For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയുടെ മസാലദോശ മോഹത്തിനു പുറകില്‍

ഗര്‍ഭിണിയുടെ മസാലദോശ മോഹത്തിനു പുറകില്‍

|

ഗര്‍ഭകാലത്ത് ഒരു സ്ത്രീയുടെ ശരീരത്തിലും മനസിലുമെല്ലാം പല മാറ്റങ്ങളും സംഭവിയ്ക്കുന്നുണ്ട്. ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇതിനു പ്രധാനപ്പെട്ട കാരണങ്ങളായി പറയുന്നത്. സ്ത്രീയെന്നതില്‍ നിന്നും അമ്മയെന്ന മാറ്റത്തിലേയ്ക്കായി പ്രകൃതി തന്നെ പാകപ്പെടുത്തുന്ന മാറ്റങ്ങളില്‍ പ്രധാനം..

ഗര്‍ഭിണി കഴിയ്ക്കുന്ന ഭക്ഷണമാണ് വയറ്റിലെ കുഞ്ഞിന്റെ ആരോഗ്യത്തിന്റെ പ്രധാന അടിസ്ഥാനം. ഇതു കൊണ്ടു തന്നെ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും പ്രധാനമാണ്.

pregnancy

ഗര്‍ഭകാലത്തുണ്ടാകുന്ന പൊതുവായ പല കാര്യങ്ങളില്‍ പെടുന്ന ഒന്നാണ് ഗര്‍ഭകാലത്ത് ഗര്‍ഭിണിയ്ക്കുണ്ടാകുന്ന ഭക്ഷണക്കൊതി. ചില പ്രത്യേക ഭക്ഷണങ്ങളോട് കൊതിയും ചില ഭക്ഷണങ്ങളോട് വെറുപ്പമെല്ലാം സാധാരണയാണ്. ഇഷ്ടമില്ലാത്ത രുചികള്‍ ഇഷ്ടപ്പെടുകയും ഇഷ്ടമുള്ള രുചികള്‍ വെറുക്കുകയും ചെയ്യുന്ന കാലഘട്ടം കൂടിയാകാം, ഇത്.

ഗര്‍ഭിണിയ്ക്കു പലപ്പോഴും പല തരം ഭക്ഷണങ്ങളോടു തോന്നുന്ന താല്‍പര്യം വെറും താല്‍പര്യം എന്ന രീതിയില്‍ കാണാനാകില്ല, ശരീരം നല്‍കുന്ന ചില സൂചനകളും ആരോഗ്യ സംബന്ധമായ ചില വാസ്തവങ്ങളുമെല്ലാമാണ് ഇത്.

ഗര്‍ഭിണികള്‍ക്ക് ഗര്‍ഭകാലത്തുണ്ടാകുന്ന ഇത്തരം ചില താല്‍പര്യങ്ങള്‍ക്കു പുറകിലെ സയന്‍സ് അറിയൂ,

ഉപ്പുള്ള ഭക്ഷണങ്ങളോട്

ഉപ്പുള്ള ഭക്ഷണങ്ങളോട്

ചിലപ്പോള്‍ ഗര്‍ഭകാലത്ത് ഉപ്പുള്ള ഭക്ഷണങ്ങളോട് താല്‍പര്യം തോന്നുന്നതു സ്വാഭാവികമാണ്. നിങ്ങളുടെ ഡയറ്റില്‍ സോഡിയം കുറയുമ്പോഴാണ് ഈ പ്രത്യേക താല്‍പര്യം തോന്നുന്നത്. ഗര്‍ഭകാലത്തു രക്തത്തിന്റെ അളവു കൂടുന്നതും സാധാരണയാണ്. ഇതും ഉപ്പുള്ള ഭക്ഷണങ്ങളോടുള്ള പ്രിയത്തിനു കാരണമാകാറുണ്ട്.

മധുരത്തോടാകും

മധുരത്തോടാകും

ചിലര്‍ക്കു മധുരത്തോടാകും, ഗര്‍ഭകാലത്തു താല്‍പര്യം കൂടുക. ഗര്‍ഭകാലത്ത് രക്തത്തിലെ ഷുഗര്‍ കുറയുന്നതു കൊണ്ട് ഇന്‍സുലിന്‍ പ്രതിരോധം കുറയുന്നതാണ് ഇതിനു കാരണമായി പറയാറ്. രക്തത്തില്‍ പാകത്തിന് അളവില്‍ ഷുഗര്‍ വരുന്നതിനാണ് മധുരത്തോടു താല്‍പര്യം തോന്നുന്നത്.

എരിവും ചൂടുമുള്ള ഭക്ഷണങ്ങളോടും

എരിവും ചൂടുമുള്ള ഭക്ഷണങ്ങളോടും

എരിവും ചൂടുമുള്ള ഭക്ഷണങ്ങളോടും ഗര്‍ഭകാലത്തു ചിലര്‍ക്കു താല്‍പര്യം കൂടാറുണ്ട്. പഴമക്കാര്‍ ഇതിനു പറയുന്ന കാരണം ഇത്തരം ഭക്ഷണങ്ങളോടാണ് താല്‍പര്യമെങ്കില്‍ ആണ്‍കുട്ടിയും മധുരത്തോടു താല്‍പര്യമെങ്കില്‍ പെണ്‍കുട്ടിയുമാണ് ഗര്‍ഭത്തില്‍ എന്നതാണ്.

സിട്രിക് ആസിഡ്

സിട്രിക് ആസിഡ്

ചില ഗര്‍ഭിണികള്‍ക്കു സിട്രിക് ആസിഡ് ഭക്ഷണങ്ങളോട് ഗര്‍ഭകാലത്തു താല്‍പര്യം തോന്നാറുണ്ട്. ഇത് വയറ്റിലെ ആസിഡുകള്‍ കുറയുമ്പോഴാണ് അനുഭവപ്പെടുന്നതെന്നതാണ് സയന്‍സ് സംബന്ധമായ വിശദീകരണം. വയറ്റിലെ ആസിഡുകള്‍ ഭക്ഷണത്തെ പ്രോട്ടീനാക്കി മാറ്റുവാന്‍ സഹായിക്കുന്നവയാണ്. വൈറ്റമിന്‍ സി, വൈറ്റമിന്‍ ഡി, മൈഗ്രോ ഇലമെന്റുകള്‍ എന്നിവയ്ക്കായുള്ള ശരീരത്തിന്റെ ആവശ്യം കൂടിയാണ് ഇത്തരം സിട്രിക് ആസിഡ് ഭക്ഷണങ്ങളോടുളള താല്‍പര്യം. ലെമണ്‍, ലൈം, വിനെഗര്‍, അച്ചാറുകള്‍ എന്നിവയ്‌ക്കെല്ലാം തന്നെ താല്‍പര്യം തോന്നുന്നതു സ്വാഭാവികമാണ്.

ചിലപ്പോള്‍

ചിലപ്പോള്‍

ചിലപ്പോള്‍ ഗര്‍ഭകാലത്തു വിചിത്രമായ താല്‍പര്യങ്ങളും തോന്നാറുണ്ട്. ഉദാഹരണത്തിന് വേവിയ്ക്കാത്ത അരി കഴിയ്ക്കാന്‍ താല്‍പര്യം തോന്നുക, മണ്ണു തിന്നാന്‍ താല്‍പര്യം തോന്നുക തുടങ്ങിയവ. ഇതെല്ലാം ശരീരത്തിലെ അയേണ്‍ കുറവു സൂചിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. അയേണ്‍ മാത്രമല്ല, ശരീരത്തിന് ആവശ്യമായ മറ്റു ചില ധാതുക്കളുടെ പോരായ്മ കൂടി ഇതു സൂചിപ്പിയ്ക്കുന്നു. അരിയും മണ്ണുമല്ലാതെ ഐസ്, മെഴുക്, കാപ്പിപ്പൊടി തുടങ്ങിയ പല വസ്തുക്കളും കഴിയ്ക്കുവാന്‍ താല്‍പര്യം തോന്നുന്ന ഗര്‍ഭിണികളുമുണ്ട്.

കാപ്പി, മദ്യം, പിസ, പൊട്ടെറ്റോ ചിപ്‌സ്

കാപ്പി, മദ്യം, പിസ, പൊട്ടെറ്റോ ചിപ്‌സ്

ചിലര്‍ക്ക് അനാരോഗ്യകരമായ ചില ഭക്ഷണങ്ങളോടായിരിയ്ക്കും, ഗര്‍ഭകാലത്തു താല്‍പര്യം. കാപ്പി, മദ്യം, പിസ, പൊട്ടെറ്റോ ചിപ്‌സ്, ഫാസ്റ്റ് ഫുഡുകള്‍ തുടങ്ങിയ താല്‍പര്യങ്ങളുള്ള ഗര്‍ഭിണികള്‍ ധാരാളമുണ്ട്. ഇവര്‍ക്ക് ഗര്‍ഭധാരണത്തിനു മുന്‍പു തന്നെ ഇത്തരം ഭക്ഷണങ്ങളോടു താല്‍പര്യമെന്നതാണ് ഇതു സൂചിപ്പിയ്ക്കുന്നത്.

ആരോഗ്യകരമായ

ആരോഗ്യകരമായ

ആരോഗ്യകരമായ ഭക്ഷണങ്ങളോടു താല്‍പര്യം തോന്നുന്ന ഗര്‍ഭിണികളുമുണ്ട്. ഫ്രൂട്‌സ്, ഇലക്കറികള്‍, കടല്‍ വിഭവങ്ങള്‍, ഫ്രഷ് ജ്യൂസുകള്‍ എന്നിവയോട് താല്‍പര്യം തോന്നുന്ന ഗര്‍ഭിണികളും ധാരാളമുണ്ട്.

പ്പും പുളിയും എരിവുമുളള ഭക്ഷണത്തോടാണ്

പ്പും പുളിയും എരിവുമുളള ഭക്ഷണത്തോടാണ്

ഗര്‍ഭകാലത്ത് ചില പ്രത്യേക ഭക്ഷണങ്ങളോടുള്ള താല്‍പര്യം വയറ്റിലെ കുഞ്ഞിന്റെ ലിംഗം തീരുമാനിയ്ക്കുന്നുവെന്ന വിശ്വാസവുമുണ്ട്. ഉപ്പും പുളിയും എരിവുമുളള ഭക്ഷണത്തോടാണ് താല്‍പര്യമെങ്കില്‍ ഇത് ആണ്‍കുട്ടിയാണെന്നതിന്റെ സൂചനയാണെന്നു പറയും. ഇതുപോലെ ഇറച്ചി, മുട്ട പോലുള്ള പ്രോട്ടീന്‍ ഭക്ഷണങ്ങളോടും. എന്നാല്‍ ഇതിനെക്കുറിച്ചു സയന്‍സ് സംബന്ധമായ വിശദീകരണമില്ല.

മധുരമുള്ള ഭക്ഷണത്തോട്

മധുരമുള്ള ഭക്ഷണത്തോട്

മധുരമുള്ള ഭക്ഷണത്തോട്, പ്രത്യേകിച്ചും ചോക്ലേറ്റുകള്‍, ഐസ്‌ക്രീം, കുക്കീസ്, പാലുല്‍പന്നങ്ങള്‍ എന്നിവയോട് താല്‍പര്യമെങ്കില്‍ പെണ്‍കുഞ്ഞാണ് ഗര്‍ഭത്തിലെന്നു പറയും. ഈ വിശ്വാസത്തിനും സയന്‍സ് അടിസ്ഥാനമായ വിശദീകരണങ്ങളില്ല.സാധാരണ ഗതിയില്‍ ഇത്തരം ഭക്ഷണക്കൊതികള്‍ ദോഷം വരുത്തില്ലെങ്കിലും അനാരോഗ്യകരമായവ അമ്മയ്ക്കും കുഞ്ഞിനും ദോഷം തന്നെയാണ്. മണ്ണു പോലെയുള്ളവ കഴിയ്ക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയ്ക്കു തന്നെ തടസമാണ്. ഇത് കേള്‍വിക്കുറവിനും തലച്ചോറിന്റെ ആരാഗ്യത്തിനുമെല്ലാം തന്നെ ദോഷങ്ങളാകാറുണ്ട്. ഇത്തരം കുട്ടികളില്‍ കാര്യങ്ങള്‍ ഗ്രഹിയ്ക്കാനുളള കഴിവു കുറവാകും, അറ്റെന്‍ഷന്‍ ഡെഫിസിറ്റി ഡിസോര്‍ഡറിനും സാധ്യത കൂടുതലാണ്.

കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍

കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍

കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്തു കഴിയ്ക്കുന്നത് അമ്മയുടെ അമിത വണ്ണത്തിനു കാരണമാകും. ഇത് ഗര്‍ഭകാല പ്രമേഹത്തിനും മറ്റും കാരണമാകും. ഇതുപോലെ അമിതമായി മധുരം കഴിയ്ക്കുന്നതും ഗര്‍ഭകാല പ്രമേഹത്തിനും ഷുഗര്‍ ബേബിയ്ക്കുമെല്ലാം ഇടയാക്കുന്ന ചിലതാണ്.

English summary

Food Craving During Pregnancy And Their Meaning

Food Craving During Pregnancy And Their Meaning, Read more to know about,
Story first published: Wednesday, June 26, 2019, 14:21 [IST]
X
Desktop Bottom Promotion