Latest Updates
-
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ
നവപഞ്ചമ രാജയോഗം: മേടമുള്പ്പടെയുള്ള രാശിക്കാരില്‍ മാര്‍ച്ച് 5-ന് നിര്‍ണായക മാറ്റം
ഓരോ രാജയോഗവും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ നേട്ടങ്ങളിലേക്കാണ് നിങ്ങളെത്തുന്നത്. ജീവിതത്തിലെ സന്തോഷവും സമാധാനവും ഐശ്വര്യവും സാമ്പത്തിക സുരക്ഷിതത്വവും എല്ലാം ഉറപ്പ് വരുത്തുന്നതിന് രാജയോഗം കാരണമാകുന്നു. അത്തരത്തില്‍ മാര്‍ച്ച് 5-നാണ് നവപഞ്ചമ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ഇത് മേടവും ചിങ്ങവും മീനവും ഉള്‍പ്പടെയുള്ള രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ നല്കുന്നു. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് വഴി നേട്ടങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. മാര്‍ച്ച് 5-നാണ് വ്യാഴവും ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ചേര്‍ന്ന് നവപഞ്ചമ രാജയോഗത്തിന് തുടക്കം കുറിയ്ക്കുന്നത്. ഇത് ചില രാശിക്കാരില്‍ ഗുണപരമായ മാറ്റങ്ങള്‍ നല്‍കും.
അഞ്ചാമത്തേയും അതുപോലെ തന്നെ ഒന്പതാമത്തേയും ഭാവങ്ങളില്‍ ഗ്രഹങ്ങള്‍ വരുമ്പോഴാണ് നവപഞ്ചമ രാജയോഗം സൃഷ്ടിക്കപ്പെടുന്നത്. ഈ സമയം നിങ്ങളില്‍ അറിവ്, പദവി, പുരോഗതി, ശക്തി എന്നിവ തേടി എത്തുന്നു. ഇത് ജ്യോതിഷപ്രകാരം പല രാശിക്കാരിലും ഗുണാനുഭവങ്ങള്‍ നല്‍കും. എന്നാല്‍ അതില്‍ ഏറ്റവും കൂടുതല്‍ മാറ്റങ്ങളും അനുകൂല നേട്ടങ്ങളും ലഭിക്കുന്നത് മിഥുനം, ചിങ്ങം, മീനം രാശിക്കാരിലാണ്. ഇവര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങളും തേടി എത്തുകയും ചെയ്യുന്നു. മൂന്ന് രാശിക്കാരില്‍ എപ്രകാരമാണ് ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കരാര്ക്ക് ഈ രാജയോഗം നിങ്ങളുടെ ജീവിതത്തില്‍ ധാരാളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് കൂടാതെ ബിസിനസ് രംഗത്ത് മികച്ച നേട്ടങ്ങളും സാമ്പത്തിക ലാഭവും നല്കുന്നു. തൊഴില്‍ അവസരങ്ങള്‍ അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് കാത്തിരിക്കുന്നത്. അത് കൂടാതെ ജോലിയില്‍ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റവും ശമ്പള വര്‍ദ്ധനവും തേടി എത്തും. ഉത്തരവാദിത്വങ്ങളെല്ലാം വര്‍ദ്ധിക്കുകയും അതെല്ലാം തന്നെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയും ചെയ്യുന്നു. ഓര്‍ഡറുകള്‍ ധാരാളം പല കോണില്‍ നിന്നും ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. അത് കൂടാതെ ബിസിനസ് അവസരങ്ങള്‍ ധാരാളം ലഭിക്കുകയും ചെയ്യുന്നു. ശ്രദ്ധിക്കേണ്ടത് പണം കടം കൊടുക്കുന്നത് പരമാവധി ഒഴിവാക്കുക എന്നതാണ്. അത് മാത്രമല്ല നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതിനും ശ്രദ്ധിക്കുക. വിദേശത്തുള്ളവര്‍ക്ക് പല കോണില്‍ നിന്നാണ് ധനലാഭം തേടി എ ത്തുന്നത്. അതിനുള്ള സാഹചര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇത്തരത്തില്‍ ആത്മവിശ്വാസം വര്‍ദ്ധിച്ച് വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സര്‍ക്കാര്‍ ജോലികളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ മാറ്റം കൊണ്ട് വരാന്‍ സാധിക്കും. അത് കൂടാതെ വിജയകരമായ പല സാഹചര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. നിക്ഷേപങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ സാമ്പത്തിക ലാഭം ലഭിക്കും. ബുദ്ധിപരമായി കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. തൊഴില്‍ രംഗത്തെ നേട്ടങ്ങള്‍ നിങ്ങളില്‍ അത്ഭുതം കൊണ്ട് വരും. സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനവിനും യോഗം കാണുന്നു. അത് കൂടാതെ ഏത് കാര്യവും ദീര്‍ഘവീക്ഷണത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമാക്കരുത്. പുതിയ സൗഹൃദങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ മാറ്റം കൊണ്ട് വരുന്നു. ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നിങ്ങളെ തേടി എത്തും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യം പല കോണില്‍ നിന്നാണ് തേടി എത്തുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലിയില്‍ അനുകൂല മാറ്റങ്ങളും നിങ്ങളെ തേടി എത്തും. കുടുംബത്തില്‍ നിലനില്‍ക്കുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വരുമാന സ്രോതസ്സുകള്‍ വര്‍ദ്ധിക്കും. അത് കൂടാതെ ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യവും നിലനില്ക്കുകയും ചെയ്യുന്നു. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുകയും അതില്‍ മാനസിക സന്തോ,ം കണ്ടെത്തുന്നതിനും സാധിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. വിദേശയാത്രകള്‍ക്ക് ഏറ്റവും അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷം തേടി എത്തും. തൊഴില്‍പരമായി നിങ്ങള്‍ക്ക് മാറ്റങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications