For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ക്ക് ഇനി ഉറക്കക്കുറവില്ല: കിടന്നപാടേ ഉറങ്ങാന്‍ അഞ്ച് യോഗപോസുകള്‍

|

ഗര്‍ഭകാലം എന്നത് സ്ത്രീകളെ ശാരീരികമായും മാനസികമായും പ്രശ്‌നത്തിലാക്കുന്ന ഒരു അവസ്ഥയാണ്. ഓരോ സ്ത്രീകളുടേയും ശരീരം ഓരോ തരത്തിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഗര്‍ഭകാലവും ഓരോ തരത്തിലായിരിക്കും ഇവര്‍ക്കുണ്ടാവുന്നത്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്‌നങ്ങളും ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്നു. ഇത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഉറക്കമില്ലാത്ത രാത്രികള്‍ക്ക് ഇനി വിട പറയാം. കാരണം അതിന് നിങ്ങളെ സഹായിക്കുന്ന ചില യോഗ പോസുകളാണ് ഇനി പറയാന്‍ പോവുന്നത്. ആദ്യത്തെ ട്രൈമസ്റ്ററിനേക്കാള്‍ നിങ്ങളുടെ ഉറക്കം കുറയുന്നത് പലപ്പോഴും അവസാന ട്രൈമസ്റ്ററിലാണ്.

Best Prenatal Yoga Poses

കൃത്യമായ ഉറക്കം വളരെ അത്യാവശ്യമുള്ള ഒന്നാണ്. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ മെഡിറ്റേഷനും യോഗയും ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ഉറക്കത്തെ തിരികെ വിളിക്കുന്നു. ഈ സമയത്ത് ചെയ്യുന്ന യോഗ എന്തുകൊണ്ടും ആരോഗ്യത്തിന് മികച്ചതാണ്. ഇത് നിങ്ങളുടെ ശരീരത്തിന്റേയും മനസ്സിന്റേയും സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഗര്‍ഭകാലം ഓരോ ദിവസം പിന്നിടുമ്പോഴും വയറിലെ പേശികള്‍ ദുര്‍ബലമാവുകയും താഴ്ഭാഗം വികസിക്കുകയും ചെയ്യുന്നു. ഇത് അസ്വസ്ഥത സൃഷ്ടിക്കുകയും ഇതിന്റെ ഫലമായി ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നു.

ഉറക്കക്കുറവ് ഉണ്ടാക്കുന്നതിന് പിന്നില്‍

ഉറക്കക്കുറവ് ഉണ്ടാക്കുന്നതിന് പിന്നില്‍

ഉറക്കക്കുറവ് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ഇതില്‍ ഗര്‍ഭകാലത്താണെങ്കില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്ന സമയം കൂടിയാണ്. ഉറക്കക്കുറവുള്ളവരില്‍ ആരോഗ്യം കൃത്യമാകണം എന്നില്ല. അതിന്റെ ഫലമായി മാസം തികയുന്നതിന് മുന്നേയുള്ള പ്രസവം, അല്ലെങ്കില്‍ മറ്റ് ആരോഗ്യാസ്വസ്ഥതകള്‍ എന്നിവ ഉണ്ടാവാം. നിങ്ങള്‍ ഇതിനെ പ്രതിരോധിക്കാന്‍ വ്യായാമം ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

ക്യാറ്റ് പോസ്

ക്യാറ്റ് പോസ്

പലരും കേട്ടിട്ടുള്ളതാണ് ക്യാറ്റ് പോസിനെക്കുറിച്ച്. എന്നാല്‍ ഇതെങ്ങനെ ചെയ്യാമെന്നും എന്തൊക്കെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണം എന്നും നമുക്ക് നോക്കാവുന്നതാണ്. ഗര്‍ഭകാലത്തെ അസ്വസ്ഥതകളേയും ഉറക്കമില്ലായ്മയേയും പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ് ക്യാറ്റ് പോസ്. ഇത് ചെയ്യുന്നതിന് വേണ്ടി രണ്ട് കൈയ്യും കാല്‍മുട്ടും കുത്തി നിലത്ത് മുട്ടുകുത്തി നില്‍ക്കുക. ശേഷം തല മുകളിലേക്ക് ഉയര്‍ത്തി നോക്കുക. അപ്പോള്‍ നടു പതുക്കേ താഴ്ത്തുക. ആ സമയം ശ്വാസം പുറത്തേക്ക് എടുക്കുക. ശേഷം ഉള്ളിലേക്ക് വളയുമ്പോള്‍ ശ്വാസം അകത്തേക്ക് എടുക്കുക. ഇത് നാല് തവണ ആവര്‍ത്തിക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് ഉറക്കമില്ലായ്മ എന്ന പ്രശ്‌നത്തെ പരിഹരിക്കാന്‍ സാധിക്കുന്നു.

ചൈല്‍ഡ് പോസ്

ചൈല്‍ഡ് പോസ്

യോഗാസനത്തില്‍ വളരെയധികം ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് ചൈല്‍ഡ് പോസ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും മികച്ചതാണ്. മുട്ടുകുത്തി ഇരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിന് ശേഷം മുട്ട് മടക്കി തല പതുക്കെ മുന്നോട്ട് കുനിക്കുക. പിന്നീട് നിതംബം കുതികാലില്‍ തട്ടുന്നത് വരെ വെക്കുക. പിന്നീട് മുന്നിലേക്ക് നെഞ്ചും നെറ്റിയും നിലത്ത് മുട്ടിക്കുകയ ശേഷം പത്ത് തവണ ഇത് ചെയ്യാവുന്നതാണ്. മുന്നോട്ട് കുനിയുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ വയറിന്റെ നെഞ്ചിലും തലയിലും തലയിണകള്‍ വെക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് മികച്ച ഉറക്കത്തിന് സഹായിക്കുന്നു.

സൈഡ് ആംഗിള്‍ പോസ്

സൈഡ് ആംഗിള്‍ പോസ്

നിങ്ങള്‍ക്ക് ഇരുന്ന് ചെയ്യാവുന്നതാണ് ഈ യോഗ പോസ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ഉറക്കമില്ലായ്മയെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി നിങ്ങളുടെ കട്ടിലില്‍ ഇരുന്ന് ഒരു ഇടുപ്പിനോട് ചേര്‍ന്ന് രണ്ട് തലയിണകള്‍ വെക്കുക. പിന്നീട് നിങ്ങളുടെ കൈമുട്ട് തലയിണയില്‍ വെക്കാം. ഒരു വശത്തേക്ക് ചെറുതായി ചരിഞ്ഞ് മറ്റേ കൈ പതുക്കെ ഉയര്‍ത്തുന്നതിന് ശ്രദ്ധിക്കുക. പതുക്കെ താഴ്ത്തുക. ഇത്തരത്തില്‍ അഞ്ച് തവണ ആഴത്തില്‍ ശ്വാസോച്ഛ്വാസം എടുക്കുക. പിന്നീട് ഇടത് വശത്തും ഇത് പോലെ തന്നെ ചെയ്യുക. ഇത് നിങ്ങള്‍ക്ക് ആഴത്തില്‍ ഉറക്കം നല്‍കുന്നതിന് സഹായിക്കുന്നതാണ്.

ഡയഫ്രാമാറ്റിക് ശ്വസനം

ഡയഫ്രാമാറ്റിക് ശ്വസനം

ശ്വസന വ്യായാമങ്ങള്‍ എല്ലാം തന്നെ നിങ്ങള്‍ക്ക് മാനസികാരോഗ്യവും ശാരീരികാരോഗ്യവും നല്‍കുന്നതാണ്. ഇത് ചെയ്യുന്നതിന് വേണ്ടി ആദ്യം കട്ടിലില്‍ ഇരിക്കുക. ശേഷം കാലുകള്‍ തറയില്‍ ഉറപ്പിച്ച് വെക്കുക. അതിന് ശേഷം ഒരു കൈ നെഞ്ചിലും മറ്റേ കൈ വയറിലും വയ്ക്കുക. നെഞ്ചിലിരിക്കുന്ന കൈ അനക്കാതെ പതുക്കെ ശ്വാസം എടുക്കുക. ശേഷം താഴത്തെ വാരിയെല്ലുകളും വയറും വികസിപ്പിച്ചുകൊണ്ട് പുറത്തേക്ക് ശ്വാസം വിടുക. ഇത് നാല് തവണ ഒരു വശത്ത് ആവര്‍ത്തിക്കുക. പിന്നീട് എട്ട് തവണയാക്കി വര്‍ദ്ധിപ്പിക്കുക. അതിന് ശേഷം ഇടത് ഭാഗത്തും ഇത് പോലെ തന്നെ ചെയ്യുക. ഗര്‍ഭകാല അസ്വസ്ഥതകള്‍ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഈ വ്യായാമം.

ശവാസനം

ശവാസനം

ശവാസനം നിങ്ങള്‍ക്ക് മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും സഹായിക്കുന്നതാണ്. നിങ്ങള്‍ക്ക് മികച്ച ഉറക്കം ലഭിക്കുന്നതിനും ശരീരവും മനസ്സും റിലാക്‌സ് ആക്കുന്നതിനും ശവാസനം വളരെയധികം സഹായിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി യോഗ മാറ്റില്‍ മലര്‍ന്ന് കിടന്ന് കൈകള്‍ ശരീരത്തോട് ചേര്‍ത്ത് വെക്കുക. കൈകള്‍ മലര്‍ത്തി വേണം വെക്കുന്നതിന്. അതിന് ശേഷം ശ്വാസോച്ഛ്വാസത്തേ മാത്രം ശ്രദ്ധിച്ച് കൊണ്ട് അല്‍പ നേരം അനങ്ങാതെ കിടക്കുക. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദവും ഉത്കണ്ഠയും ഭയവും എല്ലാം ഇല്ലാതാക്കുന്നു. മികച്ച ഉറക്കം നല്‍കുന്ന കാര്യത്തില്‍ ശവാസനം വളരെയധികം സഹായിക്കുന്നു.

ഗര്‍ഭിണികളിലെ അയോഡിന്‍ കുറവ് കുഞ്ഞിന് അപകടംഗര്‍ഭിണികളിലെ അയോഡിന്‍ കുറവ് കുഞ്ഞിന് അപകടം

ഗര്‍ഭപരിശോധനയില്‍ തെളിയും രണ്ട് വര പോസിറ്റീവ് മാത്രമല്ല, നെഗറ്റീവും ആവാംഗര്‍ഭപരിശോധനയില്‍ തെളിയും രണ്ട് വര പോസിറ്റീവ് മാത്രമല്ല, നെഗറ്റീവും ആവാം

English summary

Best Prenatal Yoga Poses For Better Sleep During Pregnancy In Malayalam

Here in this article we are sharing some of the best prenatal yoga poses for better sleep during pregnancy in malayalam. Take a look.
Story first published: Thursday, October 27, 2022, 16:20 [IST]
X
Desktop Bottom Promotion