For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യപ്രസവശേഷം പിന്നീട് ഗര്‍ഭം ബുദ്ധിമുട്ടോ, കാരണം

|

സ്ത്രീകളില്‍ വിവാഹ ശേഷം പലപ്പോഴും ഗര്‍ഭം ധരിക്കാത്തത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാവാം. ഇത് തിരിച്ചറിയാതെ പോവുന്നവരാണ് പലരും. സെക്കന്ററി വന്ധ്യത അഥവാ സെക്കന്ററി ഇന്‍ഫെര്‍ട്ടിലിറ്റി എന്താണ് എന്ന് പലപ്പോഴും അറിയുന്നില്ല. ആദ്യപ്രസവത്തിന് ശേഷം വീണ്ടും രണ്ടാമതൊരു കുഞ്ഞിന് വേണ്ടി ശ്രമിക്കുമ്പോള്‍ ഗര്‍ഭധാരണം സംഭവിക്കാത്ത അവസ്ഥയാണ് സെക്കന്ററി ഇന്‍ഫെര്‍ട്ടിലിറ്റി. ഇത് ദമ്പതികള്‍ക്ക് കൂടുതല്‍ നിരാശാജനകമാണ്, കാരണം അവര്‍ക്ക് ആദ്യ പ്രസവം നല്ല രീതിയില്‍ പ്രയാസങ്ങളേതുമില്ലാത് മുന്നോട്ട് പോയി. എന്നാല്‍ കാര്യങ്ങള്‍ രണ്ടാം തവണ മികച്ചതായി വരാത്തത് പലപ്പോഴും ഇവരില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.

സെര്‍വ്വിക്കല്‍ മ്യൂക്കസ് അളവ് കൂട്ടണം ഗര്‍ഭത്തിന്സെര്‍വ്വിക്കല്‍ മ്യൂക്കസ് അളവ് കൂട്ടണം ഗര്‍ഭത്തിന്

പുരുഷന്മാരിലും സ്ത്രീകളിലും സെക്കന്ററി വന്ധ്യതയ്ക്ക് കാരണമാകുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. സ്ത്രീകളിലെ ദ്വിതീയ വന്ധ്യതയിലേക്ക് നയിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ആദ്യ പ്രസവത്തിന് ശേഷം അടുത്ത കുഞ്ഞ് ഉടനേ വേണ്ട എന്ന് കരുതുന്നവര്‍ ആയിരിക്കും മിക്കവരും. അതുകൊണ്ട് തന്നെ രണ്ടാമത്തെ ഗര്‍ഭധാരണം അല്‍പം നീട്ടി വെക്കുന്നു. ഇത്തരം അവസ്ഥയില്‍ പലപ്പോഴും സെക്കന്ററി ഇന്‍ഫെര്‍ട്ടിലിറ്റി എന്ന അവസ്ഥയുണ്ടാവുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

അമ്മയുടെ പ്രായം

അമ്മയുടെ പ്രായം

പ്രത്യേകിച്ച് സ്ത്രീകളില്‍ പ്രത്യുല്‍പാദനത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, പ്രായം ഒരു നിര്‍ണായക ഘടകമായി മാറുന്നു. ഗര്‍ഭാവസ്ഥയില്‍ കാലതാമസം നേരിടാനും 35 വയസ്സിന് മുകളിലൂടെ ഗര്‍ഭം ധരിക്കാനും ആഗ്രഹിക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. എന്നാല്‍ ഇവര്‍ക്ക് രണ്ടാം തവണ ഗര്‍ഭം ധരിക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. അണ്ഡാശയം പ്രവര്‍ത്തനരഹിതമാവുകയും അണ്ഡോത്പാദനം കുറയാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍ ഒരു സ്ത്രീയുടെ പ്രത്യുത്പാദന ശേഷി കുറയുന്നു. അതിനാല്‍, നിങ്ങളുടെ ആദ്യത്തെ പ്രസവത്തില്‍ നിങ്ങള്‍ക്ക് 35 വയസ്സ് ഉണ്ടെങ്കില്‍, 38 ന് ഒരു പക്ഷഏ അടുത്ത ഗര്‍ഭധാരണത്തിന് ശ്രമിക്കുകയാണെങ്കില്‍ അത് വിജയിക്കണം എന്നില്ല. അതുകൊണ്ട് പ്രായം ഇവിടെ ഒരു പ്രധാന ഘടകം തന്നെയാണ്.

ആരോഗ്യപ്രശ്‌നങ്ങള്‍

ആരോഗ്യപ്രശ്‌നങ്ങള്‍

നിങ്ങള്‍ക്ക് മുമ്പ് എന്‍ഡോമെട്രിയോസിസ്, സബ്ക്ലിനിക്കല്‍ പിസിഒഎസ് പോലുള്ള ആരോഗ്യസ്ഥിതി ഉണ്ടായിരുന്നുവെങ്കിലും ഈ പ്രശ്നങ്ങള്‍ക്കിടയിലും ഗര്‍ഭം ധരിച്ചിരുന്നുവെങ്കില്‍ കാലക്രമേണ ഈ അവസ്ഥകള്‍ കൂടുതല്‍ മോശമാകുന്നുണ്ട് എന്നാണ് പറയുന്നത്. അതിനാല്‍ നിങ്ങളുടെ ആദ്യ തവണയില്‍ നിന്ന് വ്യത്യസ്തമായി, ഈ പ്രശ്‌നങ്ങള്‍ നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ വളരെയധികം ബാധിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ബാധിക്കുന്നുണ്ടെങ്കില്‍ അത് അല്‍പം കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്ന തരത്തിലേക്കാണ് എത്തുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് അവസ്ഥ മോശമാക്കുന്നതിലേക്ക് മാത്രമാണ് എത്തിക്കുന്നത്.

ശരീരഭാരം

ശരീരഭാരം

അമിതവണ്ണം പലപ്പോഴും നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കണം. ശരീര ഭാരം പിസിഒഎസിന്റെ നിലവിലുള്ള പ്രശ്നങ്ങളെ കൂടുതല്‍ വഷളാക്കുന്നതിനാല്‍ ഇത് പ്രത്യുത്പാദന ശേഷിയെ ബാധിക്കും. അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് അണ്ഡോത്പാദനം, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ എന്നിവയും ഗര്‍ഭധാരണത്തെ ബുദ്ധിമുട്ടാക്കുന്നു. പ്രത്യേകിച്ച് ആദ്യ ഗര്‍ഭത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരവും ചികിത്സയനുസരിച്ചും ഗര്‍ഭധാരണം സംഭവിച്ചവര്‍ക്ക് പിന്നീട് ഗര്‍ഭധാരണത്തിനുള്ള സാധ്യത അടുത്ത തവണ വളരെ കുറവായിരിക്കും. ഇവരില്‍ ആരോഗ്യപ്രശ്‌നങ്ങളും അമിതഭാരവും ഒരു വെല്ലുവിളി തന്നെയാണ് എന്നുള്ളതാണ് സത്യം.

അനാവശ്യ ഗര്‍ഭധാരണം തടയാന്‍ ചെമ്പരത്തി പ്രയോഗംഅനാവശ്യ ഗര്‍ഭധാരണം തടയാന്‍ ചെമ്പരത്തി പ്രയോഗം

ജീവിത ശൈലീ രോഗങ്ങള്‍

ജീവിത ശൈലീ രോഗങ്ങള്‍

ജീവിത ശൈലീ രോഗങ്ങളും പല സ്ത്രീകളേയും ബാധിക്കുന്നുണ്ട്. പ്രമേഹവും രക്താതിമര്‍ദ്ദവും അനുഭവിക്കാനുള്ള സാധ്യത ഒരു പ്രായമാകുമ്പോള്‍ വര്‍ദ്ധിക്കുന്നു. അതിനാല്‍, നിങ്ങള്‍ അത്തരമൊരു അവസ്ഥ വികസിപ്പിച്ചെടുക്കുകയാണെങ്കില്‍ അത് ഗര്‍ഭധാരണത്തെ തടസ്സപ്പെടുത്തും. പ്രായമുള്ള സ്ത്രീകളില്‍ വിഷാദം സാധാരണമാണ്. ചികിത്സയില്ലാത്ത വിഷാദം പലപ്പോഴും പ്രത്യുത്പാദന ശേഷിയേയും മോശമായി ബാധിക്കുന്നു. ഇത്തരം അവസ്ഥ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ആദ്യ ഗര്‍ഭത്തിലെ പ്രശ്‌നങ്ങള്‍

ആദ്യ ഗര്‍ഭത്തിലെ പ്രശ്‌നങ്ങള്‍

ഒരു പെല്‍വിക് അണുബാധ അല്ലെങ്കില്‍ ഒന്നിലധികം ഡി & സി നടപടിക്രമങ്ങള്‍ മുമ്പ് ചെയ്യുന്നത് ഗര്‍ഭാശയ അഡിഷനുകള്‍ അല്ലെങ്കില്‍ അടഞ്ഞ ഫാലോപ്യന്‍ ട്യൂബുകള്‍ക്ക് കാരണമാകാം,. ഇത് ദ്വിതീയ വന്ധ്യതയ്ക്ക് കാരണമാകാം. മുമ്പത്തെ സി-സെക്ഷനില്‍ നിന്ന് വികസിപ്പിച്ചെടുത്ത ഒരു മുറിവിന്റെ പാട് ടിഷ്യു പോലും ഒരു കാരണമാകാം. ഇതെല്ലാം ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നീട് ഗര്‍ഭധാരണത്തിനുണ്ടാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തന്നെയാണ് പറയുന്നത്. എന്നിരുന്നാലും സെക്കന്ററി വന്ധ്യതയുടെ പല കാരണങ്ങളില്‍ ചിലത് ഇവയാണ്. ചിലപ്പോള്‍ സെക്കന്ററി വന്ധ്യതയുടെ കാരണം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്, രണ്ടാമതും ഗര്‍ഭം ധരിക്കാനുള്ള കഴിവില്ലായ്മയുടെ കാരണം പലപ്പോഴും ഇന്നും വിശദീകരിക്കാനാവാതെ തുടരുകയാണ്.

<strong>ഓര്‍ഗാസമുള്ള പെണ്ണിന് പെട്ടെന്ന് ഗര്‍ഭധാരണം</strong>ഓര്‍ഗാസമുള്ള പെണ്ണിന് പെട്ടെന്ന് ഗര്‍ഭധാരണം

English summary

Causes Of Secondary Infertility In Women

Here in this article we are discussing about causes of secondary infertility in women. Read on.
X
Desktop Bottom Promotion