For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാലത്ത് വായ്നാറ്റം കൂടുതൽ; കാരണവും പരിഹാരവും

|

ഗർഭകാലത്ത് ഓരോ ലക്ഷണങ്ങൾ സ്ത്രീകള്‍ക്ക് ഉണ്ടാവുന്നുണ്ട്. ഓരോ സ്ത്രീകളുടേയും ഗർഭകാലം ഓരോ തരത്തിലാണ് കടന്ന് പോവുന്നത്. ചിലര്‍ക്ക് അല്‍പം ബുദ്ധിമുട്ടായിരിക്കും അവരുടെ ഗർഭകാലം എന്നാൽ ചിലർക്കാകട്ടെ വളരെയധികം ഈസിയായിരിക്കും ഗർഭകാലം. ഗർഭാവസ്ഥയിൽ ഓരോ ആഴ്ച പിന്നിടുമ്പോഴും അമ്മയുടേയും കുഞ്ഞിന്‍റേയും ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വായ് നാറ്റം ഗര്‍ഭകാലത്ത് പല വിധത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഒന്നാണ്. ഗര്‍ഭകാലം ആയതുകൊണ്ട് തന്നെ മരുന്നുകളും മറ്റ് പരീക്ഷണങ്ങൾ നടത്തുന്നതിനും എല്ലാവർക്കും ബുദ്ധിമുട്ടായിരിക്കും.

Most read: ആദ്യ ഒന്നോ രണ്ടോ ആഴ്ചയിൽ ഗർഭമറിയും ലക്ഷണംMost read: ആദ്യ ഒന്നോ രണ്ടോ ആഴ്ചയിൽ ഗർഭമറിയും ലക്ഷണം

എന്നാൽ ഇതിന് പരിഹാരം കാണുന്നതിനും എന്തുകൊണ്ടാണ് ഗർഭകാലത്ത് വായ്നാറ്റം ഉണ്ടാവുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്. ഗർഭിണിയായിരിക്കുന്ന സമയത്ത് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ഓരോ തരത്തിലും ഓരോ മാസത്തിലും ഉണ്ടാവുന്ന അസ്വസ്ഥതകളെ എങ്ങനെ പരിഹരിക്കണം എന്ന കാര്യം പലർക്കും അറിയുകയില്ല. എന്നാൽ വായ്നാറ്റത്തെ പരിഹരിക്കുന്നതിന് എന്തൊക്കെ കാര്യങ്ങൾ ചെയ്യണം എന്ന് നമുക്ക് നോക്കാവുന്നതാണ്. ദന്ത സംരക്ഷണത്തിന്‍റെ കാര്യത്തിൽ മോണരോഗങ്ങൾ ഉൾപ്പടെയുള്ള പ്രശ്നങ്ങൾ നിങ്ങളെ ബാധിക്കുന്നുണ്ട് പ്രത്യേകിച്ച് ഗർഭകാലത്ത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.

ഹോർമോണ്‍ മാറ്റങ്ങൾ

ഹോർമോണ്‍ മാറ്റങ്ങൾ

ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ഹോർമോൺ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട്. ശരീരത്തിൽ ഗർഭധാരണം സംഭവിക്കുന്നതിന്‍റെ ഫലമായി നമുക്ക് പല വിധത്തിലുള്ള ഹോർമോണ്‍ വ്യതിയാനങ്ങൾ ഉണ്ടാവുന്നു. ഈസ്ട്രജന്റേയും പ്രൊജസ്റ്റിറോണിൻറേയും അളവ് വര്‍ദ്ധിക്കുകയും ഇതിന്‍റെ ഫലമായി പലരിലും വായ്നാറ്റം പോലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും പല്ലിൽ കറ വർദ്ധിക്കുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരം അവസ്ഥകൾ ഉണ്ടാവുമ്പോൾ അത് വായ്നാറ്റം പോലുള്ള അസ്വസ്ഥതകളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് പലപ്പോഴും വായ്നാറ്റം ഉണ്ടാവുന്നത്.

 നിർജ്ജലീകരണം

നിർജ്ജലീകരണം

നിർജ്ജലീകരണം പോലുള്ള പ്രശ്നങ്ങൾ നിങ്ങളിൽ പലപ്പോഴും വായ്നാറ്റത്തിന് കാരണമാകുന്നുണ്ട്. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കിൽ അത് ഗർഭാവസ്ഥയിൽ അമ്മക്കും കുഞ്ഞിനും പ്രശ്നമുണ്ടാക്കുന്നുണ്ട്. ഇത് പ്രധാന കാരണമാണ് വായ്നാറ്റത്തിന്‍റെ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. വായ്നാറ്റം ഇല്ലാതാക്കുന്നതിന് വായിൽ എപ്പോഴും സലൈവ ഉത്പ്പാദിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നാൽ വെള്ളം ആവശ്യത്തിന് കുടിച്ചില്ലെങ്കിൽ അത് ഉമിനീരിന്‍റെ ഉത്പാദനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതിന്‍റെ ഫലമായി വായ്നാറ്റം ഉണ്ടാവുന്നുണ്ട്. എന്നാൽ വായ്നാറ്റം മാത്രമല്ല നിർജ്ജലീകരണം പലപ്പോഴും നിങ്ങളുടെയും കുഞ്ഞിന്‍റേയും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്.

മോണിംഗ് സിക്നസ്

മോണിംഗ് സിക്നസ്

മോണിംഗ് സിക്നസ് പലപ്പോഴും നിങ്ങളുടെ വായ്നാറ്റത്തിന്‍റെ പ്രധാന കാരണമാണ്. ഗർഭിണികളിൽ 80 ശതമാനം സ്ത്രീകളിലും മോണിംഗ് സിക്നസ് കാണപ്പെടുന്നുണ്ട്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെള്ളം ധാരാളം കുളിക്കാവുന്നതാണ്. മോണിംഗ് സിക്നസ് ഉണ്ടെങ്കിൽ അത് വായ്നാറ്റം പോലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്. കഴിക്കുന്ന ഭക്ഷണം പലപ്പോഴും മുഴുവനായി ദഹിക്കുന്നില്ല. ഈ അവസ്ഥയിൽ നമുക്ക് വായ്നാറ്റം ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ദഹന പ്രശ്നങ്ങൾ ഉള്ളവരിൽ പലപ്പോഴും ഈ പ്രതിസന്ധികൾ ഉണ്ടാവുന്നുണ്ട്.

ലൈഫ്സ്റ്റൈലിലെ മാറ്റങ്ങൾ

ലൈഫ്സ്റ്റൈലിലെ മാറ്റങ്ങൾ

ലൈഫ്സ്റ്റൈലിലെ മാറ്റങ്ങൾ നിങ്ങളിൽ ഗർഭകാലത്ത് വായ്നാറ്റം ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ചില പ്രത്യേക ഭക്ഷണങ്ങൾ, കൂടുതൽ മധുരം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നവർ, രാത്രി വൈകി ഭക്ഷണം കഴിക്കുന്നത്, എന്നിവയെല്ലാം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. എന്നാൽ ലൈഫ്സ്റ്റൈലിലെ ഈ മാറ്റങ്ങള്‍ എല്ലാം വായ്നാറ്റത്തിന് കാരണമാകുന്നുണ്ട്. കൃത്യമായി പല്ല് തേക്കേണ്ടതും അതുകൊണ്ട് വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഗർഭകാലത്താണെങ്കിൽ പോലും രണ്ട് നേരവും പല്ല് തേക്കുന്നതിന് ശ്രദ്ധിക്കുക. ഇത് വായ്നാറ്റത്തെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗ്ഗങ്ങളില്‍ ഒന്നാണ്.

വായ്നാറ്റ ലക്ഷണങ്ങൾ

വായ്നാറ്റ ലക്ഷണങ്ങൾ

നിങ്ങൾക്ക് വായ്നാറ്റം ഉണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ക്ക് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്. മറ്റുള്ളവർ പറയുന്നതിന് മുന്‍പ് തന്നെ ഇത്തരം കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. കയ്പ്പ് നിറ‍ഞ്ഞ രസം വായിൽ തോന്നുക, വരണ്ട വായും നാവും, നാവില്‍ കട്ടിയുള്ള ഒരു കോട്ടിംങ്, തൊണ്ടയിൽ അസ്വസ്ഥത, പല്ലിൽ പ്ലേഖ് അടിഞ്ഞ് കൂടുന്നത് എല്ലാം ഇതിന്‍റെ ലക്ഷണങ്ങളാണ്. ഇത്തരം കാര്യങ്ങൾ എല്ലാം നിങ്ങളിൽ ഉണ്ടെങ്കിൽ അതിനര്‍ത്ഥം നിങ്ങളിൽ വായ്നാറ്റം ഉണ്ട് എന്നതാണ്. ഇതിനെ പരിഹരിക്കാൻ ഈ മാർഗ്ഗങ്ങൾ നോക്കാം.

വായ വൃത്തിയായി സൂക്ഷിക്കുക

വായ വൃത്തിയായി സൂക്ഷിക്കുക

വായ വളരെ വൃത്തിയായി സൂക്ഷിക്കുകയാണ് ചെയ്യേണ്ടത് ആദ്യം. അതിന് വേണ്ടി രാവിലേയും വൈകിട്ടും പല്ല് തേക്കാന്‍ ശ്രദ്ധിക്കുക. നാവും എപ്പോഴും വൃത്തിയാക്കി വെക്കാന്‍ ശ്രദ്ധിക്കണം. വായ വൃത്തിയായി വെക്കുന്നതിലൂടെ അത് നിങ്ങളിലെ വായ്നാറ്റത്തെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഭക്ഷണത്തിന്‍റെ അവശിഷ്ടം പൂർണമായും വായിൽ നിന്ന് കളയാൻ ശ്രദ്ധിക്കണം. ഇതിലൂടെ നിങ്ങൾക്ക് ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും സാധിക്കുന്നുണ്ട്.

ഭക്ഷണത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കുക

ഭക്ഷണത്തിന്‍റെ കാര്യത്തിൽ ശ്രദ്ധിക്കുക

കൂടുതൽ വായ്നാറ്റം ഇല്ലാതിരിക്കുന്ന ഭക്ഷണം കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. വെളുത്തുള്ളി, ഉള്ളി, തുടങ്ങിയ ഭക്ഷണങ്ങൾ നിങ്ങൾക്ക് വായ്നാറ്റം ഉണ്ട് എന്ന് മനസ്സിലാക്കിയാൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അല്ലെങ്കിൽ ആവശ്യത്തിൽ കൂടുതൽ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ഓരോ അവസ്ഥയിലും ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് കാര്യങ്ങൾ ചെയ്യേണ്ടി വരുന്നുണ്ട്. അതിൽ ഗർഭകാലത്ത് വായ്നാറ്റത്തെ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.

 കാൽസ്യം ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക

കാൽസ്യം ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക

എല്ലിനും പല്ലിനും ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് കാൽസ്യം ഏറ്റവും അത്യാവശ്യമുള്ള ഒരു ഘടകമാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഗർഭകാലത്തും ഇതിന്‍റെ അളവ് കുറക്കേണ്ടതില്ല. കാരണം വായ്നാറ്റത്തിന് പ്രധാന കാരണം കാൽസ്യത്തിന്റെ കുറവാണ്. ധാരാളം പാലും പാലുൽപ്പന്നങ്ങളും കഴിച്ചാൽ മതി. ഇത് നിങ്ങളിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിനും വായ്നാറ്റത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്.

English summary

Bad Breath During Pregnancy; Causes, Symptoms and Treatment

In this article we are discussing about the causes, symptoms and treatment of bad breath during pregnancy. Read on.
X
Desktop Bottom Promotion