For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ സ്വയംഭോഗം ചെയ്യുമ്പോള്‍ നടക്കുന്നത്‌

ഗര്‍ഭിണികള്‍ സ്വയംഭോഗം ചെയ്യുമ്പോള്‍ നടക്കുന്നത്‌

|

ഗര്‍ഭകാലം അരുതുകളുടേയും ആശങ്കകളുടേയും കാലം കൂടിയാണ്. പല കാര്യങ്ങളിലും വിലക്കുകള്‍ വരുന്ന കാലം. കാരണം അമ്മയുടെ ആരോഗ്യം തന്നെയാണ് കുഞ്ഞിന്റെ ആരോഗ്യം എന്നതാണ് അടിസ്ഥാനം.

ഗര്‍ഭകാലത്ത് അമ്മ കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍, ചെയ്യുന്ന പ്രവൃത്തികള്‍ കുഞ്ഞിനെ ബാധിയ്ക്കുമോയെന്ന ആശങ്ക ഓരോരുത്തര്‍ക്കുമുണ്ടാകും. ഇതു കൊണ്ടു തന്നെ പലപ്പോഴും അമ്മമാര്‍ ചെയ്യുന്ന, ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ പലതും വേണ്ടെന്നു വയ്ക്കുകയും ചെയ്യും.

ഗര്‍ഭകാലത്തെ സെക്‌സ് പലപ്പോഴും പല ദമ്പതിമാര്‍ക്കും ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്നാണ്. ഗര്‍ഭകാല സെക്‌സ് ഗുണകരമോ ദോഷകരമോ എന്നതിനെ കുറിച്ച് ഏറെ ആശങ്കയുണ്ടാകും.

ഇതു പോലെ തന്നെയാണ് സ്വയംഭോഗവും. സ്വയമേ നേടുന്ന ഈ സെക്‌സ് സുഖം ഗര്‍ഭകാലത്ത് കുട്ടിയ്ക്കു ദോഷം വരുമോയെന്ന ചിന്തയുള്ളവരുണ്ട്.

ഗര്‍ഭകാലത്ത് ഗര്‍ഭിണിയുടെ സ്വയംഭോഗം ആരോഗ്യകരമോയെന്നറിയൂ,

സ്വയംഭോഗം

സ്വയംഭോഗം

സ്വയംഭോഗം ആരോഗ്യകരമെങ്കില്‍ ദോഷം വരുത്തില്ലെന്നു വേണം, പറയാന്‍. ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ പ്രക്രിയകള്‍ കാരണവും മറ്റും സ്ത്രീകള്‍ക്ക് മൂഡുമാറ്റമുണ്ടാകുന്നതു സ്വാഭാവികമാണ്. സ്വയംഭോഗം ഹോര്‍മോണ്‍ പ്രക്രിയകളിലൂടെ ഈ പ്രശ്‌നത്തിനു പരിഹാരമായി മാറുന്നു. ഇത് സന്തോഷം നല്‍കുന്ന സെറാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. അമ്മയുടെ നല്ല മൂഡ് കുഞ്ഞിനും നല്ലതാണ്.

ഗര്‍ഭകാല പ്രശ്‌നങ്ങളുണ്ടെങ്കില്‍

ഗര്‍ഭകാല പ്രശ്‌നങ്ങളുണ്ടെങ്കില്‍

ഗര്‍ഭകാല പ്രശ്‌നങ്ങളുണ്ടെങ്കില്‍ സെക്‌സ് ചിലപ്പോഴെങ്കിലും ഡോക്ടര്‍മാര്‍ വിലക്കാം. പ്രത്യേകിച്ചും അബോര്‍ഷന്‍, ബ്ലീഡിംഗ്, മറുപിള്ളയുടെ സ്ഥാനം തെറ്റിയിരിയ്ക്കുന്നത് തുടങ്ങിയയുണ്ടെങ്കില്‍. ഇത്തരം ഘട്ടത്തില്‍ സെക്‌സ് സുഖം സ്ത്രീകള്‍ക്കു ലഭിയ്ക്കുന്നതിനുള്ള പ്രധാനപ്പെട്ട വഴിയാണ് സ്വയംഭോഗം. ഭയമില്ലാതെ സെക്‌സ് സുഖം ലഭ്യമാക്കാം. കുഞ്ഞിന് ദോഷം വരുമോയെന്ന ഭയവും വേണ്ട.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് ഹോര്‍മോണും രക്തപ്രവാഹവുമെല്ലാം കൂടുതലായിരിയ്ക്കും. ഇതു കൊണ്ടു തന്നെ പെട്ടെന്നു തന്നെ സെക്‌സ് സുഖം ലഭ്യമാക്കാനും സാധിയ്ക്കും. സ്വയംഭോഗത്തിലൂടെയും ഓര്‍ഗാസം സാധ്യമാണെന്നറിയുക. ഗര്‍ഭകാലത്തും ഇത്തരം രീതിയിലൂടെ ഓര്‍ഗാസം സാധ്യമാക്കാം.

ഗര്‍ഭകാല സ്വയംഭോഗം

ഗര്‍ഭകാല സ്വയംഭോഗം

ഗര്‍ഭകാല സ്വയംഭോഗം നേരത്തെയുള്ള പ്രസവത്തിനു വഴിയൊരുക്കുമെന്ന ധാരണ പലര്‍ക്കുമുണ്ട്. ഓര്‍ഗാസം സമയത്ത് മസില്‍ കോണ്‍ട്രാക്ഷന്‍ സംഭവിയ്ക്കുന്നതാണു കാരണം. എന്നാല്‍ ഇതില്‍ വാസ്തവമില്ല. പ്രസവ സമയത്തെ കോണ്‍ട്രാക്ഷനും ഓര്‍ഗാസ സമയത്തേയും വ്യത്യാസമുണ്ട്. അതു കൊണ്ടു തന്നെ സ്വയംഭോഗവും ഇതു വഴിയുള്ള ഓര്‍ഗാസവുമെല്ലാം നേരത്തെയുള്ള പ്രസവത്തിനും മാസം തികയാതെയുള്ള പ്രസവത്തിനും വഴിയൊരുക്കുമെന്ന ധാരണയും തെറ്റാണ്.

ശരീരത്തിന്റെ പ്രതിരോധ ശേഷി

ശരീരത്തിന്റെ പ്രതിരോധ ശേഷി

ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാനും സ്വയംഭോഗത്തിലൂടെ സാധിയ്ക്കും. കാരണം സെക്‌സ് ശരീരത്തിലെ പ്രതിരോധ ശേഷിയ്ക്കു നല്ലതാണ്. സ്വയംഭോഗവും ഇതു വഴിയിലൂടെ തന്നെ ഗുണം നല്‍കുന്ന ഒന്നാണ്. മാത്രമല്ല, ഗര്‍ഭകാലത്തെ സ്വയംഭോഗവും ഓര്‍ഗാസവുമെല്ലാം ആന്റിബോഡി ഉല്‍പാദനത്തെ സഹായിക്കുന്നു.

മാനസികമായും

മാനസികമായും

മാനസികമായും സ്വയംഭോഗം ഗര്‍ഭധാരണത്തെ സഹായിക്കുന്നു. ഗര്‍ഭകാലത്ത് ശരീരാകൃതി നഷ്ടപ്പെടുന്നതു സാധാരണയാണ്. ചിലര്‍ക്കെങ്കിലും സ്വന്തം ശരീരത്തോടു താല്‍പര്യക്കുറവു തോന്നാം. ഇതു കാരണം സെക്‌സില്‍ നിന്നും വിട്ടു നില്‍ക്കുന്നവരുണ്ട്. ഇതിനുള്ള പരിഹാരമാണ് ഇത്. സ്വന്തം ശരീരത്തോട് ഇഷ്ടം തോന്നാന്‍ ഇതു സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത്

ഗര്‍ഭകാലത്ത് സുരക്ഷിതമല്ലാത്ത സെക്‌സ് അണുബാധയടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഇതു കുഞ്ഞിനും ദോഷം വരുത്തും. ഗര്‍ഭകാലത്ത് ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും സ്വയംഭോഗം സഹായിക്കും. അതായത് ശരിയായ സെക്‌സിലൂടെയുണ്ടാകുന്ന അപകടമന്നു വേണം, പറയാന്‍.

നിങ്ങളില്‍ മാനസിക സന്തോഷം

നിങ്ങളില്‍ മാനസിക സന്തോഷം

നിങ്ങളില്‍ മാനസിക സന്തോഷം നല്‍കുന്ന ഒന്നായി ഇത് മാറും. രതിമൂര്‍ച്ഛ സമയത്ത് എന്‍ഡോര്‍ഫിന്‍ ഓക്‌സിടോസിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍ കൂടുതല്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഇത് നിങ്ങളെ കൂടുതല്‍ സന്തോഷവതിയാക്കും.

ഉറങ്ങുന്ന കാര്യത്തിനും

ഉറങ്ങുന്ന കാര്യത്തിനും

ഉറങ്ങുന്ന കാര്യത്തിനും സ്വയംഭോഗം ചെയ്യുന്നത് നിങ്ങളെ സഹായിക്കും. നിങ്ങളിലെ ഉറക്കമില്ലായ്മ പരിഹരിക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് സ്വയംഭോഗം. ഗര്‍ഭകാലത്ത് ഉറക്കക്കുറവു പലരേയും അലട്ടുന്ന ഒന്നാണ്. ഇതിനുള്ള പരിഹാരമാണ് ഇത്. ഇതു പോലെ ഗര്‍ഭകാലത്തെ ശരീര വേദനകള്‍ അകറ്റാന്‍ സഹായിക്കുന്ന ഒന്നും.

സെക്‌സ് ടോയ്‌സ്

സെക്‌സ് ടോയ്‌സ്

സെക്‌സ് ടോയ്‌സ് പോലുള്ളവ ഉപയോഗിയ്ക്കുന്നുവെങ്കില്‍ ഇത് ഏറെ ശ്രദ്ധയോടെ വേണമെന്നു മാത്രം. കാരണം ഇവയിലൂടെ രോഗങ്ങള്‍ പിടി പെടാനും കുഞ്ഞിനു ദോഷം വരാനുമുള്ള സാധ്യതകള്‍ കൂടുതലാണ്. ഇതൊഴിവാക്കാന്‍ ശ്രമിയ്ക്കുക.

ചില പ്രത്യേക അവസ്ഥകളില്‍

ചില പ്രത്യേക അവസ്ഥകളില്‍

ചില പ്രത്യേക അവസ്ഥകളില്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്. മറുപിള്ള താഴേയ്ക്കിറങ്ങിയ അവസ്ഥ, മുന്‍പ് അബോര്‍ഷന്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍, മാസം തികയാതെ പ്രസവിച്ച അവസ്ഥ, ബ്ലീഡിംഗ് തുടങ്ങിയ പ്രശ്‌നങ്ങളെങ്കില്‍ സ്വയംഭോഗം ഒഴിവാക്കുന്നതാണ് നല്ലത്.

Read more about: pregnancy
English summary

Masturbation Effects During Pregnancy Period

Masturbation Effects During Pregnancy Period, Read more to know a bout,
X
Desktop Bottom Promotion