For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുഖപ്രസവത്തിന് ഒരു പിടി മുരിങ്ങയില

സുഖപ്രസവത്തിന് ഒരു പിടി മുരിങ്ങയില

|

ഗര്‍ഭിണി കഴിയ്ക്കുന്ന ഭക്ഷണത്തെ അടിസ്ഥാനപ്പെടുത്തിരിയ്ക്കും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യവും. ഇതു മാത്രമല്ല, ഗര്‍ഭിണിയ്ക്കും ഈ സമയത്ത് ആരോഗ്യപരമായ ഏറെ ശ്രദ്ധയും പരിരക്ഷയും ആവശ്യവുമുണ്ട്.

ഗര്‍ഭകാലത്ത് ചില ഭക്ഷണങ്ങള്‍ കഴിയ്ക്കാമെന്നും ചിലത് ഒഴിവാക്കാമെന്നും പറയും. ഇതെല്ലാം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിനു പ്രധാനവുമാണ്.

ഗര്‍ഭകാലത്ത് കഴിയ്ക്കാവുന്ന ഒന്നാണ് ഇലക്കറികള്‍. ഇതില്‍ തന്നെ മുരിങ്ങയില ഗര്‍ഭിണി കഴിയ്ക്കാമോയെന്നതിനെ സംബന്ധിച്ചു പല ആശയക്കുഴപ്പവുമുണ്ട്. എന്നാല്‍ ഗര്‍ഭകാലത്ത് അമ്മ ഒരു പിടി മുരിങ്ങയില കഴിയ്ക്കുന്നത് കുഞ്ഞിന് ഏറെ ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്നതാണ് വാസ്തവം. ഇതെക്കുറിച്ചറിയൂ,

മുരിങ്ങയില

മുരിങ്ങയില

മുരിങ്ങയില ഗര്‍ഭകാലത്തു കഴിയ്ക്കുന്നത് അയേണ്‍ സ്ത്രീയ്ക്കു ലഭിയ്ക്കാന്‍ നല്ലതാണ് ഇത് ഹീമോഗ്ലോബിന്‍ അളവു വര്‍ദ്ധിപ്പിയ്ക്കും. ഗര്‍ഭകാലത്തുണ്ടാകന്ന വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പരിഹാരമാണിത്.

സുഖപ്രസവത്തിന്

സുഖപ്രസവത്തിന്

സുഖപ്രസവത്തിന് സഹായിക്കുന്ന ഒന്നാണ് മുരിങ്ങയിലയും മുരിങ്ങാക്കായയും എന്നു പറയാം. ഇത് യൂട്രസ് കോണ്‍ട്രാക്ഷനു സഹായിക്കുന്നു. ഇത് പ്രസവ സമയത്തുണ്ടാകുന്ന രക്തനഷ്ടവും തടയുന്ന ഒന്നാണ്. ഇതു കൊണ്ടു തന്നെ സുഖപ്രസവത്തിനും ഇതിനു ശേഷമുണ്ടാകുന്ന വിളര്‍ച്ച പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.

ഗര്‍ഭകാല ഛര്‍ദി

ഗര്‍ഭകാല ഛര്‍ദി

ഗര്‍ഭകാല ഛര്‍ദിയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. ഇത് മനം പിരട്ടല്‍ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലതാണ്. വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ക്കും ഇതു നല്ലൊരു മരുന്നാണ്. നല്ല ദഹനത്തിനും ശോധനയ്ക്കുമെല്ലാം സഹായിക്കുന്ന ഒന്നാണ് മുരിങ്ങയില. ഗര്‍ഭകാലത്ത് ഇത്തരം പ്രശ്‌നങ്ങള്‍ പലര്‍ക്കും സാധാരണയാണ്.

ഗര്‍ഭിണികളിലെ പ്രമേഹ നിയന്ത്രണത്തിന്

ഗര്‍ഭിണികളിലെ പ്രമേഹ നിയന്ത്രണത്തിന്

ഗര്‍ഭിണികളിലെ പ്രമേഹ നിയന്ത്രണത്തിന് ഇതു നല്ലൊരു മരുന്നാണ്. മുരിങ്ങയിലെ ഘടകങ്ങളാണ് ഇതിനു സഹായിക്കുന്നത്. ഇതു ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗര്‍ഭകാല പ്രമേഹം ഒഴിവാക്കാന്‍ ഏറെ നല്ലതാണ്. ജനിയ്ക്കുന്ന കുഞ്ഞു ഷുഗര്‍ ബേബിയാകാതിരിയ്ക്കാനും നല്ലതാണ്. പ്രമേഹമുള്ളവരും ഇതു വരാന്‍ സാധ്യതയുള്ളവരുമെല്ലാം ഇതു കഴിയ്ക്കുന്നതു ഗുണം നല്‍കും. ഇതു പോലെ ഗോള്‍ ബ്ലാഡര്‍ പ്രവര്‍ത്തനത്തിനും ഇത് ഏറെ നല്ലതാണ്.

 പ്രതിരോധ ശേഷി

പ്രതിരോധ ശേഷി

ഗര്‍ഭകാലത്ത് ശരീരം എളതായിരിയ്ക്കുന്ന സമയമാണ്. പെട്ടെന്നു തന്നെ രോഗങ്ങള്‍ പിടി പെടാനുള്ള സാധ്യതയുണ്ട്. പ്രതിരോധ ശേഷി ഏറെ കുറയുന്ന കാലഘട്ടമാണിത്. ഇതിനുളള നല്ലൊരു പരിഹാരമാണ് ഗര്‍ഭകാലത്ത് മുരിങ്ങയില കഴിയ്ക്കുന്നത്. ഇതിലെ വൈറ്റമിന്‍ എ ആണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. ഇത് കോശങ്ങള്‍ക്കുണ്ടാകുന്ന നാശം തടയാനും നല്ലതാണ്. ഇതു വഴി അമ്മയ്ക്കും കു്ഞ്ഞിനും ഇതു ഗുണകരവുമാണ്.

ഗര്‍ഭകാലത്തുണ്ടാകാന്‍ സാധ്യതയുള്ള ഇന്‍ഫെക്ഷനുകള്‍ക്ക്

ഗര്‍ഭകാലത്തുണ്ടാകാന്‍ സാധ്യതയുള്ള ഇന്‍ഫെക്ഷനുകള്‍ക്ക്

ഗര്‍ഭകാലത്തുണ്ടാകാന്‍ സാധ്യതയുള്ള ഇന്‍ഫെക്ഷനുകള്‍ക്ക് പ്രധാനപ്പെട്ട ഒരു പരിഹാരമാണ് മുരിങ്ങയില കഴിയ്ക്കുന്നത്. ഇതിന് അണുബാധകള്‍ തടയാന്‍ സാധിയ്ക്കും. ചര്‍മം, തൊണ്ട, നെഞ്ച് എന്നിവിടങ്ങളിലെ ഇന്‍ഫെക്ഷനുകള്‍ക്കുള്ള പരിഹാരമാണിത്. ഇതിനു പുറമേ ഫംഗല്‍ സ്‌കിന്‍ ഇന്‍ഫെക്ഷനുകള്‍ക്കും ഇതു നല്ലതാണ്.

മുരിങ്ങാക്കായും

മുരിങ്ങാക്കായും

ഗര്‍ഭകാലത്ത് മുരിങ്ങയില മാത്രമല്ല, മുരിങ്ങാക്കായും ഈ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. മുരിങ്ങയില ലഭിയ്ക്കാത്തവര്‍ത്ത് മുരിങ്ങാക്കാ പരിക്ഷിയ്ക്കാം. മുരിങ്ങയിലും കായുമെല്ലാം നല്ലപോലെ വേവിച്ചു മാത്രം ഉപയോഗിയ്ക്കുക. ഇതു പോലെ നല്ലതു പോലെ വൃത്തിയാക്കുകയും വേണം.

English summary

Health Benefits Of Drumstick Leaves During Pregnancy

Health Benefits Of Drumstick Leaves During Pregnancy, Read more to know about,
X
Desktop Bottom Promotion