For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ വേദന ഗര്‍ഭ തടസമാകും, കാരണം

ആര്‍ത്തവ വേദന ഗര്‍ഭ തടസമാകും, കാരണം

|

ഗര്‍ഭധാരണം നടക്കണമെങ്കില്‍ പല ഘടകങ്ങളും ഒത്തിണങ്ങി വരിക തന്നെ വേണം. ഇതു സ്ത്രീയുടെ കാര്യത്തിലും പുരുഷന്റെ കാര്യത്തിലും.

സ്ത്രീയുടെ കാര്യത്തില്‍ പല ഘടകങ്ങളും ഗര്‍ഭധാരണത്തിന് കരുത്താകണം. ഇതില്‍ ആര്‍ത്തവം മുതലുള്ള കാര്യങ്ങള്‍ ആരംഭിയ്ക്കുന്നു.

ആര്‍ത്തവം ആരോഗ്യമുള്ള സ്ത്രീ ശരീരത്തിന്റെ ലക്ഷണമാണ്. സ്ത്രീ ശരീരം പ്രത്യുല്‍പാദന ക്ഷമമായി എന്നതിന്റെ തെളിവാണ് ആര്‍ത്തവാരംഭം. ഹോര്‍മോണുകളാണ് ആര്‍ത്തവത്തിനും ഈ സമയത്തുണ്ടാകുന്ന മറ്റു പല മാറ്റങ്ങള്‍ക്കും കാരണമാകുന്നതും. പ്രത്യേകിച്ചും ഈസ്ട്രജന്‍ ഹോര്‍മോണ്‍. ഇതാണ് പെണ്‍ഹോര്‍മോണ്‍ എ്ന്നറിയപ്പെടുന്നത്.

ആര്‍ത്തവ സമയത്ത് ശരീരത്തിന് വേദനയുണ്ടാകുന്നതു സ്വഭാവികമാണ്. പ്രത്യേകിച്ചും വയറു വേദന. ഇത് മിക്കവാറും സ്ത്രീകള്‍ക്കുണ്ടാകുന്ന സ്വാഭാവിക വേദന തന്നെയാണ്. പേടിക്കേണ്ടതില്ലെന്നര്‍ത്ഥം.

എന്നാല്‍ ചിലര്‍ക്ക് ആര്‍ത്തവ സമയത്ത് സഹിയ്ക്കാന്‍ വയ്യാത്തത്ര വയറുവേദനയനുഭവപ്പെടാറുണ്ട്. ഇത് അത്ര നിസാരമാക്കി തള്ളിക്കളാനാകില്ല. വന്ധ്യതയ്ക്കു വരെ കാരണമാകാവുന്ന ചില ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കാണ് ഇതു നയിക്കുന്നത്.

ആര്‍ത്തവ സമയത്തെ അമിതമായ വയറുവേദന സ്ത്രീ വന്ധ്യതയിലേക്കു വരെ നയിക്കാമെന്നു പറയുന്നതിന്റെ അടിസ്ഥാനം എന്തെന്നറിയൂ,

പിഐഡി

പിഐഡി

ഇത്തരം അതി കഠിനമായ വയറുവേദനയ്ക്കുള്ള ഒരു കാരണം പിഐഡി അഥവാ പെര്‍വിക് ഇന്‍ഫ്‌ളമേറ്റി ഡിസിസ് ആണ്. ഇത് സെക്‌സിലൂടെ പകരുന്ന അസുഖമാണ്. ചില ഘട്ടങ്ങളില്‍ ഇത് പ്രത്യുല്പാദന അവയവങ്ങളിലേയ്ക്കു കൂടി കടന്നു കയറുന്നു.

ഇതിന്റെ പ്രധാന ലക്ഷണം

ഇതിന്റെ പ്രധാന ലക്ഷണം

ഇതിന്റെ പ്രധാന ലക്ഷണം ബന്ധപ്പെടുന്ന സമയത്തുണ്ടാകുന്ന വജൈനല്‍ ഡിസ്ചാര്‍ജും വേദനയുമാണ്. ഇതു കൊണ്ടു തന്നെ ആരും ഇതു ചിലപ്പോള്‍ കാര്യമായി എടുത്തുവെന്നും വരില്ല. ഇത ഫെല്ലോപിയന്‍ ട്യൂബ, യൂട്രസ്, ഓവറി തുടങ്ങിയ പ്രത്യുല്‍പാദന അവയവങ്ങളെ വരെ ബാധിയ്ക്കാനും ഈ വിധത്തില്‍ വന്ധ്യത വരുത്താനും സാധ്യതയുണ്ട്. ഇതു തുടക്കത്തില്‍ തന്നെ ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ സംഗതി ഗുരുതരമാകും.

എന്‍ഡോമെട്രിയോസിസ്

എന്‍ഡോമെട്രിയോസിസ്

എന്‍ഡോമെട്രിയോസിസ് പോലെയുള്ള മറ്റൊരു അവസ്ഥയാണ് അഡിനോമയോസിസ്. അകത്തെ യൂട്രൈന്‍ ലൈനിംഗ് യൂട്രൈന്‍ ഭിത്തിയില്‍ വളരുന്നതാണ് ഈ അവസ്ഥ. ഇത് മറ്റു പ്രത്യുല്‍പാദന അവയവങ്ങളെ ബാധിയ്ക്കുന്നില്ല. ഇത് ആര്‍ത്തവ സമയത്തെ അതികഠിന വേദനയ്ക്കും വയര്‍ വന്നു വീര്‍ത്ത പോലെയുള്ള തോന്നലിനും കാരണമാകുന്നു. ഈ അവസ്ഥ ആര്‍ത്തവ വേദന കൂടുതല്‍ കഠിനമാക്കുന്ന ഒന്നാണ്.

കാരണമായി

കാരണമായി

ഈ അവസ്ഥയ്ക്കു പ്രധാനമായും കാരണമായി പഠനങ്ങള്‍ പറയുന്നത് പ്രൊജസ്‌ട്രോണ്‍, ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലാണ്. വേണ്ട രീതിയി്ല്‍ ചികിത്സ തേടാതിരുന്നാല്‍ ഈ അവസ്ഥയും സ്ത്രീ വന്ധ്യതയ്ക്കു കാരണമായേക്കാം. ഇത് ഗര്‍ഭധാരണം തടസപ്പെടുത്തുന്നു. യൂട്രസ് ആരോഗ്യം കളയുന്നു.

ഫൈബ്രോയ്ഡുകള്‍

ഫൈബ്രോയ്ഡുകള്‍

0-45 വയസു വരെയുള്ള 30 ശതമാനം സ്ത്രീകളിലും ഫൈബ്രോയ്ഡുകള്‍ ഉണ്ടെന്നാണ് പറയുന്നത്. ആര്‍ത്തവ വേദന കഠിനമാക്കുന്ന ഒന്നാണിത്. നോണ്‍ ക്യാന്‍സറസ് ട്യൂമറുകളാണ് ഇവ. ഇവ യുട്രസിനുളളിലോ യൂട്രസ് ഭിത്തികളിലോ വളരുന്നു.

രക്തപ്രവാഹത്തിന്

രക്തപ്രവാഹത്തിന്

ആര്‍ത്തവ സമയത്തെ വേദനയുണ്ടാകുന്നത് ഇവ സുഗമമായ രക്തപ്രവാഹത്തിന് തടസമായി നില്‍ക്കുമ്പോഴാണ്. അതായത് ആര്‍ത്തവ സമയത്തു പുറംതള്ളേണ്ട രക്തത്തെ ഇവ തടസപ്പെടുത്തുന്നു. ഇതാണ് വയറുവേദനയ്ക്കു കാരണമാകുന്നത്. ഇവയും വേണ്ട ചികിത്സയെടുത്തില്ലെങ്കില്‍ ഗര്‍ഭധാരണത്തിനോ ഇതിനു ശേഷമോ പ്രശ്‌നമുണ്ടാക്കും. ചില സ്ത്രീകളില്‍ ഗര്‍ഭധാരണം നടക്കുമെങ്കിലും അബോര്‍ഷനിലേയ്ക്കു നയിക്കുകയും ചെയ്യും.

ഒവേറിയന്‍ സിസ്റ്റുകള്‍

ഒവേറിയന്‍ സിസ്റ്റുകള്‍

ഒവേറിയന്‍ സിസ്റ്റുകള്‍ പേരു സൂചിപ്പിയ്ക്കുന്നതു പോലെ തന്നെ ഒാവറിയില്‍ രൂപപ്പെടുന്ന ഫ്‌ളൂയിഡ് നിറഞ്ഞ അറകളാണ്. ഇവയും ഫൈബ്രോയ്ഡുകള്‍ പോലെ വേദനയുണ്ടാക്കുന്നവയാണ്. ഇവ വളര്‍ന്നാല്‍ ഫെല്ലോപിയന്‍ ട്യൂബിലോ ഓവറിയിലോ തടസമുണ്ടാക്കി ഗര്‍ഭധാരണത്തിനു തടസം നില്‍ക്കും.

English summary

How Menstrual Cramps Related With Infertility

How Menstrual Cramps Related With Infertility, Read more to know about,
Story first published: Friday, January 25, 2019, 15:10 [IST]
X
Desktop Bottom Promotion