For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിലെ ഈ രോഗങ്ങൾ 2ദിവസത്തിലധികമെങ്കില്‍ അപകടം

|

കുഞ്ഞിന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തിൽ എല്ലാ ദിവസവും അമ്മമാർ ടെൻഷനിലാണ്. എന്നാൽ പലപ്പോഴും ഇതിന് എന്താണ് പരിഹാരം കാണേണ്ടത് എന്നുള്ളത് എപ്പോഴും വെല്ലുവിളി ഉയർത്തുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്ന് തന്നെയാണ്. എല്ലാ ദിവസവും കുഞ്ഞിനുണ്ടാവുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി എല്ലാ ദിവസവും നെട്ടോട്ടമോടുന്ന അവസ്ഥയാണ് ഉള്ളത്. എന്നാൽ ഈ ശിശുദിനത്തിൽ നമുക്ക് കുഞ്ഞിന്‍റെ ആരോഗ്യം സംരക്ഷിക്കാവുന്നതാണ്. അതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യണം എന്നുള്ളത് പല അമ്മമാർക്കും അറിയില്ല.

Most read: ഒരു പ്രശ്നമില്ലെങ്കിലും ഗർഭത്തിന് തടസ്സം ഈ ഹോർമോൺMost read: ഒരു പ്രശ്നമില്ലെങ്കിലും ഗർഭത്തിന് തടസ്സം ഈ ഹോർമോൺ

കുഞ്ഞിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. കുട്ടികൾക്ക് പൊതുവായി ഉണ്ടാവുന്ന ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ട്. ഇവ തിരിച്ചറിഞ്ഞ് അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന്‍റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കുഞ്ഞിന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിനെ പരിഹരാം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്. അമ്മമാർക്ക് ഏറ്റവും അധികം വെല്ലുവിളിയുണ്ടാക്കുന്ന ചില അനാരോഗ്യകരമായ അവസ്ഥകൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ

ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾ

എല്ലാ കുട്ടികളേയും ബാധിക്കുന്ന ഒന്നാണ് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി അമ്മമാർ നെട്ടോട്ടമോടുന്ന കാഴ്ച നമ്മൾ ധാരാളം കണ്ടിട്ടുണ്ടാവും. എന്നാൽ കുഞ്ഞിന്‍റെ എല്ലാ വിധത്തിലുള്ള അസ്വസ്ഥകൾക്കും പലപ്പോഴും പ്രധാന കാരണങ്ങൾ എന്ന് പറഞ്ഞാൽ അതിൽ ശ്വാസകോശസംബന്ധമായ അസ്വസ്ഥതകളും പെടുന്നതാണ്. ന്യുമോണിയ, ഹൃദയത്തിന്‍റെ തകരാറുകൾ, ശ്വാസം മുട്ടൽ എന്നിവ പോലുള്ള അസ്വസ്ഥതകൾ പലപ്പോഴും കുഞ്ഞുങ്ങളെ കഷ്ടത്തിലാക്കുന്നുണ്ട്.

ചെവി വേദന

ചെവി വേദന

കുട്ടികളെ ബാധിക്കുന്ന പ്രധാനപ്പെട്ട അവസ്ഥകളിൽ ഒന്നാണ് ചെവി വേദന. ചെറിയ കുട്ടികളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽ പെടാതെ പോവുന്നുണ്ട് പല അമ്മമാർക്കും. തുടർച്ചയായി രണ്ട് ദിവസം നിങ്ങളുടെ കുഞ്ഞിൽ ചെവി വേദന ഉണ്ടെങ്കിൽ ഉടനേ തന്നെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് ഗുരുതരമായ മറ്റ് അവസ്ഥകളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. കേള്‍വിശക്തിയെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് ഇത് എത്താതിരിക്കാൻ കൃത്യമായ സമയത്ത് ചികിത്സ തേടുക എന്നുള്ളതാണ് അത്യാവശ്യം.

ദഹന പ്രശ്നങ്ങൾ

ദഹന പ്രശ്നങ്ങൾ

കുഞ്ഞിനെ പലപ്പോഴും ദഹനപ്രശ്നങ്ങൾ വലക്കാറുണ്ട്. എന്നാൽ അത് പല വിധത്തിലാണ് നിങ്ങളുടെ കുഞ്ഞിനെ ബാധിക്കുന്നത്. ബാക്ടീരിയൽ ഇന്‍ഫെക്ഷൻ പോലുള്ള അസ്വസ്ഥതകൾക്ക് ഇത് കാരണമാകുന്നുണ്ട്. ഭക്ഷണത്തിലുണ്ടാവുന്ന പ്രശ്നങ്ങൾ അല്ലെങ്കിൽ മറ്റെന്തെങ്കിലും പ്രശ്നങ്ങൾ എന്നിവയാണ് ഇത്തരത്തിൽ കുഞ്ഞിന് ദഹന പ്രശ്നങ്ങൾ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണം. ഇത് കുഞ്ഞിന് പലപ്പോഴും ഛർദ്ദിയും, ദഹന പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യം നൽകണം.

പനിയും ശരീരത്തിലെ അലർജിയും

പനിയും ശരീരത്തിലെ അലർജിയും

പനിയും ശരീരത്തിലെ അലർജിയും കുഞ്ഞിനുണ്ടാവുന്ന അസ്വസ്ഥതകളിൽ മുന്നിൽ തന്നെയാണ്. പനി കുഞ്ഞുങ്ങളിൽ‌ സാധാരണ കാണപ്പെടുന്ന ഒന്നാണ്. എന്നാൽ ഇതോടൊപ്പം ശരീരത്തിൽ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടായാൽ അത് ഗുരുതരമായി എടുത്ത് തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് കുഞ്ഞിലുണ്ടാവുന്ന ഈ പ്രശ്നങ്ങളെ വെച്ച് താമസിപ്പിക്കാതെ തന്നെ പരിഹാരം കാണാആവുന്നതാണ്.

 വായ്പ്പുണ്ണ്

വായ്പ്പുണ്ണ്

വായ്പ്പുണ്ണ് മുതിർന്നവരേയും കുട്ടികളേയും വളരെയധികം ബാധിക്കുന്നതാണ്. എന്നാൽ വായ്പ്പുണ്ണിന് പരിഹാരം കാണുന്നതിന് വേണ്ടി കുട്ടികളിൽ അമ്മമാർ പൊടിക്കൈകൾ ഒന്നും പരീക്ഷിക്കരുത്. എന്നാൽ വായ്പ്പുണ്ണ് കുഞ്ഞിന് പല കാരണങ്ങൾ കൊണ്ടും ഉണ്ടാവുന്നുണ്ട്. ഇതിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറെ സമീപിക്കാൻ ശ്രദ്ധിക്കണം. കുട്ടികളിൽ വായ്പ്പുണ്ണ് മാത്രമല്ല കൈകളിലും വിയർപ്പ് കൂടുതലുള്ള സ്ഥലത്തെല്ലാം അസ്വസ്ഥതകളും കുരുക്കളും ഉണ്ടാവുന്നുണ്ട്. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരു പ്രായത്തില്‍ കുട്ടികളെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് തന്നെയാണ് ഇത്.

കണ്ണിനസുഖം

കണ്ണിനസുഖം

കണ്ണിനുണ്ടാവുന്ന രോഗങ്ങൾ കുട്ടികളെ പെട്ടെന്ന് തന്നെ ബാധിക്കുന്നുണ്ട്. ഇൻഫെക്ഷൻ മൂലം പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. പ്രത്യേകിച്ച് കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന കണ്ണിലെ കുരു, ചെങ്കണ്ണ് എന്നിവയാണ് ഗുരുതരമായ പ്രശ്നങ്ങൾ. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി കുഞ്ഞിനെ ഡോക്ടറെ കാണിക്കുന്നതിന് ഒരിക്കലും വൈകിക്കരുത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. കണ്ണിൽ ചുവന്ന നിറമോ, തടിപ്പോ, വീക്കമോ എന്തെങ്കിലും കാണുകയാണെങ്കിൽ ശ്രദ്ധിക്കേണ്ടതാണ്.

 ആസ്ത്മ

ആസ്ത്മ

ആസ്ത്മയാണ് മറ്റൊരു പ്രശ്നം. ഇത് നിങ്ങളുടെ കുഞ്ഞിനെ വളരെയധികം ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന അമ്മമാർ ധാരാളമാണ്. പലപ്പോഴും ഈ കാലവസ്ഥയിൽ കുഞ്ഞിന് ശ്വാസംമുട്ടൽ കൂടുതലാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്ന അമ്മമാർ ചില്ലറയല്ല. ആസ്ത്മയെ പ്രതിരോധിക്കുന്നതിന് വേണ്ടി നിർബന്ധമായും കുഞ്ഞിനെ ഉടനേ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്.

English summary

Common Health Problems for Children, and How to Avoid Them

In this article we are discussing about the common health problems for children, and how to avoid them. Read on.
X
Desktop Bottom Promotion