For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ഹോർമോണിന്‍റെ ഏറ്റക്കുറച്ചിലാണ് ഗർഭത്തിന് തടസ്സം

|

ഗർഭധാരണത്തിന് വേണ്ടി ശ്രമിക്കുന്ന ദമ്പതികൾ അൽപം മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. കാരണം ആരോഗ്യകരമായ ഗർഭത്തിനും ആരോഗ്യകരമായ ഭ്രൂണത്തിനും വേണ്ടി എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുന്നതിന് എല്ലാവരും തയ്യാറാവുന്നുണ്ട്.

എന്നാൽ പലപ്പോഴും ചെറിയ ചില കാര്യങ്ങളില്‍ ഉണ്ടാവുന്ന അശ്രദ്ധ പലപ്പോഴും നിങ്ങളിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. ഹോർമോണിൽ ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും പലപ്പോഴും നിങ്ങളുടെ ഗര്‍ഭധാരണത്തിന് തടസ്സമിടുന്നുണ്ട്. അതിന് വേണ്ടിയാണ് ഗർഭധാരണത്തിന് ശ്രമിക്കുന്നതിന് മുൻപ് തന്നെ ഒരു ബോഡി ചെക്കപ്പ് നടത്തണം എന്ന് പറയുന്നത്.

ഗർഭധാരണത്തിന് സഹായിക്കുന്ന കാര്യത്തിൽ വളരെധികം സഹായിക്കുന്ന ഒന്നാണ് പ്രൊജസ്റ്റിറോണ്‍ എന്ന ഹോർമോൺ. ഇത് ഗർഭധാരണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല സ്ത്രീകളിൽ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് ഈ ഹോര്‍മോൺ.

Most read: ഏത് തടസ്സവും മാറി ഗർഭം ധരിക്കും 2 മാസത്തിനുള്ളിൽMost read: ഏത് തടസ്സവും മാറി ഗർഭം ധരിക്കും 2 മാസത്തിനുള്ളിൽ

നിങ്ങളുടെ പ്രോജസ്റ്റിറോൺ ഹോർമോൺ കുറവാണ് എന്നുണ്ടെങ്കിൽ അതിന്‍റെ ഫലമായി സ്ത്രീകളിൽ ഉത്കണ്ഠ, ഡിപ്രഷൻ, ലൈംഗിക താൽപ്പര്യക്കുറവ്, കൃത്യമല്ലാത്ത ആർത്തവം, കൃത്യമായ ഉറക്കമില്ലായ്മ എന്നിവയെല്ലാം ഉണ്ടാവുന്നുണ്ട്. ഇതെല്ലാം നിങ്ങളിൽ ഗർഭധാരണത്തിന് പ്രശ്നമുണ്ടാക്കുന്നതാണ്. എന്തൊക്കെയാണ് പ്രൊജസ്റ്റിറോണ്‍ ഹോർമോണിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്.

ഈസ്ട്രജൻ അധികം വേണ്ട

ഈസ്ട്രജൻ അധികം വേണ്ട

സ്ത്രീ ശരീരത്തിൽ ഈസ്ട്രജനും പ്രോജസ്റ്റിറോണും വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നതാണ്. ഇവ കൃത്യമാവുമ്പോഴാണ് അത് നിങ്ങളിൽ പ്രത്യുത്പാദന ശേഷി ഉണ്ട് എന്ന് സൂചിപ്പിക്കുന്നത്. എന്നാൽ ഇതിൽ രണ്ടിൽ ഏതെങ്കിലും ഒന്ന് ഉയർന്നാൽ, മറ്റൊന്ന് താഴേക്ക് പോകുന്നു. അതിനാൽ, നിങ്ങൾ ഗർഭധാരണത്തിന് ശ്രമിക്കുമ്പോൾ ഈസ്ട്രജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഭക്ഷങ്ങൾ ആയ സോയ ഉൽ‌പ്പന്നങ്ങൾ, കാരറ്റ്, ഒലിവ്, ചിക്കൻ, പയർവർഗ്ഗങ്ങൾ എന്നിവ കുറവ് കഴിക്കാൻ ശ്രദ്ധിക്കണം. രണ്ടും ഒരുപോലെ അളവിൽ നിൽക്കുന്ന ഭക്ഷണം വേണം കഴിക്കേണ്ടത്.

മാനസിക സമ്മർദ്ദം കുറക്കുക

മാനസിക സമ്മർദ്ദം കുറക്കുക

മാനസിക സമ്മർദ്ദം കുറക്കുന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ഓരോ ദിവസവും നിങ്ങളിൽ ഉണ്ടാവുന്ന മാനസിക സമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം മോശമായാണ് ബാധിക്കുന്നത്. നിങ്ങൾ സമ്മർദ്ദത്തില്‍ ആവുമ്പോൾ അതിന്‍റെ ഫലമായി പ്രൊജസ്റ്റിറോണ്‍ അളവ് ശരീരത്തിൽ കുറയുന്നു. ഇത് ഗർഭധാരണത്തിന് വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് അതുണ്ടാക്കുന്ന അസ്വസ്ഥത പലപ്പോഴും ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

ആരോഗ്യകരമായ കൊഴുപ്പ്

ആരോഗ്യകരമായ കൊഴുപ്പ്

ശരീരത്തിൽ പ്രൊജസ്റ്റിറോണിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടി ആരോഗ്യകരമായ കൊഴുപ്പ് ആണ് അത്യാവശ്യം. ശരീരത്തിൽ കൊളസ്ട്രോൾ വർദ്ധിക്കുമ്പോൾ തൈറോയ്ഡ് ഹോർമോണും പലപ്പോഴും നിങ്ങളിൽ വെല്ലുവിളി ഉയർത്തുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ശരീരത്തിൽ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ശരീരത്തിൽ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ് വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. ഇത് പ്രൊജസ്റ്റിറോണിന്‍റെഅളവ് വർദ്ധിപ്പിക്കുന്നതിനും ഗര്‍ഭധാരണത്തിനും സഹായിക്കുന്നുണ്ട്.

സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ

നിങ്ങളുടെ ഡയറ്റിൽ സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ശരീരത്തില്‍ ഹോർമോൺ ഇംബാലൻസ് ഉണ്ടാക്കാതെ നിങ്ങളിൽ ഗർഭധാരണത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. ഗർഭാവസ്ഥയിൽ സിങ്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഗർഭധാരണത്തിന് വേണ്ടി നിങ്ങൾക്ക് സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ അത് പ്രൊജസ്റ്റിറോൺ ഹോർമോൺ വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ഏത് അവസ്ഥയിലും നിങ്ങളിൽ ഉണ്ടാവുന്ന അസ്വസ്ഥതകളെ ചെറുക്കുന്നതിന് വേണ്ടി ഇത് കഴിക്കേണ്ടതാണ്.

മഗ്നീഷ്യം അടങ്ങിയ ഭക്ഷണം

മഗ്നീഷ്യം അടങ്ങിയ ഭക്ഷണം

മഗ്നീഷ്യം അടങ്ങിയ ഭക്ഷണം പലപ്പോഴും നിങ്ങളിൽ അനാരോഗ്യകരമായ അവസ്ഥകൾ ഇല്ലാതാക്കി ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മഗ്നീഷ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ശരീരത്തിൽ പ്രൊജസ്റ്റിറോൺ ഹോർമോണിന്‍റെ ഉത്പാദനം സഹായിക്കുന്നുണ്ട്. ഇത് കൂടാതെ ചീര, ഗോതമ്പ്, നട്സ് എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുന്നുണ്ട് എന്നത് ഗർഭധാരണം പെട്ടെന്നാക്കുന്നതിനും സഹായിക്കുന്നുണ്ട്.

 വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം

വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ഓവുലേഷനിൽ ഉണ്ടാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നുണ്ട്. ഇത് എല്ലാ മാസവും നിങ്ങളിൽ ഓവുലേഷൻ കൃത്യമാക്കുന്നതിനും ആര്‍ത്തവം കൃത്യമാക്കുന്നതിനും സഹായിക്കുന്നുണ്ട്. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. ബ്രോക്കോളി, നാരങ്ങ, ഓറഞ്ച്, ഇലക്കറികൾ എന്നിവ ധാരാളം കഴിക്കാൻ ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളിൽ പ്രൊജസ്റ്റിറോണിന്‍റെ അളവ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ ഇത്തരം ഭക്ഷണങ്ങൾ കഴിക്കേണ്ടതാണ്.

വിറ്റാമിന്‍ ഇ ഭക്ഷണം

വിറ്റാമിന്‍ ഇ ഭക്ഷണം

വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. വിറ്റാമിൻ ഇ നിങ്ങളിൽ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും അണ്ഡത്തിന്‍റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. വിറ്റാമിൻ ഇ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നതിലൂടെ അത് നിങ്ങൾക്ക് നല്ല ആരോഗ്യമുള്ള ഗർഭകാലം ഉണ്ടാക്കുന്നതിനും സഹായിക്കുന്നുണ്ട്. നട്സ്, സൂര്യകാന്തി വിത്ത്, ഒലീവ് ഓയിൽ എന്നിവയെല്ലാം ധാരാളം ഭക്ഷണത്തിൽ ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കാവുന്നതാണ്. ഇത് നിങ്ങളിൽ ഉണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല.

English summary

How to Naturally Increase Your Progesterone Levels To get Pregnant

Here in this article we are discussing about ways to naturally increase progesterone levels to get pregnant. Read on.
X
Desktop Bottom Promotion