For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവം വരെ പെണ്ണറിയുന്നില്ല ഗര്‍ഭധാരണം,കാരണമിതാണ്‌

|

പലപ്പോഴും നമ്മള്‍ പത്രങ്ങളിലും മറ്റും വായിച്ചിട്ടുണ്ടാവും വയറു വേദനയുമായി ആശുപത്രിയിലെത്തിയ യുവതി പ്രസവിച്ചു എന്നത്. സാധാരണ ഗര്‍ഭകാലത്ത് ഉണ്ടാവുന്ന യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും ഇവര്‍ക്കുണ്ടാവില്ല എന്നതാണ് സത്യം. ശരിക്കും വൈദ്യ ശാസ്ത്രത്തിന് മുന്നില്‍ വളരെയധികം അത്ഭുതം ഉണ്ടാക്കുന്ന ഒന്നാണ് ഈ രഹസ്യഗര്‍ഭം അഥവാ ക്രിപ്റ്റിക് പ്രഗ്നന്‍സി. പ്രസവത്തിന്റെ അവസാന സമയത്ത് മാത്രമാണ് താന്‍ ഗര്‍ഭിണിയാണെന്ന് ക്രിപ്റ്റിക് പ്രഗ്നന്‍സി ഉള്ള പലരും മനസ്സിലാക്കുന്നത്.

ഓരോ 450 സ്ത്രീകളിലും ഒരു സ്ത്രീക്ക് ഇത്തരത്തില്‍ രഹസ്യ ഗര്‍ഭം ഉണ്ടാവുന്നുണ്ട്. ഗര്‍ഭത്തിന്റേതായ യാതൊരു വിധത്തിലുള്ള ലക്ഷണങ്ങളും ഇവര്‍ക്ക് അനുഭവിക്കാന്‍ കഴിയുന്നില്ല. പല കാരണങ്ങളും ഇതിന് പിന്നിലുണ്ട്. ഗര്‍ഭം ധരിക്കുന്ന സ്ത്രീയുടെ ആരോഗ്യകരമായ പ്രത്യേകതകള്‍ തന്നെയാണ് ഗര്‍ഭാവസാനം വരെ ഗര്‍ഭം തിരിച്ചറിയാതിരിക്കാന്‍ കാരണമാകുന്നത്.

<strong>most read:അബോര്‍ഷന് ശേഷമുള്ള ഗര്‍ഭധാരണം പെട്ടെന്ന് വേണോ?</strong>most read:അബോര്‍ഷന് ശേഷമുള്ള ഗര്‍ഭധാരണം പെട്ടെന്ന് വേണോ?

അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എന്താണ് ക്രിപ്റ്റിക് പ്രഗ്നന്‍സി എന്ന് പലര്‍ക്കും അറിയില്ല. അതികഠിനമായ പുറം വേദന അല്ലെങ്കില്‍ വയറു വേദന എന്നിവ മൂലം ആശുപത്രിയില്‍ എത്തുമ്പോഴായിരിക്കും പലപ്പോഴും താന്‍ ഗര്‍ഭിണിയായിരുന്നു എന്ന് ഈ അവസ്ഥകളിലുള്ള സ്ത്രീകള്‍ മനസ്സിലാക്കുന്നത്. ക്രിപ്റ്റിക് പ്രഗ്നന്‍സി അഥവാ രഹസ്യ ഗര്‍ഭത്തെക്കുറിച്ച് നമുക്ക് കൂടുതലറിയാം.

എന്താണ് രഹസ്യ ഗര്‍ഭം

എന്താണ് രഹസ്യ ഗര്‍ഭം

എന്താണ് ഇത്തരത്തിലുള്ള രഹസ്യ ഗര്‍ഭം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. 450 സ്ത്രീകളില്‍ ഒരാളില്‍ എന്ന നിരക്കില്‍ ഇത്തരം ഗര്‍ഭാവസ്ഥ കാണപ്പെടുന്നു. ഇതില്‍ പലരും ഗര്‍ഭകാലം തിരിച്ചറിയുന്നത് തന്നെ 20 ആഴ്ച ഗര്‍ഭം ആവുമ്പോഴാണ്. എന്നാല്‍ മറ്റൊരു വിഭാഗം ഇത് തിരിച്ചറിയുന്നത് പലപ്പോഴും അസ്വസ്ഥതകളുമായി ആശുപത്രിയില്‍ എത്തുമ്പോഴാണ്. എന്താണ് ഇതിന് പിന്നിലുള്ള കാരണങ്ങള്‍ എന്ന് നോക്കാം. ഇത്തരം കാരണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അത് നമുക്ക് ഈ അവസ്ഥയെ നേരത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

പിസിഓഎസ്

പിസിഓഎസ്

പിസിഓഎസ് എന്ന അവസ്ഥ ഇത്തരത്തില്‍ രഹസ്യ ഗര്‍ഭത്തിന് കാരണമാകുന്നുണ്ട്. അണ്ഡാശയത്തില്‍ ചെറിയ സിസ്റ്റുകള്‍ കാണപ്പെടുന്ന അവസ്ഥയാണ് ഇത്. എന്നാല്‍ ഇതൊരിക്കലും ക്യാന്‍സര്‍ പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നില്ല. എന്നാല്‍ ഇത് ശരീരത്തിലെ ഹോര്‍മോണല്‍ തകരാറുകള്‍ കൊണ്ട് ഉണ്ടാവുന്നതാണ്. ഇത്തരക്കാരില്‍ പലപ്പോഴും രഹസ്യ ഗര്‍ഭത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ മാറ്റുന്നതിന് ആദ്യം ശ്രദ്ധിക്കണം.

പെട്ടെന്നുള്ള ഗര്‍ഭധാരണം

പെട്ടെന്നുള്ള ഗര്‍ഭധാരണം

ഒരു പ്രസവത്തിന് ശേഷം പെട്ടെന്ന് തന്നെ അടുത്ത ഗര്‍ഭം ധരിക്കുന്ന അവസ്ഥയിലും ഇത്തരത്തിലുള്ള രഹസ്യ ഗര്‍ഭം കാണപ്പെടാവുന്നതാണ്. കാരണം ശരീരത്തില്‍ ഗര്‍ഭധാരണത്തോടെ ചില ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇത് പ്രസവത്തോടെ അല്‍പകാലം കഴിഞ്ഞ് മാത്രമേ സാധാരണ അവസ്ഥയില്‍ എത്തുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. പെട്ടെന്നുള്ള ഗര്‍ഭധാരണത്തില്‍ ഗര്‍ഭം തിരിച്ചറിയാന്‍ സാധിക്കുകയില്ല. ഇത് പലപ്പോഴും ക്രിപ്റ്റിക് പ്രഗ്നന്‍സി ആയി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

ശരീരത്തില്‍ കൊഴുപ്പ് കുറവ്

ശരീരത്തില്‍ കൊഴുപ്പ് കുറവ്

ശരീരത്തില്‍ കൊഴുപ്പ് കുറവുള്ളതും പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. അത്‌ലറ്റിക്കുകളുടെയെല്ലാം കാര്യത്തില്‍ ഇത്തരത്തിലുള്ള രഹസ്യ ഗര്‍ഭത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവരില്‍ കൊഴുപ്പ് കുറയുന്നതിലൂടെ ഹോര്‍മോണല്‍ ഇംബാലന്‍സ് ഉണ്ടാവുന്നു. ഇതെല്ലാം ആരോഗ്യത്തിന് വളരെയധികം വില്ലനായി മാറുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ശരീരത്തില്‍ കുറഞ്ഞ കൊഴുപ്പുള്ളവര്‍ക്കും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്.

ആര്‍ത്തവവിരാമത്തോട് അടുക്കുമ്പോള്‍

ആര്‍ത്തവവിരാമത്തോട് അടുക്കുമ്പോള്‍

സ്ത്രീകള്‍ ആര്‍ത്തവ വിരാമത്തോട് അടുക്കുമ്പോഴും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നതാണ്. നാല്‍പ്പതുകളുടെ തുടക്കത്തിലാണ് സ്ത്രീകളെ ഇത് കൂടുതല്‍ ബാധിക്കുന്നത്. ഈ സമയത്ത് ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ കുറവാണ്. എങ്കിലും ചിലരില്‍ ഈ രഹസ്യ ഗര്‍ഭം ഉണ്ടാവുന്നു. അവസാന ഘട്ടത്തിലാണ് പലപ്പോഴും ഗര്‍ഭധാരണത്തെക്കുറിച്ച് പോലും സ്ത്രീകള്‍ക്ക് മനസ്സിലാവുന്നത്.

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകളിലും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. കാരണം ഇവരില്‍ വളരെ കൂടിയ തോതില്‍ തന്നെ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇത് പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നതിന് മുന്‍പ് രഹസ്യ ഗര്‍ഭധാരണത്തെക്കുറിച്ച് അറിഞ്ഞിരിക്കണം. അതിന്റെ സാധ്യതകള്‍ ഇവരില്‍ വളരെ കൂടുതലാണ്.

 ഉയര്‍ന്ന സമ്മര്‍ദ്ദം

ഉയര്‍ന്ന സമ്മര്‍ദ്ദം

ഉയര്‍ന്ന അളവില്‍ സമ്മര്‍ദ്ദമുള്ള സ്ത്രീകളിലും ഇത്തരം അവസ്ഥകള്‍ കാണപ്പെടുന്നുണ്ട്. ഇത് പലപ്പോഴും നിങ്ങളില്‍ രഹസ്യ ഗര്‍ഭത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രധാനമായും ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഇത്തരം ഗര്‍ഭത്തെ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത് വളരെയധികം ശ്രദ്ധിക്കണം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

സാധാരണ ഗര്‍ഭത്തില്‍ എന്നതു പോലെയുള്ള ലക്ഷണങ്ങള്‍ ഈ രഹസ്യ ഗര്‍ഭത്തിലും ഉണ്ടാവുന്നു. എന്നാല്‍ ഇത് സാധാരണ ആരോഗ്യകരമായ മാറ്റങ്ങള്‍ ആണെന്ന് കരുതി പലരും ശ്രദ്ധിക്കാതെ വിടുന്നു. ഛര്‍ദ്ദി, മനം പുരട്ടല്‍, പുറം വേദന, ഭക്ഷണത്തോടുള്ള താല്‍പ്പര്യം കുറയുക എന്നിവയെല്ലാം ഇത്തരത്തില്‍ ഈ ഗര്‍ഭധാരണത്തിലും സംഭവിക്കുന്നു. എന്നാല്‍ ഇത് വെറെന്തെങ്കിലും ലക്ഷണങ്ങള്‍ എന്ന് കരുതി ചികിത്സ തേടുന്നവരായിരിക്കും പലരും.

എന്തുകൊണ്ട് അറിയാതിരിക്കുന്നു

എന്തുകൊണ്ട് അറിയാതിരിക്കുന്നു

രഹസ്യഗര്‍ഭധാരണം അഥവാ കള്ള ഗര്‍ഭം നടന്നിട്ടുണ്ടെങ്കില്‍ അത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോവുന്നതിന്റെ കാരണം ഇവയെല്ലാമാണ്. കൃത്യമായി ആര്‍ത്തവമുണ്ടാവുന്ന ഒരു സ്ത്രീക്ക് ഗര്‍ഭം ധരിച്ച് കഴിഞ്ഞ് ഇംപ്ലാന്റേഷന്‍ നടക്കുന്ന സമയത്തുണ്ടാവുന്ന രക്തസ്രാവം ആര്‍ത്തവമായി തെറ്റിദ്ധരിക്കപ്പെടുന്നു. മാത്രമല്ല നിങ്ങളുടെ മൂത്ര പരിസോധനയും രക്തപരിശോധനയും നെഗറ്റീവ് ഫലമാണ് കാണിക്കുക.

നേരത്തേയുള്ള പ്രസവ വേദന

നേരത്തേയുള്ള പ്രസവ വേദന

കൂടാതെ നേരത്തേയുള്ള പ്രസവ വേദന പലപ്പോഴും ആര്‍ത്തവ വേദനയെന്ന് പലരും ഈ അവസ്ഥയില്‍ തെറ്റിദ്ധരിക്കുന്നു. ഇതൊന്നും കൂടാതെ പ്രധാന കാര്യം എന്ന് പറയുന്നത് കുഞ്ഞിന്റെ വളര്‍ച്ച പുറത്തേക്ക് വളരെ പതുക്കെ ആയതിനാല്‍ വയറിന് കാര്യമായ വലിപ്പം തോന്നുകയും ഇല്ല. കുഞ്ഞിന്റെ അനക്കം ഗര്‍ഭപാത്രത്തില്‍ ഉണ്ടാവുമെങ്കിലും ഗര്‍ഭധാരണം പ്രതീക്ഷിക്കാത്തിനാല്‍ അത് ഗ്യാസ് ആയി കണക്കാക്കുന്നു പല സ്ത്രീകളും.

 കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞിന്റെ ആരോഗ്യം

എന്നാല്‍ ഇത്തരത്തിലുള്ള ഒരു ഗര്‍ഭധാരണത്തില്‍ ഒരിക്കലും കുഞ്ഞിന്റെ അനാരോഗ്യം ഒരു വിഷയമാകുന്നേ ഇല്ല. കാരണം ഒരു കാരണവശാലും ഈ ഗര്‍ഭം കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നില്ല. പലരും അതികഠിനമായ വയറു വേദനയുമായി ആശുപത്രിയില്‍ എത്തുമ്പോഴാണ് ഗര്‍ഭിണിയായിരുന്നു എന്ന് മനസ്സിലാക്കുന്നത് തന്നെ.

English summary

Causes, Symptoms and Prevention of Cryptic Pregnancy

Cryptic pregnancy is an undetected or unnoticed pregnancy until delivery. Read on to know the causes, symptoms and prevention of cryptic pregnancy.
Story first published: Wednesday, March 13, 2019, 10:18 [IST]
X
Desktop Bottom Promotion