For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷന്‍ നടക്കുമെന്ന് ഉറപ്പുള്ള ഗര്‍ഭം, ലക്ഷണം

|

വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ജീവിതത്തില്‍ ഒരു പുതിയ അതിഥി വരുന്നു എന്നറിയുന്നത് എല്ലാവര്‍ക്കും സന്തോഷമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ദമ്പതികളില്‍ സന്തോഷമുണ്ടാക്കുമ്പോള്‍ ചിലപ്പോള്‍ അതിന്റെ നേരെ വിപരീതം നടക്കുന്ന ചില അവസ്ഥകളും ഉണ്ടാവുന്നുണ്ട്.

ഗര്‍ഭം ഉറപ്പാക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. കാരണം ട്യൂബല്‍ പ്രഗ്നന്‍സി ആണോ അതോ മുന്തിരിക്കുല ഗര്‍ഭമാണോ എന്ന കാര്യവും ആദ്യം അറിയേണ്ടതുണ്ട്. മാത്രമല്ല ഇത്തരം അവസ്ഥകളില്‍ ഗര്‍ഭത്തിന് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടോ എന്നെല്ലാം അറിയേണ്ടത് അത്യാവശ്യമാണ്.

ഗര്‍ഭകാലം വളരെയധികം ആസ്വാദ്യകരമായ ഒന്നാണ്. എന്നാല്‍ ഗര്‍ഭകാലത്തുണ്ടാവുന്ന പല വിധത്തിലുള്ള അസ്വസ്ഥതകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ സാധാരണ ഉണ്ടാവുന്ന ഗര്‍ഭകാല അസ്വസ്ഥതകള്‍ അല്ലാതെ അല്‍പം കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. കാരണം അത് പലവിധത്തിലുള്ള കോംപ്ലിക്കേഷനുകള്‍ നിങ്ങളുടെ ഗര്‍ഭകാലത്ത് ഉണ്ടാക്കും എന്നാണ് കാണിക്കുന്നത്.

അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഗര്‍ഭം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ അതിന് ശേഷം ഡോക്ടറെ കാണുന്നതിന് വേണ്ടി ശ്രമിക്കണം. ഗര്‍ഭത്തിന്റെ അസ്വാരസ്യങ്ങള്‍ അല്ലാതെ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.

മുന്തിരിക്കുല ഗര്‍ഭം ഇത്തരത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്താണ് ഇതിന് കാരണം എന്നത് പലര്‍ക്കും അറിയുകയില്ല. ബീജം അണ്ഡവുമായി കൃത്യമായി സങ്കലനം നടക്കാത്തതാണ് പലപ്പോഴും ഇത്തരത്തില്‍ ഗര്‍ഭത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിന്റെ കാരണം.

<strong>Most read: ബ്ലൈറ്റഡ് ഓവം; അറിയാതെ സംഭവിക്കുന്ന അബോര്‍ഷന്‍</strong>Most read: ബ്ലൈറ്റഡ് ഓവം; അറിയാതെ സംഭവിക്കുന്ന അബോര്‍ഷന്‍

ഇത് പിന്നീട് ഒരു ഭ്രൂണമായി വളരുന്നില്ല. പല അസാധാരണ കോശങ്ങളും ഇതിന്റെ ഫലമായി ഉണ്ടാവുന്നുണ്ട്. അതാണ് പിന്നീട് മോളാര്‍ ുപ്രഗ്നന്‍സി എന്ന അവസ്ഥയിലേക്ക് എത്തുന്നത്. കാരണങ്ങളും പരിഹാരങ്ങളും മുന്‍കരുതലുകളും എന്താണെന്ന് നോക്കാം.

 ഗര്‍ഭത്തിന്റെ പ്രായം

ഗര്‍ഭത്തിന്റെ പ്രായം

ഗര്‍ഭത്തിന്റെ പ്രായം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും പ്രായം കൂടുന്തോറും ഗര്‍ഭത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. 35നു ശേഷം ഉണ്ടാവുന്ന ഗര്‍ഭധാരണത്തില്‍ പലപ്പോഴും മോളാര്‍ പ്രഗ്നന്‍സിക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പ്രായം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ബീറ്റകരോട്ടിന്‍, പ്രോട്ടീന്‍ കുറവ്

ബീറ്റകരോട്ടിന്‍, പ്രോട്ടീന്‍ കുറവ്

ശരീരത്തില്‍ ബീറ്റ കരോട്ടിന്‍, പ്രോട്ടീന്‍, ഫോളേറ്റ് എന്നിവയുടെ കുറവ് ഉണ്ടാക്കുന്ന അവസ്ഥ പലപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം ഇവരില്‍ മോളാര്‍ പ്രഗ്നന്‍സി പോലുള്ള അവസ്ഥകള്‍ക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരക്കാരും ശ്രദ്ധിക്കേണ്ടതാണ്.

പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യമായി ഗര്‍ഭത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്കുള്ള പരിഹാരമാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പാരമ്പര്യമായി ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ആദ്യം അതിനെ പരിഹരിക്കുന്നതിനുള്ള ചികിത്സ ആരംഭിക്കണം. അതിന് ശേഷം മാത്രമേ ഗര്‍ഭധാരണത്തിന് ശ്രമിക്കാവൂ.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

മോളാര്‍ പ്രഗ്നന്‍സിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ആര്‍ത്തവം നിലച്ച് പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ് ആയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്. കാരണം മോളാര്‍ പ്രഗ്നന്‍സി പോലുള്ള അവസ്ഥകള്‍ക്കുള്ള സാധ്യതയെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ അതിന്റെ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

രക്തസ്രാവം

രക്തസ്രാവം

രക്തസ്രാവം ഗര്‍ഭിണികളില്‍ ഏത് മാസത്തിലും ഉണ്ടാവാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മോളാര്‍ പ്രഗ്നന്‍സി ഉള്ളവരില്‍ ഇടക്കിടക്ക് രക്തസ്രാവം ഉണ്ടാവുന്നു. മാത്രമല്ല ചിലരില്‍ ഇത് ബ്ലഡ് ക്ലോട്ടുകളായാണ് രക്തം പുറത്തേക്ക് വരുന്നത്. മാത്രമല്ല ചിലരില്‍ ബ്രൗണ്‍ ഡിസ്ചാര്‍ജ് ആയിരിക്കും ആദ്യ ലക്ഷണമായി കണക്കാക്കുന്നത്.

 അണ്ഡാശയത്തിലെ മുഴകള്‍

അണ്ഡാശയത്തിലെ മുഴകള്‍

അണ്ഡാശയത്തിലെ മുഴകളാണ് മറ്റൊരു ലക്ഷണം. ഇവരില്‍ മോളാര്‍ പ്രഗ്നന്‍സിക്കുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ആദ്യം സ്‌കാന്‍ ചെയ്ത് പരിഹാരം കാണാവുന്നതാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്.

വസ്തിപ്രദേശത്തെ വേദന

വസ്തിപ്രദേശത്തെ വേദന

വസ്തിപ്രദേശത്തെ വേദന മോളാര്‍ പ്രഗ്നന്‍സിയുടെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഗര്‍ഭാവസ്ഥയില്‍ വസ്തിപ്രദേശത്തെ വേദന അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് ഗൗരവത്തോടെ കാണേണ്ട ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മോളാര്‍ പ്രഗ്നന്‍സിയുടെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

അതികഠിനമായ ഛര്‍ദ്ദി

അതികഠിനമായ ഛര്‍ദ്ദി

ഗര്‍ഭാവസ്ഥയില്‍ എല്ലാ സ്ത്രീകളിലും ഛര്‍ദ്ദി ഒരു പൊതു ഘടകമാണ്. എന്നാല്‍ നിങ്ങള്‍ക്കുള്ളത് മോളാര്‍ പ്രഗ്നന്‍സിയാണ് എന്നുണ്ടെങ്കില്‍ അവരില്‍ സാധാരണ ഛര്‍ദ്ദിയേക്കാള്‍ കൂടുതലായിരിക്കും ഛര്‍ദ്ദി ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം

മോളാര്‍ പ്രഗ്നന്‍സിയില്‍ ഉണ്ടാവുന്ന പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ എടുക്കണം. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന ഉയര്‍ന്ന രക്തസമ്മര്‍ദ്ദം വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. അല്ലെങ്കില്‍ അത് അപകടത്തിലേക്ക് എത്തിക്കുന്നുണ്ട്.

ഗര്‍ഭപാത്രത്തിന്റെ വലിപ്പം

ഗര്‍ഭപാത്രത്തിന്റെ വലിപ്പം

സാധാരണ ഗര്‍ഭകാലത്തുണ്ടാവുന്നതിനേക്കാള്‍ ഇരട്ടി വലിപ്പമായിരിക്കും മോളാര്‍ പ്രഗ്നന്‍സി സമയത്ത് ഗര്‍ഭപാത്രത്തിന് ഉണ്ടാവുന്നത്. ഇത് സ്‌കാനിംഗില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കാവുന്നതാണ്. അത്തരത്തില്‍ ഉണ്ടെങ്കില്‍ അത് അബോര്‍ഷന്‍ ചെയ്യേണ്ട അവസ്ഥയാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 വയറു വേദന

വയറു വേദന

അതികഠിനമായ വയറു വേദന പലരിലും ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിച്ചാല്‍ അത് അബോര്‍ഷന്‍ സംഭവിക്കുന്നതിനുള്ള സാധ്യതയാണെന്ന് മനസ്സിലാവുന്നു. ഗര്‍ഭധാരണ സമയത്ത് സാധാരണയായി ചെറിയ തോതിലുള്ള വയറു വേദന ഉണ്ടാവുന്നുണ്ട്. എന്നാല്‍ അത് കൂടുതലാവുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും അബോര്‍ഷന്‍ അല്ലെങ്കില്‍ മോളാര്‍ പ്രഗ്നന്‍സി ആണെന്നതിന്റെ സൂചനയാണ്.

English summary

Molar Pregnancy: Symptoms, Causes And Treatment

Here we talking about the causes, symptoms and treatment of molar pregnancy. Take a look.
X
Desktop Bottom Promotion