For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്കന്റ് ട്രൈമസ്റ്ററില്‍ ഈ അസ്വസ്ഥതകളോ

|

നിങ്ങളുടെ ജീവിതത്തിലെ ആവേശകരമായ ഒരു കാലഘട്ടമാണ് ഗര്‍ഭം. അത് വരുത്തുന്ന എല്ലാ മാറ്റങ്ങളും നിങ്ങള്‍ പ്രതീക്ഷിക്കുന്നത് തന്നെയാണ്. എന്നാല്‍ ചിലപ്പോള്‍ ഇതിന്റെ തോത് അല്‍പം കൂടുന്നുണ്ട്. നിങ്ങള്‍ സ്വയം പ്രത്യേകം ശ്രദ്ധിക്കേണ്ട സമയമാണിത്. നിങ്ങള്‍ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക, ശരിയായി വിശ്രമിക്കുക, മതിയായ ഉറക്കം, വ്യായാമം, അടിസ്ഥാനപരമായി നിങ്ങളെയും നിങ്ങളുടെ കുഞ്ഞിനെയും പരിപാലിക്കുക. ഇതെല്ലാമാണ് സാധാരണയായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. എന്നാല്‍ സാധാരണയില്‍ നിന്് വ്യത്യസ്തമായി എന്തെങ്കിലും സംഭവിച്ചാല്‍ അത് പലപ്പോഴും നിങ്ങളുടെ ഗര്‍ഭകാലത്തെ പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്.

കുഞ്ഞിന് തെളിഞ്ഞ ബുദ്ധിക്ക് ഓരോ ട്രൈമസ്റ്ററിലുംകുഞ്ഞിന് തെളിഞ്ഞ ബുദ്ധിക്ക് ഓരോ ട്രൈമസ്റ്ററിലും

സാധാരണയില്‍ നിന്നല്ലാതെ ഉണ്ടാവുന്ന എന്തും നിങ്ങളെ ഭയപ്പെടുത്താനും വിഷമിപ്പിക്കാനും കഴിയുന്ന സമയം കൂടിയാണിത്. അതിനാല്‍, നിങ്ങള്‍ ചില വസ്തുതകള്‍ അറിയേണ്ടതുണ്ട്, അതിലൂടെ ഈ സമയം ശരീരത്തില്‍ വരുന്ന എല്ലാ മാറ്റങ്ങളും ഏറ്റെടുക്കാന്‍ നിങ്ങള്‍ക്ക് സ്വയം തയ്യാറാകേണ്ടത് അത്യാവശ്യമാണ്. സെക്കന്റ് ട്രൈമസ്റ്ററില്‍ സാധാരണ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഇല്ലാത്ത സമയമാണ്. ഗര്‍ഭാവസ്ഥയുടെ ഈ ഘട്ടം കഠിനമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍ വളരുന്ന കുഞ്ഞിന് പലപ്പോഴും ഈ കാലവും ചില അസ്വസ്ഥതകള്‍ക്ക് കാരണമായേക്കാം. നിങ്ങളുടെ സെക്കന്റ് ട്രൈമസ്റ്ററില്‍ നിങ്ങള്‍ അഭിമുഖീകരിച്ചേക്കാവുന്ന ചില സങ്കീര്‍ണതകള്‍ ഇവിടെ നോക്കാം.

മോണയില്‍ നിന്ന് രക്തസ്രാവം

മോണയില്‍ നിന്ന് രക്തസ്രാവം

നിങ്ങളുടെ സെക്കന്റ് ട്രൈമസ്റ്ററില്‍ എത്തുമ്പോള്‍, അത്ര കഠിനമല്ലാത്ത ചില സങ്കീര്‍ണതകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ തുടങ്ങും. മോണയില്‍ രക്തസ്രാവം ഉണ്ടാകുന്നത് അത്തരം ഒരു സങ്കീര്‍ണതയാണ്. ഇത് സാധാരണയായി സംഭവിക്കുന്നതിന് പിന്നിലെ കാരണം വളരുന്ന ഗര്‍ഭസ്ഥശിശു നിങ്ങളുടെ ശരീരത്തിലെ രക്തയോട്ടം കൂട്ടുന്നു എന്നതാണ്. ഇതില്‍ ഭയപ്പെടേണ്ടതായി ഒന്നുമില്ല എന്നുള്ളതാണ്. പക്ഷേ നിങ്ങള്‍ ഒരു ഡോക്ടറെയും നിങ്ങളുടെ ഗൈനക്കോളജിസ്റ്റിനെയും സമീപിക്കാന്‍ ആഗ്രഹിച്ചേക്കാം. ചിലരില്‍ ചിലപ്പോള്‍, മൂക്കില്‍ നിന്ന് രക്തസ്രാവവും ഉണ്ടാകാം. എന്തായാലും ഒരു ഡോക്ടറെ കാണുന്നത് നല്ലതാണ്.

പ്രമേഹം

പ്രമേഹം

നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്ന സമയമാണിത്. ഗര്‍ഭകാല പ്രമേഹം ഈ സമയത്ത് ഉണ്ടാവുന്നു. നിങ്ങളുടെ കുഞ്ഞ് വളരുന്നതിനാല്‍ നിങ്ങളുടെ പോഷക, ഗ്ലൂക്കോസ് ആവശ്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. ഇതൊരു താല്‍ക്കാലിക സാഹചര്യമാണ്, പ്രസവശേഷം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലേക്ക് മടങ്ങുന്നു. എന്നാല്‍ നിങ്ങള്‍ ഇപ്പോഴും ഒരു ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. ഇത് നിയന്ത്രിച്ചില്ലെങ്കില്‍, ഇത് പിന്നീടുള്ള ജീവിതത്തില്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വളരെ കൂടുതലായിരിക്കാം.

ശരീര ഭാരം വര്‍ദ്ധിക്കുന്നു

ശരീര ഭാരം വര്‍ദ്ധിക്കുന്നു

ശരീരഭാരം ആ സമയത്ത് മറ്റൊരു പ്രശ്‌നമാണ്. നിങ്ങള്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍, ഇത് അമിതവണ്ണത്തിലേക്ക് നയിച്ചേക്കാം. നിങ്ങളുടെ വളരുന്ന കുഞ്ഞ് കാരണം, നിങ്ങള്‍ക്ക് പലപ്പോഴും വിശപ്പുണ്ടാകാം. ഇത് നിങ്ങളെ അമിതഭക്ഷണത്തിലേക്ക് നയിച്ചേക്കാം. എന്നാല്‍ അമിത ഭാരം കൂടാതിരിക്കാന്‍ ശരിയായ തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുക എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം. ആരോഗ്യകരമായതും സമീകൃതവുമായ ഭക്ഷണക്രമം പിന്തുടരുക, ആരോഗ്യകരമായ അണ്ടിപ്പരിപ്പ്, പഴങ്ങള്‍, തൈര്, പോഷകഗുണമുള്ള മറ്റ് ഭക്ഷണങ്ങള്‍ എന്നിവയില്‍ ലഘുഭക്ഷണം കഴിക്കുക. ഇത് നിങ്ങളെയും നിങ്ങളുടെ കുഞ്ഞിനെയും ആരോഗ്യത്തോടെ നിലനിര്‍ത്തും. ശരിയായ തരത്തിലുള്ള ഭക്ഷണങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് ഉറപ്പില്ലെങ്കില്‍ ഒരു ഡയറ്റീഷ്യന്‍ അല്ലെങ്കില്‍ പോഷകാഹാര വിദഗ്ധനെ സമീപിക്കുക.

ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്

ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്

വളരുന്ന കുഞ്ഞ് നിങ്ങളുടെ അവയവങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാലാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ ഇത് തികച്ചും സാധാരണമാണ്. നിങ്ങള്‍ക്ക് ഇത് വളരെ ബുദ്ധിമുട്ടാണെങ്കില്‍, ഡോക്ടറെ സമീപിക്കുക. ശരിയായ ഭാവം, ഉറങ്ങുന്ന സ്ഥാനങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം നിങ്ങളെ ഉപദേശിച്ചേക്കാം. ഇത് ഒരു പരിധി വരെ ഈ പ്രശ്‌നങ്ങളില്‍ നിന്ന് മോചനം നേടാന്‍ സഹായിക്കും. വളരെയധികം ഭാരം കൂടുന്നത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. അതിനാല്‍ ഈ സമയത്ത് അനുയോജ്യമായ ഭാരം നിലനിര്‍ത്തുക.

ഗര്‍ഭം അലസാനുള്ള സാധ്യത

ഗര്‍ഭം അലസാനുള്ള സാധ്യത

രണ്ടാമത്തെ ട്രൈമസ്റ്ററില്‍ ഗര്‍ഭം അലസല്‍ അപൂര്‍വമാണ്. എങ്കിലും ഇത് സംഭവിക്കുന്നതിനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാന്‍ പറ്റില്ല. സ്വയം ശ്രദ്ധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഈ സങ്കീര്‍ണത ഒഴിവാക്കാനാകും. ആദ്യ ട്രൈമസ്റ്ററില്‍ എന്തെങ്കിലും രക്തസ്രാവമുണ്ടെങ്കില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ആസ്ത്മയുടെ ചരിത്രമുണ്ടെങ്കില്‍ അല്ലെങ്കില്‍ നേരത്തെ ഗര്‍ഭം അലസല്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍, വ്യായാമം ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്. ഇത്രയും കാര്യമാണ് പ്രധാനമായും സെക്കന്റ് ട്രൈമസ്റ്ററില്‍ സംഭവിക്കുന്നത്.

English summary

Pregnancy Tips to Avoid Second Trimester Complications

Here in this article we are discussing about how to avoid second trimester complications. Read on.
X
Desktop Bottom Promotion