For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭത്തിന്‍റെ തുടക്കത്തിൽ വയറു വേദനയോ, അവഗണിക്കരുത്

|

ഗർഭകാലം തുടങ്ങുമ്പോൾ തന്നെ വളരെയധികം ശ്രദ്ധ അത്യാവശ്യമുള്ള ഒന്നാണ്. എന്നാൽ പലപ്പോഴും നമ്മുടെ ചില അശ്രദ്ധകൾ അപകടത്തിലേക്ക് നമ്മളെ എത്തിക്കുന്നുണ്ട്. എന്ത് തന്നെയാണെങ്കിലും ഗർഭകാലം തിരിച്ചറിഞ്ഞാൽ പലരിലും ശ്രദ്ധ അൽപം കൂടുതൽ കൊടുക്കുന്നത് നല്ലതാണ്. പല വിധത്തിലുള്ള ശാരീരിക മാനസിക മാറ്റങ്ങൾ നിങ്ങളുടെ ഗർഭകാലത്ത് ഉണ്ടാവുന്നുണ്ട്. എന്നാൽ ഇത് എന്താണെന്ന് പലപ്പോഴും പലർക്കും തിരിച്ചറിയാൻ സാധിക്കുന്നില്ല. ഗർഭകാലത്ത് ഉണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും വളരെധികം ശ്രദ്ധിക്കേണ്ടതാണ്. അതില്‍ പലരും ശ്രദ്ധിക്കേണ്ട ഒന്നാണ് പലപ്പോഴും വയറു വേദന.

Most read: കുഞ്ഞെന്ന സ്വപ്നത്തിന് വില്ലനാവും ഓവേറിയൻ തടസ്സംMost read: കുഞ്ഞെന്ന സ്വപ്നത്തിന് വില്ലനാവും ഓവേറിയൻ തടസ്സം

ഗര്‍ഭത്തിൻറെ തുടക്കത്തിൽ പലപ്പോഴും പലരിലും വയറു വേദന ഉണ്ടാവുന്നുണ്ട്. എന്നാൽ അതിനെ അത്ര ഗൗരവത്തോടെ എടുക്കേണ്ടതാണോ അല്ലെങ്കിൽ നിസ്സാരമായി വിടേണ്ടതാണോ എന്ന കാര്യം പലർക്കും അറിയുകയില്ല. ഗർഭം ഉറപ്പായി കഴിഞ്ഞാൽ പലരും അനുഭവിക്കുന്ന ചില ഗർഭകാല ലക്ഷണങ്ങൾ ഉണ്ട്. അവ എന്താണെന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. മനം പിരട്ടല്‍, മോണിംഗ് സിക്നസ്, ചെറിയ വയറു വേദന എന്നിവയെല്ലാ ഇത്തരത്തിൽ ഗർഭത്തിന്‍റെ ആദ്യ കാല ലക്ഷണങ്ങളിൽ ചിലതാണ്. ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന വയറു വേദനയാണ് അൽപം ശ്രദ്ധിക്കേണ്ടത്. എന്താണെന്ന് നോക്കാവുന്നതാണ്.

ഗർഭകാലത്തെ വയറു വേദന എങ്ങനെ?

ഗർഭകാലത്തെ വയറു വേദന എങ്ങനെ?

ഗർഭകാലത്തെ വയറു വേദന എങ്ങനെയെന്ന കാര്യം പലർക്കും സംശയമുണ്ടാക്കുന്നതാണ്. ചിലരില്‍ ഗർഭധാരണം ഉറപ്പായിട്ടുണ്ടാവില്ല. അതിന് മുൻപ് തന്നെ പലപ്പോഴും വയറു വേദന ഉണ്ടാവുന്നുണ്ട്. എന്നാൽ വയറു വേദന ആർത്തവ ലക്ഷണമാണ് എന്നാണ് പലരും കണക്കാക്കുന്നത്. പലപ്പോഴും ആർത്തവ സമയത്തുണ്ടാവുന്ന വയറു വേദന പോലെ തന്നെയായിരിക്കും ഗർഭകാലത്തുണ്ടാവുന്ന വയറു വേദനയും. ഈ വേദന പലപ്പോഴും അടിവയറിന്‍റെ ഭാഗത്താണ് ഉണ്ടാവുക. എന്നാൽ അൽപ സമയത്തിന് ശേഷം ഇത് ഇല്ലാതാവുന്നുണ്ട്.

 ഈ വയറു വേദന സാധാരണമോ?

ഈ വയറു വേദന സാധാരണമോ?

ഗർഭകാലത്തുണ്ടാവുന്ന ഈ വയറു വേദന സാധാരണമാണോ എന്ന കാര്യം പലര്‍ക്കും അറിയില്ല. എന്നാൽ നല്ലൊരു ശതമാനം സ്ത്രീകളിലും സാധാരണയാണ് ഗർഭകാലത്തുണ്ടാവുന്ന വയറു വേദന പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ല. മാത്രമല്ല അത് ഗർഭസ്ഥശിശുവിന്‍റെ കാര്യത്തിലും പ്രശ്നമുണ്ടാക്കുന്ന ഒന്നല്ല. ആദ്യ ട്രൈമസ്റ്ററിൽ ഉണ്ടാവുന്ന ഇത്തരത്തിലുള്ള വയറു വേദന ഭയക്കേണ്ടതല്ല. എന്നാൽ വയറു വേദനക്ക് ഒപ്പം തന്നെ ബ്ലീഡിംങും പുറം വേദനയും ഉണ്ടെങ്കിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. ആദ്യമാസങ്ങളിൽ ഉണ്ടാവുന്ന ഇത്തരത്തിലുള്ള വയറു വേദന പലപ്പോഴും അബോര്‍ഷന് വരെ കാരണമാകുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

 കാരണങ്ങൾ എന്തൊക്കെ?

കാരണങ്ങൾ എന്തൊക്കെ?

എന്നാൽ ഗർഭകാലത്തുണ്ടാവുന്ന വയറു വേദനക്ക് പിന്നിൽ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ നമ്മൾ കാണിക്കുന്ന അശ്രദ്ധ പലപ്പോഴും പ്രതിസന്ധികൾ വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. ചെറിയ മാറ്റങ്ങൾ ആണെങ്കിൽ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാവുന്നതാണ്.

ഇംപ്ലാന്‍റേഷൻ

ഇംപ്ലാന്‍റേഷൻ

ഇംപ്ലാന്‍റേഷൻ സമയത്ത് ഇത്തരത്തിൽ ഉള്ള വയറു വേദന ഉണ്ടാവുന്നുണ്ട്. ഗർഭപാത്രത്തിന്‍റെ ഭിത്തിയിൽ ഭ്രൂണം പറ്റിപ്പിടിക്കുന്ന സമയത്ത് വയറു വേദന ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും അടിവയറ്റിൽ വേദന ഉണ്ടാവുന്നതിന് കാരണമാകുന്നു. മാത്രമല്ല ചെറിയ രീതിയിൽ ഉള്ള ബ്ലീഡിംങ് ഉണ്ടാവുന്നുണ്ട്. ഇതാണ് പലപ്പോഴും ഗർഭത്തിന്‍റെ ആദ്യ ലക്ഷണം എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യകരമായ ഗർഭത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അത്ര ഗൗരവമായി എടുക്കേണ്ടതില്ല.

 ഗർഭപാത്രത്തിന്‍റെ വലിപ്പം

ഗർഭപാത്രത്തിന്‍റെ വലിപ്പം

ഗർഭപാത്രത്തിന്‍റെ വലിപ്പം വർദ്ധിക്കുന്നത് പലപ്പോഴും വയറു വേദനക്ക് കാരണമാകുന്നുണ്ട്. ആദ്യ ട്രൈമസ്റ്ററിൽ തന്നെ ഗർഭപാത്രത്തിന്‍റെ വലിപ്പം വർദ്ധിക്കാന്‍ തുടങ്ങുന്നുണ്ട്. ഇത് കുഞ്ഞിന് കിടക്കാൻ പാകത്തില്‍ ഒരുക്കുമ്പോൾ പലപ്പോഴും അടിവയറ്റിൽ വേദന ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചിലരിൽ ചുമക്കുമ്പോഴും തുമ്മുമ്പോഴും വേദന അൽപം കഠിനമാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം.

അബോര്‍ഷൻ സാധ്യത

അബോര്‍ഷൻ സാധ്യത

എന്നാല്‍ പലപ്പോഴും എല്ലാ വയറുവേദനയും അത്ര നിസ്സാരമാക്കി വിടേണ്ടതില്ല. ഇത് നിങ്ങളിൽ പല വിധത്തിലുള്ള ഗുരുതര പ്രത്യാഘാതങ്ങളും ഉണ്ടാക്കുന്നുണ്ട്. ഗർഭത്തിന്‍റെ ആദ്യ ട്രൈമസ്റ്ററിൽ ആണ് പലപ്പോഴും അബോർഷൻ നടക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. അബോർഷന് നടക്കുന്നതിന് വേണ്ടിയുള്ള വയറു വേദന ആണെങ്കിൽ അത് വളരെയധികം കൂടുതലായിരിക്കും. മാത്രമല്ല ബ്ലീഡിങ് സാധ്യതയും ഉണ്ട്.

 എക്ടോപിക് പ്രഗ്നൻസി

എക്ടോപിക് പ്രഗ്നൻസി

എക്ടോപിക് പ്രഗ്നൻസിയുണ്ടാവുന്ന അവസ്ഥയിൽ പലപ്പോഴും വയറു വേദന അതികഠിനമായിരിക്കും. അടിവയറിന്‍റെ എതെങ്കിലും ഒരു ഭാഗത്തായിട്ടായിരിക്കും വേദന അനുഭവപ്പെടുന്നത്. ഇത് നേരത്തെ തിരിച്ചറിഞ്ഞില്ലെങ്കിൽ അത് പലപ്പോഴും അമ്മക്ക് അപകടം ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് വരെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധ വളരെ അത്യാവശ്യമാണ്. എക്ടോപിക് പ്രഗ്നൻസിയിൽ വയറു വേദന അതികഠിനമായിരിക്കും.

English summary

cramps during early pregnancy; Causes and treatment

Here we are discussing about the causes and treatment of cramps during early pregnancy. Read on.
Story first published: Friday, October 25, 2019, 12:08 [IST]
X
Desktop Bottom Promotion