സുഖപ്രസവം ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില വഴികള്‍

Posted By: anjaly TS
Subscribe to Boldsky

വേദന പേടിച്ച് സിസേറിയന്‍ മതിയെന്ന് തീരുമാനിക്കും. സിസേറിയനും സ്റ്റിച്ചുമെല്ലാം ആലോചിക്കുമ്പോള്‍ സുഖ പ്രസവം ആയാല്‍ മതി എന്നതിലേക്കെത്തും ആ തീരുമാനം. ഗര്‍ഭധാരണത്തിന് ശേഷം സിസേറിയന്‍ വേണമോ, പ്രസവം വേണമോ എന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പമായിരിക്കും അമ്മയാകാന്‍ പോകുന്നവരേയും ഭര്‍ത്താവിനേയും വീട്ടുകാരെയുമെല്ലാം കുഴയ്ക്കുക.

എന്നാല്‍ നമ്മുടെ പ്ലാനിങ്ങ് എന്തായാലും ഒരു കുഞ്ഞിന് ജന്മം നല്‍കുന്നത് നമ്മുടെ കയ്യില്‍ നില്‍ക്കുന്ന കാര്യമല്ല എന്ന് എല്ലാവര്‍ക്കുമറിയാം. 85 ശതമാനം സ്ത്രീകള്‍ക്കും നോര്‍മല്‍ ഡെലിവറിയാവും ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുക. പക്ഷേ 65 ശതമാനം സ്ത്രീകള്‍ മാത്രമാണ് സുഖ പ്രസവത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്നത്. ഇനി നിങ്ങള്‍ സുഖ പ്രസവം വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കിതാ ചില വഴികള്‍ ഞങ്ങളുടെ പക്കലുണ്ട്.

വ്യായാമം മുടക്കരുത്

വ്യായാമം മുടക്കരുത്

ഗര്‍ഭകാല ദിവസങ്ങളില്‍ മുടങ്ങാതെ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ സ്റ്റാമിന വര്‍ധിപ്പിക്കുകയും, ആക്ടീവായി തുടരാന്‍ സഹായിക്കുകയും ചെയ്യും. ഈ വ്യായാമം പെല്‍വിക് മസിലുകളെ ശക്തിപ്പെടുത്തുന്നതിന്റെ ഗുണം ഗര്‍ഭാശയത്തിനും ലഭിക്കും. പെല്‍വിക് മസിലുകളെ ശക്തിപ്പെടുത്താന്‍ ഉതകുന്ന കേഗല്‍ വ്യായാമം ശീലമാക്കുക.

ഭക്ഷണക്രമം

ഭക്ഷണക്രമം

പ്രസവ വേദനയില്‍ ഈ മസിലുകള്‍ നിങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസം ചില്ലറയാവില്ല. ഇടുപ്പുകള്‍ കൂടുതല്‍ വികസിക്കുകയും സുഖ പ്രസവത്തിലേക്ക് ഈ പെല്‍വിക് മസിലുകള്‍ നയിക്കുകയും ചെയ്യും. വിദഗ്ധ സഹായത്തോടെ മാത്രം ഈ പരിശീലനങ്ങള്‍ നടത്താന്‍ ശ്രദ്ധിക്കുമല്ലോ? അല്ലാത്ത പക്ഷം നിങ്ങളുടെ കുഞ്ഞിന്റെ ജീവനെ പോലും ഇത് ബാധിച്ചേക്കാം.

ഭക്ഷണക്രമം

ഭക്ഷണക്രമം

സുഖ പ്രസവം ആഗ്രഹിക്കുന്നവര്‍ ഭക്ഷണ കാര്യത്തില്‍ വിട്ടു വീഴ്ച ചെയ്യുകയേ അരുത്. നല്ല ഭക്ഷണം തിരഞ്ഞെടുത്ത് ശരിയായ രീതിയില്‍ കഴിക്കുക. എന്നാല്‍ ഭക്ഷണം കഴിക്കുന്നത് അധികമായി അത് നിങ്ങളുടെ ഭാരം കൂട്ടുന്നുണ്ടോ എന്ന കാര്യത്തിലും ശ്രദ്ധ വേണം. നിങ്ങളുടെ ശരീര ഭാരം കൂടുന്നത് ചിലപ്പോള്‍ സുഖപ്രസവമുണ്ടാകുന്നതിന് തിരിച്ചടിയായേക്കാം.

ഭക്ഷണക്രമം

ഭക്ഷണക്രമം

ഗര്‍ഭധാരണ സമയത്ത് ഫാറ്റി ഫുഡ് കഴിക്കുന്നതാണ് ശരീരഭാരം കൂടുന്നതിന് ഇടയാക്കുന്നത്. ശരീരത്തെ ശക്തമാക്കുന്നതിന് ഒപ്പം പോഷക ഘടകങ്ങള്‍ ശരീരത്തില്‍ നിറയ്ക്കാന്‍ ശേഷിയുള്ള തരം ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. നിങ്ങളെ മാത്രമല്ല, കുഞ്ഞിനേയും അത് ശക്തിപ്പെടുത്തണം എന്ന ചിന്ത വേണം. കരുത്തുറ്റ ശരീരമാണ് നിങ്ങളുടേത് എങ്കില്‍, പോഷക ഘടങ്ങള്‍ വേണ്ടത്രയുമുണ്ടെങ്കില്‍ സുഖപ്രസവത്തിന്റെ വെല്ലുവിളികള്‍ നിങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുകളില്ലാതെ മറികടക്കാം.

സമ്മര്‍ദ്ദമുണ്ടേല്‍ ദൂരെ കളഞ്ഞോ

സമ്മര്‍ദ്ദമുണ്ടേല്‍ ദൂരെ കളഞ്ഞോ

സമ്മര്‍ദ്ദം, ആകാംക്ഷ എന്നിവയെല്ലാം ഗര്‍ഭകാല നാളുകളില്‍ നിങ്ങളെ പിടികൂടാതിരിക്കാന്‍ ശ്രമിക്കണം. സമ്മര്‍ദ്ദവും ആകാംക്ഷയുമെല്ലാം ജീവിതത്തിന്റെ ഭാഗമാണെങ്കിലും ഗര്‍ഭകാല നാളുകളില്‍ അത് നിങ്ങളെ കൂടുതല്‍ കാര്‍ന്നു തിന്നാല്‍ അനുവദിക്കാതിരിക്കുക.

സമ്മര്‍ദ്ദമുണ്ടേല്‍ ദൂരെ കളഞ്ഞോ

സമ്മര്‍ദ്ദമുണ്ടേല്‍ ദൂരെ കളഞ്ഞോ

നിങ്ങള്‍ക്ക് മാനസീകമായി ഉണര്‍വ് നല്‍കുന്ന വ്യക്തികളുമായി സംസാരിക്കുക. കുഞ്ഞിനെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു വായിക്കുക. അങ്ങിനെ സമ്മര്‍ദ്ദത്തെ അതിജീവിക്കാനുള്ള വഴികള്‍ കണ്ടെത്തുക.

ശ്വാസോച്ഛസത്തില്‍ വ്യായാമം ആവാം

ശ്വാസോച്ഛസത്തില്‍ വ്യായാമം ആവാം

പ്രസവത്തിന്റെ സമയത്ത് നിങ്ങള്‍ക്ക് നിര്‍ണായകമാകുന്ന ഒന്നാണ് ശ്വാസോച്ഛാസം. ശ്വാസം നിങ്ങള്‍ക്ക് നിയന്ത്രിച്ചു പിടിക്കേണ്ട സാഹചര്യവും പ്രസവ സമയത്ത് ഉണ്ടാകുന്നുണ്ട്. മാത്രമല്ല, കുഞ്ഞിലേക്ക് നിങ്ങളില്‍ നിന്നുമാണ് വേണ്ട ഓക്‌സിജന്‍ ലഭിക്കുന്നതെന്നും മറക്കണ്ട. മെഡിറ്റേഷനും, ശ്വാസോച്ഛാസത്തിലെ വ്യായാമവും ഗര്‍ഭകാല നാളുകളില്‍ തുടര്‍ന്നാല്‍ സുഖപ്രസവത്തിലേക്ക് നിങ്ങള്‍ക്ക് എത്താനാവും. നിങ്ങളെ അലോസരപ്പെടുത്തുന്ന ചുറ്റുപാടുകളില്‍ നിന്നും മാറി നില്‍ക്കാല്‍ ശ്രമിക്കുക.

വായനയെ കൂടെ കൂട്ടുക

വായനയെ കൂടെ കൂട്ടുക

ഗര്‍ഭ ധാരണത്തെ കുറിച്ചും ഡെലിവറിയെ കുറിച്ചും നന്നായി മനസിലാക്കിയിരിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് പ്രത്യേകം പറയേണ്ടല്ലോ? ശ്വാസോച്ഛാസം വഴിയും, റിലാക്‌സ് ആയിട്ടും പ്രസവ വേദനയെ എങ്ങിനെ ലഘൂകരിക്കാം എന്നതിലുള്ള ടെക്‌നിക്‌സുകളെ കുറിച്ച് അറിയുക. സുഖ പ്രസവത്തിന് സഹായിക്കുന്നതെന്ന് പറയപ്പെടുന്ന പരമ്പരാഗത പൊടിക്കൈയ്കളും നന്നായി അന്വേഷിച്ച് ഉറപ്പു വരുത്തിയതിന് ശേഷം പ്രയോജനപ്പെടുത്താവുന്നതാണ്.

സുഖ പ്രസവം ലഭിക്കാത്ത സാഹചര്യം

സുഖ പ്രസവം ലഭിക്കാത്ത സാഹചര്യം

കുഞ്ഞിന് ജന്മം നല്‍കാന്‍ തയ്യാറെടുക്കുന്ന നിങ്ങള്‍ക്ക് ഭര്‍ത്താവില്‍ നിന്നുമുള്ള കരുതല്‍ കൂടുതല്‍ ശക്തി പകരും. ഭര്‍ത്താവിന്റെ സ്‌നേഹത്തോടെയുള്ള സംസാരം നിങ്ങള്‍ക്ക് എത്രമാത്രം ആശ്വാസം നല്‍കുമെന്ന് അവരെ കൂടി ബോധ്യപ്പെടുത്തുക. ഇത്രയൊക്കെ ചെയ്തിട്ടും സുഖ പ്രസവം ലഭിക്കാത്ത സാഹചര്യം വരികയാണെങ്കില്‍ അത് നിങ്ങളെ നിരാശരാക്കാതിരിക്കാനുള്ള മുന്‍ കരുതലും സ്വീകരിക്കണം. കുഞ്ഞിന്റേയും നിങ്ങളുടേയും ജീവന്‍ സംരക്ഷിക്കാന്‍ എന്താണോ ചെയ്യേണ്ടത് അത് ചെയ്യുക.

English summary

Useful Pregnancy Tips For Normal Delivery

All pregnant women prefer for vaginal delivery during pregnancy.About 85% of pregnant women do have a fair chance of delivering vaginally, but only about 65% are successful. If you are one of those women who want to have a baby the normal way take a look at some useful pregnancy tips for vaginal delivery.
Story first published: Thursday, March 15, 2018, 9:00 [IST]