For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ സാധാരണം: ആരോഗ്യ ഗര്‍ഭത്തിന്റെ ലക്ഷണം

|

ഗര്‍ഭകാലം സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ചിലരില്‍ യാതൊരു വിധത്തിലുള്ള ലക്ഷണവും അനുഭവപ്പെടില്ല, എന്നാല്‍ ചിലരിലാകട്ടെ ഗര്‍ഭകാലം അനാരോഗ്യത്തിന്റേതായിരിക്കും. ഗര്‍ഭിണിയാണ് എന്ന് അറിഞ്ഞ നിമിഷം മുതല്‍ തന്നെ പലരിലും ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാവുന്നു. അതുകൊണ്ട് തന്നെ ഇവ എന്തൊക്കെയെന്നും എന്തൊക്കെയാണ് ആരോഗ്യകരമായ ഗര്‍ഭത്തിന്റെ ലക്ഷണം എന്നും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

Annoying Symptom

സാധാരണ ഗതിയില്‍ ആരോഗ്യകരമായ ഗര്‍ഭകാലം ചില അസ്വസ്ഥതകള്‍ പലരിലും അനുഭവപ്പെടുന്നു. എന്നാല്‍ ഇത്തരം ലക്ഷണങ്ങള്‍ കൂടുതലായാല്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചിലരില്‍ സമ്മര്‍ദ്ദം കാരണമോ അല്ലെങ്കില്‍ ഉത്കണ്ഠ കാരണമോ നിങ്ങളില്‍ ഇത്തരം അസ്വസ്ഥതകള്‍ വര്‍ദ്ധിക്കാം. എങ്കിലും ഗര്‍ഭകാലത്ത് സാധാരണമെന്ന് കരുതുന്ന ചില അസാധാരണ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് നോക്കാം.

നടുവേദന

നടുവേദന

സാധാരണ അവസ്ഥയില്‍ നിങ്ങളുടെ ഗര്‍ഭകാലത്ത് സ്ത്രീകളില്‍ അനുഭവപ്പെടുന്ന ഒന്നാണ് നടുവേദന. ഗര്‍ഭാവസ്ഥയില്‍ നിങ്ങളുടെ കുഞ്ഞിന്റെ വളര്‍ച്ചക്ക് അനുസരിച്ച് ഗര്‍ഭപാത്രം വലുതാവുന്നതിന്റെ ഫലമായാണ് നിങ്ങളില്‍ നടുവേദന ഉണ്ടാവുന്നത്. ഇത് കൂടാതെ ഹോര്‍മോണ്‍ അളവുകളില്‍ ഉണ്ടാവുന്ന മാറ്റവും പലപ്പോഴും നടുവേദനക്ക് കാരണമാകുന്നു. പ്രൊജസ്റ്ററോണ്‍ തുടങ്ങിയ നിരവധി ഘടകങ്ങള്‍ കാരണം ആദ്യ മൂന്ന് മാസത്തില്‍ തന്നെ നടുവേദന ഉണ്ടാകുന്നു. അവസാന രണ്ട് ട്രൈമസ്റ്ററില്‍ നിങ്ങളില്‍ നടുവേദന കലശലാവുന്നു. ഇത് ശരീരഭാരം, പേശികളുടെ വേര്‍തിരിവ്, നടുവേദന, സന്ധി വേദന എന്നിവയിലേക്കെല്ലാം നയിക്കുന്നു.

നിയന്ത്രിക്കുന്നതിന്

നിയന്ത്രിക്കുന്നതിന്

എന്നാല്‍ ഗര്‍ഭകാലത്തെ നടുവേദന നിയന്ത്രിക്കുന്നതിന് വേണ്ടി നമുക്ക് ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. അതിന് വേണ്ടി ആദ്യം നല്ലതുപോലെ ഉറങ്ങുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഇത് കൂടാതെ വീക്കം കുറയ്ക്കാനും ഇറുകിയ പേശികളെ വിശ്രമിക്കാനും നല്ല രീതിയില്‍ ഉള്ള കംപ്രഷന്‍ എടുക്കുക. അതോടൊപ്പം മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവ ചെയ്യാവുന്നതാണ്. ഇരിക്കുമ്പോള്‍ തലയിണ ഉപയോഗിച്ച് ഇരിക്കുക. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക എന്നിവയെല്ലാം നടുവേദനയെ കുറക്കുന്നതിന് സഹായിക്കുന്നു.

തലകറക്കം

തലകറക്കം

ചില സ്ത്രീകളില്‍ ഗര്‍ഭകാലം രക്തയോട്ടം വര്‍ദ്ധിക്കുന്നു. ഈ അവസ്ഥയില്‍ ഹോര്‍മോണ്‍ മാറ്റങ്ങളും സംഭവിക്കുന്നു. കൃത്യമായ രക്തപ്രവാഹം ശരീരത്തില്‍ നടക്കുന്നതിലൂടെ ഗര്‍ഭത്തിന്റെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും രക്തപ്രവാഹം വര്‍ദ്ധിക്കുന്നത് ഹൈപ്പര്‍ടെന്‍ഷനോ താഴ്ന്ന രക്തസമ്മര്‍ദ്ദമോ ഉണ്ടാക്കുന്നു. ഇത് തലകറക്കത്തിനും ക്ഷീണത്തിനും കാരണമാകുന്നു. അതുകൊണ്ട് സാധാരണ അവസ്ഥയാണ് ഇത് ഗര്‍ഭകാലത്ത് ഉണ്ടാവുന്നത്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ കുറവും അയേണിന്റെ കുറവും നിങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നു.

തലകറക്കം നിയന്ത്രിക്കാന്‍

തലകറക്കം നിയന്ത്രിക്കാന്‍

തലകറക്കം നിയന്ത്രിക്കുന്നതിന് വേണ്ടി നമുക്ക് അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കേണ്ടതാണ്. ഇത് കൂടാതെ പഞ്ചസാര കുറച്ച് കഴിക്കുന്നതിനും ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജലാംശം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന സപ്ലിമെന്റുകളും മരുന്നുകളും പതിവായി കഴിക്കുന്നതിനും ശ്രദ്ധിക്കുക. ഇത്തരം അവസ്ഥയില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം.

 മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

ഗര്‍ഭകാലം പലരിലും മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്നു. എന്നാല്‍ എന്താണ് ഇതിന് കാരണം എന്ന് നമുക്ക് നോക്കാവുന്നതാണ്. സമ്മര്‍ദ്ദം മൂലമാണ് ഗര്‍ഭകാലത്ത് മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നത്. ഈ അവസ്ഥയെ ടെലോജന്‍ എഫ്‌ലുവിയം എന്നാണ് വിളിക്കുന്നത്. ഇത് ഗര്‍ഭകാലത്ത് കുറച്ച് സ്ത്രീകളെ ബാധിക്കും. ചിലരില്‍ ഹൈപ്പര്‍തൈറോയിഡിസം അല്ലെങ്കില്‍ ഹൈപ്പോതൈറോയിഡിസം പോലുള്ള തൈറോയ്ഡ് തകരാറുകള്‍ നിങ്ങളില്‍ ഉണ്ടാവുന്നതിന്റെ ഫലമായി മുടി കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതാണ്. പലപ്പോഴും ശരീരത്തിലെ വിവിധ ടിഷ്യൂകളിലേക്ക് ഓക്‌സിജന്‍ സുഗമമാക്കുന്ന ചുവന്ന രക്താണുക്കളുടെ അപര്യാപ്തത കാരണവും മുടി കൊഴിച്ചില്‍ ഉണ്ടാവുന്നുണ്ട്.

പ്രതിരോധം ഇപ്രകാരം

പ്രതിരോധം ഇപ്രകാരം

ഗര്‍ഭകാലത്തെ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില മാര്‍ഗ്ഗങ്ങള്‍ ചെയ്യാവുന്നതാണ്. പ്രോട്ടീന്‍, ഇരുമ്പ്, മറ്റ് പ്രധാന പോഷകങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണം കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. മുടി വളരെ സോഫ്റ്റ് ആയി മാത്രം കഴുകുക. മുടി ചീകുന്നതിന് വലിയ പല്ലുള്ള ചീപ്പ് മാത്രം ഉപയോഗിക്കുക. കൃത്രിമമായ യാതൊരു വിധത്തിലുള്ള മാര്‍ഗ്ഗവും മുടിയില്‍ പരീക്ഷിക്കരുത്.

മോണയില്‍ രക്തസ്രാവം

മോണയില്‍ രക്തസ്രാവം

പല സ്ത്രീകളിലും ഗര്‍ഭകാല ലക്ഷണങ്ങള്‍ പല വിധത്തിലാണ്. അതുകൊണ്ട് തന്നെ ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. ചിലരില്‍ ഹോര്‍മോണുകളിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം മോണരോഗം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതോടൊപ്പം ഉമിനീര്‍ ഉല്‍പാദനം വര്‍ദ്ധിക്കുകയും മോണിംഗ് സിക്‌നസിനുള് സാധ്യതയും കാണപ്പെടുന്നു. മോണയില്‍ രക്തസ്രാവവും മോണ വീക്കത്തിന്റെ ലക്ഷണങ്ങളും പലപ്പോഴും രണ്ട് മൂന്ന് ട്രൈമസറ്ററുകളിലാണ് ഉണ്ടാവുന്നത്.

പരിഹാരം

പരിഹാരം

ഗര്‍ഭകാലം സ്ത്രീകളില്‍ വളരെയധികം അസ്വസ്ഥതകള്‍ ഉണ്ടാവും. ഈ സമയം ദന്താരോഗ്യവും വളരെയധികം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ദിവസത്തില്‍ രണ്ടുതവണ ബ്രഷ് ചെയ്യുന്നതിനും ഫ്‌ലോസിംഗ് ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. വിറ്റാമിന്‍ സിയും കാല്‍സ്യവും ധാരാളമായി കഴിക്കുക. ഇടക്ക് ഉപ്പുവെള്ളം ഉപയോഗിച്ച് വായ കഴുകുക എന്നിവയെല്ലാം ഈ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഗര്‍ഭകാല ലക്ഷണങ്ങള്‍ ഉള്ളവരിലും യാതൊരു ലക്ഷണങ്ങള്‍ ഇല്ലാത്തവരിലും ആരോഗ്യകരമായ ഗര്‍ഭകാലം ഉണ്ടാവുന്നു. അതുകൊണ്ട് ഈ പറയുന്ന ലക്ഷണങ്ങള്‍ ഒന്നും തനിക്കില്ല എന്ന് വിചാരിച്ച് കഷ്ടപ്പെടേണ്ട ആവശ്യമില്ല. നിങ്ങളുടെ ഡോക്ടര്‍ പറയുന്നതിന് അനുസരിച്ചുള്ള കാര്യങ്ങള്‍ ചെയ്യുക. കൂടാതെ ഗര്‍ഭാവസ്ഥയില്‍ എന്തെങ്കിലും അസ്വാഭാവിക ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ഡോക്ടറെ സന്ദര്‍ശിക്കാനും ശ്രദ്ധിക്കുക.

കുഞ്ഞിനെ ചുംബിക്കുന്നത് സൂക്ഷിച്ച് വേണം: അപകടം പതിയിരിക്കുന്നുകുഞ്ഞിനെ ചുംബിക്കുന്നത് സൂക്ഷിച്ച് വേണം: അപകടം പതിയിരിക്കുന്നു

ഗര്‍ഭകാലം ആരോഗ്യകരമോ എന്നറിയാന്‍ ലക്ഷണംഗര്‍ഭകാലം ആരോഗ്യകരമോ എന്നറിയാന്‍ ലക്ഷണം

English summary

Annoying Symptoms That Are Totally Normal During Pregnancy Detail In Malayalam

Here in this article we are sharing some annoying and unpleasant symptoms that are normal during pregnancy in malayalam. Take a look.
Story first published: Sunday, January 29, 2023, 11:48 [IST]
X
Desktop Bottom Promotion