ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടണോ? ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നത് ഈ ഭക്ഷണങ്ങള്‍

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണ് രക്തക്കുറവ്. കാരണം ഇത് അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും വളരെയധികം ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നു. പുരുഷന്‍മാരിലും സ്ത്രീകളിലും കുട്ടികളിലും എല്ലാ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് പലപ്പോഴും സ്ത്രീകളിലാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്‌നത്തിലേക്ക് എത്തിക്കും. പോഷകാഹാരക്കുറവും അനാരോഗ്യകരമായ ഭക്ഷണരീതിയും എല്ലാമാണ് ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതിന്റെ ഫലമായി നിങ്ങളില്‍ മുടി കൊഴിച്ചില്‍, ഏകാഗ്രതക്കുറവ്, വ്ിട്ടുമാറാത്ത ക്ഷീണം എന്നിവയെല്ലാം ഉണ്ടാവാം.

വേഗത്തില്‍ ഇത്തരം പ്രശ്‌നങ്ങളെ തിരിച്ചറിഞ്ഞ് പരിഹാരം കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ചില ഭക്ഷണങ്ങള്‍ ക്രമമായി കഴിക്കുന്നതിലൂടെ സ്വാഭാവികമായി ഹീമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നോക്കാം. ഇത് നിങ്ങളുടെ ഹിമോഗ്ലോബിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. അതിനായി എന്തൊക്കെ കഴിക്കണം എന്നും എന്തൊക്കെ ശ്രദ്ധിക്കണം എന്നും ബംഗളൂരുവിലെ കിന്‍ഡര്‍ വിമന്‍സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഫെര്‍ട്ടിലിറ്റി സെന്ററിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഒബ്സ്റ്റട്രീഷ്യന്‍ ആന്‍ഡ് ഗൈനക്കോളജിസ്റ്റ് ഡോ. ശ്രീജ റാണി പറയുന്നു.

Increase Hemoglobin
Photo Credit: Freepik

പല കാരണങ്ങള്‍
ശരീരത്തില്‍ ഹിമോഗ്ലോബിന്‍ അളവ് കുറയുന്നതിന് വേണ്ടി എന്തൊക്കെയാണ് കഴിക്കേണ്ടത് അതിനായി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ശരീരം ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാത്തതാണ് ഇത്തരത്തില്‍ ഹിമോഗ്ലോബിന്‍ നില കുറയ്ക്കുന്നത്. അതിന് പിന്നില്‍ പല കാരണങ്ങളും രോഗാവസ്ഥകളും ഉണ്ടായിരിക്കാം. പലപ്പോഴും വേഗത്തില്‍ ചുവന്ന രക്താണുക്കള്‍ നശിക്കുന്നതും ഹിമോഗ്ലോബിന്‍ അളവ് കുറയ്ക്കുന്നതിന് കാരണമാകുന്നു.

മറ്റ് കാരണങ്ങള്‍
രക്തം നഷ്ടപ്പെടുന്നതും ഹിമോഗ്ലോബിന്റെ അളവ് കുറയ്ക്കുന്നു. അത് കൂടാതെ മുറിവുകള്‍, ചില രോഗങ്ങള്‍, ആര്‍ത്തവ സമയത്തുണ്ടാവുന്ന അമിത രക്തസ്രാവം, ആന്തരിക രക്തസ്രാവം എന്നിവയെല്ലാം ഇത്തരത്തില്‍ രക്തനഷ്ടത്തിനും അത് വഴി ഹിമോഗ്ലോബിന്റെ അളവ് കുറയുന്നതിനും കാരണമാകും. ഓരോ തവണ ശരീരത്തില്‍ നിന്ന് രക്തം നഷ്ടപ്പെടുമ്പോഴും അത് ഹിമോഗ്ലോബിന്‍ ഉത്പാദനത്തെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ശരീരത്തിന് ആവശ്യ പോഷകങ്ങള്‍ ലഭിക്കാത്തതും ഇത്തരത്തില്‍ ഹിമോഗ്ലോബിന്‍ അളവ് കുറയ്ക്കുന്നതിന് കാരണമാകുന്നു.

എപ്രകാരം പരിഹരിക്കാം
എപ്രകാരം ഇതിനെ പരിഹരിക്കാം എന്നതാണ് ആദ്യത്തെ കാര്യം. അതിനായി ആദ്യം അതിന്റെ കൃത്യമായ കാരണം കണ്ടെത്തിയാണ് ചികിത്സ നല്‍കേണ്ടത്. അത് മാത്രമല്ല കുറഞ്ഞ ഹിമോോഗ്ലോബിന്‍ അളവ് പലപ്പോഴും അയേണ്‍ കുറവാണ് ശരീരത്തില്‍ എന്നത് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതാണ്. അതിനായി പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ അയേണ്‍ സപ്ലിമെന്റുകള്‍ നല്‍കുന്നു. അതോടൊപ്പം തന്നെ അയേണ്‍ അടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത് വ്‌ളര്‍ച്ചയെ ഒരു പരിധി വരെ പരിഹരിക്കുന്നതിനും അതുപോലെ തന്നെ ഹിമോഗ്ലോബിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.

Increase Hemoglobin
Photo Credit: Freepik

കഴിക്കേണ്ട ഭക്ഷണങ്ങള്‍
ശരീരത്തിന് അയേണ്‍ ലഭിക്കുന്നതിന് വേണ്ടി കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. അതില്‍ നേര്‍ത്ത ചുവന്ന മാംസം, കരള്‍ (കോഴി, ആട്), കോഴിയിറച്ചി, മത്സ്യം (മത്തി, ട്യൂണ പോലുള്ളവ), മുട്ട, പ്രത്യേകിച്ച് മുട്ടയുടെ മഞ്ഞക്കരു എന്നിവ മൃഗങ്ങളില്‍ നിന്നുള്ള പ്രധാന ഇരുമ്പ് സ്രോതസ്സുകളാണ്. ഇവ കഴിക്കുന്നത് വഴി നിങ്ങളില്‍ ഹിമോഗ്ലോബിന്‍ അളവ് വര്‍ദ്ധിക്കും. എന്നാല്‍ സസ്യാധിഷ്ഠിതമായ അയേണ്‍ ആണെങ്കില്‍ അത് പലപ്പോഴും ചീര, മുരിങ്ങയില, മറ്റ് പച്ചിലക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങളായ പരിപ്പുകള്‍ (തുവരപ്പരിപ്പ്, മസൂര്‍ പരിപ്പ്), കടല, കിഡ്‌നി ബീന്‍സ് എന്നിവയിലൂടെ ശരീരത്തിന് ലഭ്യമാവുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് സ്ഥിരമായി മത്തങ്ങാക്കുരു, എള്ള്, ബദാം തുടങ്ങിയ വിത്തുകളും നട്‌സുകളും; ഈന്തപ്പഴം, ഉണക്കമുന്തിരി, അപ്രിക്കോട്ട് തുടങ്ങിയ ഉണങ്ങിയ പഴങ്ങളും എല്ലാം നിങ്ങള്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ശര്‍ക്കരയും ഇത്തരത്തില്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാം. അത് കൂടാതെ ഇവയെല്ലാം ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനും ഡോ. ശ്രീജ റാണി നിര്‍ദ്ദേശിക്കുന്നു.

വിറ്റാമിന്‍ സി നിസ്സാരമല്ല
കഴിക്കുന്ന ഭക്ഷണത്തില്‍ വിറ്റാമിന്‍ സിയും ഉള്‍പ്പെടുത്തേണ്ടതാണ്. കാരണം ഹിമോഗ്ലോബിന്‍ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് വിറ്റാമിന്‍ സി. അതുകൊണ്ട് തന്നെ അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം വിറ്റാമിന്‍ സി അടങ്ങിയവ കൂടി കഴിക്കുമ്പോള്‍ അത് ശരീരത്തിലേക്ക് അയേണ്‍ കൂടുതലായി ആഗിരണം ചെയ്യുന്നതിന് സഹായിക്കും. ഓറഞ്ച്, നാരങ്ങ, പേരക്ക, കിവി, സരസഫലങ്ങള്‍, നെല്ലിക്ക തുടങ്ങിയ പഴങ്ങളും കാപ്‌സിക്കം, തക്കാളി എന്നിവയെല്ലാം തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി ശരീരത്തിന് വിറ്റാമിന്‍ സി ധാരാളം ലഭിക്കുകയും ഇത് വഴി ഹിമോഗ്ലോബിന്‍ അളവ് വര്‍ദ്ധിക്കുകയും ചെയ്യുന്നു.

ഭക്ഷണക്രമം ഇങ്ങനെയെങ്കില്‍
നിങ്ങളുടെ ഭക്ഷണക്രമം ശ്രദ്ധിച്ചാല്‍ അത് വഴി നിങ്ങള്‍ക്ക് ഹിമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാവുന്നതാണ്. അതിനായി രാവിലെ ചെറുപയര്‍ മുളപ്പിച്ചതും തക്കാളിയും നാരങ്ങ നീരും ചേര്‍ത്ത് കഴിക്കാവുന്നതാണ്. അത് കൂടാതെ ചീരയും ബ്രൗണ്‍ റൈസും ചേര്‍ത്ത് കഴിക്കാം. ആവശ്യമെങ്കില്‍ വിറ്റാമിന്‍ സി ആയി ഓറഞ്ച് കൂടി ചേര്‍ക്കാവുന്നതാണ്. അല്‍പം ഈന്തപ്പഴത്തോടൊപ്പം അല്‍പം മത്തങ്ങാക്കുരു കൂടി ചേര്‍ക്കാവുന്നതാണ്. ഇത് മികച്ച ഒരു സ്‌നാക്‌സ് ആണ്. രാത്രി അത്താഴത്തിന് വേണ്ടി ഇലക്കറികളും അതിനോടൊപ്പം നല്ലൊരു സാലഡും മുട്ടയോ ചിക്കനോ എല്ലാം ചേര്‍ക്കാവുന്നതാണ്. പ്രശ്‌നം ഗുരുതരമെങ്കില്‍ നിങ്ങള്‍ക്ക് നല്ലൊരു ഡോക്ടറെ കാണാവുന്നതാണ്. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സപ്ലിമെന്റുകളും ഉള്‍പ്പെടുത്തണം. എപ്പോഴും ഡോക്ടറെ കണ്ടതിന് ശേഷം മാത്രമേ തീരുമാനം എടുക്കാവൂ.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion