For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസം മൂന്നായെങ്കിലും ഗര്‍ഭലക്ഷണങ്ങളില്ലേ, കാരണം

|

ഗര്‍ഭകാലം നമ്മള്‍ തിരിച്ചറിയുന്നത് തന്നെ പലപ്പോഴും ലക്ഷണങ്ങള്‍ നോക്കിയാണ്. ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ പലപ്പോഴും ഛര്‍ദ്ദിയും ഓക്കാനവും തന്നെയാണ് ഇത്തരത്തില്‍ പ്രകടമാവുന്ന ആദ്യ ലക്ഷണം. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ എല്ലാ ഗര്‍ഭിണികളിലും പ്രകടമാവുകയില്ല. ചില സ്ത്രീകളില്‍ ഗര്‍ഭകാല ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടമാവുകയില്ല. എന്നാല്‍ ഇവരില്‍ ഗര്‍ഭം വളരെ ആരോഗ്യകരമായി തന്നെ മുന്നോട്ട് പോവുന്നുണ്ട്. പക്ഷേ ഇവരില്‍ ചില ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും പലപ്പോഴും അത് ഗര്‍ഭത്തെ ഒരു തരത്തിലും ബാധിക്കുകയില്ല.

<strong>Most read: വയറ്റിലുള്ള കുഞ്ഞാവ വെറുക്കുന്നത് ഇതെല്ലാം</strong>Most read: വയറ്റിലുള്ള കുഞ്ഞാവ വെറുക്കുന്നത് ഇതെല്ലാം

പക്ഷേ ഇത്തരത്തില്‍ ഗര്‍ഭലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ അതിന്റെ അര്‍ത്ഥം ഗര്‍ഭം ആരോഗ്യകരമല്ല എന്നതാണ് സത്യം. എന്നാല്‍ ഇത് ഒരിക്കലും എല്ലാ ഗര്‍ഭത്തിന്റെ കാര്യത്തിലും ബാധകമല്ല. എന്നാല്‍ ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ക്ക് തന്നെ താന്‍ ഗര്‍ഭിണിയാണോ ഇല്ലയോ എന്ന് സംശയം വരാം. അതിന് ചില കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ചിലരില്‍ പല കാരണങ്ങള്‍ കൊണ്ടും ഗര്‍ഭകാല ലക്ഷണങ്ങള്‍ പ്രകടമാവുന്നില്ല. എന്നാല്‍ ഇതൊരിക്കലും കുഞ്ഞിന്റെ വളര്‍ച്ചയേയോ ആരോഗ്യത്തേയോ ബാധിക്കുന്നതല്ല. എന്തുകൊണ്ടാണ് ഗര്‍ഭകാല ലക്ഷണങ്ങള്‍ ഗര്‍ഭിണികള്‍ക്ക് തോന്നാത്തത് എന്ന് നോക്കാം.

എച്ച് സി ജി ഹോര്‍മോണ്‍

എച്ച് സി ജി ഹോര്‍മോണ്‍

ഗര്‍ഭം തിരിച്ചറിയുന്നതിന് സഹായിക്കുന്നത് എച്ച് സി ജി ഹോര്‍മോണ്‍ ആണ്. ഇതിന്റെ അളവില്‍ മാറ്റം വരുമ്പോഴും കൂടുമ്പോഴും രക്ത മൂത്ര പരിശോധന നടത്തി നമുക്ക് ഗര്‍ഭം തിരിച്ചറിയാന്‍ സാധിക്കുന്നു. എന്നാല്‍ ചിലരില്‍ ഈ ഹോര്‍മോണ്‍ മാറ്റങ്ങള്‍ അത്രക്കധികം ബാധിക്കുകയില്ല. ഇവരില്‍ മോണിംഗ് സിക്‌നെസ്, ഭക്ഷണത്തോടുള്ള ആര്‍ത്തി, ക്ഷീണം എന്നിവ ഉണ്ടാവുന്നില്ല. ടില ഗര്‍ഭിണികള്‍ എച്ച് സി ജി ഹോര്‍മോണ്‍ ലെവല്‍ വളരെ പതുക്കയെ ഉയരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം ഗര്‍ഭിണികള്‍ ഗര്‍ഭകാല ലക്ഷണങ്ങള്‍ കാണുന്നില്ല.

കൃത്യമല്ലാത്ത ആര്‍ത്തവം

കൃത്യമല്ലാത്ത ആര്‍ത്തവം

ചിലരില്‍ ഗര്‍ഭിണി ആണോ എന്ന് വരെ സംശയമുണ്ടാവുന്ന അവസ്ഥ ഉണ്ടാവുന്നുണ്ട്. അതിന് കാരണം പലപ്പോഴും ഇവരില്‍ ആര്‍ത്തവം കൃത്യമല്ലാത്തതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ ഡോക്ടറെ സമീപിച്ചാല്‍ മാത്രമേ എത്ര ആഴ്ച പ്രായമായ ഗര്‍ഭമാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തരക്കാരില്‍ ഇംപ്ലാന്റേഷന്‍ വളരെ വൈകിയാണ് നടക്കുന്നത്. ഇതെല്ലാം ഗര്‍ഭലക്ഷണങ്ങള്‍ വളരെ വൈകി വെളിപ്പെടുന്നതിന് കാരണമാണ്. പലരിലും എട്ട് ആഴ്ചക്ക് ശേഷമാണ് ഇത്തരത്തില്‍ ഉള്ള ഗര്‍ഭലക്ഷണങ്ങള്‍ പ്രകടമാവുന്നത്.

സ്‌പോട്ടിംങ് ആര്‍ത്തവമെന്ന തെറ്റിദ്ധാരണ

സ്‌പോട്ടിംങ് ആര്‍ത്തവമെന്ന തെറ്റിദ്ധാരണ

ഗര്‍ഭാവസ്ഥയില്‍ ആദ്യ ലക്ഷണമെന്ന നിലക്ക് പലരിലും സ്‌പോട്ടിംഗ് ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഗര്‍ഭം സ്ഥിരീകരിക്കാത്തവരില്‍ പലപ്പോഴും സ്‌പോട്ടിംഗ് ആര്‍ത്തവമായി തെറ്റിദ്ധരിക്കുന്നു. അതുകൊണ്ട് തന്നെ ആര്‍ത്തവമെന്ന് കരുതി ഇവര്‍ ഇതിനെ നിസ്സാരമായി വിടുന്നു. എന്നാല്‍ പിന്നീടാണ് ഗര്‍ഭലക്ഷണങ്ങള്‍ പ്രകടമാവുന്നതും ഗര്‍ഭിണിയാണെന്ന് തിരിച്ചറിയപ്പെടുന്നതും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. സ്‌പോട്ടിംഗ് ആര്‍ത്തവമായി തെറ്റിദ്ധരിക്കപ്പെടുന്നവരില്‍ പലപ്പോഴും വേണ്ടത്ര ഗൗരവത്തോടെ ഈ കാലത്തെ കണക്കാക്കുന്നില്ല.

ഭാരം കൂടാത്തത്

ഭാരം കൂടാത്തത്

പലരിലും വായിച്ചും കേട്ടും ഉള്ള അറിവ് വെച്ച് ഗര്‍ഭിണിയാവുന്ന നിമിഷം മുതല്‍ ഭാരം കൂടും എന്നൊരു വിചാരം ഉണ്ട്. പലരില്‍ നിന്നും ലഭിക്കുന്ന അറിവ് പൂര്‍ണമല്ലാത്തതും ഇത്തരം തെറ്റിദ്ധാരണകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഭാരം വേണം എന്നുള്ളതും പലരും പ്രധാന ഗര്‍ഭലക്ഷണമായി കണക്കാക്കുന്നു. ഇത്തരക്കാരില്‍ ഭാരം വര്‍ദ്ധിക്കാത്തത് തന്നെയാണ് ഗര്‍ഭിണിയല്ലെന്ന തോന്നല്‍ ഉണ്ടാക്കുന്നത്. ഇതിനൊക്കെ ശേഷമായിരിക്കും പലരും ഗര്‍ഭം ടെസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് ഒരിക്കലും ഗര്‍ഭാരംഭത്തില്‍ തന്നെ ശരീര ഭാരം വര്‍ദ്ധിക്കുന്നുണ്ട് എന്ന് പറയാന്‍ കഴിയില്ല.

 ഹോര്‍മോണ്‍ ഉത്പാദനം കുറവ്

ഹോര്‍മോണ്‍ ഉത്പാദനം കുറവ്

ശരിയായ ഗര്‍ഭത്തിലാണെങ്കില്‍ എച്ച് സി ജി ഹോര്‍മോണിന്റെഅളവ് വര്‍ദ്ധിച്ച് കൊണ്ടിരിക്കണം. ഇത് തന്നെയാണ് ആരോഗ്യമുള്ള ഗര്‍ഭത്തിന്റെ ലക്ഷണം. എന്നാല്‍ ഇതിനെക്കുറിച്ച് നമുക്ക് ആദ്യമേ നിര്‍ണയിക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ നിങ്ങളുടെ ഡോക്ടറെ സമീപിക്കുകയാണ് ആകെയുള്ള പോം വഴി. എന്തെങ്കിലും തരത്തിലുള്ള കോംപ്ലിക്കേഷന്‍സ് ഉണ്ടോ എന്ന് ഇതിലൂടെ തിരിച്ചറിയാന്‍ സാധിക്കും. ഈ ഹോര്‍മോണ്‍ കുറവുള്ളവരില്‍ യാതൊരു വിധത്തിലുള്ള ഗര്‍ഭലക്ഷണങ്ങളും പ്രകടമാവുകയില്ല എന്നതാണ് സത്യം.

<strong>Most read: പ്രസവം വൈകിപ്പിക്കുന്നതിന് പിന്നിലെ പെൺകാരണം</strong>Most read: പ്രസവം വൈകിപ്പിക്കുന്നതിന് പിന്നിലെ പെൺകാരണം

നേരത്തേയുള്ള പ്രഗ്നന്‍സി ടെസ്റ്റ്

നേരത്തേയുള്ള പ്രഗ്നന്‍സി ടെസ്റ്റ്

ഗര്‍ഭം പ്രതീക്ഷിച്ചിരിക്കുന്ന പല ദമ്പതികളും പലപ്പോഴും നേരത്തേ തന്നെ പ്രഗ്നന്‍സി ടെസ്റ്റ് നടത്തുന്നു. ഇത് പലപ്പോഴും നെഗറ്റീവ് ഫലമാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യേണ്ടതിന്. അല്ലെങ്കില്‍ ടെസ്റ്റ് ചെയ്യുന്ന കാര്‍ഡിന്റെ എക്‌സ്പയറി ഡേറ്റ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇവരിലും ഗര്‍ഭാവസ്ഥയില്‍ പോലും ഗര്‍ഭം കൃത്യമായി തിരിച്ചറിയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് കൃത്യമായ ഒരു പരിശോധനയാണ് നടത്തേണ്ടത്. ഇവരിലും ആദ്യ പരിശോധന ഫലം നെഗറ്റീവ് ആയതിനാല്‍ അവര്‍ക്ക് ഗര്‍ഭിണിയാണെന്ന തോന്നല്‍ ഉണ്ടാവുകയില്ല.

ഭക്ഷണത്തോട് ആര്‍ത്തിയില്ലാത്തത്

ഭക്ഷണത്തോട് ആര്‍ത്തിയില്ലാത്തത്

പലരും വായിച്ചും കേട്ടും ഉള്ള ഒന്നാണ് ഗര്‍ഭകാലം തുടങ്ങിയാല്‍ തന്നെ ചില പ്രത്യേക ഭക്ഷണങ്ങളോട് ആര്‍ത്തിയും ഇഷ്ടവും കൂടുതലാണ് എന്നതാണ് പലരുടേയും ചിന്ത. എന്നാല്‍ ചില അമ്മമാരിലെങ്കിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ചിലരില്‍ ചില ഭക്ഷണത്തോട് ഒരു പ്രത്യേക താല്‍പ്പര്യം ഉണ്ടാവുകയില്ല ഗര്‍ഭകാലത്ത്. സാധാരണ ഭക്ഷണത്തോടുള്ള ഇഷ്ടവും താല്‍പ്പര്യവും മാത്രമേ ഇവരില്‍ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഇതൊരിക്കലും ഒരു പ്രധാനപ്പെട്ട പ്രശ്‌നമല്ല എന്നതാണ് സത്യം.

English summary

Reasons women don't feel pregnant

Is it normal to not have pregnancy symptoms. Here we have listed some reasons women don't feel pregnant. Read on.
Story first published: Friday, April 5, 2019, 11:36 [IST]
X
Desktop Bottom Promotion