For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബീജത്തിന്റെ നിറം സന്താനശേഷി വെളിപ്പെടുത്തും

ബീജത്തിന്റെ നിറം സന്താനശേഷി വെളിപ്പെടുത്തും

|

സ്ത്രീകളില്‍ അണ്ഡമെന്ന പോലെ പുരുഷന്മാരില്‍ ബീജമാണ് പ്രത്യുല്‍പാദനത്തിന് സഹായിക്കുന്നത്. ബീജത്തിന്റെ എണ്ണവും ഗുണവുമെല്ലാം പ്രത്യുല്‍പാദനത്തില്‍, സന്താനോല്‍പാദനത്തില്‍ ഏറെ പ്രധാനവുമാണ്.

ബീജങ്ങളുടെ എണ്ണം കുറഞ്ഞാലും ഗുണം കുറഞ്ഞാലുമെല്ലാം ഇത് സന്താനോല്‍പാദനത്തെ ബാധിയ്ക്കും. ഗുണം എന്നാല്‍ ബീജത്തിന്റെ ചലന ശേഷിയെന്നു വേണം, പ്രധാനമായും പറയാന്‍. ബീജത്തിന്റെ ചലന ശേഷിയാണ് ഇതിനെ അണ്ഡത്തിന് അടുത്തെത്തുവാനും അണ്ഡവുമായി ചേര്‍ന്ന് ഭ്രൂണോല്‍പാദനം നടത്താനും സഹായിക്കുന്നത്.

വിചിത്ര സെക്‌സ് രീതിയാണ് കയ്യിലെ ഈ രേഖവിചിത്ര സെക്‌സ് രീതിയാണ് കയ്യിലെ ഈ രേഖ

ബീജം പുരുഷന്റെ വന്ധ്യതയുള്‍പ്പെടെയുള്ള പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള സൂചന കൂടിയാണ്. ബീജത്തിന്റെ എണ്ണവും നിറവുമെല്ലാം പുരുഷ ശരീരത്തെ കുറിച്ചു പല സൂചനകളും നല്‍കുന്ന ഒന്നാണ്.

ബീജത്തിന്റെ നിറവും പല കാര്യങ്ങളും വെളിപ്പെടുത്തുന്നു. ആരോഗ്യമുള്ള ബീജമല്ലെങ്കില്‍, അല്ലെങ്കില്‍ അസുഖങ്ങളെങ്കില്‍ ഇത് സന്താനോല്‍പാദത്തെ ബാധിയ്ക്കുന്ന ഒന്നു കൂടിയാണ്.

ബീജത്തിന്റെ നിറം പല തരത്തിലും ചില അവസ്ഥകളില്‍ മാറാറുണ്ട്. ഇതെല്ലാം നല്‍കുന്ന ചില പ്രത്യേക സൂചനകളെ കുറിച്ചറിയൂ,

ബീജത്തിന്റെ ഉല്‍പാദനത്തില്‍

ബീജത്തിന്റെ ഉല്‍പാദനത്തില്‍

ബീജത്തിന്റെ ഉല്‍പാദനത്തില്‍ വൃഷണങ്ങള്‍, എപിഡിഡൈമിസ്, പ്രോസ്‌റ്റേറ്റ്, ബള്‍ബോയൂറിത്രല്‍ ഗ്ലാന്റുകള്‍, സെമിനല്‍ വെസിക്കിളുകള്‍ എന്നിവയെല്ലാം തന്നെ പങ്കെടുക്കുന്നുണ്ട്. സെമിനില്‍ വെസിക്കിളുകളില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന മഞ്ഞ നിറത്തിലെ ദ്രാവകം ഫ്രക്ടോസും മറ്റു പല ഘടകങ്ങളും അടങ്ങിയതാണ്. ഈ പ്രത്യേക ദ്രാവകമാണ് ബീജത്തിന്റെ 70 ശതമാനത്തിലുമുള്ളത്.

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഡൈഹൈഡ്രോടെസ്‌റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ കാരണം പുറപ്പെടുവിയ്ക്കുന്ന ദ്രവത്തിന് ഇളം വെള്ള നിറമാണ് സാധാരണയുള്ളത്. ഇതില്‍ പ്രോട്ടിയോലൈറ്റിക് എന്‍സൈമുകള്‍, സിട്രിക്, ഗ്യാലക്ടോസ് തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്.

ചാരനിറം

ചാരനിറം

ചാരനിറം കലര്‍ന്ന വെള്ള നിറമാണ് ആരോഗ്യകരമായ ബീജത്തിന്റെ നിറമെന്നു പറയാം. സ്ഖലനം നടന്ന ഉടനെ കട്ടിയുള്ള, പശിമയുള്ള ഈ ദ്രാവകം 30 മിനിറ്റിനു ശേഷം ദ്രവീകരിയ്ക്കും അതായത് കട്ടി കുറഞ്ഞ വെള്ളമാകും. ഇതിന് ക്ലോറിന്‍ പോലുള്ള ഗന്ധവും ഫ്രക്ടോസ് ഉള്ളതു കൊണ്ട് മധുരവുമുണ്ടാകും.

 മഞ്ഞ

മഞ്ഞ

ചിലരുടെ ബീജത്തിന് മഞ്ഞ നിറമാണ് ഉള്ളതെന്നു വേണം, പറയാന്‍. പ്രായമേറുമ്പോള്‍ ഇത് സാധാരണയാണ്. ഇതുപോലെ മൂത്രത്തിന്റെ അംശമുള്ളതും ഈ നിറം നല്‍കുന്നു. അതേ സമയം ലൂകോസൈറ്റോസ്‌പേമിയ, മഞ്ഞപ്പിത്തം തുടങ്ങിയ അവസ്ഥകള്‍ കാരണവും മഞ്ഞ നിറത്തില്‍ ബീജമുണ്ടാകാം. വൈറ്റ് ബ്ലഡ് സെല്ലുകള്‍ അധികരിയ്ക്കുന്നതാണ് ലൂകോസൈറ്റോസ്‌പേമിയ എന്നറിയപ്പെടുന്നത്.

വൃഷണങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍

വൃഷണങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍

വൃഷണങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണം ബ്രൗണ്‍ നിറത്തിലോ പിങ്ക് നിറത്തിലോ ബീജം പുറത്തു വരാം. ഇതിലെ രക്താംശമാണ് ഈ നിറം നല്‍കുന്നത്. വീക്കമോ മുറിവോ ആണ് ഇതിനു കാരണം. വൃഷണാരോഗ്യം സന്താനോല്‍പാദനത്തില്‍ ഏറെ പ്രധാനമെന്നോര്‍ക്കുക. ഇതു കൊണ്ടു തന്നെ ഇത്തരം നിറത്തിലെ ബീജം വൃഷണത്തിന്റെ പ്രശ്‌നങ്ങളെ ബാധിയ്ക്കുന്നുവെന്നും അറിയുക.

ബീജത്തിന് പച്ചനിറമെങ്കില്‍

ബീജത്തിന് പച്ചനിറമെങ്കില്‍

ബീജത്തിന് പച്ചനിറമെങ്കില്‍ പ്രോസ്‌റ്റേറ്റ് അഥവാ വൃഷണത്ിതനുണ്ടാകുന്ന ഇന്‍ഫെക്ഷന്‍ അഥവാ അണുബാധയാണ് കാരണമാകുന്നത്. ഇത് ഏറെ ശ്രദ്ധ വേണം. അണുബാധ വൃഷണാരോഗ്യത്തെ ബാധിയ്ക്കാനും പുരുഷ വന്ധ്യത പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകാറുണ്ട്. ഇതല്ലാതെ ചില മരുന്നുകള്‍ കഴിയ്ക്കുന്നതും വൈറ്റമിനുകള്‍ കഴിയ്ക്കുന്നതുമെല്ലാം ഇതേ നിറം ബീജത്തിന് നല്‍കാറുണ്ട്.

ചുവന്ന നിറത്തിലെ ബീജം

ചുവന്ന നിറത്തിലെ ബീജം

ചുവന്ന നിറത്തിലെ ബീജം ഹീമാറ്റോസ്‌പേര്‍മിയ എന്ന അവസ്ഥയാണ് സൂചിപ്പിയ്ക്കുന്നത്. രക്തത്തിന്റെ അംശം ബീജത്തിലുണ്ടാകുന്നതാണ് ഇതിനു കാരണം. ഇത് ചിലപ്പോള്‍ വൃഷണത്തിന്റെ പ്രശ്‌നങ്ങള്‍ക്കും ലൈംഗിക ജന്യ രോഗങ്ങള്‍ക്കും വരെ ഇട വരുത്തുന്ന ഒന്നാണ്. പൊതുവേ നിരുപദ്രവമാണെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ വരുത്താനുള്ള സാധ്യതയെന്നതിനാല്‍ അവഗണിയ്ക്കരുതെന്നര്‍ത്ഥം. ലിംഗവുമായി ബന്ധപ്പെട്ട ഗ്ലാന്റുകളിലുണ്ടാകുന്ന ബ്ലീഡിംഗ് കാരണമാണ് ഇതു വരുന്നത്.

പൊതുവേ ഇത്തരം കാരണങ്ങള്‍ കൊണ്ടല്ലാതെ

പൊതുവേ ഇത്തരം കാരണങ്ങള്‍ കൊണ്ടല്ലാതെ

പൊതുവേ ഇത്തരം കാരണങ്ങള്‍ കൊണ്ടല്ലാതെ ചെറിയ നിറം വ്യത്യാസം ബീജത്തില്‍ വരാറുണ്ട്. ഇത് ഒന്നു രണ്ടു ദിവസം കഴിഞ്ഞാല്‍ പഴയ അവസ്ഥയിലെത്തുകയും ചെയ്യും. എന്നാല്‍ വ്യത്യസ്തമായ നിറങ്ങള്‍ നീണ്ടു നില്‍ക്കുന്നുവെങ്കില്‍ മെഡിക്കല്‍ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ഇല്ലാത്ത പക്ഷം പുരുഷ വന്ധ്യത അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകും.

English summary

Color Of The Semen Indicates Male Reproductive Facts

Color Of The Semen Indicates Male Reproductive Facts, Read more to know about,
X
Desktop Bottom Promotion