For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭാവസ്ഥയില്‍ ശരീരഭാരം നിലനിര്‍ത്തി ആകൃതി നിലനിര്‍ത്താന്‍ ഹെല്‍ത്തി ടിപ്‌സ്

|

ആരോഗ്യകരമായ ഗര്‍ഭം എന്നതാണ് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഗര്‍ഭധാരണത്തിന് മുന്‍പ് തന്നെ പലരും ആരോഗ്യത്തോടെ ഇരിക്കുന്നതിന് ശ്രദ്ധിക്കുന്നു. കൃത്യമായ വ്യായാമവും ഭക്ഷണശീലവും എല്ലാം നിങ്ങളുടെ ഗര്‍ഭത്തെ സ്വാധീനിക്കുന്നതാണ്. ഇനി ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഗര്‍ഭകാലത്ത് ശരീരഭാരം കൂടുന്നത് സാധാരണമാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഇത് അമിതമാവുമ്പോള്‍ അത് പ്രസവ സമയത്ത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

Healthy Ways To Keep Your Body In Shape

എന്നാല്‍ അമിതഭാരം വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടും ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് ഇത് അനാരോഗ്യകരമായ അവസ്ഥകള്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ഗര്‍ഭകാലത്ത് അല്‍പം പ്രാധാന്യം നല്‍കേണ്ടതാണ്. അതിന് വേണ്ടി ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതും അത്യാവശ്യമാണ്. ഇത് കൂടാതെ പതിവ് വര്‍ക്കൗട്ടുകള്‍ ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം ശ്രദ്ധ നല്‍കേണ്ടത് ഗര്‍ഭകാലത്ത് ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ടതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എഴുന്നേറ്റ് ഇരുന്ന് വശങ്ങളിലേക്ക് റോള്‍ ചെയ്യുക

എഴുന്നേറ്റ് ഇരുന്ന് വശങ്ങളിലേക്ക് റോള്‍ ചെയ്യുക

നിങ്ങള്‍ക്ക് ഓരോ ദിവസം കഴിയുന്തോറും വയറ് വലുതായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ വലുതാവുന്ന വയറും ഹോര്‍മോണ്‍ മാറ്റങ്ങളും നമ്മളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. ഈ അവസ്ഥയില്‍ നിങ്ങള്‍ക്ക് വയറ് വലുതായി കാണപ്പെടുന്നു. ഇത്തരത്തില്‍ ഉണ്ടാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും നിങ്ങളുടെ കംഫര്‍ട്ട് വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി നമുക്ക് എഴുന്നേറ്റ് ഇരുന്ന് പതിയേ ഇരുവശങ്ങളിലേക്കും റോള്‍ ചെയ്യാവുന്നതാണ്. ഇത് ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുക

വെള്ളം ധാരാളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് മികച്ചതാണ്. കാരണം ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. പ്ലാസന്റ രൂപികരിക്കുന്നതിന് വെള്ളം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് നിര്‍ജ്ജലീകരണം ഇല്ലാതിരിക്കുന്നതിന് വേണ്ടി ഇടക്കിടെ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ അത് നിങ്ങളുടെ ആരോഗ്യവും ഫിറ്റ്‌നസും നിലനിര്‍ത്തുന്നതിന് സഹായിക്കുകയുള്ളൂ.

ഭക്ഷണം ഇപ്രകാരം

ഭക്ഷണം ഇപ്രകാരം

പലരും ഗര്‍ഭകാലത്ത് പറയുന്നത് കേള്‍ക്കാ രണ്ട് പേര്‍ക്കുള്ള ഭക്ഷണം കഴിക്കണം എന്നത്. എന്നാല്‍ ഒരു കാരണവശാലും രണ്ട് പേര്‍ക്കുള്ള ഭക്ഷണം കഴിക്കരുത്. കാരണം സാധാരണ കലോറി ഉപഭോഗത്തേക്കാള്‍ അത് കൂടുതലായാല്‍ വളരെയധികം അപകടം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ആവശ്യമുള്ള ഭക്ഷണം വയറിന് അനുസരിച്ച് കഴിക്കുക. സാധാരണ അവസ്ഥയില്‍ നിങ്ങളുടെ ഗര്‍ഭത്തിന്റെ രണ്ടാം ട്രൈ്മസ്റ്ററിന്റെ തുടക്കത്തില്‍ നിങ്ങളുടെ സാധാരണ ഉപഭോഗത്തേക്കാള്‍ 300 കലോറി മാത്രമേ നിങ്ങള്‍ക്ക് ആവശ്യമായി വരുന്നുള്ളൂ. അതുകൊണ്ട് അമിത ഭക്ഷണത്തിന്റെ ആവശ്യമില്ല.

കൃത്യമായ ഭക്ഷണം

കൃത്യമായ ഭക്ഷണം

നിങ്ങളുടെ ഗര്‍ഭകാലത്ത് കൃത്യമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഗര്‍ഭത്തിന്റെ ആദ്യ കാലങ്ങളില്‍ നിങ്ങള്‍ക്ക് അമിതമായ വിശപ്പ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വിശക്കുന്ന സമയം ഭക്ഷണം കഴിക്കണം. എന്നാല്‍ അല്‍പ്പാല്‍പ്പമായി കഴിക്കുന്നതിന് വേണം ശ്രദ്ധിക്കാന്‍. ഇത് കൂടാതെ ആരോഗ്യകരവും പോഷകപ്രദവുമായ ഉച്ചഭക്ഷണം കഴിക്കുന്നതിനും ശ്രദ്ധിക്കണം. ഇതോടൊപ്പം തന്നെ അത്താഴം ലഘുവായി കഴിക്കുന്നതിന് ശ്രമിക്കണം. എന്നാല്‍ നിങ്ങള്‍ക്ക് വളരെ എളുപ്പത്തില്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ട്.

വ്യായാമം മുടക്കരുത്

വ്യായാമം മുടക്കരുത്

വ്യായാമത്തിന്റെ കാര്യത്തിലും യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചകളും പാടില്ല. കാരണം അത് നിങ്ങളില്‍ ചിലപ്പോള്‍ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. നിങ്ങള്‍ ഗര്‍ഭത്തിന് മുന്‍പ് കൃത്യമായി വ്യായാമം ചെയ്യുന്ന വ്യക്തിയായിരുന്നു എന്നുണ്ടെങ്കില്‍ ഈ സമയവും വ്യായാമം ചെയ്യുന്നതിന് നല്ലതാണ്. എന്നാല്‍ നിങ്ങള്‍ക്ക് മുന്‍പ് അബോര്‍ഷന്‍ ഉണ്ടായിട്ടില്ലെന്നും ഗര്‍ഭകാലം ആരോഗ്യകരമാണ് എന്നും മനസ്സിലാക്കേണ്ടതാണ്. യോഗ ചെയ്യുന്നതും അനുയോജ്യമാണ്. ഇത് നിങ്ങളെ ഫിറ്റ് ആയി ശരീര ഭാരം ഉയര്‍ത്താതെ ഇരിക്കുന്നതിന് സഹായിക്കുന്നു.

പഞ്ചസാര ഒഴിവാക്കുക

പഞ്ചസാര ഒഴിവാക്കുക

പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ഗര്‍ഭകാല അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. കാരണം പ്രമേഹം വര്‍ദ്ധിപ്പിക്കുന്നതിനും അതുമായി ബന്ധപ്പെട്ട ഗര്‍ഭകാല അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പഞ്ചസാരയുടെ ഉപയോഗം കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ഇത് അപകടകരമായ അവസ്ഥകള്‍ പലപ്പോഴും നിങ്ങളില്‍ സൃഷ്ടിക്കുന്നു. കാരണം ഇത്തരം ശീതളപാനീയങ്ങളില്‍ പോഷകങ്ങള്‍ കുറവാണ്, കലോറിയും കൂടുതലാണ്. ഇത് നിങ്ങളില്‍ ശരീരഭാരവും അമിതമായ തോതില്‍ വര്‍ദ്ധിപ്പിച്ചേക്കാം. അതുകൊണ്ട് ആരോഗ്യത്തോടെയും ഫിറ്റ് ആയും ഇരിക്കുന്നതിന് എന്തുകൊണ്ടും മുകളില്‍ പറഞ്ഞ വഴികള്‍ പിന്തുടരാവുന്നതാണ്.

ഗര്‍ഭകാലത്ത് ചര്‍മ്മത്തിന് ഇരുണ്ട നിറമോ, കാരണംഗര്‍ഭകാലത്ത് ചര്‍മ്മത്തിന് ഇരുണ്ട നിറമോ, കാരണം

ആഗ്രഹിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാന്‍ ഈ ഒറ്റമൂലിആഗ്രഹിക്കുമ്പോള്‍ ഗര്‍ഭം ധരിക്കാന്‍ ഈ ഒറ്റമൂലി

English summary

Healthy Ways To Keep Your Body In Shape While Pregnant In malayalam

Here in this article we are sharing some healthy shape ways to keep your body in shape during pregnancy in malayalam. Take a look.
Story first published: Thursday, June 9, 2022, 15:19 [IST]
X
Desktop Bottom Promotion