For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ ക്രമക്കേടെങ്കിലും എളുപ്പം ഗര്‍ഭധാരണം

|

ആരോഗ്യ പ്രശ്‌നങ്ങള്‍ സ്ത്രീകളെ വലക്കുന്നത് ചില്ലറയല്ല. എന്നാല്‍ ഇതില്‍ ഏറ്റവും പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ് ആര്‍ത്തവ പ്രശ്‌നങ്ങള്‍. എന്നാല്‍ ഇത്തരം അസ്വസ്ഥതകള്‍ ഗര്‍ഭധാരണത്തിനും വില്ലനായി മാറുന്നുണ്ട്. പലപ്പോഴും വന്ധ്യതയെന്ന പ്രശ്‌നത്തിലേക്ക് പലപ്പോഴും ഇത് നിങ്ങളെ എത്തിക്കുന്നു. ഒരു കുഞ്ഞിക്കാല് കാണണം എന്നുള്ള ആഗ്രഹത്തിന് ഏറ്റവും വില്ലനാവുന്ന ഒന്ന് തന്നെയാണ് ആര്‍ത്തവ പ്രശ്‌നങ്ങള്‍. അതുകൊണ്ട് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്‌നങ്ങളെ ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രദ്ധിക്കണം.

<strong>Most read: കുഞ്ഞിന് ഒരു സ്പൂണ്‍ തൈര് രാവിലെ; രോഗങ്ങളേ ഇല്ല</strong>Most read: കുഞ്ഞിന് ഒരു സ്പൂണ്‍ തൈര് രാവിലെ; രോഗങ്ങളേ ഇല്ല

ആര്‍ത്തവ പ്രശ്‌നങ്ങള്‍ ഇന്ന് 14 മുതല്‍ 25 ശതമാനം വരെയുള്ള സ്ത്രീകളിലും സാധാരണ കാണപ്പെടുന്ന ഒന്നാണ്. ചിലരില്‍ ആര്‍ത്തവത്തിന് ചില ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുമെങ്കിലും ആര്‍ത്തവം വളരെയധികം വൈകി വരുന്ന അവസ്ഥയും നേരത്തെ വരുന്ന അവസ്ഥയും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പിസിഓഎസ്, ഫൈബ്രോയ്ഡ്, എന്‍ഡോമെട്രിയോസിസ്, ഗര്‍ഭപാത്ര ക്രമക്കേടുകള്‍ എന്നിവ ഉള്ളവരില്‍ പലപ്പോഴും ആര്‍ത്തവം ക്രമം തെറ്റിയാണ് വരുന്നത്.

പല ചികിത്സകളും മരുന്നുകളും ചെയ്തിട്ടും പലപ്പോഴും ഗര്‍ഭധാരണത്തിന് ഫലം കണ്ടില്ലെങ്കില്‍ അതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അറിയേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. പിന്നീട് ചികിത്സിച്ചിട്ടും ഫലമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ അല്‍പം ശ്രദ്ധിക്കേണ്ടതായുണ്ട്. മുന്‍പേ തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രദ്ധിച്ചില്ലെങ്കില്‍ ഒരു കുഞ്ഞെന്ന സ്വപ്‌നത്തിന് ഈ പ്രശ്‌നങ്ങളെല്ലാം തന്നെ വില്ലനായി മാറുന്നുണ്ട്.

അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് ചികിത്സ ആദ്യം വേണം. അല്ലെങ്കില്‍ അത് നിങ്ങളുടെ ഗര്‍ഭധാരണത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇവരില്‍ ഓവുലേഷന്‍ നടക്കുന്നത് അറിയാതിരിക്കുകയോ ചില അവസ്ഥകളില്‍ ഓവുലേഷന്‍ നടക്കാതിരിക്കുകയോ ചെയ്യും. ഇതെല്ലാം വന്ധ്യതയെന്ന അവസ്ഥയിലേക്ക് നിങ്ങളെ നയിക്കുന്നു. എന്നാല്‍ ആര്‍ത്തവ ക്രമക്കേടുകള്‍ ഉള്ളപ്പോഴും ഗര്‍ഭധാരണം സാധ്യമാക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

 കാരണങ്ങള്‍

കാരണങ്ങള്‍

എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് പലപ്പോഴും ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാവുന്നത് എന്ന് നോക്കാം. അതിന് പിന്നില്‍ പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. ഇത് നിങ്ങളുടെ ഗര്‍ഭധാരണത്തേയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ഇതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്ന കാരണങ്ങള്‍ ഇവയൊക്കെയാണ്.

 പിസിഓഎസ്

പിസിഓഎസ്

പിസിഓഎസ് ഉള്ളവരില്‍ ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്ന അവസ്ഥയാണ് ഉള്ളത്. ചെറുപ്പക്കരായ സ്ത്രീകളിലെ ഉത്പ്പാദന ശേഷിയെ ഇല്ലാതാക്കുന്നതാണ് പലപ്പോഴും ഈപ്രശ്‌നം. അണ്ഡാശയത്തില്‍ ചെറിയ രീതിയിലുള്ള സിസ്റ്റുകളാണ് ഇതില്‍ കാണപ്പെടുന്നത്. ഇത് ആര്‍ത്തവക്രമക്കേടുകള്‍ സൃഷ്ടിക്കുകയും ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.

തൈറോയ്ഡ്

തൈറോയ്ഡ്

പലപ്പോഴും നിയന്ത്രണ വിധേയമല്ലാത്ത രീതിയില്‍ തൈറോയ്ഡ് ഉണ്ടെങ്കില്‍ അവരിലും ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാവുന്നുണ്ട്. ഇതിന്റെ ഫലമായി ഹോര്‍മോണ്‍ മാറ്റങ്ങളും ശരീരഭാരത്തില്‍ ഏറ്റക്കുറച്ചിലുകളും മാനസിക സമ്മര്‍ദ്ദം പോലുള്ള മറ്റ് പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി ഉണ്ട്. അല്ലെങ്കില്‍ അത് ഗര്‍ഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നു.

അമിതശരീരഭാരം

അമിതശരീരഭാരം

അമിതശരീര ഭാരം ഉള്ളവരിലും ഗര്‍ഭധാരണത്തിന് പ്രശ്‌നമുണ്ടാക്കുന്നുണ്ട്. മാത്രമല്ല പലപ്പോഴും ആര്‍ത്തവം കൃത്യമല്ലാത്ത അവസ്ഥ ഉണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ അത് ബാധിക്കുന്നുണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികംശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനെല്ലാം പരിഹാരം കാണുന്നതിനും ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിനും പെട്ടെന്നുള്ള ഗര്‍ഭധാരണത്തിനും ഇനി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

<strong>Most read: കുഞ്ഞോമനക്ക് നല്‍കണം ഈ ജ്യൂസുകള്‍, കാരണം</strong>Most read: കുഞ്ഞോമനക്ക് നല്‍കണം ഈ ജ്യൂസുകള്‍, കാരണം

ഓവുലേഷന്‍ കണ്ടെത്തുക

ഓവുലേഷന്‍ കണ്ടെത്തുക

ഓവുലേഷന്‍ സമയം കൃത്യമായി മനസ്സിലാക്കുക. എന്നാല്‍ കൃത്യമല്ലാത്ത ആര്‍ത്തവമാണെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ ഓവുലേഷന്‍ സമയം കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. എന്നാല്‍ ചില ശാരീരിക ലക്ഷണങ്ങള്‍ മനസ്സിലാക്കിയാല്‍ അത് നമുക്ക് ഓവുലേഷന്‍ കണ്ടെത്താന്‍ സഹായിക്കുന്നുണ്ട്. മാത്രമല്ല ഓവുലേഷന്‍ കിറ്റ് വാങ്ങി നോക്കിയും നമുക്ക് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. ഈ സമയത്ത് ബന്ധപ്പെട്ടാല്‍ അത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അത് ആര്‍ത്തവം കൃത്യമല്ലാത്തവരിലും ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

മോശം ശീലങ്ങള്‍ ഉപേക്ഷിക്കുക

മോശം ശീലങ്ങള്‍ ഉപേക്ഷിക്കുക

പലരിലും സ്ത്രീ ആണെങ്കിലും പുരുഷനാണെങ്കിലും മോശം സ്വഭാവങ്ങള്‍ ധാരാളം ഉണ്ടായിരിക്കും. ഇത് പലപ്പോഴും നിങ്ങളിലെ ഗര്‍ഭധാരണ സാധ്യത കുറക്കുകയും ആര്‍ത്തവ പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ആണ് ചെയ്യുന്നത്. പുകവലി, മദ്യപാനം, കൂടുതല്‍ കാപ്പി കുടി, ആവശ്യത്തിന് ഉറക്കമില്ലായ്മ, മോശം ജീവിത രീതികള്‍, കൂടുതല്‍ ഡയറ്റ്, വ്യായാമം എന്നിവയെല്ലാം പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം പല വിധത്തിലാണ് നിങ്ങളുടെ ഗര്‍ഭധാരണ ശേഷി കുറക്കുകയാണ് ചെയ്യുന്നത്.

 ശരീരഭാരം കൃത്യമായി നിലനിര്‍ത്തുക

ശരീരഭാരം കൃത്യമായി നിലനിര്‍ത്തുക

ശരീരഭാരം കൃത്യമായി നിലനിര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി ഭക്ഷണ ശീലത്തില്‍ വളരെയധികം മാറ്റങ്ങള്‍ വരുത്തണം. കൃത്യമായി ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. പ്രോട്ടീനും വിറ്റാമിനുകളും എല്ലാം അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. കൃത്യമായ വ്യായാമവും ഡയറ്റും എല്ലാം ശീലിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

English summary

How to get pregnant fast with irregular periods naturally

Here we explain what you need to know about your irregular period and some tips to get pregnant fast.
X
Desktop Bottom Promotion