For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെ കുഞ്ഞിനെ പറയും വയറ്റിലെ വര

വയറ്റിലെ കുഞ്ഞിനെ പറയും വയറ്റിലെ വര

|

ഗര്‍ഭകാലം സ്ത്രീയെ സംബന്ധിച്ചിടത്തോളം മാറ്റങ്ങളുടെ കാലമാണ്. ശാരീരികമായും മാനസികമായുമെല്ലാം ഏറെ മാറ്റങ്ങള്‍ വരുന്ന സമയമാണിത്. ഇത്തരം എല്ലാ മാറ്റങ്ങള്‍ക്കു പുറകിലേയും പ്രധാനപ്പെട്ട കാരണം ഹോര്‍മോണ്‍ മാറ്റമാണെന്നു തന്നെ വേണം, പറയാന്‍. ശരീരത്തിന്റെ വലിപ്പത്തിലും ചര്‍മത്തിലും മുടിയിലുമെല്ലാം തന്നെ ഇത്തരം മാറ്റങ്ങള്‍ സര്‍വ്വസാധാരണവുമാണ്.

പ്രകടമായ മാറ്റം ഗര്‍ഭിണിയില്‍ ഉണ്ടാകുന്നത് വയറ്റില്‍ തന്നെയാണെന്നു വേണം, പറയാന്‍. ശരീരത്തില്‍ ആകെയുള്ള മാറ്റം പ്രകടമാണെങ്കിലും വയറാണ് മാറ്റങ്ങള്‍ കൂടുതല്‍ പുറത്തേയ്ക്കു പ്രതിഫലിപ്പിയ്ക്കുന്നത്.
വയര്‍ നോക്കിയാണ് ഒരാള്‍ ഗര്‍ഭിണിയെ തിരിച്ചറിയുക. വയറിന്റെ വലിപ്പം നോക്കി ഗര്‍ഭത്തിന്റെ ഏകദേശ കണക്കു വരെ പറയാന്‍ സാധിയ്ക്കും.പ്രസവമടുത്തോ, കുഞ്ഞ് ആണോ പെണ്ണോ എന്നതു വരെയുള്ള കാര്യങ്ങള്‍ വയറു നോക്കി പറയാമെന്നു നമ്മുടെ മുത്തശ്ശിമാര്‍ പറയുമായിരുന്നു.

ഗര്‍ഭകാലത്ത് വയറ്റിലെ ചര്‍മത്തില്‍ ഏറെ മാറ്റങ്ങള്‍ വരുന്നുണ്ട്. വയര്‍ വലുതാകുന്നതു തന്നെയാണ് ഇത്തരം ചര്‍മ മാറ്റങ്ങള്‍ക്കു പുറകിലെ വാസ്തവം. വയര്‍ വലുതാകുമ്പോള്‍ ചര്‍മം വലിയുന്നു. ഇതു ഗര്‍ഭകാലത്ത് സ്‌ട്രെച്ച് മാര്‍ക്‌സ് ഉണ്ടാക്കുന്നു. ഇത്തരം സ്‌ട്രെച്ച് മാര്‍ക്‌സ് പ്രസവ ശേഷവും സാധാരണയാണ്. വയര്‍ പൂര്‍വ സ്ഥിതി പ്രാപിച്ചാലും വയറ്റിലെ വലിഞ്ഞ ചര്‍മം പൂര്‍വ സ്ഥിതി പ്രാപിയ്ക്കാത്തതാണ് കാരണം.ഇവ മാറാന്‍ വ്യായാമവും ചര്‍മ സംരക്ഷണവുമെല്ലാം പ്രധാനവുമാണ്.

ഈ രേഖ ഗര്‍ഭകാലത്തു മാത്രം പ്രത്യക്ഷപ്പെടുന്നതിനു കാരണമുണ്ട്. പ്രസവ ശേഷം ഇത്തരം വര മാറുകയും ചെയ്യും. സ്‌ട്രെച്ച് മാര്‍ക്‌സിന്റെ കൂട്ടത്തില്‍ ഇത്തരം വരകളെ പെടുത്താനുമാകില്ല.

ആണ്‍കരുത്തിനും യൗവ്വനത്തിനും ഞെരിഞ്ഞില്‍ആണ്‍കരുത്തിനും യൗവ്വനത്തിനും ഞെരിഞ്ഞില്‍

ഗര്‍ഭകാലത്ത് ഗര്‍ഭിണികളുടെ വയറ്റില്‍ നടുവിലൂടെ ഒരു വര കാണാം. വജൈനയുടെ മുകള്‍ ഭാഗത്തു നിന്നായി തുടങ്ങി പൊക്കിളിലൂടെ മുകള്‍ ഭാഗം, അതായത് മാറിടത്തിനു താഴെ വരെയെത്തുന്ന ഒരു പ്രത്യേക രേഖ. ഇൗ രേഖ എന്താണെന്നും ഇതു നല്‍കുന്ന സൂചനകളെന്താണെന്നും അറിയൂ,പാരമ്പരാഗത രീതികളനുസരിച്ച് വയറ്റിലെ കുഞ്ഞിനെ വരെ പറയാന്‍ കഴിയുന്ന രേഖയാണിത്.

ലിനിയ നൈഗ്ര

ലിനിയ നൈഗ്ര

ലിനിയ നൈഗ്ര എന്നാണ് ഈ പ്രത്യേക രേഖ അറിയപ്പെടുന്നത്. ഇത് ലാറ്റിന്‍ വാക്കാണ്. കറുത്ത വര എന്നതു തന്നെയാണ് ഇതിന്റെ അര്‍ത്ഥവും. വെര്‍ട്ടിക്കല്‍ ലൈനാണ് ഇത്. ഗര്‍ഭത്തിന്റെ രണ്ടാം ഘട്ടത്തിലോ അതോ മൂന്നാം ഘട്ടത്തിലോ, അതായത് നാലാം മാസം മുതലാണ് ഈ പ്രത്യേക രേഖ പ്രത്യക്ഷപ്പെടുക. വയര്‍ വലുതാകും തോറും ഈ രേഖയും കൂടുതല്‍ തെളിഞ്ഞു വരും. അതായത് ഗര്‍ഭകാലം മുന്നോട്ടു പോകുന്തോറും. വയര്‍ നല്ലപോലെ വലുതാകുമ്പോള്‍ ഈ രേഖയും നല്ല പോലെ വെളിപ്പെടും.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഹോര്‍മോണ്‍ വ്യത്യാസങ്ങളാണ് ഇത്തരം രേഖയ്ക്കു പുറകിലെ കാരണം. ഹോര്‍മോണുകള്‍ പ്രധാനമായും ചര്‍മത്തിലുണ്ടാക്കുന്ന മാറ്റമാണ് ഇതിന്റെ പ്രധാനപ്പെട്ട കാരണമായി പറയാവുന്നത്. ഗര്‍ഭകാലത്ത് ഈസ്ട്രജന്‍ ഹോര്‍്‌മോണ്‍ തോതു വര്‍ദ്ധിയ്ക്കുന്നതു സാധാരണയാണ്. ഇത് മെലാനോസൈറ്റ് എന്ന ഘടകത്തിന്റെ ഉല്‍പാദത്തിനു കാരണമാകുന്നു. ഇത് ചര്‍മത്തിലെ കോശങ്ങളെ കറുപ്പിയ്ക്കുന്നു.

മസിലുകള്‍

മസിലുകള്‍

വലതു വശത്തെ അബ്‌ഡോമിനല്‍ അതായത് വയറിന്റെ വലതു ഭാഗത്തുള്ള മസിലുകള്‍ ഇടതു ഭാഗത്തെ മസിലുകളുമായി ചേരുന്നിടത്താണ് ഇത്തരം രേഖ പ്രത്യക്ഷപ്പെടുന്നത്. ഈ ഭാഗത്ത് ആദ്യം, അതായത് വയര്‍ വലുതാകാതെയുളളപ്പോഴുള്ള രേഖ വെളുപ്പു നിറത്തിലാകും. ലീനിയ ആല്‍ബ എന്നാണ് ഇത് അറിയപ്പെടുന്നത്.

എല്ലാവരിലും

എല്ലാവരിലും

എല്ലാവരിലും ഈ രേഖയുണ്ട്. എന്നാല്‍ ഗര്‍ഭകാലത്ത് വലതു, ഇടത് അബ്‌ഡൊമിനല്‍ മസിലുകള്‍ വയര്‍ വലുതാകുമ്പോള്‍ അകലുന്നത് ഈ രേഖ മാറി ലിനിയ നൈഗ്രയ്ക്കു വഴിയൊരുക്കുന്നു. മസിലുകള്‍ മാറുന്നത് വയറ്റിലെ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കു വഴി വച്ചാണ്.

സാധാരണ ഈ രേഖ

സാധാരണ ഈ രേഖ

സാധാരണ ഈ രേഖ എല്ലാവരിലും ഉണ്ടാകുമെങ്കിലും ഇരുണ്ട നിറത്തിലെ സ്ത്രീകളിലാണ് മറ്റു ചര്‍മമുളളവരെ അപേക്ഷിച്ച് ഈ രേഖ കൂടുതല്‍ ദൃശ്യമാകുന്നത്. എല്ലാ ഗര്‍ഭിണികളിലും കാണില്ലെനങ്കിലും 70 ശതമാനം ഗര്‍ഭിണികളിലും ഈ പ്രത്യേക രേഖ കാണപ്പെടാറുമുണ്ട്. ഇരുണ്ട ചര്‍മമുള്ളവരില്‍ മെലാനില്‍ കൂടുതലായതു കാരണമാണ് ഈ രേഖയും കൂടുതല്‍ കറുപ്പു നിറത്തിലാകുന്നത്.

ഈ രേഖയ്ക്ക്

ഈ രേഖയ്ക്ക്

ഈ രേഖയ്ക്ക് വയറ്റിലെ കുഞ്ഞുമായി യാതൊരു വിധത്തിലെ ബന്ധവുമില്ല. അതായത് രേഖ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇത് ഗര്‍ഭധാരണത്തെ ബാധിയ്ക്കുന്ന ഒന്നല്ലെന്നു ചുരുക്കം.

ഈ പ്രത്യേക രേഖ

ഈ പ്രത്യേക രേഖ

ഈ പ്രത്യേക രേഖ പ്രസവ ശേഷം ശരീരത്തില്‍ നിന്നും മാറുകയും ചെയ്യും. പ്രസവ ശേഷം രണ്ടു മൂന്നു മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ രേഖ പൂര്‍ണമായും മാറിക്കഴിയും. ഹോര്‍മോണ്‍ ഉല്‍പാദനം സ്വാഭാവിക നില കൈ വരിയ്ക്കുന്നതാണ് കാരണം. ചില തരം ക്രീമുകള്‍ ഉപയോഗിയ്ക്കുന്നത് ഇതു പെട്ടെന്നു മാറാനും കാരണമാകും.

വയറ്റിലെ കുഞ്ഞിനെ പറയും വയറ്റിലെ വര

ഇത്തരം രേഖ വയറ്റിലെ കുഞ്ഞിന്റെ ലിംഗ നിര്‍ണയത്തിനു സഹായിക്കുമെന്നും പൊതുവേ വിശ്വാസമുണ്ട്. വയറ്റിലെ കുഞ്ഞിന്റെ ലിംഗം കണ്ടു പിടിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന മുത്തശ്ശി വഴികള്‍ ഒന്നാണ് ഇതെന്നു വേണം, പറയാന്‍. ചില സ്ത്രീകളില്‍ ഈ രേഖ നെഞ്ചു മുതല്‍ പൊക്കിള്‍ വരെ മാത്രമേ കാണൂ. ഇത്തരത്തിലാണ് രേഖയെങ്കില്‍ വയറ്റിലെ പെണ്‍കുഞ്ഞാകുമെന്നാണ് വിശ്വാസം. എന്നാല്‍ ഈ രേഖ പെല്‍വിക് ബോണ്‍ വരെ, അതായത് അടിവയറ്റിലേയ്ക്കും വജൈനയ്ക്കു സമീപം വരെ എത്തിയാല്‍ ഇത് ആണ്‍കുഞ്ഞാകുമെന്നും പറയപ്പെടുന്നു. എന്നാല്‍ ഇത് ശാസ്ത്രീയമായ വിശദീകരണങ്ങളാല്‍ തെളിയിക്കപ്പെട്ടിട്ടില്ല. ആണ്‍ കുഞ്ഞോ പെണ്‍കുഞ്ഞോ എന്നു തിരിച്ചറിയാന്‍ സ്വീകരിയ്ക്കുന്ന പരമ്പരാഗത വഴികളില്‍ പെടുന്ന ഒന്നാണ് ഇതെന്നാണ് പറയേണ്ടത്.

English summary

Facts About Vertical Belly Line During Pregnancy Predicts Baby

Facts About Vertical Belly Line During Pregnancy Predicts Baby, Read more to know about
X
Desktop Bottom Promotion