For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ രക്തസ്രാവം നിസ്സാരമല്ല അറിയാത്ത കാരണം

|

ഗര്‍ഭകാലത്തെ രക്തസ്രാവം പല സ്ത്രീകളിലും ആശങ്കയുണര്‍ത്തുന്ന ഒന്നാണ്. ഗര്‍ഭത്തിന്റെ ആദ്യ കാലങ്ങളില്‍ രക്തസ്രാവം കാണുന്നത് പലപ്പോഴും സാധാരണ ഉണ്ടാവുന്ന ഒന്നാണ്. എന്നാല്‍ പുറത്തേക്ക് വരുന്ന രക്തത്തിന്റെ അളവനുസരിച്ച് അത് എങ്ങനെയെല്ലാം നിങ്ങളുടെ ഗര്‍ഭത്തെ ബാധിക്കുന്നതാണ് എന്ന് കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം പലപ്പോഴും ഗര്‍ഭകാലത്തെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് രക്തസ്രാവം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. സാധാരണ ഒന്നോ രണ്ടോ തുള്ളി രക്തം പുറത്തേക്ക് വരുന്നത് എന്തുകൊണ്ടും ഗര്‍ഭിണികളില്‍ സാധാരണ കാണപ്പെടുന്ന ഒന്നാണ്. എന്നാല്‍ ഇതിന്റെ അളവ് കൂടുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കണം.

<strong>Most read: മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരു പിടി പെരുംജീരകം</strong>Most read: മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരു പിടി പെരുംജീരകം

സാധാരണ ഗര്‍ഭം നിര്‍ണയിക്കപ്പെടുമ്പോള്‍ 20 ശതമാനം സ്ത്രീകളിലും പലപ്പോഴും രക്തസ്രാവം കാണപ്പെടുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത് അത്ര ഗൗരവമേറിയ ഒന്നല്ല. എന്നാല്‍ പലപ്പോഴും ആദ്യകാലങ്ങളിലെ രക്തസ്രാവം അബോര്‍ഷന്റെ കാരണമാകാം എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭകാലത്തെ രക്തസ്രാവത്തെക്കുറിച്ച് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയെന്ന് നോക്കാം.

സ്‌പോട്ടിംഗ്

സ്‌പോട്ടിംഗ്

പലപ്പോഴും 25-40 ശതമാനം സ്ത്രീകളിലും ഗര്‍ഭത്തിന്റെ ആദ്യ കാലങ്ങളില്‍ സ്‌പോട്ടിംഗ് അഥവാ ചെറിയ രീതിയിലുള്ള രക്തസ്രാവം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും ചെറിയ രീതിയില്‍ ഉള്ളതാണെങ്കില്‍ പോലും പലരിലും അശങ്കയുണ്ടാക്കുന്നു. എന്നാല്‍ ഇത് പലപ്പോഴും ഗര്‍ഭധാരണത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് എന്നതാണ് സത്യം. ഇത്തരം രക്തസ്രാവത്തിലൂടെ അമ്മക്കും കുഞ്ഞിനും യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും സംഭവിക്കില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഇംപ്ലാന്റേഷന്‍ ബ്ലീഡിംഗ്

ഇംപ്ലാന്റേഷന്‍ ബ്ലീഡിംഗ്

ഇംപ്ലാന്റേഷന്‍ ബ്ലീഡിംഗിന്റെ ഫലമായി ഗര്‍ഭപാത്രത്തില്‍ നിന്ന് വളരെ ചുരുങ്ങിയ അളവില്‍ രക്തസ്രാവം ഉണ്ടാവുന്നുണ്ട്. ഭ്രൂണം ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ പറ്റിപ്പിടിക്കുമ്പോഴാണ് ഇത്തരം രക്തസ്രാവം ഉണ്ടാവുന്നത്. അതിന്റെ ഫലമായി ചെറിയ രീതിയില്‍ വയറു വേദനയും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് വളരെയധികം ആകുലപ്പെടേണ്ട ഒന്നല്ല. ഇത് പലരും ആര്‍ത്തവമായി തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ ഒരിക്കലും ഇത് ആര്‍ത്തവമായിരിക്കില്ല എന്നതാണ് സത്യം. ഇംപ്ലാന്റേഷന്റെ ഫലമായി ഉണ്ടാവുന്ന ബ്ലീഡിംഗ് ആണ് ഇതിന് കാരണം.

ഗര്‍ഭകാലത്തെ സെക്‌സ്

ഗര്‍ഭകാലത്തെ സെക്‌സ്

ഗര്‍ഭകാലത്ത് സെക്‌സില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ ധാരാളമുണ്ട്. എന്നാല്‍ ഈ സമയത്തും ചെറിയ രീതിയില്‍ ബ്ലീഡിംഗ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ പലപ്പോഴും സെര്‍വിക്‌സ് സോഫ്റ്റ് ആക്കുന്നതിന് കാരണമാകുന്നു. ഇത് ചിലപ്പോള്‍ ഈ സമയത്തെ സെക്‌സില്‍ രക്തസ്രാവം ഉണ്ടാക്കുന്നതിനുള്ള ഒരു കാരണമായി മാറുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

 അണുബാധ

അണുബാധ

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും. ഇത് പലപ്പോഴും അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് പലപ്പോഴും വജൈനല്‍ ഇന്‍ഫെക്ഷന്‍ പോലുള്ള അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും രക്തസ്രാവം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം ഇന്‍ഫെക്ഷന്‍ ഉണ്ടായാല്‍ ഡോക്ടറെ കാണേണ്ടത് ഒരിക്കലും വെച്ച് താമസിപ്പിക്കരുത്.

 പരിശോധന

പരിശോധന

ഗര്‍ഭിണികളില്‍ നടത്തുന്ന പരിശോധനയില്‍ പലപ്പോഴും സ്‌പോട്ടിംഗ് കാണുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് അത്ര കാര്യമായി എടുക്കേണ്ടതല്ല. കാരണം പല ഗര്‍ഭിണികളിലും ഇത് വളരെ സാധാരണമായ ഒരു കാര്യമാണ്. എങ്കിലും അമിത രക്തസ്രാവം കണ്ടാല്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അപകടകരമായ രീതിയില്‍ രക്തസ്രാവം ഉണ്ടാവുന്നത് എപ്പോഴൊക്കെയെന്ന് നോക്കാം.

<strong>Most read: പ്രസവ ശേഷമുള്ള ആദ്യ ലൈംഗിക ബന്ധം</strong>Most read: പ്രസവ ശേഷമുള്ള ആദ്യ ലൈംഗിക ബന്ധം

എക്ടോപ്പിക് പ്രഗ്നന്‍സി

എക്ടോപ്പിക് പ്രഗ്നന്‍സി

എക്ടോപിക് പ്രഗ്നന്‍സി അഥവാ മുന്തിരിക്കുല ഗര്‍ഭം എന്നിവയില്‍ പലപ്പോഴും അമിത രക്തസ്രാവം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ ഗര്‍ഭത്തില്‍ ഭ്രൂണം വളരുന്നത് ഗര്‍ഭപാത്രത്തിന് പുറത്തായിരിക്കും. ഫലോപിയന്‍ ട്യൂബിലായിരിക്കും ഗര്‍ഭധാരണം നടക്കുന്നത്. ഇത് കൃത്യസമയത്ത് കണ്ടെത്തിയില്ലെങ്കില്‍ അത് പലപ്പോഴും അമ്മയുടെ ജീവന് തന്നെ ഭീഷണിയായി മാറുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

കെമിക്കല്‍ പ്രഗ്നന്‍സി

കെമിക്കല്‍ പ്രഗ്നന്‍സി

കെമിക്കല്‍ പ്രഗ്നന്‍സി എന്ന അവസ്ഥയിലും അമിത രക്തസ്രാവം കാണപ്പെടുന്നു. ഇതും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും ഇത്തരം അവസ്ഥയില്‍ ബീജം ഗര്‍ഭപാത്രത്തില്‍ എത്തുകയും ഗര്‍ഭധാരണം നടക്കുകയും ചെയ്യുന്നു. എന്നാല്‍ പിന്നീട് അബോര്‍ഷന്‍ സംഭവിക്കുന്ന അവസ്ഥയാണ് കെമിക്കല്‍ പ്രഗ്നന്‍സി. ഈ അവസ്ഥയില്‍ ഗര്‍ഭം നിര്‍ണയിക്കപ്പെട്ട് പിന്നീട് പെട്ടെന്ന് തന്നെ അബോര്‍ഷന്‍ സംഭവിക്കുന്നു. അതാണ് കെമിക്കല്‍ പ്രഗ്നന്‍സി എന്ന് പറയുന്നത്. ഇതിലും രക്തസ്രാവം വളരെ കൂടുതലായിരിക്കും.

മോളാര്‍ പ്രഗ്നന്‍സി

മോളാര്‍ പ്രഗ്നന്‍സി

ഭ്രൂണത്തിന്റേത് പോലെയുള്ള ഒരു കോശം ചിലപ്പോള്‍ ഗര്‍ഭപാത്രത്തില്‍ വളരുന്ന അവസ്ഥയുണ്ടാവാം. ഇത് ഗര്‍ഭധാരണമെന്ന് തെറ്റിദ്ധരിക്കപ്പെടാറുണ്ട്. ഇതാണ് മോളാര്‍ പ്രഗ്നന്‍സി എന്നറിയപ്പെടുന്നത്. ഇതും അസാധാരണ രക്തസ്രാവം ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇതും വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

അബോര്‍ഷന്‍

അബോര്‍ഷന്‍

പല കാരണങ്ങള്‍ കൊണ്ടും അബോര്‍ഷന്‍ സംഭവിക്കാം. ചില സ്ത്രീകളില്‍ ഗര്‍ഭ ധരിച്ച് ആദ്യത്തെ രണ്ടാഴ്ച്ചക്കുള്ളില്‍ തന്നെ അബോര്‍ഷന്‍ സംഭവിക്കുന്നു. എന്നാല്‍ പലരും ഇത് തിരിച്ചറിയുന്നില്ല. ഈ ഘട്ടത്തില്‍ അസാധാരണമായ ബ്ലീഡിംഗ് ഉണ്ടാവുന്നു. എന്നാല്‍ അത് പലരും ആര്‍ത്തവമെന്ന് തെറ്റിദ്ധരിക്കപ്പെടുന്നു. ഈ അവസ്ഥയില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പലരിലും ആദ്യത്തെ 20 ആഴ്ചക്കുള്ളില്‍ തന്നെ അബോര്‍ഷന്‍ നടക്കുന്നതിനുള്ള സാധ്യതയുണ്ട്.

English summary

When is bleeding during early pregnancy serious

In normal cases pregnancy progressing normally after bleeding. There are several causes of bleeding during pregnancy, read on.
X
Desktop Bottom Promotion