Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
മാര്‍ച്ച് 2026: ധനം നേടുമോ അതോ നഷ്ടപ്പെടുമോ? അറിയാം 12 രാശിക്കാര്‍ക്കും സാമ്പത്തിക സമ്പൂര്‍ണഫലം
മാര്‍ച്ച് മാസത്തില്‍ 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് ജ്യോതിഷപ്രകാരം മാറ്റങ്ങളുണ്ടാക്കുന്നത് എന്നതാണ് പലരും അറിഞ്ഞിരിക്കേണ്ടത്. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഈ സമയം തേടി എത്തും.
സാമ്പത്തിക സ്ഥിതി അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങളാണ് തേടി എത്തുന്നത് 12 രാശിക്കാര്‍ക്കും. അതുകൊണ്ട് തന്നെ മാര്‍ച്ച് മാസത്തില്‍ ചില രാശിക്കാര്‍ക്ക് സാമ്പത്തിക നേട്ടങ്ങളും സാമ്പത്തിക പ്രതിസന്ധികളും അനുഭവിക്കേണ്ടതായി വരുന്നു. ഇതില്‍ 12 രാശിക്കാര്‍ക്ക് എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ അവരുടെ വരുമാനത്തില്‍ പുരോഗതി കാണാം. പുതിയ വരുമാന മാര്‍ഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ നിങ്ങളുടെ ആഢംബര ചെലവുകള്‍ നിയന്ത്രിക്കുക. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയം കൂടിയാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ നിക്ഷേപങ്ങള്‍ക്ക് നല്ല സമയമാണ്. അത് കൂടാതെ നിങ്ങളുടെ പഴയ കടങ്ങള്‍ തീര്‍ക്കാന്‍ അവസരം ലഭിക്കും. ജോലിയില്‍ ഉയര്‍ച്ചയും സാമ്പത്തിക സ്ഥിരതയും നിലനില്ക്കും, സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കുന്ന സമയം കൂടിയാണ്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ അപ്രതീക്ഷിത ചെലവുകള്‍ ഉണ്ടാകാം. ബിസിനസ്സില്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ സാമ്പത്തിക നഷ്ടം ജീവിതത്തില്‍ ഉണ്ടാവും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നതിന് യോഗം കാണുന്നു.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ സാമ്പത്തികമായി സ്ഥിരത ലഭിക്കും. കുടുംബച്ചെലവുകള്‍ വര്‍ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാം. സാമ്പത്തികമായി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുമെങ്കിലും അതിന്റെ അശ്രദ്ധയാണ ്പ്രശ്നങ്ങളുണ്ടാക്കുന്നത്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ മാസത്തില്‍ തൊഴില്‍ മേഖലയില്‍ നേട്ടം. വരുമാനം ഉയരുകയും സാമ്പത്തിക സ്ഥിതിയും മികച്ചതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വേണ്ടി പണം ചിലവാക്കുന്നതിന് സാധ്യതയുണ്ട്. ആതുകൊണ്ട് തന്നെ പണത്തിന് വേണ്ടി ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് നിങ്ങളുടെ ചെലവുകള്‍ നിയന്ത്രിച്ചാല്‍ ലാഭം ഉണ്ടാകും. പുതിയ നിക്ഷേപം മുന്‍കൂട്ടി ആലോചിച്ച ശേഷം മാത്രം തീരുമാനങ്ങള്‍ എടുക്കുക. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. അതെല്ലാം തന്നെ അനുകൂല മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കം കുറിയ്ക്കുന്നത്. സാമ്പത്തിക ലാഭത്തിന് വേണ്ടി അല്പം കഷ്ടപ്പെടേണ്ടി വരും.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് അവരുടെ ബിസിനസ് നേട്ടങ്ങള്‍ തേടി എത്തും. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹാരം കാണാന്‍ സാധിക്കും. എങ്കിലും ധനകാര്യ തീരുമാനങ്ങളില്‍ ജാഗ്രത വേണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് സാധ്യത. സംരക്ഷണ പദ്ധതികള്‍ ആരംഭിക്കാന്‍ നല്ല സമയം. നിക്ഷേപങ്ങള്‍ എല്ലാം തന്നെ ഗുണപരമായി മാറുന്നു. അതുകൊണ്ട് തന്നെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് വരുന്ന സമയം ചെലവുകള്‍ വര്‍ധിക്കാം. യാത്രകള്‍ ധനനഷ്ടം ഉണ്ടാക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം പണം ചിലവാക്കുന്നതിന്. യാത്രക്ക് വേണ്ടി പണം ചിലവാക്കുന്നത് പലപ്പോഴും വലിയ ധനനഷ്ടത്തിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് മാര്‍ച്ച് മാസത്തില്‍ വരുമാനത്തില്‍ പുരോഗതി തേടി എത്തും. അത് കൂടാതെ നിങ്ങള്‍ക്ക് ജോലിയില്‍ പ്രമോഷന് സാധ്യത തേടി എത്തും. ഇത് നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്. പലപ്പോഴും ശ്രദ്ധിച്ച് വേണം സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് നിക്ഷേപങ്ങളില്‍ ലാഭം തേടി എത്തും. അത് കൂടാതെ ബിസിനസ്സില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുള്ള സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തികമായി മികച്ച മാസമാണ്. അത് കൂടാതെ നിങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പ് വുരുത്തുന്നതിന് സാധിക്കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കണം. അവഗണിച്ചാല്‍ അത് സാമ്പത്തിക ചിലവുകളിലേക്ക് നിങ്ങളെ എത്തിക്കും.



Click it and Unblock the Notifications
