For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭലക്ഷണം ആദ്യം തിരിച്ചറിയാം തുപ്പലിലൂടെ

|

ഗര്‍ഭധാരണം എന്ന് പറയുന്നത് സ്ത്രീ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഒരു ഏടാണ്. പ്രകൃതിദത്തമായി നടക്കേണ്ട ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതെല്ലാം പല വിധത്തിലാണ് ജീവിതത്തില്‍ നിങ്ങളെ ബാധിക്കുന്നതും. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു അവസ്ഥയാണ് ഗര്‍ഭധാരണം. എന്നാല്‍ ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാന്‍ ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്.

ഇതില്‍ ആര്‍ത്തവം മുടങ്ങുന്നത് തന്നെയാണ് ഏറ്റവും ആദ്യത്തെ ലക്ഷണം. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കുന്നത് സ്വയം തന്നെയായിരിക്കും. പക്ഷേ അധികം ആരും പറയാത്ത അല്ലെങ്കില്‍ പല സ്ത്രീകള്‍ക്കും അറിയാത്ത ശ്രദ്ധിക്കാത്ത ചില ലക്ഷണങ്ങള്‍ ഉണ്ട്.

എന്തൊക്കെയാണ് ഗര്‍ഭധാരണത്തില്‍ ആരും പറയാത്ത നിങ്ങള്‍ ശ്രദ്ധിക്കാത്ത ചില ലക്ഷണങ്ങള്‍ എന്ന് നോക്കാം. ഇത് തിരിച്ചറിഞ്ഞാല്‍ നിങ്ങള്‍ക്ക് ഗര്‍ഭിണിയാണെന്ന് ഉറപ്പിക്കാവുന്നതാണ്. വായിലെ ഉമിനീര് നോക്കി ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. കാരണം ഗര്‍ഭധാരണം സംഭവിച്ച് കഴിഞ്ഞാല്‍ ഇനി ഈ ലക്ഷണങ്ങള്‍ നോക്കി തന്നെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

<strong>Most read: ആര്‍ത്തവം മുടങ്ങിക്കഴിഞ്ഞ് കാണും ഗര്‍ഭലക്ഷണങ്ങള്‍</strong>Most read: ആര്‍ത്തവം മുടങ്ങിക്കഴിഞ്ഞ് കാണും ഗര്‍ഭലക്ഷണങ്ങള്‍

യൂറിന്‍ ടെസ്റ്റ് ബ്ലഡ് ടെസ്റ്റ് എന്നിവയെല്ലാം രണ്ടാമത് ചെയ്യേണ്ട ഒരു കാര്യമാണ്. കാരണം ഇത്തരം ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ തന്നെ നമുക്ക് ഗര്‍ഭിണിയാണെന്ന് ഉറപ്പിക്കാവുന്നതാണ്. എന്തൊക്കെയാണ് അസാധാരണ ലക്ഷണങ്ങള്‍ ഗര്‍ഭധാരണത്തിന്റെ എന്ന് നോക്കാം.

കൂടുതല്‍ ഉമിനീര്

കൂടുതല്‍ ഉമിനീര്

കൂടുതല്‍ ഉമിനീര് ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് വായില്‍. സാധാരണ അവസ്ഥയില്‍ ഉണ്ടാവുന്നതിനേക്കാള്‍ ഉമിനീര് ഗര്‍ഭധാരണ സമയത്ത് ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിന്റെ പ്രധാന കാരണങ്ങള്‍ എന്ന് പറയുന്നത് പ്രധാനമായും ഹോര്‍മോണല്‍ മാറ്റങ്ങളാണ്. ഗര്‍ഭധാരണത്തില്‍ പലപ്പോഴും മനം പിരട്ടലും മറ്റും ഒരു പ്രധാന മാറ്റമായി കണക്കാക്കുന്നുണ്ട്. ഇതിന്റെ ഫലമായും നിങ്ങളില്‍ പലപ്പോഴും ഉമിനീര് കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്.

കൂടുതല്‍ ഉമിനീര്

കൂടുതല്‍ ഉമിനീര്

നെഞ്ചെരിച്ചിലും ഉമിനീര് കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. ഉമിനീര് വര്‍ദ്ധിക്കുന്നതിന്റെ അര്‍ത്ഥം നിങ്ങളില്‍ ഗര്‍ഭധാരണം സംഭവിച്ചു എന്നതാണ്. നെഞ്ചെരിച്ചില്‍ ഗര്‍ഭസമയത്ത് സാധാരണ ഉണ്ടാവുന്ന ഒന്നാണ്. ഇതിന്റെ ഫലമായി ഉമിനീരിന്റെ ഉത്പാദനവും വര്‍ദ്ധിക്കുന്നുണ്ട്. ഇതെല്ലാം എന്തുകൊണ്ടും ഉമിനീര്‍ ഉത്പാദനത്തിന്റെ പ്രധാന കാരണമായി മാറുന്നുണ്ട്. ഇതിന്റെ ഫലമായി നിങ്ങള്‍ തുപ്പുന്നതിന്റെ അളവ് വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം ഗര്‍ഭത്തിന്റെ ആരും അറിയാത്ത പറയാത്ത ചില പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.

 കൂടുതല്‍ വിയര്‍പ്പ്

കൂടുതല്‍ വിയര്‍പ്പ്

നിങ്ങളില്‍ കൂടുതല്‍ വിയര്‍പ്പ് ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്. ഇത്തരം ഒരു ലക്ഷണം പലപ്പോഴും ആര്‍ത്തവം മുടങ്ങുന്ന അവസ്ഥയിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഈ അവസ്ഥയില്‍ ആദ്യം മനസ്സിലാക്കാന്‍ സാധിക്കുന്നത് നിങ്ങള്‍ ഗര്‍ഭിണിയാണ് എന്ന് തന്നെയാണ്. നിങ്ങള്‍ ഗര്‍ഭിണിയാവുമ്പോഴും ആര്‍ത്തവ സമയത്തും ഓവുലേഷന്‍ സമയത്തും എല്ലാം നിങ്ങളിലെ രക്തയോട്ടം വര്‍ദ്ധിക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് ശരീരത്തിന്റെ താപനിലയും മാറുന്നുണ്ട്. ഇതെല്ലാം നിങ്ങള്‍ തിരിച്ചറിയേണ്ട ഗര്‍ഭധാരണ ലക്ഷണങ്ങളില്‍ ഒന്ന് തന്നെയാണ്.

<strong>Most read: അബോര്‍ഷന്‍ നടക്കുമെന്ന് ഉറപ്പുള്ള ഗര്‍ഭം, ലക്ഷണം</strong>Most read: അബോര്‍ഷന്‍ നടക്കുമെന്ന് ഉറപ്പുള്ള ഗര്‍ഭം, ലക്ഷണം

സ്തനങ്ങളിലെ മാറ്റങ്ങള്‍

സ്തനങ്ങളിലെ മാറ്റങ്ങള്‍

സ്തനങ്ങളില്‍ ആര്‍ത്തവത്തോടനുബന്ധിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ സ്തനങ്ങളിലെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് അത് ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നതല്ല എന്ന് ഉറപ്പ് വരുത്തണം. ഇതില്‍ പെടുന്നതാണ് ഗര്‍ഭധാരണവും. ഗര്‍ഭധാരണം സംഭവിക്കുന്ന സമയത്ത് സ്തനങ്ങളില്‍ മാറ്റം സംഭവിക്കുന്നുണ്ട്. ചിലര്‍ക്ക് സ്തനങ്ങളില്‍ അസ്വസ്ഥതയും പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. മാത്രമല്ല മുലഞെട്ടുകള്‍ വികസിക്കുകയും കറുപ്പ് നിറം വ്യാപിക്കുകയും ചെയ്യുന്നു. ഇതെല്ലാം ഗര്‍ഭധാരണത്തില്‍ സംഭവിക്കുന്ന ആദ്യ കാല ശാരീരിക മാറ്റങ്ങളാണ്.

വയറു നിറഞ്ഞിരിക്കുന്ന അവസ്ഥ

വയറു നിറഞ്ഞിരിക്കുന്ന അവസ്ഥ

ഭക്ഷണം കഴിച്ചില്ലെങ്കില്‍ പോലും വയറു നിറഞ്ഞിരിക്കുന്ന അവസ്ഥയായിരിക്കും നിങ്ങള്‍ക്ക് തോന്നുക. ഇതെല്ലാം അല്‍പം ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്ന നിമിഷം മുതല്‍ ഇത്തരം ഒരു അവസ്ഥ നിങ്ങളെ വേട്ടയാടുന്നുണ്ട്. അതുകൊണ്ട് തന്നെ വയറു നിറഞ്ഞിരിക്കുന്ന അവസ്ഥ നിങ്ങളില്‍ ഉണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ ഗര്‍ഭിണിയാണ് എന്ന് തന്നെയാണ്. എന്നാല്‍ ഒരിക്കലും എല്ലാ തരത്തിലും വയറിന് കനവും മറ്റും തോന്നുന്നുണ്ടെങ്കില്‍ അതിന് അര്‍ത്ഥം ഗര്‍ഭധാരണം സംഭവിച്ചു എന്നല്ല.

 ചെറിയ തോതിലുള്ള രക്തസ്രാവം

ചെറിയ തോതിലുള്ള രക്തസ്രാവം

ചെറിയ തോതിലുള്ള രക്തസ്രാവവും പേടിക്കേണ്ടതില്ല. ചിലര്‍ ഇത് ആര്‍ത്തവമാണെന്ന് തെറ്റിദ്ധരിക്കുന്നു. എന്നാല്‍ ഇത് ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ് ആയിരിക്കും. ഇതിന്റെ ഫലമായാണ് ബ്ലീഡിംങ് സംഭവിക്കുന്നത്. ഭ്രൂണം ഗര്‍ഭപാത്രത്തില്‍ പറ്റിപ്പിടിച്ച് വളരാന്‍ എടുക്കുന്ന സമയമാണ് പലപ്പോഴും ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇതെല്ലാം ഗര്‍ഭധാരണത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ചിലതായി കണക്കാക്കുന്നുണ്ട്. പക്ഷേ ഗര്‍ഭത്തിന്റെ ഏത് അവസ്ഥയിലും രക്തസ്രാവം ചെറുതായി പോലും കണ്ടാല്‍ ഒരു കാരണവശാലും ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല.

മൂത്രശങ്ക കൂടുതല്‍

മൂത്രശങ്ക കൂടുതല്‍

മൂത്ര ശങ്ക വര്‍ദ്ധിക്കുന്നതും ഇത്തരത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് പലപ്പോഴും ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഗര്‍ഭപാത്രം വലുതാവുന്നതോടെ മൂത്ര സഞ്ചിയില്‍ ഭാരം വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നു. ഇതാണ് പലപ്പോഴും ഇടക്കിടെയുള്ള മൂത്രശങ്കയുടെ പുറകില്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ കൊടുക്കാവുന്നതാണ്

മൂഡ് മാറ്റം

മൂഡ് മാറ്റം

ആര്‍ത്തവ കാലത്തും ഇത്തരം പ്രശ്‌നങ്ങള്‍ ധാരാളം ഉണ്ടാവാറുണ്ട്. ഇതെല്ലാം പലപ്പോഴും ആര്‍ത്തവ ലക്ഷണങ്ങള്‍ എന്ന് തെറ്റിദ്ധരിക്കാറും ഉണ്ട്. ഈ പ്രതിസന്ധി ഒഴിവാക്കുന്നതിന് ഗര്‍ഭധാരണം ഉറപ്പിക്കുകയാണ് മറ്റൊരു മാര്‍ഗ്ഗം. ഗര്‍ഭധാരണം സംഭവിച്ച് കഴിഞ്ഞാല്‍ ഇത്തരം അവസ്ഥകള്‍ ധാരാളം ഉണ്ടാവുന്നു. ഇതെല്ലാം പലപ്പോഴും ഗര്‍ഭധാരണമെന്ന് ഉറപ്പിച്ച് പറയാവുന്ന ലക്ഷണങ്ങളില്‍ പെടുന്നവയാണ്.

English summary

Excessive saliva during pregnancy

Is it normal to have excessive saliva during pregnancy, take a look.
Story first published: Thursday, July 11, 2019, 17:57 [IST]
X
Desktop Bottom Promotion