For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മാസം നട്‌സ് കഴിച്ചാല്‍ വയറ്റിലെ കുഞ്ഞിനു ബുദ്ധി

ഈ മാസം നട്‌സ് കഴിച്ചാല്‍ വയറ്റിലെ കുഞ്ഞിനു ബുദ്ധി

|

ഗര്‍ഭകാലത്ത് പല കാര്യങ്ങളിലും ശ്രദ്ധിയ്ക്കണം. പ്രത്യേകിച്ചും ഭക്ഷണ കാര്യത്തില്‍. ഗര്‍ഭകാലത്തു കഴിയ്ക്കുന്ന പല ഭക്ഷണങ്ങളും അമ്മയുടെ മാത്രമല്ല, കുഞ്ഞിന്റെ കൂടി ആരോഗ്യമാണെന്നതാണ് വാസ്തവം.

ഗര്‍ഭിണികള്‍ കഴിയ്‌ക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് നട്‌സ്. ആരോഗ്യത്തിന് പൊതുവേ നല്ലതാണ് നട്‌സ്. പ്രോട്ടീന്‍, കാല്‍സ്യം, അയേണ്‍, ഫോസ്ഫറസ് തുടങ്ങിയ പല ഘടകങ്ങളും ഇതിലുണ്ട്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധനയ്ക്കു സഹായിക്കുന്ന ഒന്നു കൂടിയാണിത്. ബദാം, വാള്‍നട്‌സ്, കശുവണ്ടിപ്പരിപ്പ്, പിസ്ത തുടങ്ങിയ പല നട്‌സും ആരോഗ്യപരമായി ഏറെ നല്ലതാണ്. ഇതു ഗര്‍ഭകാലത്ത് കഴിയ്ക്കുന്നത് അമ്മയ്ക്കും ഇതിലേറെ കുഞ്ഞിനും നല്ലതാണെന്നതാണ് വാസ്തവം.

ഗര്‍ഭിണി നട്‌സ് കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്നു നോക്കൂ.

കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക്

കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക്

ഗര്‍ഭകാലത്ത് നട്‌സ് കഴിച്ചാല്‍ ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണെന്നു പറയാം. ഇത് ഭാവിയില്‍ കുട്ടികളുടെ ബുദ്ധിശക്തിയെ സഹായിക്കും. കുട്ടികള്‍ക്ക നല്ല ഓര്‍മ ശക്തി നല്‍കുന്ന ഒന്നാണിത്. ഗര്‍ഭാവസ്ഥയില്‍ തന്നെ തലച്ചോറിലെ നാഡീ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഒന്നാണ് നട്‌സ്. ഗര്‍ഭത്തിന്റെ ആദ്യ 12 ആഴ്ചകള്‍ക്കുള്ളില്‍ ഇതു കഴിയ്ക്കുന്നതാണ് ബുദ്ധിശക്തിയ്ക്കു കൂടുതല്‍ ഗുണകരമാകുന്നത്. അതായത് ആദ്യ മൂന്നു മാസത്തില്‍ എന്നു വേണം, പറയുവാന്‍.

ഇതില്‍

ഇതില്‍

ഇതില്‍ ഫോസ്ഫറസ്, പൊട്ടാസ്യം, സിങ്ക്, സെലേനിയം, കോപ്പര്‍ എന്നിവയെല്ലാം കൂടിയ അളവില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ കു്ഞ്ഞിന്റെ ശരിയായ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. ഫോസ്ഫറസ്, സെലേനിയം എന്നിവ എല്ലിന്, പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് എന്നിങ്ങനെ പോകുന്നു, ഗുണങ്ങള്‍. ആരോഗ്യകരമായ കൊഴുപ്പിന്റെ ഉറവിടം കൂടിയാണിത്. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന, ഇതു വഴി ഹൃദയാരോഗ്യത്തിനു സഹായിക്കുന്ന ഒന്ന്.

നട്‌സില്‍

നട്‌സില്‍

നട്‌സില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. കുഞ്ഞിന്റേയും അമ്മയുടേയും ചര്‍മത്തിന് ഇത് ഏറെ നല്ലതാണ്. ചര്‍മത്തിന് പ്രായക്കുറവ് തോന്നിപ്പിയ്ക്കുവാനും ചുളിവുകള്‍ ഒഴിവാക്കാനുമെല്ലാം മികച്ചതാണിവ. ചര്‍മകോശങ്ങള്‍ക്ക് ചെറുപ്പമേറുന്ന, ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കുവാന്‍ സഹായിക്കുന്ന കൊളാജന്‍ ഉല്‍പാദനത്തിന് മികച്ചതാണ് നട്‌സ്. നിലക്കടല അഥവാ കപ്പലണ്ടി, ബദാം, കശുവണ്ടിപ്പരിപ്പ് എന്നിവയില്‍ ആരോഗ്യകരമായ കൊഴുപ്പുകളും ധാരാളം ധാതുക്കളുമെല്ലാമുണ്ട്.

 പ്രോട്ടീന്‍

പ്രോട്ടീന്‍

നട്‌സ് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ കഴിയ്ക്കാത്തവര്‍ക്ക് ഇതിനുള്ള നല്ലൊരു വഴിയാണ് നട്‌സ് കഴിയ്ക്കുന്നത്. കുഞ്ഞുങ്ങളിലെ മസില്‍ രൂപീകരണത്തിന് ഇത് പ്രധാനമാണ്. വളര്‍ച്ചയ്ക്കു വേണ്ട, കുഞ്ഞുങ്ങളിലെ തൂക്കത്തിനു സഹായിക്കുന്ന ഒന്നാണ് അമ്മ ഗര്‍ഭകാലത്ത് നട്‌സ് കഴിയ്ക്കുക എന്നത്.

നട്‌സിനോട് അലര്‍ജി

നട്‌സിനോട് അലര്‍ജി

നട്‌സിനോട് അലര്‍ജിയുള്ളവരുണ്ട്. നട്‌സ് കഴിച്ചാല്‍ ശരീരത്തിനു പറ്റാത്തവര്‍. എന്നാല്‍ ഗര്‍ഭകാലത്ത് അമ്മ നട്‌സ് കഴിച്ചാല്‍ ഇത് ഭാവിയില്‍ കുഞ്ഞിനുണ്ടാകാന്‍ സാധ്യതയുള്ള നട്‌സ് അലര്‍ജി തടയാന്‍ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ അമ്മയ്ക്ക് ഇത്തരം ഭക്ഷണങ്ങളോട് അലര്‍ജിയെങ്കില്‍ ഇത് ഗര്‍ഭകാലത്തു കഴിയ്ക്കുന്നത് ഒഴിവാക്കണം.

അയേണ്‍ സമ്പുഷ്ടമാണ്

അയേണ്‍ സമ്പുഷ്ടമാണ്

നട്‌സ് അയേണ്‍ സമ്പുഷ്ടമാണ്. അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ ഹീമോഗ്ലോബിന്‍ ഉല്‍പാദനത്തിനു സഹായിക്കുന്ന ഒന്നാണ് നട്‌സ്. വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്ത് ഒഴിവാക്കുന്ന ഒന്നാണിത്. കുഞ്ഞിന് ആവശ്യമായ രക്തവും രക്തപ്രവാഹത്തിലൂടെ ഓക്‌സിജനുമെല്ലാം എത്തിയ്ക്കുന്ന ഒന്നെന്നു വേണം, പറയുവാന്‍. ഇതെല്ലാം ത്‌ന്നെ കുഞ്ഞിന്റെ തലച്ചോറിനും ഹൃദയത്തിനുമെല്ലാം സഹായകവുമാണ്.

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക്

ഗര്‍ഭിണികള്‍ക്ക് അനുഭവപ്പെടുന്ന മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണിത്. ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ഇത് നല്ല ദഹനത്തിനു സഹായിക്കുന്നു. കുടല്‍ ആരോഗ്യത്തിന് മികച്ച ഒന്നാണ് നട്‌സ്.

English summary

Benefits Of Eating Nuts During Pregnancy

Benefits Of Eating Nuts During Pregnancy, Read more to know about,
Story first published: Wednesday, September 4, 2019, 15:01 [IST]
X
Desktop Bottom Promotion