For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ബ്ലീഡിങ് കാരണം

|

ഗര്‍ഭം ധരിക്കുക പ്രസവിക്കുക എന്നത് ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളം സന്തോഷമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഗര്‍ഭധാരണം ഏകദേശം ഉറപ്പായി കഴിഞ്ഞ് ഉണ്ടാവുന്ന രക്തസ്രാവം അത് ചെറുതാണെങ്കിലും വലുതാണെങ്കിലും എല്ലാ സ്ത്രീകളേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

എന്നാല്‍ ഗര്‍ഭം ഉറപ്പിച്ച് കഴിഞ്ഞാല്‍ ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ് ചിലരിലെങ്കിലും ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത് ആര്‍ത്തവ രക്തമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. പക്ഷേ ബ്രൗണ്‍ നിറത്തില്‍ ഉണ്ടാവുന്ന ഈ ബ്ലീഡിംങ് പലപ്പോഴും ആര്‍ത്തവ രക്തത്തിന്റെ അത്രയും ദിവസം നീണ്ടു നില്‍ക്കുകയില്ല. മാത്രമല്ല വളരെ കുറഞ്ഞ അളവിലായിരിക്കും ഉണ്ടാവുന്നതും.

<strong>Most read: അബോര്‍ഷന്‍ ശേഷവും യൂറിന്‍ ടെസ്റ്റ് പോസിറ്റീവോ?</strong>Most read: അബോര്‍ഷന്‍ ശേഷവും യൂറിന്‍ ടെസ്റ്റ് പോസിറ്റീവോ?

ഓവുലേഷന് ശേഷം ആറോ ഏഴോ ദിവസം കഴിഞ്ഞാല്‍ ഇംപ്ലാന്റേഷന്‍ ബ്ലീഡിങ് പലരിലും സംഭവിക്കുന്നുണ്ട്. ഈ സമയത്താണ് ഭ്രൂണം ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ ഒട്ടിപ്പിടിക്കുന്നത്. ഈ സമയത്തുണ്ടാവുന്ന രക്തസ്രാവമാണ് ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ് എന്ന് പറയുന്നത്. ഇത് മൂന്ന് ഘട്ടങ്ങളിലായാണ് സംഭവിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അണ്ഡം ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ എന്‍ഡോമെട്രിയത്തോട് ചേര്‍ന്നിരിക്കുന്നു.

ഈ സമയത്തെ അഡ്പ്ലാന്റേഷന്‍ എന്നാണ് പറയുന്നത്. ഈ സമയത്ത് അഞ്ചോ ആറോ ദിവസത്തെ വളര്‍ച്ച മാത്രമേ ഇതിനുണ്ടാവുകയുള്ളൂ. രണ്ടാം ഘട്ടത്തില്‍ അണ്ഡം ഇത് ഗര്‍ഭപാത്രത്തിന് അകത്തേക്ക് എത്തുന്നുണ്ട്. എന്നാല്‍ മൂന്നാം ഘട്ടത്തില്‍ പൂര്‍ണമായും ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കപ്പെട്ട ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നല്ലതു പോലെ പറ്റിപ്പിടിച്ച് വളരാന്‍ ആരംഭിക്കുന്നു. ഈ സമയത്താണ് ചെറിയ തോതില്‍ രക്തസ്രാവം ഉണ്ടാവുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്...

 ഇംപ്ലാന്റേഷന്‍ ബ്ലീഡിങ്

ഇംപ്ലാന്റേഷന്‍ ബ്ലീഡിങ്

നിങ്ങളില്‍ ഗര്‍ഭധാരണം സംഭവിച്ചു എന്നതിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ്. ഭ്രൂണം പൂര്‍ണമായും ഗര്‍ഭപാത്രത്തില്‍ ചേരുമ്പോഴാണ് ഇത്തരം അവസ്ഥ ഉണ്ടാവുന്നത്. ഇത് പിങ്ക് അല്ലെങ്കില്‍ ബ്രൗണ്‍ നിറത്തോട് ചേര്‍ന്നതാണ്. ആര്‍ത്തവ രക്തമാണെന്ന് പലരും തെറ്റിദ്ധരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഏകദേശം രണ്ട് മണിക്കൂറിന് ശേഷം ഈ രക്തസ്രാവം നില്‍ക്കുന്നുണ്ട്. ചിലരില്‍ ഇത് രണ്ട് മണിക്കൂര്‍ മുതല്‍ രണ്ട് ദിവസം വരെ നീണ്ട് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

വയറു വേദന

വയറു വേദന

സ്‌പോട്ടിംങ് അഥവാ ഇംപ്ലാന്റേഷന്‍ സമയത്ത് ചെറിയ തരത്തിലുള്ള വയറു വേദന ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് ആര്‍ത്തവ സമയത്തുണ്ടാവുന്ന വയറു വേദനയെ അപേക്ഷിച്ച് വളരെയധികം കുറവായിരിക്കും. ചിലരില്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ ഈ ചെറിയ രീതിയിലുള്ള വയറു വേദന ഉണ്ടാവുന്നുണ്ട്. ചിലരില്‍ ഈ വേദന ഗര്‍ഭപാത്രത്തില്‍ തന്നെ തുടര്‍ച്ചയായി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വേദന കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം.

സ്തനങ്ങളില്‍ മാറ്റങ്ങള്‍

സ്തനങ്ങളില്‍ മാറ്റങ്ങള്‍

ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ് നിങ്ങളില്‍ സംഭവിച്ചു എന്ന് അറിയുമ്പോള്‍ അതിന് സമാനമായി തന്നെ ചില ശാരീരിക മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് സ്തനങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍. ഗര്‍ഭധാരണത്തിന് ശേഷം സ്ത്രീ ഹോര്‍മോണില്‍ വരുന്ന മാറ്റങ്ങളാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. ഓവുലേഷന് ശേഷം ഒരാഴ്ച കഴിയുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ഈ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ശാരീരിക മാറ്റങ്ങളും മനസ്സിലാക്കാന്‍ ശ്രദ്ധിക്കുക.

ബോഡി ടെംപറേച്ചര്‍ വര്‍ദ്ധിക്കുന്നു

ബോഡി ടെംപറേച്ചര്‍ വര്‍ദ്ധിക്കുന്നു

ശരീരത്തിന്റെ ബോഡി ടെംപറേച്ചര്‍ വര്‍ദ്ധിക്കുന്നതാണ് മറ്റൊരു ലക്ഷണം. ഇത് ഗര്‍ഭധാരണ ലക്ഷണം എന്നതിലുപരി ഇംപ്ലാന്റേഷന്‍ സമയത്ത് സംഭവിക്കുന്ന മാറ്റങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഓവുലേഷന്‍ സമയത്ത് ഹോര്‍മോണിന്റെ അളവില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇതേ അവസ്ഥയില്‍ തന്നെയാണ് പലപ്പോഴും ഇംപ്ലാന്റേഷന്‍ സംഭവിക്കുന്നതും. അതുകൊണ്ട് തന്നെ ആര്‍ത്തവത്തിനുള്ള മുന്നൊരുക്കമാണെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്.

 ഇടക്കിടെയുള്ള മൂത്രശങ്ക

ഇടക്കിടെയുള്ള മൂത്രശങ്ക

ഗര്‍ഭിണികളില്‍ ഇടക്കിടക്ക് കാണുന്ന ഒന്നാണ് ഇടക്കിടെയുള്ള മൂത്രശങ്ക. പെല്‍വിക് ഭാഗത്തേക്ക് രക്തയോട്ടം വര്‍ദ്ധിക്കുമ്പോള്‍ അത് നിങ്ങളുടെ ബ്ലാഡറില്‍ പ്രഷര്‍ നല്‍കുന്നുണ്ട്. ഇത് പലപ്പോഴും ഇടക്കിടെയുള്ള മൂത്രശങ്കക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് ഗര്‍ഭധാരണം എറെക്കുറേ ഉറപ്പിക്കാന്‍ സാധിക്കുന്നുണ്ട്.

<strong>Most read: തുടര്‍ച്ചയായ അബോര്‍ഷന് പിന്നിലെ ആ കാരണം</strong>Most read: തുടര്‍ച്ചയായ അബോര്‍ഷന് പിന്നിലെ ആ കാരണം

 എങ്ങനെ ഉറപ്പിക്കാം ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ്

എങ്ങനെ ഉറപ്പിക്കാം ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ്

നിങ്ങള്‍ ആര്‍ത്തവം പ്രതീക്ഷിക്കുന്ന ദിവസങ്ങള്‍ക്ക് രണ്ടോ മൂന്നോ ദിവസം മുന്‍പ് തന്നെ രക്തസ്രാവം ഉണ്ടായാല്‍ അതിനര്‍ത്ഥം ഇംപ്ലാന്റേഷന്‍ സംഭവിച്ചു എന്നാണ്. എന്നാല്‍ ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ് സംഭവിച്ച് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞതിന് ശേഷം പ്രഗ്നന്‍സി ടെസ്റ്റ് നടത്തുക. അത് പോസിറ്റീവ് ആണെങ്കില്‍ നിങ്ങള്‍ ഗര്‍ഭിണിയാണ് എന്നാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല അതിന് ശേഷം നിങ്ങളുടെ ശരീരത്തില്‍ എച്ച് സി ജി ഹോര്‍മോണ്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നുണ്ട്.

English summary

Common signs and symptoms of pregnancy implantation

In this article we explain some common signs and symptoms of pregnancy implantation, check it out.
Story first published: Tuesday, July 23, 2019, 11:25 [IST]
X
Desktop Bottom Promotion