Latest Updates
-
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും!
ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കാണുന്ന സ്വപ്നം ഫലിക്കുമോ? ശുഭകാര്യങ്ങള്‍ക്ക് തുടക്കമിടാം
സ്വപ്നം കാണുന്നത് സാധാരണമാണ്, എന്നാല്‍ അതില്‍ ചിലത് ഫലിക്കാന്‍ വേണ്ടി പലരും പ്രാര്‍ത്ഥിക്കുന്നു. ഹൈന്ദവാചാര പ്രകാരം കാലങ്ങളായി കേട്ട് ശീലിച്ചിട്ടുള്ളതാണ് ബ്രാഹ്മമൂഹൂര്‍ത്തം. എന്നാല്‍ ഈ സമയം കാണുന്നതും ചെയ്യുന്നതുമായ കാര്യങ്ങള്‍ ശുഭകരമായി മാറണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഈ സമയത്ത് എഴുന്നേല്ക്കുന്നതും കാര്യങ്ങള്‍ ചെയ്യുന്നതും നിങ്ങളില്‍ ഐശ്വര്യവും സന്തോഷവും കൊണ്ട് വരും എന്നാണ് വിശ്വാസം.
ഈ സമയം സ്വപ്നം കാണുന്നതും അത് ഫലിക്കുന്നതും പലരും ശുഭകരമായി കണക്കാക്കുന്നു. പൊതുവേ പുലര്‍ച്ചെ കാണുന്ന സ്വപ്നങ്ങള്‍ സത്യമാവും എന്ന വിശ്വാസം പലര്‍ക്കും ഉണ്ടാവും. എന്നാല്‍ ബ്രാഹുമമുഹൂര്ത്തത്തില് കാണുന്ന സ്വപ്നങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. പൂര്‍വ്വികര്‍ക്കിടയില്‍ പ്രചരിക്കുന്ന വിശ്വാസം അനുസരിച്ച് ഇതിന് പിന്നിലുള്ള ശാസ്ത്രീയ അടിത്തറ കണ്ടെത്തുന്നത് പ്രയാസമുള്ള കാര്യാണ്. എന്നാല്‍ ഇത്തരം സ്വപ്നങ്ങള്‍ക്ക് നമ്മുടെ വിശ്വാസവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. ഹിന്ദു വിശ്വാസമനുസരിച്ച്, ഒരു ദിവസത്തിലെ ഏറ്റവും ശ്രേഷ്ഠമായ മുഹൂര്‍ത്തമാണ് ബ്രഹ്മമുഹൂര്‍ത്തം.

ബ്രാഹ്മമുഹൂര്‍ത്തത്തിലെ സ്വപ്നം
ബ്രാഹ്മമുഹൂര്‍ത്തത്തിലെ സ്വപ്നം വളരെയധികം പ്രാധാന്യമര്‍ഹിക്കുന്നതാണ് .കാരണം വിശ്വാസ പ്രകാരം ഈ സമയം വളരെയധികം പുണ്യദിനമായാണ് കണക്കാക്കുന്നത്. ഈ വേളയില്‍ നിങ്ങളില്‍ അളവറ്റ പോസിറ്റീവ് ഊജ്ജം നിറയുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയുന്നു. അത് കൂടാതെ മനസ്സിന് സമാധാനവും സന്തോഷവും പോസിറ്റീവ് ഊര്‍ജ്ജവും എല്ലാം നിലനില്‍ക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഈ സമയം പലരും ധ്യാനം, മന്ത്രജപം എന്നിവക്ക് വേണ്ടി തയ്യാറെടുക്കുന്നു. ഇത് നിങ്ങളുടെ പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്നു.
സ്വപ്നശാസ്ത്രം പറയുന്നത്
സ്വപ്ന ശാസ്ത്രപ്രകാരം ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കാണുന്ന സ്വപ്നത്തിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. അത് മാത്രമല്ല ഈ സമയത്തെ സ്വപ്നത്തെ വളരെ മികച്ചതായാണ് കണകാക്കുന്നതും. അത് മാത്രമല്ല നിങ്ങളുടെ ഉപബോധ മനസ്സില്‍ നടക്കുന്ന കാര്യങ്ങളാണ് ഇത്. അത് നിങ്ങളുടെ നിദ്രയ്ക്ക് ഭംഗംവരാതെ കാക്കുന്നതിനും അത് വഴി ദശാസന്ധിയിലേക്ക് മനസ്സിനെ മാറ്റുന്നതിനും സാധിക്കും. കൂടാതെ ഈ സമയം ദൈവീക സാന്നിധ്യം വളരെ കൂടുതലുള്ള സമയമാണ്. അതായത് പോസിറ്റീവിറ്റി നമ്മളില്‍ നിറയുന്നു. പലപ്പോഴും ഈ സമയം കാണുന്ന സ്വപ്നം നിങ്ങളില്‍ ഭാവിയില്‍ നടക്കാന്‍ പോവുന്ന ചില കാര്യങ്ങളുടെ മുന്നറിയിപ്പുകളായാണ് കണക്കാക്കുന്നത്.

ശുഭകരമായ സ്വപ്നങ്ങള്‍
ഈ സമയം ശുഭകരമായ സ്വപ്നങ്ങള്‍ പലരും കാണുന്നു. ഇതില്‍ ചിലത് ക്ഷേത്രങ്ങള്‍, ദേവീ-ദേവന്മാര്, അല്ലെങ്കില്‍ ദൈവത്തെ കാണുന്ന സ്വപ്നം. തെളിഞ്ഞ വെള്ളത്തില്‍ അല്ലെങ്കില്‍ നദിയില്‍ കുളിക്കുന്നതും, പൂക്കള്‍, വിളക്കുകള്‍, പ്രകാശം എന്നിവ കാണുന്നതും ശുഭകരമായ സ്വപ്നങ്ങളായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല കൂടാതെ, സ്വപ്നത്തില്‍ വെള്ള വസ്ത്രം ധരിച്ചവരെ കാണുന്നതും നല്ല ഭാവിയെ സൂചിപ്പിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. കൂടാതെ ഇതിന്റെ ഫലമായി നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തില്‍ സന്തോഷം, വിജയം, ശുഭവാര്‍ത്ത എന്നിവ നല്കുന്നു എന്നതാണ് ജ്യോതിഷപ്രകാരം പറയുന്നത്.
അശുഭകരമായ സ്വപ്നങ്ങള്‍
എന്നാല്‍ ബ്രാഹ്മമുഹൂര്‍ത്തത്തില്‍ കാണപ്പെടുന്ന അശുഭകരമായ സ്വപ്നങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അതില്‍ തന്നെ കരയുന്നതായി സ്വപ്നം കാണുന്നത്, വീഴുന്നതായി സ്വപ്നം കാണുന്നത്, വഴക്കുകള്‍, കൊടുങ്കാറ്റ് പോലുള്ളവ എല്ലാം നിങ്ങളില്‍ അശുഭകരമായ കാര്യങ്ങള്‍ നടക്കാന്‍ പോവുന്നു എന്നതിന്റെ സൂചനയാണ്. അത് മാത്രമല്ല ഈ സമയം നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നതും. ഈ സമയത്ത് കാണുന്ന ഏത് സ്വപ്നവും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ യാഥാര്‍ത്ഥ്യമാവുന്നു എന്നാണ് ഈ സമയത്തെ പ്രത്യേകത. എന്നാല്‍ ആധുനിക ശാസ്ത്രപ്രകാരം എല്ലാ സ്വപ്നങ്ങളും സത്യമാകുമെന്ന് ഉറപ്പിച്ചു പറയാന്‍ പ്രയാസമാണ്.



Click it and Unblock the Notifications