For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓവറിയുടെ വലിപ്പവും ഗര്‍ഭധാരണവും തമ്മില്‍

ഓവറിയുടെ വലിപ്പവും ഗര്‍ഭധാരണവും തമ്മില്‍

|

ഗര്‍ഭധാരണത്തെ ബാധിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. പുരുഷനില്‍ ഇത് പ്രധാനമായും ബീജങ്ങളെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കുന്നുവെങ്കിലും സ്ത്രീകളില്‍ ഇത് പല ഘടകങ്ങളേയും അടിസ്ഥാനമാക്കുന്നു. ഇതില്‍ ആര്‍ത്തവം, ഓവുലേഷന്‍, യൂട്രസ്, ഓവറി, ഫെല്ലോപിയന്‍ ട്യൂബ്, അണ്ഡം തുടങ്ങിയ പല ഘടകങ്ങളും ഉള്‍പ്പെടുന്നുമുണ്ട്.

സ്ത്രീകളില്‍ ഓവറി അഥവാ അണ്ഡാശയം പ്രധാനപ്പെട്ടൊരു അവയവമാണ്. ഇവിടെയാണ് അണ്ഡോല്‍പാദനം നടക്കുന്നത്. ആരോഗ്യകരമായ ഓവറി ഇതു കൊണ്ടു തന്നെ സ്ത്രീകളുടെ കാര്യത്തില്‍ പ്രത്യുല്‍പാദനത്തില്‍ പ്രത്യേക പങ്കു വഹിയ്ക്കുന്നുമുണ്ട്. സ്ത്രീ ഹോര്‍മോണുകളായ ഈസ്ട്രജന്‍,പ്രൊജസ്‌ട്രോണ്‍ എന്നിവയുടെ ഉല്‍പാദനവും ഇവിടെയാണു നടക്കുന്നത്.

ഓവറിയുടെ വലിപ്പം ഗര്‍ഭധാരണത്തില്‍ പ്രധാനമാണോയെന്നതാണ് അടുത്തത്. ഇതെക്കുറിച്ചറിയൂ.

പ്രായം

പ്രായം

പ്രായം സ്ത്രീയുടെ ഓവറിയുടെ വലിപ്പത്തില്‍ വ്യത്യാസം വരുത്തുന്ന ഒന്നാണ്. ഒരു സ്ത്രീ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് ഓവറി വലിപ്പം കുറവായിരിയ്ക്കും. ഒരു സ്ത്രീയുടെ ഓവറി 3 സെന്റീമീറ്റര്‍ നീളവും 2.5 സെന്റീമീറ്റര്‍ ഉയരവും 1.5 സെന്റീമീറ്റര്‍ വിസ്താരവുമുള്ളതാകും. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പും മെനോപോസ് ശേഷവും ഇത് 20 മില്ലീമീറ്ററിനേക്കാള്‍ കുറവുമാകും. ഓവുലേഷന്‍, ആര്‍ത്തവ സമയങ്ങളില്‍ ഓവറി വലിപ്പം കൂടുതലാകും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ഓവറിയുടെ വലിപ്പം കൂടുതലാകാന്‍ കാരണമാകുന്ന ചില രോഗങ്ങളുമുണ്ട്. ക്യാന്‍സര്‍, ഓവറിയ്ക്കുണ്ടാകുന്ന ചില പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം തന്നെ ഇതിനു കാരണമാകുന്നു. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം, ഫോളിക്യുലാര്‍ സിസ്റ്റുകള്‍, കോര്‍പസ് ല്യൂട്ടിയം സിസ്റ്റ് എന്നിവയും ഓവറി വലിപ്പം കൂടുതലാകാന്‍ കാരണമാകുന്നു. മാത്രമല്ല, ഇത് വേദനയും ഉള്‍ഭാഗത്തു രക്തസ്രാവവുമുണ്ടാക്കും. ഇതെല്ലാം തന്നെ ഗര്‍ഭധാരണത്തിന് തടസം നില്‍ക്കുന്ന ഘടകങ്ങളാണ്.

വന്ധ്യത

വന്ധ്യത

വന്ധ്യതാ പ്രശ്‌നങ്ങള്‍ക്കു ചികിത്സ തേടുന്ന സ്ത്രീകളില്‍ അണ്ഡോല്‍പാദനത്തിനായി ഹോര്‍മോണ്‍ കുത്തിവയ്പുകള്‍ എടുക്കുന്നത് സ്വാഭാവികമാണ്. ഇത്തരം ഘട്ടങ്ങളില്‍ ഓവറിയുടെ വലിപ്പം വര്‍ദ്ധിയ്ക്കും. പ്രത്യേകിച്ചും ഓവുലേഷന്‍ നടക്കുമ്പോള്‍. ഇതിനു ശേഷം ഇത് സാധാരണ വലിപ്പത്തിലേയ്ക്കു മാറുകയും ചെയ്യും.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് ഓവറിയുടെ വലിപ്പം കൂടുന്നതു സാധാരണയാണ്. ഇത് ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനം കാരണമാകും. ഇതല്ലാതെ ഓവറി വലിപ്പം സിസ്റ്റുകള്‍, ഫൈബ്രോയ്ഡുകള്‍ എന്നിവ കാരണവും വര്‍ദ്ധിയ്ക്കാം.

ഓവറി വലിപ്പം

ഓവറി വലിപ്പം

ഓവറി വലിപ്പം കുറയുന്നത് അണ്ഡോല്‍പാദനത്തെ ബാധിയ്ക്കാം. അള്‍ട്രാസൗണ്ട് സ്‌കാനുകള്‍, രക്തപരിശോധനകള്‍ എന്നിവ അണ്ഡാശയ വലിപ്പവും ഇതിന്റെ ശേഷിയുമെല്ലാം വെളിപ്പെടുത്താന്‍ കഴിയുന്നവയാണ്. ഓവറിയിലെ ഫോളിക്കിളുകളുടെ എണ്ണ അള്‍ട്രാസൗണ്ട് സ്‌കാനിലൂടെ കണ്ടെത്തുവാന്‍ സാധിയ്ക്കും. ഇത് സ്ത്രീയുടെ അണ്ഡോല്‍പാദനം സാധാരണയാണോ അതോ കുറവാണോ എന്നതു സംബന്ധിച്ച വിവരവും നല്‍കുന്നു.

ഓവറി വലിപ്പമെങ്കില്‍

ഓവറി വലിപ്പമെങ്കില്‍

ഓവറി വലിപ്പമെങ്കില്‍ ഇതിനര്‍ത്ഥം അണ്ഡോല്‍പാദം കൂടുതലല്ലെന്നതും ശ്രദ്ധിയ്ക്കുക. ട്യൂമര്‍ പോലുള്ള ഘട്ടങ്ങളില്‍ ഇതിന്റെ വലിപ്പം കൂടും. ഇത് വന്ധ്യതാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. പോളിസിസ്റ്റിക് ഓവറി പോലെയുള്ള ഘട്ടങ്ങളില്‍ ഇതിന്റെ വലിപ്പം 15 സെന്റീമീറ്ററോളം വര്‍ദ്ധിയ്ക്കുകയും ചെയ്യും.

വലിപ്പം

വലിപ്പം

വലിപ്പം കുടുതലുള്ളതും കുറവുള്ളതുമല്ല, നോര്‍മല്‍ സൈസിലെ ഓവറിയാണ് ആരോഗ്യകരമായ ഒന്ന്. അതായത് 3 cm* 2.5 cm* 1.5cm വലിപ്പമുള്ളത്.

Read more about: pregnancy pregnant
English summary

Is The Size Of The Ovary Matters In Pregnancy

Is The Size Of The Ovary Matters In Pregnancy, Read more to know about,
X
Desktop Bottom Promotion