Latest Updates
-
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ!
പ്രമേഹത്തെ വരുതിയില്‍ നിര്‍ത്തുന്ന വ്യായാമങ്ങള്‍: അറിയേണ്ടത് ഇതെല്ലാം
രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാവുന്ന മാറ്റങ്ങള്‍ പലപ്പോഴും പല വിധത്തിലുള്ള അപകടത്തിലേക്കാണ് എത്തിക്കുന്നത്. അതിന്റെ ഫലമായി പലരും പഞ്ചസാര പൂര്‍ണമായും ഉപേക്ഷിക്കുകയും അതുപോലെ തന്നെ മധുരപലഹാരങ്ങള്‍ കുറയ്ക്കുന്നതിനും പലരും ശ്രദ്ധിക്കും. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ പ്രമേഹത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും അത് വഴി ആരോഗ്യകരമായ ജീവിത ശൈലിക്കും വളരെയധികം മാറ്റം പ്രമേഹത്തിന്റെ കാര്യത്തില്‍ വരുത്തുന്നതിന് സാധിക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിനും അത് ആരോഗ്യകരമായി നിലനിര്‍ത്തുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം.
രക്തത്തിലെ പഞ്ചസാര അഥവാ ഗ്ലൂക്കോസ് ആണ് ശാരീരികോര്ജ്ജത്തിന്റെ കാര്യത്തില്‍ സഹായിക്കുന്നത്. അത് മാത്രമല്ല ഇന്‍സുലിന്‍ രക്തപ്രവാഹത്തില്‍ നിന്ന് കോശങ്ങളിലേക്ക് ഇന്‍സുലിനെ മാറ്റുന്നതിനും സഹായിക്കുന്നു ഗ്ലൂക്കോസ്. ഇത് പ്രവര്‍ത്തന ക്ഷമമായില്ലെങ്കില്‍ പലപ്പോഴും അത് നിങ്ങളില്‍ പ്രമേഹത്തില്‍ ഏറ്റക്കുറച്ചിലുണ്ടാക്കുകയും അത് കൂടാതെ ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിനെ കുറയ്ക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില വ്യായാമങ്ങള്‍ സഹായിക്കുന്നു.

ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താന്‍
പതിവായി വ്യായാമം ചെയ്യുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങളെ കൃത്യമായി മനസ്സിലാക്കി കൃത്യമായി വ്യായാമം ചെയ്ത് മുന്നോട്ട് പോയാല്‍ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കും. ഈ സമയം നിങ്ങളില്‍ ഗ്ലൂക്കോസ് പേശി കോശങ്ങളിലേക്ക് കൂടുതല്‍ കാര്യക്ഷമമായി പ്രവേശിക്കാന്‍ സഹായിക്കും. ഇത്തരത്തില്‍ ആരോഗ്യം മികച്ചതാക്കുന്നതിനും പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിനും സാധിക്കും.
സ്ട്രേസ് ഹോര്‍മോണ്‍ കുറയുന്നു
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടത് വ്യായാമത്തിനാണ്. ഇത് നിങ്ങളുടെ സമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിന് വേണ്ടി സഹായിക്കും. അതിന് പരിഹാരം കാണുന്നതിന് വേണ്ടി വ്യായാമം സ്ഥിരമായി ചെയ്യുന്നത് നല്ലതാണ്. ഇത് വഴി നിങ്ങള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുന്നതിനും അത് വഴി നിങ്ങളുടെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കും. മാത്രമല്ല ശരീരഭാരം നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും ഉണ്ട്. ഇതെല്ലാം നിങ്ങളില്‍ ഗുണകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. എന്നാല്‍ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി ചില വ്യായാമങ്ങള്‍ ശീലമാക്കേണ്ടതാണ്. അവ എന്തൊക്കെയെന്ന് നോക്കാം.
വേഗത്തില്‍ നടക്കുന്നത്
വേഗത്തില്‍ നടക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. അത് കൂടാതെ ജേണല്‍ ഓഫ് മെറ്റബോളിക് ഹെല്‍ത്തിലെ ഒരു പഠനം അനുസരിച്ച് 30 മിനിറ്റ് വേഗതയുള്ള നടത്തം ഗ്ലൂക്കോസ് ആഗിരണം മെച്ചപ്പെടുത്തുന്നു എന്നതാണ് സത്യം. സുഖകരവും എന്നാല്‍ സ്ഥിരവുമായ വേഗതയില്‍ ദിവസേനയുള്ള നടത്തം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ മികച്ച മാറ്റങ്ങള്‍ നല്‍കും. അത് കൂടാതെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും.

ഓടുന്നത്
ആരോഗ്യ സംരക്ഷണത്തിന് ഓട്ടം വളരെയധികം സഹായിക്കും. ഇത് ഗ്ലൂക്കോസിന്റെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നു, ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതോടൊപ്പം തന്നെ തുടക്കക്കാര്‍ക്ക് സ്ഥിരമായി അല്പ സമയം ഓടുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് ്ശ്രദ്ധിക്കണം.
സൈക്ലിംഗ്
സ്ഥിരമായി സൈക്ലിംഗ് ചെയ്യുന്നത് ഇത്തരത്തില്‍ പ്രമേഹത്തെ കുറയ്ക്കുന്നതിന് സഹായിക്കും. അതില്‍ ഇന്‍ഡോര്‍ അല്ലെങ്കില്‍ ഔട്ട്ഡോര്‍ സൈക്ലിംഗ് ചെയ്യുന്നത് നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളേയും ഇല്ലാതാക്കും. അത് കൂടാതെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിനും കലോറി കുറയ്ക്കുന്നതിനും സഹായിക്കും. ശരീരഭാരം കുറയ്ക്കുന്നതിനും ഇതെല്ലാം സഹായിക്കും.
പുഷ്അപ് ചെയ്യുന്നത്
ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതില്‍ ഒന്നാണ് പുഷ് അപ് ചെയ്യുന്നത്. ഇത് നിങ്ങളുടെ ശരീരത്തിന്റെ മുകള്‍ഭാഗത്തെ ശക്തിപ്പെടുത്തുന്നു. അത് കൂടാതെ പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. ഗ്ലൂട്ടുകള്‍, തുടകള്‍ തുടങ്ങിയവയെ എല്ലാം ശക്തിപ്പെടുത്തുന്നതിനും ഇത് വഴി സാധിക്കും. ഇതെല്ലാം പ്രമേഹത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കും. അത് കൂടാതെ ഇത് ശ്വാസകോശ ബാലന്‍സ് നിലനിര്‍ത്തുന്നതിനും എല്ലാം ഇത്തരം വ്യായാമങ്ങള്‍ സഹായിക്കും. സ്ഥിരമായി നടക്കുക എന്നതാണ് ആദ്യത്തെ കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications