Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഗരുഡ പുരാണം പറയും ജീവിതവിജയത്തിന് ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍
ഗരുഡപുരാണം അനുസരിച്ച് ജീവിതത്തിലെ ഏറ്റവും മികച്ച വിജയം കരസ്ഥമാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഹൈന്ദവ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട പുണ്യ ഗ്രന്ഥങ്ങളില്‍ ഒന്നാണ് ഗരുഡപുരാണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ നടക്കാനിരിക്കുന്നതും നടക്കുന്നതുമായ കാര്യങ്ങളെക്കുറിച്ചും പറയുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ പാഠങ്ങള്‍ മനസ്സിലാക്കുന്നതിനും ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവുന്നതിനും ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളെക്കുറിച്ചും ഗരുഡ പുരാണത്തില്‍ പ്രതിപാദിക്കുന്നു. ജനനം, മരണം, മരണാനന്തര ജീവിതം, ആത്മാക്കളുടെ സംക്രമണം എന്നിവയെക്കുറിച്ച് ഈ പുരാണം വിശദീകരിക്കുന്നു.
മരണത്തിനപ്പുറം എന്ത്, ജീവിതത്തിലെ നിരവധി ഗൂഢാര്‍ത്ഥങ്ങളെ മനസ്സിലാക്കുന്നതിനും സഹായിക്കുന്നു എന്നതാണ് ഗരുഡപുരാണത്തിന്റെ പ്രത്യേകത. ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങളിലേക്ക് എത്തിക്കുന്നു എന്നതും നമുക്ക് നോക്കാം. ജീവിതത്തില്‍ നിന്ന് പരാജയത്തെ തുടച്ച് മാറ്റുന്നതിനും ജീവിതത്തില്‍ വിജയം കരസ്ഥമാക്കുന്നതിനും സഹായിക്കും എന്നാണ് ഗരുഡപുരാണം പറയുന്നത്. അതിനെക്കുറിച്ച് നമുക്ക് നോക്കാം.

ബുദ്ധിയും ക്ഷമയും
ശത്രുക്കളെ തോല്‍പ്പിക്കുന്നതിന് എപ്പോവും ബുദ്ധിശക്തിയും ക്ഷമയും അത്യന്താപേക്ഷിതമാണ്. ഗരുഡ പുരാണം പറയുന്നത് അനുസരിച്ച്, ശത്രുക്കളെ നിസ്സാരമായി കാണരുതെന്നും അവരെ തോല്‍പ്പിക്കാന്‍ എപ്പോഴും ബുദ്ധിയും ക്ഷമയും അനിവാര്യമാണ് എന്നുമാണ് പറയുന്നത്. കൂടാതെ നമ്മളെ പരാജയപ്പെടുത്താന്‍ അവര്‍ എത്ര തന്ത്രപരമായി നീങ്ങുന്നുവോ, അതേ ബുദ്ധിശക്തിയോടെ നാം അവരെ നേരിടണം എന്നും ഗരുഡപുരാണം പഠിപ്പിക്കുന്നു. ദ്രോഹിക്കാന്‍ ശത്രുക്കള്‍ നിരന്തരം ശ്രമിക്കുന്ന സമയം പോലും അവരുടെ നീക്കങ്ങളെ കൃത്യമായി മനസ്സിലാക്കി അതിനെ ബുദ്ധിപൂര്‍വ്വം പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം. അത് വഴി നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും വിജയവും തേടി എത്തും.
തുടര്‍ച്ചയായ അഭ്യാസം
നിങ്ങള്‍ ഒരു കാര്യത്തില്‍ നിന്ന് പിന്മാറാതെ തുടര്‍ച്ചയായി അത് അഭ്യസിച്ച് കൊണ്ടിരിക്കുകയാണെങ്കില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് അല്ലെങ്കില്‍ അത്തരം കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിജയം തേടി എത്തുന്നു. പലപ്പോഴും ഒരു കാര്യത്തെക്കുറിച്ച് കൃത്യമായ അറിവില്ലാത്തത് അല്ലെങ്കില്‍ പരിശീലനമില്ലാത്തത് പലപ്പോഴും നിങ്ങളുടെ അറിവിന് വിലങ്ങ് തീര്‍ക്കുന്നതാണ്. അത് മാത്രമല്ല അറിവ് മനസ്സില്‍ എപ്പോഴും ഉറപ്പിച്ച് നിര്‍ത്തുന്നതിന് വേണ്ടി ഇടക്കിടെ വായിച്ചും പരിശീലിച്ചും മുന്നോട്ട് പോവേണ്ടത് അനിവാര്യമാണ്. ഇതാണ് ജീവിത വിജയത്തിലേക്ക് എത്തിക്കുന്നത്.

ധര്‍മ്മത്തെ ബഹുമാനിക്കുക
എപ്പോഴും ധര്‍മ്മത്തില്‍ അധിഷ്ഠിതമായി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല ധര്‍മ്മത്തെ ആദരവോടെ കാണുന്നവരെ എപ്പോഴും ധര്‍മ്മം തിരിച്ചും ആദരിക്കും എന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കുന്നതിനും ജീവിതത്തില്‍ നേട്ടം കൊണ്ട് വരുന്നതിനും സഹായിക്കും. മറ്റുള്ളവരെ വഞ്ചിക്കുന്നവര്‍, ധര്‍മ്മം, വേദങ്ങള്‍, പുരാണങ്ങള്‍, മറ്റ് ധര്‍മ്മഗ്രന്ഥങ്ങള്‍ എന്നിവയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്യുന്നവര്‍ അല്ലെങ്കില്‍ ബഹുമാനിക്കാത്തവര്‍ എല്ലാം ജീവിതത്തില്‍ തോറ്റ് പോവുമെന്നും അവര്‍ നരകയാതനകളില്‍ നിന്ന് രക്ഷനേടില്ല എന്നുമാണ് ഗരുഡപുരാണം പറഞ്ഞ് വെക്കുന്നത്. ജീവിതത്തില്‍ ഗരുഡ പുരാണം നിര്‍ദ്ദേശിക്കുന്ന ഈ മൂന്ന് തത്വങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് ഒരിക്കലും പരാജയം നേരിടേണ്ടിവരില്ല എന്നാണ് പറയുന്നത്.



Click it and Unblock the Notifications
