For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെ കുഞ്ഞി ചവിട്ടിനു പുറകില്‍ കാര്യം പലതാണ്..

വയറ്റിലെ കുഞ്ഞി ചവിട്ടിനു പുറകില്‍ കാര്യം പലതാണ്..

|

ഗര്‍ഭകാലത്ത് അമ്മയുടെ ആരോഗ്യം മാത്രമല്ല, വയറ്റിലെ കുഞ്ഞിന്റെ ആരോഗ്യവും ഏറെ പ്രധാനമാണ്. വയറ്റിലെങ്കിലും കുഞ്ഞിന്റെ ആരോഗ്യത്തെ കൃത്യമായ നിരീക്ഷിയ്ക്കുവാന്‍ സ്‌കാനിംഗ് അടക്കമുള്ള പല മെഡിക്കല്‍ വഴികളുമുണ്ടുതാനും.

കുഞ്ഞിന്റെ ചലനം, അനക്കം വളരെ പ്രധാനമാണ്. കുഞ്ഞിന്റെ ചലനം ഒരു നിശ്ചിത മാസം മുതല്‍ തന്നെ അമ്മയ്ക്ക് അനുഭവിച്ചറിയാനും സാധിയ്ക്കും. ഈ ചലനം വളരെ പ്രധാനവുമാണ്.

ആണിനെ കാന്തം പോലെ ആകര്‍ഷിയ്ക്കും പെണ്ണ്ആണിനെ കാന്തം പോലെ ആകര്‍ഷിയ്ക്കും പെണ്ണ്

വയറ്റിലെ കുഞ്ഞിന്റെ ചലനം സൂചിപ്പിയ്ക്കുന്ന പല കാര്യങ്ങളുമുണ്ട്. ചലനം കൂടുതലാകുന്നതും കുറയുന്നതുമെല്ലാം സൂചിപ്പിയ്ക്കുന്ന പല കാര്യങ്ങള്‍. വെറുമൊരു കൗതുകം എന്നതിനേക്കാളുപരിയായി കുഞ്ഞിന്റെ ആരോഗ്യ സൂചനകള്‍ നല്‍കുന്ന ഒന്നാണ് കുഞ്ഞിന്റൈ ചലനം. ഇത്തരം ചില കാര്യങ്ങളക്കുറിച്ചറിയൂ,

കുഞ്ഞിന്റെ ചവിട്ട്

കുഞ്ഞിന്റെ ചവിട്ട്

കുഞ്ഞിന്റെ ചവിട്ട്, കുഞ്ഞിന്റെ അനക്കത്തെ സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ആരോഗ്യകരമായ ഗര്‍ഭം, കുഞ്ഞിന്റെ ആരോഗ്യം തൃപ്തികരം എന്നു സൂചിപ്പിയ്ക്കുന്ന ഒന്നാണിത്. കുഞ്ഞു വയറ്റില്‍ ആരോഗ്യകരമായി വളരുന്നുവെന്നതിന്റെ സൂചന. കുഞ്ഞ് കൈ കാലുകള്‍ നിവര്‍ത്തുമ്പോള്‍ ഒരു ചുഴറ്റല്‍ പോലെയുള്ള തോന്നല്‍ വയറ്റില്‍ അനുഭവപ്പെടുന്നത് സാധാരണയാണ്. കൂടുതല്‍ മാസങ്ങളാകുന്തോറം ഈ ചലനം കൂടുതല്‍ അറിയുകയും ചെയ്യാം.

വയറിനു പുറത്തുള്ള മാറ്റങ്ങളോട്

വയറിനു പുറത്തുള്ള മാറ്റങ്ങളോട്

പുറമേയുള്ള, അതായത് വയറിനു പുറത്തുള്ള മാറ്റങ്ങളോട് കുഞ്ഞു പ്രതികരിയ്ക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ് ഇത്. ഭക്ഷണം, പുറത്തെ ഒച്ച എന്നിവയെല്ലാം കുഞ്ഞിച്ചവിട്ടിനുള്ള കാരണങ്ങളാണ്. 20 ആഴ്ചകളാകുമ്പോള്‍ ചെറിയ ഒച്ചയായി കുഞ്ഞു ശ്രവിച്ചു തുടങ്ങും. പിന്നീടിത് കൂടുതല്‍ ഫ്രീക്വന്‍സിയിലേയ്ക്കു മാറും. ഇതെല്ലാം കുഞ്ഞിന്റെ സ്വാഭാവിക വളര്‍ച്ചയെ സൂചിപ്പിയ്ക്കുന്ന ഘടകങ്ങളാണ്.

ഭക്ഷണത്തിന്റെ രുചി

ഭക്ഷണത്തിന്റെ രുചി

അമ്മ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ രുചി കുഞ്ഞിനും അറിയാന്‍ സാധിയ്ക്കും. ഇതിലുള്ള കുഞ്ഞിന്റെ ഇഷ്ടവും അനിഷ്ടവുമെല്ലാം ഇത്തരം ചലനങ്ങളിലൂടെ അറിയാന്‍ സാധിയ്ക്കും.

അമ്മ വശം തിരിഞ്ഞു കിടക്കുമ്പോള്‍

അമ്മ വശം തിരിഞ്ഞു കിടക്കുമ്പോള്‍

അമ്മ വശം തിരിഞ്ഞു കിടക്കുമ്പോള്‍ ഇത്തരം ചലനങ്ങള്‍ കൂടുതല്‍ വ്യക്തമായി അനുഭവപ്പെടും. ഇങ്ങനെ കിടക്കുമ്പോള്‍ കുഞ്ഞിലേയ്ക്കു കൂടുതല്‍ രക്തപ്രവാഹവും ഓക്‌സിജന്‍ പ്രവാഹവുമുണ്ടാകുന്നതാണു കാരണം. അമ്മ മലര്‍ന്നു കിടന്നാല്‍ കുഞ്ഞിന്റെ ചലനം കുറയുന്നതായി തോന്നാം.

വയറ്റില്‍

വയറ്റില്‍

വയറ്റില്‍ എന്തോ ചിറകടിയ്ക്കുന്നതു പോലുള്ള തോന്നല്‍ ഗര്‍ഭത്തിന്റെ ആദ്യ ആഴ്ചകളില്‍, പ്രത്യേകിച്ച് ഏഴാമത്തെ ആഴ്ച അനുഭവപ്പെടാം. ഇത് കുഞ്ഞിന്റെ ചലനമാണ്. ഈ സമയത്ത് ഇതു കൃത്യമായി തിരിച്ചറിയാന്‍ അമ്മയ്ക്കു സാധിയ്ക്കില്ല. ഒന്‍പതാമത്തെ മാസം മുതലാണ് ഇതു കൂടുതല്‍ വ്യക്തമായി അറിയുക. 24 ആഴ്ചകള്‍ക്കു ശേഷം ഇതു കൂടുതലായി അറിയുകയും ചെയ്യാം.

28 ആഴ്ചകളാകുമ്പോള്‍

28 ആഴ്ചകളാകുമ്പോള്‍

28 ആഴ്ചകളാകുമ്പോള്‍ 2 മണിക്കൂറില്‍ 10 തവണയെങ്കിലും കുഞ്ഞിന്റെ ചലനം അറിയണമന്നതാണ് മെഡിക്കല്‍ സയന്‍സ് പറയുക. ഇതില്‍ കുറവു വരുന്നത് പല കാരണങ്ങ്ള്‍ കാരണമാകാം. പോഷകങ്ങളുടെ കുറവാണ് ഒരു പ്രധാനപ്പെട്ട കാരണം. ഇതു കുഞ്ഞിന്റെ നാഡീവ്യൂഹത്തെ ബാധിയ്ക്കുന്നു. ഇതുപോലെ അമ്മയുടെ സ്‌ട്രെസും കാരണമാകാം. ഇങ്ങനെ വന്നാല്‍ ധാരാളം വെള്ളം കുടിയ്ക്കുകയും നടക്കുകയും ചെയ്യുക.

കുഞ്ഞിന്റെ ചലനം

കുഞ്ഞിന്റെ ചലനം

പ്ലാസന്റ് വേര്‍പെടുന്നത് കുഞ്ഞിന്റെ ചലനം കുറയാനുള്ള മറ്റൊരു കാരണമാണ്. ഇതിലൂടെയാണ് കുഞ്ഞിനുളള രക്തവും ഓക്‌സിജനും ലഭിയ്ക്കുന്നത്. ഇതു കുറയുമ്പോള്‍ കുഞ്ഞിന്റെ ചലനവും കുറയും. ഇതുപോലെ അംമ്‌നിയോട്ടിക് സഞ്ചി പൊട്ടുന്നതും കുഞ്ഞിന്റെ ചലനത്തെ ബാധിയ്ക്കും. ഫീച്വല്‍ ഹൈപോക്‌സിയ എന്നൊരു അവസ്ഥയുണ്ട്. പൊക്കിള്‍കൊടിയിലെ പ്രശ്‌നങ്ങളെ സൂചിപ്പിയ്ക്കുന്ന ഒന്നാണിത്. ഇതും ഓക്‌സിജന്‍ കുറവിനും കുഞ്ഞിന്റെ ചലനക്കുറവിനും കാരണമാകുന്നു.

ഗര്‍ഭത്തിന്റെ അവസാന മാസങ്ങളില്‍

ഗര്‍ഭത്തിന്റെ അവസാന മാസങ്ങളില്‍

ഗര്‍ഭത്തിന്റെ അവസാന മാസങ്ങളില്‍ വയറ്റിലെ കുഞ്ഞിന്റെ ചലനവും ചവിട്ടുമെല്ലാം കുറയുന്നതു സ്വാഭാവികമാണ്. കാരണം കുഞ്ഞു വളരുമ്പോള്‍ കുറവു സ്ഥലത്ത് ഇവര്‍ക്ക് തിരിയാനും മറിയാനുമെല്ലാം ബുദ്ധിമുട്ടുണ്ടാകും. ഇത് കുഞ്ഞിന്റെ ചവിട്ടില്‍ കുറവുണ്ടാക്കുകയും ചെയ്യും. എന്നാല്‍ ഈ സമയത്തുണ്ടാകുന്ന ചവിട്ടുകള്‍ അല്‍പം ശക്തിയോടെ ആയിരിയ്ക്കും. അല്‍പ നേരത്തേയ്ക്കു നീണ്ടു നില്‍ക്കുകയും ചെയ്യും.

കുഞ്ഞിന്റെ ചവിട്ട്

കുഞ്ഞിന്റെ ചവിട്ട്

പലപ്പോഴും കുഞ്ഞിന്റെ ചവിട്ട് കൂടുതല്‍ അനുഭവപ്പെടുക രാത്രിയിലാകും. രാവിലെ അമ്മ ആക്ടീവാകുന്നതാണ് കാരണം. രാത്രിയില്‍ ഉറങ്ങുമ്പോള്‍, അല്ലെങ്കില്‍ ഒന്നു ചെയ്യാതെയിരിയ്ക്കുമ്പോള്‍ ഇത്തരം ചലനങ്ങള്‍ കൂടുതല്‍ വ്യക്തമാകുകയും ചെയ്യും.

കുഞ്ഞിന്റെ ചവിട്ടും ചലനവുമെല്ലാം

കുഞ്ഞിന്റെ ചവിട്ടും ചലനവുമെല്ലാം

വയററിലെ കുഞ്ഞിന്റെ ചവിട്ടും ചലനവുമെല്ലാം കുഞ്ഞിന്റെ കുഞ്ഞുനാളിലെ സ്വഭാവത്തെ സൂചിപ്പിയ്ക്കുന്നവെന്ന വിശ്വാസവുമുണ്ട്. വയറ്റിലെ കുഞ്ഞു ചവിട്ടുകളെ കുറിച്ചു നടത്തിയ ഒരു പഠനമാണ് ഇക്കാര്യം സൂചിപ്പിച്ചത്.

English summary

Facts About Baby Kicks During Pregnancy

Facts About Baby Kicks During Pregnancy, Read more to know about,
X
Desktop Bottom Promotion