For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് സ്വകാര്യഭാഗത്ത് നീലനിറമെങ്കില്‍

ഗര്‍ഭകാലത്ത് സ്വകാര്യഭാഗത്ത് നീലനിറമെങ്കില്‍

|

ഗര്‍ഭകാലത്ത് പല മാറ്റങ്ങളും ഗര്‍ഭിണിയില്‍ കാണുന്നതു സാധാരണയാണ്. ഇതെല്ലാം ഗര്‍ഭകാല മാറ്റങ്ങള്‍ കൂടിയാണ്. സ്വാഭാവികമായ മാറ്റങ്ങള്‍ എന്നു പറയാം. ചിലരില്‍ അസാധാരണ മാറ്റങ്ങളുണ്ടാകുമെങ്കിലും.

ഗര്‍ഭകാലത്ത് സ്ത്രീയുടെ സ്വകാര്യ ഭാഗത്ത് വ്യത്യാസങ്ങളുണ്ടാകുന്നതും സാധാരണയാണ്. ഇതിന് കാരണമായി പറയാവുന്നത് ഹോര്‍മോണുകളിലുണ്ടാകുന്ന വ്യത്യാസമാണ്. ഗര്‍ഭകാലത്ത് എച്ച്‌സിജി പോലുള്ള പല പ്രധാന ഹോര്‍മോണുകളും സ്ത്രീ ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നുണ്ട്. ഇതെല്ലാം തന്നെ വജൈനല്‍ ഭാഗത്തെ നിറ വ്യത്യാസത്തിനു കാരണമാണ്.

ഗര്‍ഭകാലത്ത് വജൈനല്‍ ഭാഗത്തുണ്ടാകുന്ന ചില വ്യത്യാസങ്ങളെക്കുറിച്ചറിയൂ.

വജൈനല്‍ ഭാഗത്ത് നിറം

വജൈനല്‍ ഭാഗത്ത് നിറം

വജൈനല്‍ ഭാഗത്ത് നിറം ചിലപ്പോള്‍ നീലയോ ഇതു കലര്‍ന്ന പര്‍പ്പിളോ ആകാറുണ്ട്. ഈ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നതാണ് ഈ നിറ വ്യത്യാസത്തിനുള്ള പ്രധാനപ്പെട്ട കാരണം.വജൈന, ലേബിയ, സെര്‍വിക്‌സ് എന്നിവടങ്ങളിലെല്ലാം തന്നെ ഇത്തരം നിറമാകും. ഇതു ഗര്‍ഭധാരണത്തിന്റെ ആദ്യസൂചനകളിലൊന്നാണ്. ഗര്‍ഭധാരണത്തിന്റെ തുടക്ക ലക്ഷണങ്ങളില്‍ ഒന്നായി കാണാവുന്ന ഒന്നാണിത്. സാധാരണ ഗതിയില്‍ പ്രസവത്തിനു ശേഷം ഈ നിറം തനിയെ പോകുകയും ചെയ്യും.

വെരിക്കോസ് വെയിന്‍

വെരിക്കോസ് വെയിന്‍

ചില സ്ത്രീകളില്‍ ഗര്‍ഭകാലത്ത് വജൈനയില്‍ വെരിക്കോസ് വെയിന്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത് ഈ ഭാഗത്തെ കൂടുതല്‍ നീല നിറമാക്കുന്നതിനുള്ള പ്രധാനപ്പെട്ട കാരണമാണ്. സാധാരണ ഗതിയില്‍ ഇവ കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കില്ലെങ്കിലും ചിലര്‍ക്ക് വീര്‍മതയും വേദനയുമെല്ലാമുണ്ടാകാറുമുണ്ട്. ഇതിനുള്ള പരിഹാരം ഐസ് കംപ്രസ് പോലെയുള്ള വഴികളാണ്. 18-22 ശതമാനം സ്ത്രീകളിലും വെരിക്കോസ് വെയിനുകള്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത് അപൂര്‍വമായ ഒന്നല്ലെന്നര്‍ത്ഥം.

പിഗ്മെന്റേഷന്‍

പിഗ്മെന്റേഷന്‍

ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളുടെ ഫലമായ പിഗ്മെന്റേഷന്‍ പോലുള്ള പല പ്രശ്‌നങ്ങളും വജൈനല്‍ ഭാഗത്തുണ്ടാകാറുണ്ട്. ചര്‍മത്തില്‍ ആകെയുണ്ടാകുന്ന വ്യത്യാസങ്ങളുടെ ഫലമാണിത്. വജൈനല്‍ ഭാഗത്തുണ്ടാകുന്ന പിഗ്മെന്റേഷനും ഗര്‍ഭധാരണ സൂചനയായി കണക്കാക്കാവുന്ന ഒന്നു തന്നെയാണ്.

വജൈനല്‍ ഭാഗത്ത്

വജൈനല്‍ ഭാഗത്ത്

വജൈനല്‍ ഭാഗത്ത് അവസാനത്തെ മൂന്നു മാസങ്ങളില്‍ ലൈറ്റനിംഗ് ക്രോച്ച് എന്ന വേദന അനുഭവപ്പെടാറുണ്ട്. ഇത് മുളളു കൊണ്ടു കുത്തുന്നതു പോലുള്ള വേദനയായി അനുഭവപ്പെടുകയും ചെയ്യും. കുഞ്ഞ് നാഡികളില്‍ മര്‍ദമേല്‍പ്പിയ്ക്കുന്നതാണ് ഈ കാരണം.

വജൈനല്‍ സ്രവം

വജൈനല്‍ സ്രവം

വജൈനല്‍ സ്രവം കൂടുതല്‍ പുറപ്പെടുവിയ്ക്കുന്ന ലൂക്കോറിയ എന്നൊരു അവസ്ഥയും ഉണ്ടാകാറുണ്ട്. വജൈനല്‍ സ്രവം ഗര്‍ഭധാരണത്തിന്റെ ഒരു സൂചന കൂടിയാണ്. വജൈനയില്‍ സംഭവിയ്ക്കുന്ന പല മാറ്റങ്ങളില്‍ ഒന്നു മാത്രം. കട്ടി കുറഞ്ഞതും പാല്‍ നിറത്തിലുള്ളതും കാര്യമായ ഗന്ധമില്ലാത്തതുമായ ഇത് ഗര്‍ഭകാലത്ത് കൂടുതല്‍ പശിമയുള്ളതും അളവില്‍ കൂടുതലുമുണ്ടാകും.

English summary

How Pregnancy Changes Private Part Of Woman

How Pregnancy Changes Private Part Of Woman, Read more to know about,
Story first published: Saturday, September 7, 2019, 16:18 [IST]
X
Desktop Bottom Promotion