For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ടോ; ഉടന്‍ ഗര്‍ഭം ധരിക്കാന്‍ സ്ത്രീകളറിയണം

|

നിങ്ങള്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുകയാണെങ്കില്‍, നിങ്ങളുടെ ഭക്ഷണരീതി മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് തന്നെ പറയാം. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് നിങ്ങളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാനും സുഗമമായ ഗര്‍ഭധാരണത്തിലേക്ക് എത്തുന്നതിനും ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ക്കും ജനന വൈകല്യങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നുണ്ട്. നിങ്ങളുടെ ഗര്‍ഭധാരണത്തിനു മുമ്പുള്ള ഭക്ഷണത്തില്‍ ഫോളിക് ആസിഡ് / ഫോളേറ്റ്, കാല്‍സ്യം, അയഡിന്‍, ഇരുമ്പ്, ഫാറ്റി ആസിഡുകള്‍ തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ അടങ്ങിയിരിക്കണം.

ആഗ്രഹിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാന്‍ ഈ ഒറ്റമൂലിആഗ്രഹിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാന്‍ ഈ ഒറ്റമൂലി

ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്റ് സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നതനുസരിച്ച്, ഗര്‍ഭധാരണത്തിന് മുമ്പ് കൂടുതല്‍ പച്ചക്കറികള്‍ കഴിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. നിങ്ങളുടെ ഗര്‍ഭകാലത്തുള്ള മാസം തികയാതെയുള്ള ജനന സാധ്യത കുറക്കുന്നതിന് പച്ചക്കറികള്‍ സഹായിക്കുന്നുണ്ട്. ബ്രോക്കോളി, കാബേജ്, ഗ്രീന്‍ ബീന്‍സ് തുടങ്ങിയ പച്ചക്കറികള്‍ ആന്റിഓക്സിഡന്റുകളുടെ നല്ല ഉറവിടമാണ്, ഇത് ജനനസമയത്തുണ്ടാവുന്ന അപകടസാധ്യത കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്ന് അവര്‍ അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ചു. നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ശ്രമിക്കുകയാണെങ്കില്‍, ഈ പ്രധാന പോഷകങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്.

ഫോളിക് ആസിഡ്

ഫോളിക് ആസിഡ്

ഗര്‍ഭധാരണത്തിനിടയിലും ഗര്‍ഭകാലത്തും നിങ്ങള്‍ എടുക്കേണ്ട പ്രധാന പോഷകങ്ങളില്‍ ഒന്നാണ് ഫോളിക് ആസിഡ് (അല്ലെങ്കില്‍ ഫോളേറ്റ്). ഇരുണ്ട പച്ച പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, സമ്പുഷ്ടമായ ധാന്യങ്ങള്‍ എന്നിവ പോലുള്ള ചില ഭക്ഷണങ്ങളില്‍ ഈ ബി വിറ്റാമിന്‍ (ബി 9) വളരെയധികം അടങ്ങിയിട്ടുണ്ട്. നിങ്ങള്‍ ഗര്‍ഭിണിയാകുന്നതിന് ഒരു മാസം മുമ്പെങ്കിലും 400 മൈക്രോഗ്രാം (എംസിജി) ഫോളിക് ആസിഡ് കഴിക്കണം. ആരോഗ്യകരമായ കോശങ്ങള്‍ രൂപീകരിക്കുന്നതില്‍ ഫോളിക് ആസിഡ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ സ്‌പൈന ബിഫിഡ, അനെന്‍സ്ഫാലി തുടങ്ങിയ ജനന വൈകല്യങ്ങള്‍ തടയാനും സഹായിക്കുന്നു. 400 മുതല്‍ 600 മില്ലിഗ്രാം വരെ ഫോളിക് ആസിഡ് ഉള്ള ഒരു പ്രീനെറ്റല്‍ വിറ്റാമിന്‍ കഴിക്കാന്‍ ്അതുകൊണ്ട് തന്നെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

കാല്‍സ്യം

കാല്‍സ്യം

നിങ്ങളുടെ പ്രത്യുത്പാദന സംവിധാനം സുഗമമായി പ്രവര്‍ത്തിക്കാന്‍ കാല്‍സ്യം പ്രധാനമാണ്. പക്ഷേ ഇത് വേഗത്തില്‍ ഗര്‍ഭം ധരിക്കാനും സഹായിക്കും. കൂടാതെ, നിങ്ങളുടെ കുഞ്ഞിന്റെ എല്ലിന്റെ ആരോഗ്യത്തിനായി നിങ്ങള്‍ ഗര്‍ഭിണിയാകുന്നതിന് മുമ്പ് കുറച്ച് കാല്‍സ്യം ശരീരത്തില്‍ എത്തേണ്ടതുണ്ട്. ഗര്‍ഭാവസ്ഥയില്‍ നിങ്ങളുടെ ശരീരത്തില്‍ കാല്‍സ്യം ഇല്ലെങ്കില്‍, നിങ്ങളുടെ അസ്ഥികളില്‍ നിന്നുള്ള കാല്‍സ്യം വളരുന്ന കുഞ്ഞിലേക്ക് എത്തേണ്ടതാണ്. അല്ലാത്ത പക്ഷം ഇത് ഭാവിയില്‍ ഓസ്റ്റിയോപൊറോസിസ് (പൊട്ടുന്ന അസ്ഥികള്‍) ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ ഒരു ദിവസം 1,000 മില്ലിഗ്രാം കാല്‍സ്യം കഴിക്കേണ്ടതാണ്. പാല്‍, തൈര്, ചീസ്, ബ്രൊക്കോളി എന്നിവയില്‍ നിന്ന് കാല്‍സ്യം ലഭിക്കും.

അയേണ്‍

അയേണ്‍

ആരോഗ്യത്തിനും ശരിയായ ശാരീരിക പ്രവര്‍ത്തനത്തിനും ശരീരത്തിന് ആവശ്യമായ അളവില്‍ അയേണ്‍ വേണ്ടതാണ്. ശരീരത്തിലുടനീളം ഓക്‌സിജന്‍ വിതരണത്തിന് അയേണ്‍ സഹായിക്കുന്നു, മാത്രമല്ല കുഞ്ഞിന് ഓക്‌സിജന്‍ എത്തിക്കുന്നതിനും ഇത് വളരെ പ്രധാനമാണ്. വളരെ കുറച്ച് അയേണ്‍ പലപ്പോഴും അകാല ജനനത്തിനോ നിങ്ങളുടെ കുഞ്ഞിന്റെ ഭാരക്കുറവിനോ ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കും. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ സ്ത്രീകള്‍ക്ക് പ്രതിദിനം 18 മില്ലിഗ്രാം അയേണ്‍ ആവശ്യമാണ്.

ഒമേഗ -3 ഫാറ്റി ആസിഡുകള്‍

ഒമേഗ -3 ഫാറ്റി ആസിഡുകള്‍

ഗര്‍ഭാവസ്ഥയ്ക്ക് മുമ്പുള്ള ഭക്ഷണത്തില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ കൂടുതല്‍ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. അണ്ഡോത്പാദനത്തിന് കാരണമാകുന്ന ഹോര്‍മോണുകളെ നിയന്ത്രിക്കാനും പ്രത്യുല്‍പാദന അവയവങ്ങളിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്താനും ഈ പോഷകങ്ങള്‍ സഹായിക്കുന്നു. നിങ്ങള്‍ പ്രീനെറ്റല്‍ വിറ്റാമിനുകള്‍ എടുക്കുകയാണെങ്കില്‍, അവയില്‍ ഒമേഗ 3 എസ് അടങ്ങിയിരിക്കാം. കടല്‍ മത്സ്യങ്ങള്‍, മാംസം, പരിപ്പ് തുടങ്ങിയ ഭക്ഷണങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ഈ പോഷകങ്ങള്‍ ലഭിക്കും.

അയോഡിന്‍

അയോഡിന്‍

നിങ്ങളുടെ മെറ്റബോളിസത്തെ നിയന്ത്രിക്കുന്ന തൈറോയ്ഡ് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ നിങ്ങളുടെ ശരീരത്തിന് അയോഡിന്‍ ആവശ്യമാണ്. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന സ്ത്രീകള്‍ പ്രതിദിനം 150 മില്ലിഗ്രാം അയോഡിന്‍ ലഭിക്കണം. പാല്‍ ഉല്‍പന്നങ്ങളും അയോഡൈസ്ഡ് ഉപ്പും അയോഡിന്റെ ഉറവിടങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതെല്ലാം ഗര്‍ഭധാരണത്തിന് മുന്‍പ് കഴിച്ചാല്‍ ആരോഗ്യമുള്ള കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ഫൈബര്‍

ഫൈബര്‍

നിങ്ങളുടെ ഗര്‍ഭധാരണത്തിനു മുമ്പുള്ള ഭക്ഷണത്തില്‍ ഫൈബര്‍ പോലുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. നിങ്ങളുടെ ഫൈബര്‍ ഉപഭോഗം 10 ഗ്രാം വര്‍ദ്ധിപ്പിക്കുന്നത് നിങ്ങളുടെ പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഗര്‍ഭകാല പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ധാന്യങ്ങള്‍, ഉയര്‍ന്ന ഫൈബര്‍ ധാന്യങ്ങള്‍, പഴങ്ങളും പച്ചക്കറികളും, ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ നാരുകളുടെ നല്ല ഉറവിടങ്ങളാണ്. ഇവയെല്ലാം കഴിക്കുന്നതിന് ശ്രമിക്കുന്നതിലൂടെ അത് നിങ്ങളില്‍ കൂടുതല്‍ ആരോഗ്യമുള്ള ഗര്‍ഭകാലം സമ്മാനിക്കുന്നുണ്ട്.

English summary

Key Nutrients To Boost Fertility Chances in Malayalam

Here in this article we are discussing about key nutrients to boost fertility chances in malayalam. Take a look
Story first published: Friday, April 23, 2021, 13:53 [IST]
X
Desktop Bottom Promotion