For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു പ്രശ്നമില്ലെങ്കിലും ഗർഭത്തിന് തടസ്സം ഈ ഹോർമോൺ

|

ആര്‍ത്തവം കൃത്യം, ശാരീരികമായ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ല എന്നിട്ടും ഗർഭധാരണം നടക്കുന്നില്ല. പ്രത്യേകിച്ച സ്ത്രീകളിൽ ഇത്തരം പ്രതിസന്ധികൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇതിന്‍റെ യഥാർത്ഥ കാരണം എന്താണെന്ന് അറിയുന്നില്ല പലർക്കും.

ഹോർമോണ്‍ പ്രശ്നങ്ങൾ വന്ധ്യതയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്നാണ്. എന്നാൽ ഇത് പലപ്പോഴും തിരിച്ചറിയാൻ പലർക്കും സാധിക്കുന്നില്ല. ഗർഭധാരണത്തിന് ശ്രമിച്ചിട്ടും അത് നടക്കാത്ത അവസ്ഥയിലാണ് പലരും ചികിത്സക്ക് ഇറങ്ങിപ്പുറപ്പെടുന്നത്. എന്നാൽ ഹോർമോണ്‍ പ്രശ്നങ്ങൾ ഗര്‍ഭധാരണത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.

Best Ways to Balance Hormones and Boost Your Fertility

Most read:അടിവയറ്റിൽ സ്ഥാനം പിടിച്ച് അപകടമുണ്ടാക്കും ഗർഭംMost read:അടിവയറ്റിൽ സ്ഥാനം പിടിച്ച് അപകടമുണ്ടാക്കും ഗർഭം

ഇത് തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ എന്തൊക്കെ കാരണങ്ങൾ ഏതൊക്കെ ഹോര്‍മോണുകൾ ആണ് ഗർഭധാരണത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നത് എന്ന് കൃത്യമായി തിരിച്ചറിഞ്ഞ് വേണം ചികിത്സ തുടങ്ങേണ്ടത്. വെറും ഹോര്‍മോണ്‍ ഇംബാലൻസ് മാത്രമല്ല ഗര്‍ഭധാരണത്തിന് തടസ്സം ഉണ്ടാക്കുന്നത്. ശാരീരികമായും ഉണ്ടാവുന്ന ചില പ്രതിസന്ധികളും പലപ്പോഴും നിങ്ങളിൽ വന്ധ്യത പോലുള്ള അസ്വസ്ഥതകൾ ഉണ്ടാക്കുന്നുണ്ട്. ഏതൊക്കെ ഹോർമോൺ ആണ് നിങ്ങളിൽ ഗർഭധാരണത്തിന് സഹായിക്കുന്നത് എന്ന് നോക്കാം.

 FSH

FSH

FSH എന്ന ഹോർമോൺ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് നിങ്ങളുടെ ആർത്തവ ചക്രം കൃത്യമാവുന്നതിനും നിങ്ങളില്‍ ആരോഗ്യരകമായ അണ്ഡം ഉത്പ്പാദിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല ഇത് നിങ്ങളുടെ ഫോളിക്കിളുകളെ ഉത്തേജിപ്പിച്ച് അത് കൃത്യമായ ആർത്തവ ചക്രത്തോടൊപ്പം കൃത്യമായ രക്തസ്രാവവും ഓവുലേഷനും എല്ലാം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ഹോർമോൺ നിങ്ങളിൽ ഗർഭധാരണത്തിന് സഹായിക്കുന്നുണ്ട്. എന്നാൽ ഇതിൽ എന്തെങ്കിലും തരത്തിലുള്ള ഇംബാലൻസ് ഈ ഹോര്‍മോണിൽ ഉണ്ടായാൽ അത് ഗർഭധാരണത്തിന് വില്ലനാവുന്നുണ്ട്.

LH

LH

ല്യൂട്ടണൈസിങ് ഹോർമോൺ ആണ് മറ്റൊന്ന്. ഇതാണ് കൃത്യമായ ഓവുലേഷന് നിങ്ങളെ സഹായിക്കുന്ന ഹോർമോൺ. ഓവുലേഷന്‍ ടെസ്റ്റ് ചെയ്യുമ്പോൾ അത് തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ ഹോർമോൺ. ബീജസങ്കലനത്തിന് സഹായിക്കുന്ന തരത്തിലേക്ക് അണ്ഡത്തെ മാറ്റിയെടുക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഈ LH ഹോർമോൺ. ഇതിന്‍റെ കാര്യത്തിലും ഇംബാലൻസ് സംഭവിക്കുമ്പോൾ അത് നിങ്ങളില്‍ ഗര്‍ഭധാരണത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.

AMH

AMH

ഒരു പെൺകുട്ടി ജനിക്കുമ്പോൾ തന്നെ അവൾക്ക് പ്രത്യുത്പാദനത്തിന് സഹായിക്കുന്ന തരത്തിൽ അണ്ഡങ്ങളുടെ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടുണ്ടാവും. എന്നാൽ ഇതിനെ മെച്വർ ആക്കുന്നതിന് സഹായിക്കുന്ന ഒരു ഹോർമോൺ ആണ് AMH. ഓരോ മാസവും ആർത്തവത്തിന് ശേഷം നിങ്ങളിൽ അണ്ഡവിസർജനം നടക്കുമ്പോൾ ഓവറിയിൽ ഇനി എത്ര അണ്ഡങ്ങൾ ബാക്കിയുണ്ട് എന്ന് കണക്കാക്കുന്നതും അതിന് മെച്വർ ആവുന്നതിന് സഹായിക്കുന്നതും ആണ് AMH ഹോർമോൺ.

പ്രൊജസ്റ്റിറോണ്‍

പ്രൊജസ്റ്റിറോണ്‍

സ്ത്രീ ശരീരത്തിൽ പ്രൊജസ്റ്റിറോൺ അളവ് ആണ് ഗർഭത്തിന്‍റെ ഓരോ ആഴ്ചയിലേയും വളർച്ചക്കും സുഗമമായി മുന്നോട്ട് കൊണ്ട് പോവുന്നതിനും സഹായിക്കുന്നത്. സ്ത്രീകളിൽ തുടർച്ചയായി അബോർഷൻ ഉണ്ടാവുന്നുണ്ടെങ്കില്‍ അത് നിങ്ങളിൽ പ്രൊജസ്റ്റിറോൺ ലെവൽ കുറവാണ് എന്നാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ തുടർച്ചയായ അബോർഷനിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. ഗർഭധാരണത്തിന് ശ്രമിക്കും മുൻപ് തന്നെ ഇത്തരം ഹോർമോണിനെക്കുറിച്ച് ചില കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

പ്രൊലാക്റ്റിൻ

പ്രൊലാക്റ്റിൻ

പ്രൊലാക്റ്റിൻ എന്ന ഹോർമോൺ മുലപ്പാൽ ഉത്പ്പാദനത്തിന് മാത്രം സഹായിക്കുന്ന ഒന്നല്ല. കാരണം ഇത് നിങ്ങളുടെ ആർത്തവ ചക്രം കൃത്യമാവുന്നതിനും നിങ്ങളുടെ ആർത്തവത്തിന് ശേഷം അണ്ഡവിസർജനത്തിനും സഹായിക്കുന്ന ഒന്നാണ് പ്രൊലാക്റ്റിൻ. ഇത് ഗർഭധാരണത്തിനും വളരെയധികം സഹായകമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം സഹായിക്കുന്നുണ്ട്. പ്രൊലാക്റ്റിന്‍റെ ഉത്പാദനത്തിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ നിങ്ങളുടെ ഗർഭധാരണത്തെ പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്.

T3, T 4

T3, T 4

പല സ്ത്രീകളും ഇതിനെക്കുറിച്ച് പലപ്പോഴും തിരിച്ചറിയുന്നില്ല. തൈറോയ്ഡ് ഹോർമോൺ ആണ് ഇത്. ഇത് ഗർഭധാരണത്തിന് വളരെയധികം തടസ്സം സൃഷ്ടിക്കുന്ന ഒന്നാണ്. തൈറോയ്ഡ് ഗ്രന്ഥിയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് നിങ്ങളിൽ ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്ന ഒന്നാണ്. ഇവരില്‍ പലപ്പോഴും ഗർഭധാരണത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

 കാരണങ്ങൾ

കാരണങ്ങൾ

എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് സ്ത്രീകളിൽ ഹോർമോണൽ ഇംബാലൻസ് എന്ന് ആദ്യം തിരിച്ചറിയേണ്ടതാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ ശീലവും എല്ലാം ഇത്തരത്തിൽ ഹോർമോൺ ബാലൻസ് ഉണ്ടാക്കുന്ന ഒന്നാണ്. സ്ട്രെസും ഇതിന്‍റെ പ്രധാന കാരണം തന്നെയാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ എല്ലാം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രായവും, ചില മരുന്നുകളും, ചില അലർജികളും എല്ലാം പലപ്പോഴും ഹോർമോൺ ബാലൻസ് തെറ്റുന്നതിന ഇടയാക്കുന്നുണ്ട്.

ഹോർ‌മോൺ കൃത്യമല്ലെങ്കിൽ ലക്ഷണങ്ങൾ

ഹോർ‌മോൺ കൃത്യമല്ലെങ്കിൽ ലക്ഷണങ്ങൾ

ഹോർമോൺ കൃത്യമല്ലെങ്കിൽ അതിന്‍റെ ലക്ഷണങ്ങൾ ശരീരം കാണിച്ച് തുടങ്ങും. കൃത്യമല്ലാത്ത ആര്‍ത്തവം, ആർത്തവത്തിന് മുൻപേയുണ്ടാവുന്ന അസ്വസ്ഥതകൾ, നേരത്തെയുള്ള ആർത്തവ വിരാമം, വന്ധ്യത, ആർത്തവം ഇല്ലാതിരിക്കുന്ന അവസ്ഥ, മുഖക്കുരു എന്നിവയെല്ലാം ഹോർമോൺ അളവ് ശരീരത്തില്‍ കൃത്യമല്ലെങ്കിൽ ഉണ്ടാവുന്ന പ്രശ്നങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം.

English summary

Best Ways to Balance Hormones and Boost Your Fertility

In this article we are discussing about the best ways to balance hormones and boost infertility. Read on.
X
Desktop Bottom Promotion