For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണം പെട്ടെന്നാക്കും യോഗാസനങ്ങള്‍

|

ഏതൊരു സ്ത്രീയുടെയും ഏറ്റവും വലിയ ആഗ്രഹമായിരിക്കും അമ്മയാകുക എന്നത്. എന്നാൽ, ജീവശാസ്ത്രപരമായി ഏറ്റവും അടിസ്ഥാനമായ ഈ കർമ്മം ഒരു ബാലികേറാമല ആയാലോ? മിക്ക സ്ത്രീകൾക്കും ഗർഭം ധരിക്കുക എന്നത് ബുദ്ധിമുട്ടേറിയ ഒരു കാര്യമല്ല. എന്നാൽ, മറ്റ് ചിലർക്ക് നേർ വിപരീതമായി വന്ധ്യത എന്ന ഹൃദയഭേദകമായ അവസ്ഥ വന്നുചേരാറുണ്ട്.

<strong>Most read: പൊന്നോമനക്ക് നല്‍കാം റാഗികുറുക്ക് മിടുക്കനാവാന്‍</strong>Most read: പൊന്നോമനക്ക് നല്‍കാം റാഗികുറുക്ക് മിടുക്കനാവാന്‍

ഇത് സ്ത്രീകളിൽ പ്രതീക്ഷ അസ്തമിക്കുന്ന അവസ്ഥയിലേക്കും വിഷാദരോഗത്തിലേക്കും കൊണ്ടെത്തിക്കുന്നു. നിങ്ങൾക്ക് ഗർഭം ധരിക്കും എന്ന പ്രതീക്ഷ അസ്തമിക്കുകയോ വന്ധ്യത പ്രശ്നം ഉടലെടുക്കുകയോ ചെയ്തെങ്കിൽ, ആ പ്രശ്നം പരിഹരിക്കുവാനായി യോഗ ചെയ്യുക. യോഗ ഗർഭധാരണത്തിന് എങ്ങനെ സഹായകമാകുന്നു? തുടർന്ന് വായിക്കാം.

 വന്ധ്യതയുടെ കാരണങ്ങൾ

വന്ധ്യതയുടെ കാരണങ്ങൾ

വന്ധ്യതയ്ക്ക് ഒരുപാട് കാരണങ്ങൾ ഉണ്ട്. അതിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ്, ദൈനംദിന ജീവത്തിലെ നേരിടേണ്ടി വരുന്ന സമ്മർദ്ദങ്ങൾ. മാനസിക സമ്മർദ്ദങ്ങൾ വന്ധ്യതയ്ക്ക് കാരണമാകുന്നു എന്നത് ഗവേഷണങ്ങളിൽ തെളിയക്കപ്പെട്ടതാണ്. ആറിൽ ഒരു പങ്കാളി വീതം കുട്ടികൾ ഉണ്ടാകാത്തതിന്റെ പ്രശ്നം നേരിടുന്നവരാണ്. ജോലി, വീട്ടിലെ കാര്യങ്ങൾ, പങ്കാളി, മറ്റ് ബാധ്യതകൾ തുടങ്ങിയവ മൂലമാണ് മാനസിക സമ്മർദ്ദം കൂടുതലായി ഉടലെടുക്കുന്നത്. വിവാഹം കഴിഞ്ഞ് വളരെക്കാലമായിട്ടും കുട്ടികൾ ഉണ്ടാകാത്തതും മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന കാര്യമാണ്. ഇത്തരം സമ്മർദ്ദം മൂലം ശരീരത്തിൽ പല ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുകയും, അത് ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.

ഗർഭധാരണത്തിനായി യോഗ

ഗർഭധാരണത്തിനായി യോഗ

എന്തുകൊണ്ട് ആവശ്യമാണ്? യോഗ എങ്ങിനെയാണ് ഗർഭധാരണത്തിന് സഹായകരമാകുന്നത്? മറ്റ് ചികിത്സകളൊന്നും ചെയ്യാതെ യോഗ മാത്രം ചെയ്ത് വന്ധ്യത പ്രശ്നം പരിഹരിക്കാം എന്നുള്ളതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ, യോഗ എന്ന അതിപുരാതനമായ വ്യായാമരീതികൊണ്ട് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുവാനും അതുവഴി ഗർഭധാരണശേഷി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ്. വന്ധ്യത പ്രശ്നം പരിഹരിക്കുവാൻ യോഗ ഏതൊക്കെ രീതിയിൽ സഹായകരമാണെന്ന് നമുക്ക് നോക്കാം

സമ്മർദ്ദം കുറയ്ക്കുന്നു

സമ്മർദ്ദം കുറയ്ക്കുന്നു

നേരത്തെ പറഞ്ഞത് പോലെ, മാനസിക സമ്മർദം ഗർഭധാരണശേഷി കുറയ്ക്കുന്നതിന് വലിയ പങ്കുവഹിക്കുന്നു. യോഗ എന്നത് ശരീരം കൊണ്ട് മാത്രം ചെയ്യുന്ന ഒന്നല്ല. ശ്വസനപ്രക്രിയയും അതിൽ പ്രധാനമാണ്. യോഗയിലെ ശ്വസനമുറകൾ മാനസിക പിരിമുറുക്കം ഉണ്ടാക്കുന്ന ഹോർമോണുകളെ അകറ്റുന്നു. ഇത് ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മാത്രമല്ല, നിങ്ങൾക്ക് സുഖനിദ്രയും ഇത് പ്രദാനം ചെയ്യുന്നു.

ശരീരത്തെ വിഷമുക്തമാക്കുന്നു

ശരീരത്തെ വിഷമുക്തമാക്കുന്നു

ചില യോഗാസനങ്ങൾ നിങ്ങളുടെ ശരീരത്തിലെ വിഷകരമായ വസ്തുക്കളെ നശിപ്പിക്കുകയും, അത് വഴി ഗർഭധാരണത്തിനുള്ള സാധ്യതയേറ്റുകയും ചെയ്യുന്നു. കൂടാതെ, മാസപേശികൾക്ക് അയവും വഴക്കവും വരാൻ യോഗ സഹായിക്കുന്നു.

<strong>Most read: ഉണക്കമുന്തിരി; ഗര്‍ഭകാലം അസ്വസ്ഥതകളില്ലാതെ സുഖം</strong>Most read: ഉണക്കമുന്തിരി; ഗര്‍ഭകാലം അസ്വസ്ഥതകളില്ലാതെ സുഖം

രക്തയോട്ടം വർദ്ധിപ്പിക്കുന്നു

രക്തയോട്ടം വർദ്ധിപ്പിക്കുന്നു

രക്തക്കുഴലുകളിലെ തടസ്സങ്ങൾ മൂലം വന്ധ്യത പ്രശ്നം ഉടലെടുക്കാറുണ്ട്. യോഗ ചെയ്യുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ രക്തയോട്ടം വർദ്ധിക്കുകയും ജനനേന്ദ്രിയങ്ങളിൽ മതിയായ അളവിൽ രക്തം വന്നെത്തിക്കുകയും ചെയ്യുന്നു. ഇത് ഗർഭധാരണം എളുപ്പമാക്കുന്നു.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് യോഗ. യോഗ മനസ്സിനെ ശാന്തമാക്കുകയും, വെള്ള രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവ അസുഖങ്ങളെ പ്രതിരോധിക്കാനും വന്ധ്യത അകറ്റുവാനും സഹായിക്കുന്നു.

അണ്ഡാശയത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നു

അണ്ഡാശയത്തെ ആരോഗ്യത്തോടെ നിലനിർത്തുന്നു

ചില യോഗാസനങ്ങൾ അണ്ഡാശയത്തിലേക്കുള്ള രക്തയോട്ടം ശരിയായ ദിശയിലേക്കെത്താൻ സഹായിക്കുന്നു. ഇതിലൂടെ അവയ്ക്ക് മതിയായ അളവിൽ ഓക്സിജൻ ലഭിക്കുവാൻ സാധിക്കുകയും അണ്ഡാശയം ആരോഗ്യത്തോടെ ഇരിക്കുകയും ചെയുന്നു. അണ്ഡാശയത്തിന്റ തെറ്റായ പ്രവർത്തനമാണ് സ്ത്രീകളിലെ വന്ധ്യതയ്ക്ക് പ്രധാന കാരണം. അതിനാൽ, ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ഉത്തമ്മ യോഗ ചെയ്യുക എന്നതാണ്.

ഹോർമോൺ ചികിത്സയ്ക്ക് സഹായകരം

ഹോർമോൺ ചികിത്സയ്ക്ക് സഹായകരം

നിങ്ങൾ വന്ധ്യത മൂലം കഷ്ടപ്പെടുകയും ഹോർമോൺ ചികിത്സ ചെയ്യുകയുമാണെങ്കിൽ, യോഗ വളരെയധികം നിങ്ങളെ സഹായിക്കും. ഹോർമോൺ വ്യതിയാനങ്ങൾ മാനസികമായും ശാരീരികമായും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. ഇത് ഗർഭധാരണത്തെ പ്രതികൂലമായി ബാധിക്കുന്നു. യോഗ ഹോർമോൺ വ്യതിയാനങ്ങൾ മൂലമുള്ള പ്രശ്‌നങ്ങൾ കുറച്ച് ഗർഭധാരണം സാധ്യമാക്കാൻ സഹായിക്കുന്നു. ക്ളോമിഡ്, ഐ.യു.ഐ, ഐ.വി.എഫ് എന്നിങ്ങനെയുള്ള ചികിത്സകൾ പിന്തുടരുമ്പോൾ യോഗ ചെയ്യുന്നത് ഉത്തമമാണ്.

യോഗാസനങ്ങൾ ഏതൊക്കെ?

യോഗാസനങ്ങൾ ഏതൊക്കെ?

സാവധാനത്തോടെ, ഒഴുക്കിലുള്ള ചലനങ്ങളോടെയുള്ള ഹഠയോഗയാണ് ഗർഭധാരണശേഷിക്ക് ഉത്തമമായ യോഗ. ഇതിലെ ഗാഢവും സാവധാനത്തിലുള്ളതുമായ ശ്വാസനപ്രക്രിയ മനസ്സിനെ ശാന്തവും ഏകാഗ്രവുമാക്കുവാൻ സഹായിക്കുന്നു. യോഗയിലെ വിവിധ ആസനങ്ങൾ രക്തയോട്ടം വർദ്ധിപ്പിക്കുവാനും ശാന്തമായ അവസ്ഥയിൽ മനസ്സിനെ കൊണ്ടെത്തിക്കാനും സാധിക്കുന്നു. യോഗ ചെയ്യുമ്പോൾ നിങ്ങളുടെ ജനനേന്ദ്രിയത്തിലേക്ക് ഒരു പ്രത്യേക ഊർജ്ജം പ്രവഹിക്കുന്നു എന്ന് മനസ്സുകൊണ്ട് സങ്കൽപ്പിക്കുക. ഇത് നമ്മുടെ ശരീരഭാഗങ്ങളിൽ ഊർജ്ജവും ഉന്മേഷവും പകർന്നുനൽകുന്നു.

നല്ല ഫലം ചെയ്യുന്ന യോഗാസനങ്ങൾ

നല്ല ഫലം ചെയ്യുന്ന യോഗാസനങ്ങൾ

ഗർഭധാരണശേഷി ഉയർത്തുന്ന എളുപ്പത്തിൽ ചെയ്യാവുന്ന ശക്തമായ ഈ യോഗാസനങ്ങൾ ദിനംപ്രതി ചെയ്യുക. യോഗയിൽ വൈദഗ്ധ്യമുള്ള ഗുരുവിൽ നിന്ന് പഠിക്കുവാൻ ശ്രമിക്കുക.

പശ്ചിമോട്ടനാസന

പശ്ചിമോട്ടനാസന

പശ്ചിമോട്ടനാസന നിങ്ങളുടെ ഗർഭപാത്രത്തെയും അണ്ഡാശയത്തെയും ഉത്തേജിപ്പിക്കുന്നു. കാലുകൾ നീട്ടി ഇരുന്ന് മുന്നോട്ടേക്ക് കുനിയുന്നതിനാൽ പുറം, ഇടുപ്പ്, പിൻതുടഞെരമ്പ് എന്നിവ വലിയുന്നു. ഇത് സമ്മർദ്ദവും വിഷാദരോഗവും അകറ്റുവാനും അതുവഴി ഗർഭധാരണശേഷി വർദ്ധിപ്പിക്കുവാനും സഹായിക്കുന്നു.

ഹസ്തപാദാസന

ഹസ്തപാദാസന

ഇത് ചെയ്യുമ്പോൾ നിങ്ങൾ എഴുന്നേറ്റ് നിന്ന് കൈകൾ കാലപാദത്തിൽ മുട്ടുന്ന തരത്തിൽ താഴേക്ക് കുനിയുക. പുറത്തെ പ്രധാന പേശികൾ വിടരുന്നതിനാൽ വസ്തിപ്രദേശത്തും നാഡീവ്യൂഹത്തിനും മതിയായ രക്തയോട്ടം ലഭിക്കുന്നു. ഇത് അടിവയറിന്റെ ഭാഗത്തെ സമ്മർദ്ദം കുറയ്ക്കുകയും നട്ടെല്ലിന് കൂടുതൽ വഴക്കവും നൽകുന്നു.

ജാനു-ശിരാസന

ജാനു-ശിരാസന

പുറംഭാഗത്തെ പേശികളെ ശക്തിപ്പെടുത്തുന്ന ഈ യോഗാസനം ഗർഭകാലത്ത് ചെയ്യുന്നത് ഉത്തമമാണ്. ശരിയായ വിധത്തിൽ ചെയ്താൽ വളരെയധികം ആശ്വാസം ശരീരത്തിന് ലഭിക്കുന്ന യോഗാസനമാണിത്. പിൻതുടഞെരമ്പ്, കാലിലെ പേശികൾ എന്നിവ വിടർത്തുവാനും ഇത് സഹായിക്കുന്നു.

ബദ്ധ കോണാസന (ചിത്രശലഭ യോഗനില)

ബദ്ധ കോണാസന (ചിത്രശലഭ യോഗനില)

അകത്തെ തുടയും വസ്തിപ്രദേശ ഭാഗവും കാൽമുട്ടും വിടരുന്നതിനാൽ ഈ യോഗാസനത്തിലൂടെ സ്വകാര്യഭാഗങ്ങളിലും ഇടുപ്പ് ഭാഗത്തും വഴക്കം വന്നുചേരുന്നു. അടിവയറ്റിലെയും ഇടുപ്പിലേയും ദുർമേദസ്സും മറ്റും നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. വസ്തിപ്രദേശത്തും വയറിലും പുറംഭാഗത്തും രക്തയോട്ടം വർദ്ധിക്കുന്നു. തുടകൾ ആട്ടുന്നത് പുരുഷന്മാരിൽ ബീജത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നു. സ്ത്രീകൾക്ക് ഇതോടൊപ്പം സർവാംഗാസനവും ചെയ്താൽ, അണ്ഡാശയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുകയും ആർത്തവം കൃത്യസമയത്ത് വരികയും ചെയ്യുന്നതാണ്. ഈ യോഗാസനം ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല, സുഖപ്രസവത്തിനും സഹായകരമാകുന്നു.

വിപരീത കരണി

വിപരീത കരണി

പുറംവേദന അകറ്റുവാനും വസ്തിപ്രദേശത്ത് രക്തയോട്ടം വർദ്ധിപ്പിക്കുവാനും സഹായിക്കുന്ന യോഗസനമാണ് വിപരീത കരണി. കഴുത്തിന് പുറകും ഉടലിന്റെ മുൻഭാഗവും, കാലുകളുടെ പുറംഭാഗവും വിടർത്തുന്നതിനാൽ ഇത് എളുപ്പത്തിൽ നിങ്ങളുടെ പാദങ്ങൾക്കും കാലുകൾക്കും ആശ്വാസമേകുന്നു. ലൈംഗീകബന്ധത്തിന് ശേഷം ഇത് ചെയ്യുന്നത് ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ബാലാസന

ബാലാസന

ഇടുപ്പ്, തുട, കണങ്കാൽ എന്നിവയുടെ പേശികൾക്ക് ശക്തി വർദ്ധിപ്പിക്കുവാൻ ഈ യോഗാസനം സഹായിക്കുന്നു. തലച്ചോറിന്റെ പ്രവർത്തനത്തെ ശാന്തമാക്കുക വഴി സമ്മർദ്ദവും തളർച്ചയും അകറ്റുന്നു. വസ്തിപ്രദേശഭാഗം വിടർത്തുന്നതിനാൽ രക്തയോട്ടം വർദ്ധിക്കുന്നു. ഇത് ഗർഭധാരണശേഷിയും വർദ്ധിക്കാൻ സഹായിക്കുന്നു.

കപൽഭടി പ്രാണായാമം

കപൽഭടി പ്രാണായാമം

രക്തകോശങ്ങളെ ശുദ്ധീകരിക്കുവാൻ കഴിയുന്ന ഈ പ്രാണായാമത്തിന് പ്രത്യുല്പാദനത്തിനുള്ള കോശങ്ങളുടെ എണ്ണവും ഗുണവും വർദ്ധിപ്പിക്കാൻ കഴിയുന്നു. ശരീരത്തിന്റെ ഹോർമോൺ അളവ് നിയന്ത്രിക്കുന്നതിലൂടെ ഒട്ടുമിക്ക അസുഖങ്ങൾക്കും പരിഹാരം കാണുവാൻ ഈ പ്രാണായാമത്തിന് സാധിക്കുന്നു. കൂടാതെ, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തി ശരീരത്തെ ശുദ്ധീകരിക്കുവാനും ഇതുകൊണ്ട് കഴിയുന്നു.

നാഡീ ശോധൻ പ്രാണായാമം

നാഡീ ശോധൻ പ്രാണായാമം

എളുപ്പത്തിൽ ചെയ്യാവുന്ന ഈ ശ്വസനമുറ ശരീരത്തെയും മനസ്സിനെയും സമ്മർദ്ദത്തിൽ നിന്ന് മുക്തമാക്കാൻ സഹായിക്കുന്നു. നാഡികളെ ശുദ്ധമാക്കി ശ്വാസനപ്രക്രിയ സുഖകരമാക്കുവാനും ഇത് സഹായകമാണ്. ഈ പ്രണായാമത്തിലൂടെ മനസ്സും ശരീരവും സമ്മർദ്ദത്തിൽ നിന്ന് മുക്തമാകുമ്പോൾ, ഗർഭധാരണശേഷി ഉയരുകയും, മനസ്സിനെ അതിനായി പാകപ്പെടുത്തുവാനും സാധിക്കുന്നു.

ബ്രഹ്മരി പ്രാണായാമം

ബ്രഹ്മരി പ്രാണായാമം

ഇത് ചെയ്യുന്നതിലൂടെ നമ്മുടെ ദേഷ്യവും അങ്കലാപ്പും എല്ലാം പമ്പ കടക്കും. കൂടുതൽ ശാന്തമായ മനസ്സും ശരീരവും ലഭിക്കുന്നതിനാൽ ഗർഭം ധരിക്കുവാനുള്ള സാധ്യതയുമേറുന്നു. ബ്രഹ്മരി പ്രാണായാമത്തിലൂടെ ജനിക്കുന്ന തരംഗങ്ങൾ ശരീരത്തിലെ ഏറ്റവും പ്രധാന ഗ്രന്ഥികളിൽ ഒന്നും, ലൈംഗീക ഹോർമോണുളേയും മറ്റ് പ്രധാന ഗ്രന്ഥികളെയുമെല്ലാം നിയന്ത്രിക്കുന്ന ശ്ലേഷ്മഗ്രന്ഥിയെ ഉണർത്തുന്നു.

ശലമ്പ ശീർഷാസനം

ശലമ്പ ശീർഷാസനം

യോഗാസങ്ങളിലെ രാജാവ് എന്നറിയപ്പെടുന്ന ഈ ശീർഷാസനം ഏറ്റവും പ്രയാസകരമായ യോഗാസനമാണ്. ശരീരത്തെ തലകുത്തി നിർത്തുന്നത് ഹൃദയസമ്മർദ്ദത്തിന് അയവ് വരുത്തുന്നു. തലച്ചോറിൽ നിന്ന് ഹൈപ്പോത്തലാമസ് നിമിത്തം ധാരാളം ഹോർമോണുകൾ പുറപ്പെടുവിക്കുന്നു. ഓർക്കുക, ഇത് ചെയ്യുവാൻ അത്യധികം ശ്രദ്ധ ആവശ്യമാണ്. മാത്രമല്ല, ചെയ്ത് പഠിക്കുമ്പോൾ അപകടം സംഭവിക്കാതിരിക്കാൻ ചുവരിൽ ചാരി നിന്നുകൊണ്ട് വേണം ചെയ്യുവാൻ. കൈമുട്ടുകൾ തമ്മിൽ തോളുകളുടെ അകലം പാലിക്കണം. ശരീരത്തിന്റെ ഭാരം കൈത്തണ്ടുകളിൽ കേന്ദ്രീകരിക്കുക. 5-10 തവണ ശ്വാസം എടുക്കുന്നത് വരെ ഈ അവസ്ഥയിൽ തുടരുക.

English summary

How does yoga help to get pregnant

How does yoga help to get pregnant? Read on to find out!
X
Desktop Bottom Promotion