്‍ ശരിയല്ലെങ്കിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്നും ഗുരുതരാവസ്ഥകൾ എന്തൊക്കെയെന്നും നോക്കാവുന്നതാണ്.

അബോർഷൻ സംഭവിച്ചതിന് ശേഷം

അബോർഷൻ സംഭവിച്ചതിന് ശേഷം

പലപ്പോഴും രണ്ടോ മൂന്നോ അബോർഷൻ സംഭവിച്ചതിന് ശേഷം ഗർഭം ധരിക്കുന്നുണ്ടെങ്കിൽ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഈ അവസ്ഥയിൽ പലപ്പോഴും കുഞ്ഞിന്റെ പൊസിഷൻ മാറ്റം വരുന്നതിന് സാധ്യതയുണ്ട്. ഇവരിൽ 20 ആഴ്ച വരെയുള്ള ഗർഭത്തിനാണ് പലപ്പോഴും സാധ്യതയുള്ളത്. എന്നാൽ ഗർഭപാത്രത്തിൽ കുഞ്ഞിന്റെ സ്ഥാനം ശരിയായി ആണ് ഉള്ളതെങ്കിൽ ഇത് കൂടുതൽ പ്രശ്നം ഉണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞ് ഡോക്ടറെ കാണാൻ ശ്രദ്ധിക്കുകയും കുറച്ചധികം ശ്രദ്ധ നൽകുകയും വേണം.

പ്ലാസന്‍റ പ്രീവിയ

പ്ലാസന്‍റ പ്രീവിയ

പ്ലാസൻ‌റ പ്രീവിയ എന്നാൽ തന്നെ മറുപിള്ള ഗർഭപാത്രത്തിന്‍റെ താഴ്ഭാഗത്ത് കാണപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. ഈ അവസ്ഥ കുഞ്ഞിന്റെ കാര്യത്തിൽ അൽപം പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. ഇവരിൽ രക്തസ്രാവം വർദ്ധിച്ച് സാധാരണ പ്രസവം നടക്കാതെ വരുന്നുണ്ട്. സിസേറിയൻ ആണ് പലപ്പോഴും ഇവരിൽ സംഭവിക്കുന്നത്. ഈ അവസ്ഥയിൽ പ്ലാസന്റ സെർവിക്കൽ ഓപ്പണിംങ് തടസ്സപ്പെടുക്കുന്നുണ്ട്. അതുകൊണ്ട് അത് രക്തസ്രാവം ഉണ്ടാക്കുന്നുണ്ട്. ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

 കിഴുക്കാംതൂക്കായ അവസ്ഥ

കിഴുക്കാംതൂക്കായ അവസ്ഥ

കുഞ്ഞിന്റെ പൊസിഷൻ കിഴുക്കാംതൂക്കായ അവസ്ഥയാണെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഗർഭകാലത്ത് നടക്കുന്ന സ്കാനിംഗിലൂടെ ഡോക്ടർമാർക്ക് ഈ അവസ്ഥ മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. ഈ അവസ്ഥയിൽ കുഞ്ഞിന്‍റെ തലക്ക് പകരം മുഖത്തെ താടിയെല്ലുകളാണ് സെർവിക്സ് കനാലിൽ കാണപ്പെടുന്നത്. ഇത് കൂടുതൽ അപകടം ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കോംപൗണ്ട് പൊസിഷൻ

കോംപൗണ്ട് പൊസിഷൻ

കോംപൗണ്ട് പൊസിഷനിൽ കുഞ്ഞിന്റെ കൈ തലക്ക് താഴെ വരുന്ന അവസ്ഥയാണ്. ഇത് സെർവിക്സിൽ തടസ്സം സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും കുഞ്ഞ് പുറത്തേക്ക് വരുന്ന അവസ്ഥയിൽ ഈ കൈ തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. കുറച്ചധികം ശ്രദ്ധ അഥവാ എക്സ്ട്രാ കെയർ കുഞ്ഞിനും അമ്മക്കും നൽകേണ്ടതുണ്ട്.

പിടലി കുടുങ്ങിയ അവസ്ഥ

പിടലി കുടുങ്ങിയ അവസ്ഥ

പിടലി കുടുങ്ങിയ അവസ്ഥ പലപ്പോഴും ഗർഭപാത്രത്തിൽ നടക്കുന്നുണ്ട്. ഇതിൽ കുഞ്ഞ് കിടക്കുന്ന പൊസിഷൻ പലപ്പോഴും അമ്മയുടെ വയറിന്റെ മുൻവശത്തേക്കായിരിക്കും. മുഖാമുഖം കിടക്കുന്ന അവസ്ഥയായിരിക്കും കുഞ്ഞിന് ഉണ്ടാവുക.10-34 ശതമാനം സ്ത്രീകളിലും ഇതേ അവസ്ഥ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഇത് പ്രസവ സമയത്ത് വളരെയധികം കോംപ്ലിക്കേഷൻസ് ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഗർഭത്തിന്റെ ആദ്യ മാസം മുതൽ തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 തിരശ്ചീന്നമായ അവസ്ഥ

തിരശ്ചീന്നമായ അവസ്ഥ

ഈ അവസ്ഥയിൽ കുഞ്ഞ് തിരശ്ചീന്നമായാണ് കിടക്കുന്നത്. ഈ അവസ്ഥയിൽ സിസേറിയന്‍ വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അകം പരിശോധനയുടെ സമയത്ത് തന്നെ ഇത്തരം പൊസിഷനിലാണ് കുഞ്ഞ് കിടക്കുന്നത് എന്ന് ഡോക്ടർക്ക് മ നസ്സിലാവുന്നു. ഈ അവസ്ഥയിൽ പൊക്കിൾക്കൊടിക്ക് സ്ഥാനചലനം സംഭവിക്കുന്നുണ്ട്. കുഞ്ഞ് പുറത്തേക്ക് വരുന്നതിന് മുൻപ് തന്നെ പൊക്കിൾക്കൊടിയിൽ പ്രശ്നങ്ങൾ സംഭവിക്കുന്നുണ്ട്. ഇവരിൽ എപ്പോഴും മെഡിക്കൽ എമർജന്‍സിക്ക് സാധ്യത കാണുന്നുണ്ട്.

ബ്രീച്ച് പൊസിഷന്‍

ബ്രീച്ച് പൊസിഷന്‍

പ്രസവ സമയത്ത് ഭൂരിഭാഗം കുഞ്ഞുങ്ങളിലും തലയാണ് പുറത്തേക്ക് വരുന്നത്. എന്നാൽ ബ്രീച്ച് പൊസിഷനില്‍ ആണെങ്കിൽ പലപ്പോഴും കാലോ പിൻഭാഗമോ ആയിരിക്കും പുറത്തേക്ക് വരുന്നത്. എന്നാൽ ഈ അവസ്ഥയിൽ സിസേറിയന്‍ പലപ്പോഴും ഡോക്ടർ നിർദ്ദേശിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധ ഗർഭത്തിന്റെ ആദ്യ സമയത്ത് തന്നെ നൽകേണ്ടതാണ്. ബ്രീച്ച് പൊസിഷനിൽ രക്തസ്രാവത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഗർഭം അവസാന ഘട്ടത്തിൽ എത്തുമ്പോഴേക്ക് ചിലരിൽ കുഞ്ഞ് നോർമൽ അവസ്ഥയിലേക്ക് എത്തുന്നുണ്ട്.

പൊക്കിൾക്കൊടി പുറത്തേക്ക് വരുന്നത്

പൊക്കിൾക്കൊടി പുറത്തേക്ക് വരുന്നത്

പ്രസവത്തിന് ശേഷമാണ് കുഞ്ഞിൻറെ പൊക്കിൾക്കൊടി പുറത്തേക്ക് വരുന്നത്. എന്നാൽ ചില അവസരങ്ങളിൽ പൊക്കിൾക്കൊടി ആദ്യം പുറത്തേക്ക് വരുന്നുണ്ട്. അംമ്നിയോട്ടിക് ദ്രവം കൂടുതൽ ഉള്ള അവസ്ഥയിലും കുഞ്ഞ് താഴേക്ക് തിരിഞ്ഞ് വന്നാലും ആണ് പൊക്കിൾക്കൊടി പുറത്തേക്ക് ആദ്യം വരുന്നത്. അംമ്നിയോട്ടിക് ദ്രവം പൊട്ടിപ്പൊയാലും തീയ്യതിക്ക് മുൻപ് പ്രസവ വേദന വന്നാലും അൽപം ശ്രദ്ധിക്കണം. ഇതെല്ലാം കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുൻപ് ശ്രദ്ധ അത്യാവശ്യമാണ്.

English summary

Risk factors for having a difficult fetal position

Here in this article we explain the risk factors of a difficult fetal position. Read on.
X
Desktop Bottom Promotion