Just In
Don't Miss
- News
'ജോര്ജ് അച്ചായനെന്ത് കേസ്, പന്ത്രണ്ടാമത്തെ കേസിനൊപ്പം ഒന്ന്'; പഴയ വീഡിയോയുമായി സന്ദീപ് വാര്യര്
- Movies
'ശക്തരായവരെ തകർത്ത് പുറത്താക്കിയ വൈൽഡ് കാർഡ്'; സീറോയെന്ന് വിളിച്ചവർക്ക് മുന്നിൽ ഹീറോയായി റിയാസ് സലീം!
- Sports
IND vs ENG: 2014ല് തമ്മിലടിച്ചു, ഇന്ന് പ്രശംസിച്ചു, ആന്ഡേഴ്സണോട് ജഡേജയുടെ മാസ് മറുപടി
- Finance
റിസൾട്ട് സീസൺ മുതൽ ഫെഡ് മിനിറ്റ്സ് വരെ; ഈയാഴ്ച വിപണിയെ സ്വാധീനിക്കുന്ന 6 ഘടകങ്ങള്
- Automobiles
ഹിമാലയൻ അഡ്വഞ്ചർ ടൂററിനെ പുതിയ നിറങ്ങളിൽ ഒരുക്കി Royal Enfield
- Technology
ഒരു ഭാഗം കടിച്ച ആപ്പിൾ: ആപ്പിളിന്റെ ലോഗോയ്ക്ക് പിന്നിലെ രസകരമായ കഥ
- Travel
മഴക്കാല യാത്രകളില് ഈ അണക്കെട്ടുകളെയും ഉള്പ്പെടുത്താം
ഗര്ഭിണികള്ക്കും ശിശുക്കള്ക്കും വിറ്റാമിന് ബി 12 ന്റെ പ്രാധാന്യം
ഒരു സ്ത്രീ തന്റെ ഭക്ഷണക്രമത്തിലും ആരോഗ്യത്തിലും ഏറെ കരുതലെടുക്കേണ്ട സമയമാണ് ഗര്ഭകാലം. ഗര്ഭാവസ്ഥയിലുണ്ടാകുന്ന മോണിംഗ് സിക്ക്നസ്, ഓക്കാനം, ബലഹീനത എന്നിവ അവരുടെ ഭക്ഷണത്തെ ഏറെ സ്വാധീനിക്കുന്നു. ഭക്ഷണം അവഗണിക്കുന്നത് ഒടുവില് മറ്റ് അസുഖങ്ങളിലേക്ക് നയിക്കുകയും അമ്മയ്ക്കും കുഞ്ഞിനും ദോഷം ചെയ്യുകയും ചെയ്യുന്നു. ഗര്ഭകാലത്ത് അധികം അറിയപ്പെടാത്തതും എന്നാല് സുപ്രധാനവുമായ ഒരു പോഷകമാണ് വിറ്റാമിന് ബി 12. അമ്മയെയും കുഞ്ഞിനെയും ആരോഗ്യകരവും സുരക്ഷിതവുമായി നിലനിര്ത്തുന്നതിനുള്ള സമ്പന്നമായ പോഷകമാണിത്.
Most
read:
മുലപ്പാല്
വര്ദ്ധിക്കും
ആരോഗ്യവും;
ഇതായിരിക്കണം
മുലയൂട്ടുന്ന
അമ്മമാരുടെ
ഭക്ഷണം
ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും നാഡീ കലകളുടെ ശരിയായ പ്രവര്ത്തനത്തിനും ആരോഗ്യത്തിനും വിറ്റാമിന് ബി 12 അത്യന്താപേക്ഷിതമാണ്. ഇതിന്റെ കുറവ് വിളര്ച്ചയ്ക്കും അതുപോലെ നാഡികള്ക്കും മസ്തിഷ്കത്തിനും തകരാറുണ്ടാക്കും. മനുഷ്യശരീരത്തിന് ഉല്പ്പാദിപ്പിക്കാന് കഴിയാത്തതും ഭക്ഷണത്തില് നിന്ന് ലഭിക്കേണ്ടതുമായ ഏറ്റവും അത്യാവശ്യമായ മൈക്രോ ന്യൂട്രിയന്റുകളില് ഒന്നാണ് വിറ്റാമിന് ബി 12. ഇതിനെ ഊര്ജ്ജ വിറ്റാമിന് എന്നും വിളിക്കുന്നു. ഗര്ഭിണികള്ക്ക് വിറ്റാമിന് ബി 12 ലഭിക്കേണ്ടതിന്റെ പ്രാധാന്യവും അത് അടങ്ങിയ ഭക്ഷണങ്ങള് എന്തൊക്കെയെന്നും ഇവിടെ നിങ്ങള്ക്ക് വായിച്ചറിയാം.

വിറ്റാമിന് ബി 12ന്റെ ഗുണങ്ങള്
* പ്രതിരോധശേഷി വര്ധിപ്പിക്കുന്നു
* ചര്മ്മത്തെയും മുടിയെയും പരിപാലിക്കുന്നു
* പ്രസവാനന്തര വിഷാദരോഗമുള്ള സ്ത്രീകളെ സഹായിക്കുന്നു
* ജനന വൈകല്യങ്ങള് തടയുന്നു
* ശിശുക്കളുടെ തലച്ചോറ് വികസിപ്പിക്കുന്നു
* എല്ലുകളുടെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു
* ഹൃദയത്തെ പരിപാലിക്കുന്നു
* കണ്ണുകളുടെ ആരോഗ്യം
* ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിന് സഹായിക്കുന്നു

സ്ത്രീകളില് വിറ്റാമിന് ബി 12 കുറവിന്റെ ലക്ഷണങ്ങള്
* ഊര്ജ്ജ നഷ്ടം, ക്ഷീണം, വിഷാദം
* പ്രതിരോധശേഷി കുറവ്, അണുബാധയോടുള്ള പ്രതിരോധം കുറയുന്നു, ആന്റിബോഡി രൂപീകരണം കുറയുന്നു
* വായില് അള്സര്
* വയറിളക്കം, മലബന്ധം, അനോറെക്സിയ, ശരീരവണ്ണം തുടങ്ങിയ ദഹനസംബന്ധമായ തകരാറുകള്
* ഹൈപ്പര്പിഗ്മെന്റേഷന്, വിറ്റിലിഗോ, ഡാര്ക്ക് സര്ക്കിളുകള് തുടങ്ങിയ ചര്മ്മ പ്രശ്നങ്ങള്
* ക്ഷോഭം, ഉറക്കമില്ലായ്മ അല്ലെങ്കില് അമിതമായ മയക്കം, വേദനയോടുള്ള വര്ദ്ധിച്ച സംവേദനക്ഷമത, മരവിപ്പ് അല്ലെങ്കില് ഇക്കിളി
* കാഴ്ച നഷ്ടം, ബുദ്ധിമാന്ദ്യം, ആശയക്കുഴപ്പം, അക്യൂട്ട് സൈക്കോസിസ്, ഭ്രാന്തമായ പെരുമാറ്റം തുടങ്ങിയ ഡിമെന്ഷ്യയുടെ ലക്ഷണങ്ങള്
* ഓര്മ്മക്കുറവ് തുടങ്ങിയ ന്യൂറോളജിക്കല് പ്രശ്നങ്ങള്.
* അനീമിയ
* നടത്തത്തിലെ അസ്വസ്ഥതകള്
Most
read:40നു
ശേഷം
സ്ത്രീകളുടെ
രോഗപ്രതിരോധ
ശേഷിക്ക്

വിറ്റാമിന് ബി 12 ന്റെ കുറവും ഗര്ഭിണികളിലെ പ്രശ്നവും
സ്ത്രീകളുടെ പ്രത്യുത്പാദന ആരോഗ്യത്തിനും ഗര്ഭധാരണത്തിനും വിറ്റാമിന് ബി 12 അത്യന്താപേക്ഷിതമാണ്. ഗര്ഭകാലത്ത് സ്ത്രീകള്ക്ക് ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളില് ഒന്നാണിത്. പ്രത്യേകിച്ച് ഇത് ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും നാഡീവ്യവസ്ഥയ്ക്കും നല്ല ഊര്ജ്ജ നല്കും. വിറ്റാമിന് ബി 12 ശിശുക്കളിലെ ഗുരുതരമായ ന്യൂറല് ട്യൂബ് വൈകല്യങ്ങളെയും മറ്റ് ന്യൂറോളജിക്കല് വൈകല്യങ്ങളെയും തടയുന്നു. എന്നിരുന്നാലും, നിര്ഭാഗ്യവശാല് മിക്ക ഗര്ഭിണികള്ക്കും വിറ്റാമിന് ബി 12 ന്റെ കുറവുണ്ട്. ഇത് കുഞ്ഞുങ്ങളില് ഓട്ടിസം, ബുദ്ധിവളര്ച്ചാ കുറവ് തുടങ്ങിയ മാറ്റാനാവാത്ത ന്യൂറോളജിക്കല് പ്രശ്നങ്ങള്ക്ക് കാരണമാകും. വിറ്റാമിന് ബി 12 ന്റെ കുറവ് അമ്മയ്ക്കും വളരുന്ന കുഞ്ഞിനും ഗുരുതരമായ ഗര്ഭധാരണ പ്രതികൂല ഫലങ്ങളുണ്ടാക്കും. ഇത് പ്രീ-എക്ലാംസിയ, അകാല ഡെലിവറി ന്യൂറല് ട്യൂബ് വൈകല്യങ്ങള്, ഗര്ഭം അലസല് എന്നിവയുടെ അപകടസാധ്യത വര്ദ്ധിപ്പിക്കുന്നു.

വിറ്റാമിന് ബി 12 ശരീരത്തെ എങ്ങനെ സഹായിക്കുന്നു
മേല്പ്പറഞ്ഞ ആരോഗ്യ ആനുകൂല്യങ്ങള്ക്കൊപ്പം, വിറ്റാമിന് ബി 12 മറ്റ് കാര്യങ്ങള്ക്കും സഹായിക്കുന്നു. ഇത് വിറ്റാമിന് എയുടെ ഉപയോഗം വര്ദ്ധിപ്പിക്കുന്നു. കരളിനെ കൂടുതല് ശക്തിയുള്ളതാക്കാന് ഇത് സഹായിക്കുന്നു. ഇത് ബീറ്റാ കരോട്ടിനെ വിറ്റാമിന് എ ആക്കി മാറ്റുന്നു. ഇത് അധിക ഹോമോസിസ്റ്റീന് അളവ് തടയുന്നു, രക്തപ്രവാഹത്തിന് വേഗത വര്ദ്ധിപ്പിക്കുന്നു. ഉയര്ന്ന അളവിലുള്ള ഹോമോസിസ്റ്റീന് ഹൃദയ, സെറിബ്രോവാസ്കുലര് രോഗങ്ങള്ക്കുള്ള സാധ്യത വര്ദ്ധിപ്പിക്കുന്ന ഒന്നാണ്.
Most
read:കൈയ്യിലെ
ഈ
മാറ്റങ്ങള്
അവഗണിക്കല്ലേ;
ജീവന്
ഭീഷണി

വിറ്റാമിന് ബി 12 അടങ്ങിയ മികച്ച ഭക്ഷണങ്ങള്
വിറ്റാമിന് ബി 12 ന്റെ പ്രധാന ഭക്ഷണ സ്രോതസ്സുകള് മുട്ടയുടെ മഞ്ഞക്കരു, ട്യൂണ, സാല്മണ്, അയല തുടങ്ങിയ ഇറച്ചി മത്സ്യങ്ങള്, മൃഗങ്ങളുടെ കരള് എന്നിവയാണ്. നിങ്ങളുടെ ഭക്ഷണത്തില് ആവശ്യത്തിന് വിറ്റാമിന് ബി 12 ഉണ്ടെന്ന് ഉറപ്പാക്കാന് പാലും തൈരും പോലുള്ള പാലുല്പ്പന്നങ്ങളും കഴിക്കുക. സസ്യാഹാരികള്ക്ക് വിറ്റാമിന് ബി 12 ന്റെ കുറവ് വികസിക്കാന് സാധ്യതയുണ്ട്. അതിനാല് അവര് വിറ്റാമിന് ബി 12 സപ്ലിമെന്റുകള് കഴിക്കുക.

ഈ കാരണങ്ങളാലും വിറ്റാമിന് ബി 12 കുറയും
നിങ്ങളുടെ കുടലിന്റെ ആരോഗ്യം മോശമായാല് അത് വിറ്റാമിന് ബി 12 ആഗിരണം ചെയ്യുന്നത് കുറയാന് ഇടയാക്കും. അതിനാല് നിങ്ങളുടെ കുടലിന്റെ ആരോഗ്യം നിരീക്ഷിക്കുക. വയറിലെ ആസിഡ് കുറയ്ക്കുന്ന മരുന്നുകളുടെ ദീര്ഘകാല ഉപയോഗം വിറ്റാമിന് ബി 12 ന്റെ അളവ് കുറയ്ക്കും. ഹൈപ്പോതൈറോയിഡിസം പലപ്പോഴും വിറ്റാമിന് ഡി, ബി 12 എന്നിവയുടെ കുറവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല് തൈറോയ്ഡ് അളവ് പരിശോധിക്കേണ്ടതും ആവശ്യമാണ്.
Most
read:പാര്ക്കിന്സണ്സ്
ചെറുക്കാം;
ഒഴിവാക്കരുത്
ഈ
2
ഘടകങ്ങള്