For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭാവസ്ഥയില്‍ കുഞ്ഞിനുണ്ടാവുന്ന നീർക്കെട്ട് മാരകം

|

ഗർഭം ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വളരെയധികം ആസ്വാദ്യകരമായ ഒരു കാലമാണ്. പലപ്പോഴും ഇത്തരം അവസ്ഥയിൽ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളത് പലരെ സംബന്ധിച്ചിടത്തോളം ഒരു വലിയ വെല്ലുവിളി തന്നെയാണ്. കാരണം കുറേയേറെ അരുതുകളുടെ കാലമാണ് പലപ്പോഴും ഗർഭകാലം. എന്നാൽ ഇതിനെല്ലാം വേണ്ടത്ര പ്രാധാന്യം നൽകി അതിനെ മറികടക്കുന്നതിലൂടെ നിങ്ങൾക്ക് നല്ലൊരു ഗർഭകാലം ഉണ്ടാവുന്നുണ്ട്. ഗർഭത്തിന്റെ ഓരോ അവസ്ഥയിലും പലപ്പോഴും ഉണ്ടാവുന്ന അസ്വസ്ഥതകളെ ഒരു കാരണവശാലും നിസ്സാരമായി വിടരുത്. കാരണം ഇത് കൂടുതൽ പ്രതിസന്ധികൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

<strong>most read: 35-ന് ശേഷം ഗർഭമെങ്കിൽ അപകടം ഇങ്ങനെയാണ്</strong>most read: 35-ന് ശേഷം ഗർഭമെങ്കിൽ അപകടം ഇങ്ങനെയാണ്

ഗർഭാവസ്ഥയിൽ കുഞ്ഞിനുണ്ടാവുന്ന മാരകമായ നീർവീക്കത്തെയാണ് പലപ്പോഴും ഹൈഡ്രോപ്സ് ഫീറ്റാലിസ് എന്ന് പറയുന്നത്. വളരെ ചെറിയ ഒരു ശതമാനം കുട്ടികൾക്ക് മാത്രമേ ഇതുണ്ടാവുന്നുള്ളൂവെങ്കിലും ഉണ്ടായാൽ അത് കുഞ്ഞിന് വളരെയധികം അപകടം നൽകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു. ഇതിൽ തന്നെ രണ്ട് തരത്തിലാണ് ഈ പ്രശ്നം കാണപ്പെടുന്നത്. ഇമ്മ്യൂൺ ഹൈഡ്രോപ്സ് ഫീറ്റാലിസ്, നോൺ ഇമ്മ്യൂൺ ഹൈഡ്രോപ് ഫീറ്റാലിസ് എന്നിവയാണ് ഇവ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ലേഖനം വായിക്കൂ.

എന്താണ് ഹൈഡ്രോപ്സ് ഫീറ്റാലിസ്

എന്താണ് ഹൈഡ്രോപ്സ് ഫീറ്റാലിസ്

എന്താണ് ഹൈഡ്രോപ്സ് ഫീറ്റാലിസ് എന്നത് പലർക്കും അറിയുകയില്ല. ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിനെ ബാധിക്കുന്ന വളരെ ഗുരുതരമായ നീർക്കെട്ടാണ് ഹൈഡ്രോപ്സ് ഫീറ്റാലിസ് എന്ന് പറയുന്നത്. ഇത് തന്നെ രണ്ട് തരത്തിലാണ് ഉള്ളത്. ഇമ്മ്യൂണ്‍, നോണ്‍ ഇമ്മ്യൂൺ എന്നിവ. ഇവ രണ്ടും ഗുരുതരമായ അവസ്ഥ തന്നെയാണ്. അൾട്രാ സൗണ്ട് സ്കാനിംഗിലൂടെയാണ് ഇത് കണ്ട് പിടിക്കാൻ സാധിക്കുന്നതും.

ഇമ്മ്യൂണ്‍ ഹൈഡ്രോപ്സ് ഫീറ്റാലിസ്

ഇമ്മ്യൂണ്‍ ഹൈഡ്രോപ്സ് ഫീറ്റാലിസ്

അമ്മയുടെ തന്നെ ശരീരത്തിലുണ്ടാവുന്ന രോഗപ്രതിരോധ സംവിധാനം ഗർഭസ്ഥശിശുവിന്റെ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്ന അവസ്ഥയാണ് ഇത്. ഈ അവസ്ഥയിൽ അത് കുഞ്ഞിന് വളരെയധികം അപകടം ചെയ്യുന്നുണ്ട്. Rh നെഗറ്റീവ് രക്തഗ്രൂപ്പുള്ള അമ്മക്ക് Rh പോസിറ്റീവ് രക്തഗ്രൂപ്പുള്ള കുഞ്ഞുണ്ടായാലും ഇതേ അവസ്ഥ ഉണ്ടാവുന്നുണ്ട്. ഈ സമയത്ത് അമ്മയുടെ ശരീരത്തിലെ ആന്റി ബോഡി കുഞ്ഞിന്റെ ശരീരത്തിലെ ചുവന്ന രക്താണുക്കളെ നശിപ്പിക്കുകയും കുഞ്ഞിന് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഗർഭാവസ്ഥയിൽ തന്നെ നേരിടേണ്ടതായും വരുന്നുണ്ട്.

വിളർച്ചയുണ്ടാക്കുന്നു

വിളർച്ചയുണ്ടാക്കുന്നു

കുഞ്ഞിന് ഇത് വളരെ കൂടിയ തോതിൽ തന്നെ വിളർച്ചയുണ്ടാക്കുന്നുണ്ട്. പലപ്പോഴും കുഞ്ഞിന്റെ ഹൃദയത്തിനും മറ്റ് ആന്തരികാവയവങ്ങൾക്കും ഈ വിളർച്ചയെ പ്രതിരോധിക്കാൻ സാധിക്കാതെ വരുന്നുണ്ട്. ഇതിന്റെ ഫലമായി കുഞ്ഞിന്റെ ശ്വാസകോശത്തിലുൾപ്പടെ ഫ്ളൂയിഡ് നിറഞ്ഞ് നീർക്കെട്ട് ഉണ്ടാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നുണ്ട്. ഇത് കൂടുതൽ അപകടാവസ്ഥയിലേക്ക് ഗർഭസ്ഥശിശുവിനെ എത്തിക്കുകയും ചെയ്യുന്നുണ്ട്.

നോൺ ഇമ്മ്യൂൺ ഹൈഡ്രോപ്സ് ഫീറ്റാലിസ്

നോൺ ഇമ്മ്യൂൺ ഹൈഡ്രോപ്സ് ഫീറ്റാലിസ്

നോൺ ഇമ്മ്യൂൺ ഹൈഡ്രോപ്സ് ഫീറ്റാലിസ് എന്നത് സാധാരണമായ അവസ്ഥയാണെങ്കിലും ഇതും വളരെയധികം ഗുരുതരമായ പ്രത്യാഘാതം ഗർഭസ്ഥശിശുവിൽ ഉണ്ടാക്കുന്നുണ്ട്. ശരീരത്തിലെ സ്രവങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ശരീരത്തിന്റെ കഴിവിനെ ബാധിക്കുന്ന തരത്തിൽ ഉണ്ടാവുന്ന അസ്വസ്ഥതകളെയാണ് ഇത്തരത്തിൽ പറയുന്നത്. ഇതിന്റെ ഫലമായി കുഞ്ഞിന് മാരകമായ വിളർച്ചയും ശ്വാസകോശ വൈകല്യങ്ങളും ക്രോമസോം വൈകല്യങ്ങളും ഹൃദയത്തിന് പ്രശ്നങ്ങളും എല്ലാം ഉണ്ടാവുന്നുണ്ട്.

അബോർഷന് കാരണം

അബോർഷന് കാരണം

പലപ്പോഴും സ്വാഭാവികമായ അബോർഷൻ സംഭവിക്കുന്നതിന്റെ പകുതിയിലധികം കാരണവും ഹൈഡ്രോപ്സ് മൂലമാണ്. അഥവാ ഗർഭം പൂർണ വളർച്ചയില്‍ എത്തിയാലും അബോർഷൻ സംഭവിക്കുന്നതിന്റെ പ്രധാന കാരണം ഇത് തന്നെയായിരിക്കും. എന്നാൽ ഇത്തരം അവസ്ഥകൾ ഉണ്ടോ ഇല്ലയോ എന്നത് നമുക്ക് നേരത്തേ കണ്ടെത്താവുന്നതാണ്. എങ്ങനെയെല്ലാം എന്ന് നോക്കാം.

ലക്ഷണങ്ങൾ

ലക്ഷണങ്ങൾ

അമിത അളവിൽ അംമ്നിയോട്ടിക് ദ്രവം , പ്ലാസന്‍റക്ക് കട്ടി കൂടുതൽ എന്നിവയാണ് പലപ്പോഴും ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. ഇത് മനസ്സിലാക്കുന്നതിന് വേണ്ടി അൾട്രാ സൗണ്ട് സ്കാനിംങ് തന്നെയാണ് ഏറ്റവും ആദ്യം നടത്തേണ്ടതും. ഗർഭകാലത്ത് അൾട്രാസൗണ്ടിനുള്ള പ്രാധാന്യം ചില്ലറയല്ല. ഈ സ്കാനിംങ് നടത്തിയാൽ കുഞ്ഞിന് മുകളിൽ പറഞ്ഞ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കരളിന്റെ വലിപ്പം കൂടുതലായിരിക്കും, മാത്രമല്ല ഹൃദയം, ശ്വാസകോശം, കുഞ്ഞിന്റെ വയർ എന്നിവയുടെ വലിപ്പവും കൂടുതലായിരിക്കും. ഇവിടെയെല്ലാം നീർക്കെട്ട് തെളിഞ്ഞു കാണുന്നുണ്ട്.

ജനനശേഷവും തിരിച്ചറിയാം

ജനനശേഷവും തിരിച്ചറിയാം

ജനനശേഷവും ഈ പ്രശ്നത്തെ നമുക്ക് തിരിച്ചറിയാവുന്നതാണ്. കടുത്ത വിളർച്ച, മഞ്ഞപ്പിത്തം, വയറിന്റെ ഭാഗത്ത് നിർക്കെട്ട്, ശ്വസിക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയെല്ലാം ഇത്തരം പ്രതിസന്ധിയുടെ ഫലമായി ഉണ്ടാവുന്നതാണ്. സാധാരണയിൽ കവിഞ്ഞ കരളിന്റെ വലിപ്പവും വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. ഗർഭാവസ്ഥയിൽ തന്നെ അൾട്രാ സൗണ്ട് സ്കാൻ നടത്തി ഇത് കണ്ടെത്താവുന്നതാണ്. ഇത് കണ്ടെത്തി കഴിഞ്ഞാൽ ശരീരത്തിൽ നിന്നും അമിതമായി ഫ്ളൂയിഡ് ഉണ്ടെങ്കിൽ അതിനെ നീക്കം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്.

English summary

Hydrops fetails; causes and symptoms

Hydrops fetails is a serious ,life threatening comdition of a new born baby. Here we explain some causes and symptoms of hydrops fetails.
Story first published: Wednesday, July 31, 2019, 10:43 [IST]
X
Desktop Bottom Promotion