For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണി ദിവസവും പച്ചനെല്ലിക്ക കഴിയ്ക്കൂ

കുഞ്ഞിന്റെ ബുദ്ധി കൂട്ടും ഗര്‍ഭകാലത്തെ നെല്ലിക്ക തീറ്റ

|

ഗര്‍ഭകാലത്ത് കൂടുതല്‍ ശ്രദ്ധിയ്‌ക്കേണ്ടത് ഭക്ഷണ കാര്യത്തിലാണെന്നു പറഞ്ഞാല്‍ തെറ്റില്ല. കാരണം വയററിലെ കുഞ്ഞിന്റെ ആരോഗ്യത്തിന് അടിസ്ഥാനം അമ്മ കഴിയ്ക്കുന്ന ഭക്ഷണമാണ്. അതായത് അമ്മയുടെ ഭക്ഷണത്തിലൂടെയാണ് കുഞ്ഞിനും പോഷകം ലഭിയ്ക്കുന്നതെന്നര്‍ത്ഥം.

ഗര്‍ഭകാലത്ത് ചില പ്രത്യേക ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ നിര്‍ദേശിയ്ക്കാറുണ്ട്. ഇവ പൊതുവേ ആരോഗ്യകരമായ ഗണത്തില്‍ പെടുന്നതാണെങ്കിലും. ഇതില്‍ പപ്പായ, പൈനാപ്പിള്‍ എന്നിവയെല്ലാം പെടുന്നു.

ആയുര്‍വേദ പ്രകാരം ബന്ധപ്പെട്ടാല്‍ ആണ്‍കുഞ്ഞ്‌ആയുര്‍വേദ പ്രകാരം ബന്ധപ്പെട്ടാല്‍ ആണ്‍കുഞ്ഞ്‌

ഇതുപോലെ ഗര്‍ഭകാലത്തു കഴിയ്‌ക്കേണ്ട ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്. അമ്മ കഴിച്ചാല്‍ കുഞ്ഞിനു വരെ ഗുണം ലഭിയ്ക്കുന്ന ചില പ്രത്യേക ഭക്ഷണങ്ങള്‍.

ഗര്‍ഭാകാലത്തു കഴിച്ചാല്‍ കുഞ്ഞിന് ഭാവിയില്‍ ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നെല്ലിക്ക. അമ്മയ്ക്കും ഒപ്പം കുഞ്ഞിനും ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നെന്നു വേണം, പറയാന്‍. നല്ല ശുദ്ധമായി പച്ചനെല്ലിക്ക വെറുതേ കടിച്ചു ചവച്ചു കഴിച്ചാല്‍ തന്നെ ഗുണം ലഭിയ്ക്കും. ഇല്ലെങ്കില്‍ പച്ച നെല്ലിക്ക ചതച്ചരച്ച നീരു കുടിയ്ക്കാം. ഇത് ചതച്ച് ലേശം ഉപ്പു ചേര്‍ത്തോ മറ്റോ കഴിയ്ക്കാം.

100 ഗ്രാം നെല്ലിക്കയില്‍ 600 മില്ലിഗ്രാം കാത്സ്യം, ഫോസ്ഫറസ്, അയണ്‍, നാരുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. പ്രകൃത്യാ വിറ്റാമിന്‍ സി ലഭിക്കുന്ന ഒരു ഫലമാണിത്.

ഗര്‍ഭകാലത്ത് നെല്ലിക്ക കഴിയ്ക്കുന്നതു കൊണ്ടുളള ഗുണത്തെ കുറിച്ചറിയൂ,

മലബന്ധം

മലബന്ധം

ഗര്‍ഭിണികളെ അലട്ടുന്ന മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പ്രതിവിധി കൂടിയാണ് ഇതിലെ ഫൈബര്‍. ഇത് കുടലിന്റെ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നു. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ നീക്കുന്നതും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള പ്രതിവിധിയാണ്. ഗര്‍ഭകാലത്ത് പൈല്‍സ് പോലുള്ള പ്രശ്‌നങ്ങള്‍ മലബന്ധത്തിലൂടെ വരുന്നതിനു തടയിടാന്‍ പച്ചനെല്ലിക്ക ഏറെ നല്ലതാണ്.

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി

ഗര്‍ഭകാലത്ത് ഗര്‍ഭിണികള്‍ക്ക് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് പച്ചനെല്ലിക്ക.

ദഹനപ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്നതിനും നെല്ലിക്കക്ക് കഴിയും. ഇത് വയറ്റിലുള്ള ആസിഡ് ലെവലിനെ കൃത്യമാക്കുന്നു.ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

ഗര്‍ഭകാല പ്രമേഹം

ഗര്‍ഭകാല പ്രമേഹം

ചില സ്ത്രീകളില്‍ ഗര്‍ഭകാല പ്രമേഹം അഥവാ ജെസ്റ്റേഷണല്‍ ഡയബെറ്റിസ് കണ്ടു വരാറുണ്ട്. ഇതിനു പറ്റിയ നല്ലൊരു പ്രതിവിധിയാണ് നെല്ലിക്ക. രക്തത്തിലെ പഞ്ചസാരയുടെ തോതു കുറയ്ക്കാനും ഇന്‍സുലിന്‍ പ്രവര്‍ത്തനം നന്നായി നടക്കാനും ഇതു സഹായിക്കുന്നു. ദിവസവും ഗര്‍ഭകാലത്ത് നെല്ലിക്ക ശീലമാക്കുന്നത് ഗര്‍ഭകാല പ്രമേഹത്തിനും ഇതു വഴി കുഞ്ഞിന് ഷുഗര്‍ ബേബി എന്നതിനും പരിഹാരമാകും.

പ്രതിരോധശേഷി

പ്രതിരോധശേഷി

വൈറ്റമിന്‍ സി ഗര്‍ഭകാലത്തു തന്നെ കഴിയ്ക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കും. കുഞ്ഞിന്റെ എല്ലിന് ഉറപ്പു നല്‍കും. രോഗപ്രതിരോധ ശേഷി അമ്മയ്ക്കും കുഞ്ഞിനും ലഭിയ്ക്കും. ഗര്‍ഭകാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി കുറവാണ്. ഇതിനുള്ള പരിഹാരമാണ് നെല്ലിക്ക. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. പ്രസവശേഷം പാലുല്‍പാദനത്തിന് സഹായിക്കുവാനും നെല്ലിക്കയ്ക്കു കഴിയും. ഇതും കുഞ്ഞിന് ആരോഗ്യം നല്‍കുന്ന ഒന്നാണ്. രോഗപ്രതിരോധശേഷി നല്‍കുന്ന ഒന്നാണ്.

ബിപി

ബിപി

ഗര്‍ഭകാലത്ത് ബിപി കൂടുന്നത് നല്ലതല്ല. ഇത് കുഞ്ഞിനും അമ്മയ്ക്കും ഏറെ ദോഷം ചെയ്യും. മാസം തികയാതെയുളള പ്രസവം. അബോര്‍ഷന്‍, തൂക്കം കുറഞ്ഞ കുഞ്ഞ് എന്നിങ്ങനെ സാധ്യതകളുണ്ട്. ഇതിനുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് നെല്ലിക്ക. ഇതിലെ വൈറ്റമിന്‍ സി ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ നല്ലതാണ്.

ഹീമോഗ്ലോബിന്‍

ഹീമോഗ്ലോബിന്‍

ഗര്‍ഭകാലത്ത് ശരീരത്തിലെ ഹീമോഗ്ലോബിന്‍ ഉല്‍പാദനം കൂടേണ്ടത് അത്യാവശ്യമാണ്. ഇതാണ് കുഞ്ഞിന്റെയും ആരോഗ്യത്തിനുള്ള ഒരു അടിസ്ഥാനം. ഗര്‍ഭകാലത്ത് അയേണ്‍ ഗുളികകള്‍ കഴിയ്ക്കുന്നതിന്റെ ഒരു കാര്യം ഇതാണ്. നെല്ലിക്ക അയേണ്‍ സമ്പുഷ്ടമാണ്. ഇതിലെ വൈറ്റമിന്‍ സി അയേണ്‍ നല്ലപോലെ വലിച്ചെടുക്കാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു.

കുഞ്ഞിന്റെ ഓര്‍മ, ബുദ്ധിശക്തി

കുഞ്ഞിന്റെ ഓര്‍മ, ബുദ്ധിശക്തി

കുഞ്ഞിന്റെ ഓര്‍മ, ബുദ്ധിശക്തിയ്ക്കും കണ്ണിന്റെ കാഴ്ചയ്ക്കുമെല്ലാം ഉത്തമമായ ഒന്നാണിത്. കുഞ്ഞിന്റെ ഓര്‍മ, ബുദ്ധിശക്തിയ്ക്കും കണ്ണിന്റെ കാഴ്ചയ്ക്കുമെല്ലാം ഉത്തമമായ ഒന്നാണിത്. ഇതിലെ വൈറ്റമിന്‍ എ, സി എന്നിവയെല്ലാം തന്നെ കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ബു്ദ്ധിവികാസത്തിനുമെല്ലാം ഇത് ഏറെ ഉത്തവുമാണ്. അമ്മ കഴിയ്ക്കുന്ന ഭക്ഷണം അനുസരിച്ചിരിയ്ക്കും, ഒരു പരിധി വരെ കുഞ്ഞിന്റെ ബുദ്ധി വളര്‍ച്ചയും. ഇതിനുള്ള നല്ലൊരു സഹായമാണ് നെല്ലിക്ക.

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതു കൊണ്ടു തന്നെ കുഞ്ഞിനു ശുദ്ധമായ രക്തവും ഓക്‌സിജന്‍ പ്രവാഹവുമെല്ലാം ലഭിയ്ക്കുന്നു. ശരീരത്തിലെ വിഷാംശം നീക്കാന്‍ ഉത്തമമായ ഒന്നാണ് നെല്ലിക്ക. ഇത് കരളിന് ഏറെ നല്ലതാണ്. മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങള്‍ വരുന്നതു തടയുകയും ചെയ്യും. ബൈല്‍ പിഗ്മെന്റ് നീക്കുകയും വിഷാംശം നീക്കുകയും ചെയ്യുന്നതാണ് കാരണം. നവജാത ശിശുക്കളിലെ മഞ്ഞപ്പു തടയാന്‍ ഉത്തമമാണ് ഗര്‍ഭകാലത്തുള്ള നെല്ലിക്കയുടെ ഉപയോഗം.

ചര്‍മത്തിനും മുടിയ്ക്കുമെല്ലാം

ചര്‍മത്തിനും മുടിയ്ക്കുമെല്ലാം

ചര്‍മത്തിനും മുടിയ്ക്കുമെല്ലാം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. ഗര്‍ഭിണികള്‍ക്ക് ഉണ്ടാകാന്‍ ഇടയുളള ചര്‍മ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. കുഞ്ഞിന്‍െ ചര്‍മത്തിനും നല്ലതാണ്. മുടി വളര്‍ച്ച ത്വരിതമാക്കാനും നര തടയാനുമെല്ലാം ഇത് ഏറെ നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ചര്‍മത്തിലെ ഫ്രീ റാഡിക്കലുകള്‍ നീക്കി ചര്‍മത്തിന് ഇറുക്കവും ചെറുപ്പവും നല്‍കുന്നു. ചര്‍മത്തിലെ ചുളിവുകള്‍ നീക്കുന്നു. ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ചുളിവുകള്‍, കുത്തുകള്‍ എന്നിവയ്ക്കും ഇതു നല്ലൊരു പരിഹാരമാണ്.

മോണിംഗ് സിക്‌നസ്

മോണിംഗ് സിക്‌നസ്

ഗര്‍ഭിണികളിലെ മോണിംഗ് സിക്‌നസ് പോലുളള പ്രശ്‌നങ്ങള്‍ക്കുള്‌ല നല്ലൊരു പ്രതിവിധി കൂടിയാണ് ഇത്. ഇത് ഛര്‍ദി കുറയ്ക്കാന്‍ മാത്രമല്ല, ഛര്‍ദിയ്ക്കു ശേഷം അമ്മമയുടെ ശരീരത്തില്‍ ഉണ്ടാകാനിടയുള്ള ഡീഹൈഡ്രേഷന്‍ നീക്കാനും ഉത്തമമാണ്.

English summary

Why Pregnant Woman Should Eat Amla

Health Benefits Of Eating Amla While Pregnant, Read more to know about,
X
Desktop Bottom Promotion