Latest Updates
-
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം
ശനിക്ക് നക്ഷത്രമാറ്റം അതും രേവതിയിലേക്ക്: കഷ്ടപ്പാട് പിടിമുറുക്കും, കാല് കുത്തുന്നിടം പോലും ധനനഷ്ടം
ശനിയേ പൊതുവേ ദോഷകരമായി കണക്കാക്കുന്ന ഗ്രഹമാണ്. എന്നാല്‍ പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ജ്യോതിഷത്തില്‍ ശനിയുടെ ചലനത്തിന് അതുകൊണ്ട് തന്നെ വളരെയധികം പ്രാധാന്യം നല്കുന്നു. ഏറ്റവും സാവധാനത്തില്‍ സഞ്ചരിക്കുന്ന ഗ്രഹമാണ് ശനി. അതുകൊണ്ട് തന്നെ ശനിയുടെ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഗുണദോഷഫലങ്ങളും അത്രയും കാലം നിലനില്ക്കും. നക്ഷത്രമാറ്റത്തിലാണ് ഇപ്പോള്‍ ശനി. കാരണം രേവതി നക്ഷത്രത്തിലേക്കാണ് ശനി മാറുന്നത്. ശനിയുടെ നക്ഷത്രമാറ്റം ഉത്രട്ടാതിയിലാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. പതിയേ അത് രേവതി നക്ഷത്രത്തിലേക്ക് മാറുന്നു.
2026 ഒേേക്ടാബര് 3 വരെയാണ് ശനി രേവതി നക്ഷത്രത്തില്‍ തുടരുന്നത്. എന്നാല്‍ ഇത് ചില രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ദോഷഫലങ്ങള്‍ കൊണ്ട് വരുന്നു. ഈ കാലയളവില്‍ എന്തൊക്കെ തീരുമാനങ്ങളാണ് എടുക്കേണ്ടത്, എന്തൊക്കെ ശ്രദ്ധിക്കണം, എപ്രകാരം കഷ്ടപ്പെടും എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്നതിനേക്കാള്‍ ദോഫലങ്ങള് ആര്‍ക്കൊക്കെയാണ് സംഭവിക്കുന്നത് എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ശനിയുടെ നക്ഷത്രമാറ്റം പല വിധത്തിലുള്ള ദോഷഫലങ്ങളെയാണ് പ്രദാനം ചെയ്യുന്നത്. പലപ്പോഴും ഇത് നിങ്ങളില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. അത് മാത്രമല്ല ചിലവുകള്‍ അപ്രതീക്ഷിതമായിരിക്കും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി താറുമാറാക്കുന്നു. പല വിധത്തിലും വേണ്ടെന്ന് വെക്കേണ്ട പല കാര്യങ്ങളും ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. കൂടാതെ ഉറക്കമില്ലായ്മയും അശ്രദ്ധയും നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയുണ്ടാവും. പലപ്പോഴും ദിനചര്യയില്‍ നിന്നുള്ള മാറ്റം രോഗാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കും. ക്ഷീണവും അസ്വസ്ഥതയും നിങ്ങളെ വിടാതെ പിന്തുടരും. പല കാര്യങ്ങളിലും തീരുമാനമെടുക്കാന്‍ ആവാതെ നിങ്ങള്‍ വിഷമിക്കും. ഏത് കാര്യത്തേയും ക്ഷമയോടെ നേരിടുന്നതിന് ശ്രദ്ധിക്കണം. തുടക്കമാണ് എപ്പോഴും പ്രശ്നമുണ്ടാക്കുന്നത് എന്ന കാര്യം ഓര്‍ത്ത് പ്രതികരിക്കണം.
കുംഭം രാശി
കുംഭം രാശിക്കാരെ സംബന്ധിച്ചിടത്തോളം, ശനിയുടെ ഈ നക്ഷത്രമാറ്റം കരിയറില്‍ ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത അല്ലെങ്കില്‍ എത്താന്‍ പാടില്ലാത്ത മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്. കൂടാതെ നിങ്ങള്‍ക്ക് തൊഴില്‍പരമായും കുടുംബപരമായും സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയാണ്. അത് കൂടാതെ നിങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ ഏറുകയും എന്നാല്‍ വേണ്ടത്ര പിന്തുണ ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാവും. മാനസികാരോഗ്യത്തെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ തടസ്സങ്ങളുണ്ടാക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. ജോലിയില്‍ ഉണ്ടാവുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അത് മാത്രമല്ല വാഹനവുമായി ബന്ധപ്പെട്ടുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും ഈ സമയം ഒരു കാര്ണമായിരിക്കും. ശരിയായി ആലോചിച്ച് മാത്രമേ ഒരു തീരുമാനം എടുക്കാന്‍ പാടുകയുള്ളൂ.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ സമയം ശനി വലരെയധികം കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നല്കുന്നു. അത് കൂടാതെ നിങ്ങളഉടെ ജീവിതത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ ഈ സമയം തേടി എത്തും. വൈകാരികമായി നിങ്ങളഉടെ ജീവിതം മൊത്തത്തില്‍ മാറി മിയുന്ന സമയം കൂടിയാണ്. ആരോഗ്യ കാര്യങ്ങളില്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്. കുട്ടികളഎക്കുറിച്ചുള്ള ആശങ്കകളും അതോടൊപ്പം തന്നെ അവരുടെ ആരോഗ്യവും നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കും. ജോലിയില്‍ സമ്മര്‍ദ്ദം കൈകാര്യം ചെയ്യാന്‍ സാധിക്കാത്ത രീതിയിലേക്ക് എത്തുന്നു. പലപ്പോഴും ആത്മവിശ്വാസക്കുറവും അതുപോലെ തന്നെ നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികളും വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കും. ശത്രുക്കളുടെ എണ്ണം വര്‍ദ്ധിക്കും. അതെല്ലാം കൈകാര്യം ചെയ്യുന്ന രീതി മികച്ചതായിരിക്കണം. അല്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ധൈര്യവും പോസിറ്റീവ് മാറ്റങ്ങളും ജീവിതത്തില്‍ നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications
