ശ്വസനവ്യായാമം ഗര്‍ഭിണികള്‍ക്ക്

Posted By: Saritha P
Subscribe to Boldsky

ഗര്‍ഭാവസ്ഥയെ പലരും വിശേഷിപ്പിക്കുന്നത് പല രീതിയിലാണ്. എന്നാല്‍ അമ്മയാകാന്‍ പോകുന്ന സ്ത്രീയ്ക്ക് അത് നിര്‍വ്വചനാതീതമാണ്. വിശേഷണങ്ങള്‍ക്കപ്പുറം. അനുഭവിച്ചാല്‍ മാത്രം അറിയുന്ന ഒരവസ്ഥ. ഗര്‍ഭാവസ്ഥയിലെ ശാരീരികഅവസ്ഥകളും ഇങ്ങനെ തന്നെ നിര്‍വ്വചിക്കുക എളുപ്പമല്ല. വലുതായി വരുന്ന വയറും അതിനുള്ളിലെ കുഞ്ഞുജീവനും കാത്തിരിക്കുന്ന സ്ത്രീയും എല്ലാവരില്‍ നിന്നും എന്തുകൊണ്ടും വ്യത്യസ്തരാണ്. ഭക്ഷണമുള്‍പ്പടെ ആരോഗ്യകരമായ ശീലങ്ങളിലൂടെയാണ് ഈ ഘട്ടത്തില്‍ സ്ത്രീ കടന്നുപോകേണ്ടത്. അവളെ ശ്രദ്ധിക്കാന്‍ ഒരു കുടുംബം മുഴുവനുണ്ടായേക്കാം. ഒരു പക്ഷെ ശ്രദ്ധ നല്‍കാന്‍ ആരും ഇല്ലാതെ സ്വയം തന്നെ എല്ലാം നോക്കി നടത്തേണ്ടവരുമാകാം അവര്‍.

കുട്ടി കിടക്കയില്‍ മൂത്രമൊഴിയ്ക്കുന്നതിന് പരിഹാരം

വീട്ടമ്മമാരാണെങ്കില്‍ വീട്ടുജോലികള്‍ ഓരോന്നായി ചെയ്ത് അവര്‍ ദിവസങ്ങള്‍ നീക്കുമ്പോള്‍ ജോലിക്ക് പോകുന്നവര്‍ക്ക് ഒരല്പനേരം തന്റെയുള്ളിലെ കുഞ്ഞിനോട് കൊഞ്ചിനില്‍ക്കാന്‍ പോലും സമയം കിട്ടിയെന്ന് വരില്ല. ഈ കാലത്ത് ക്ഷീണിതരാകുന്ന സ്ത്രീകളേയും ഓജസ്സുറ്റ സ്ത്രീകളേയും കാണാം. അമ്മയാകാന്‍ പോകുന്ന സ്ത്രീയുടെ ആരോഗ്യം ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാലമിതാണ്. വെറുതെയിരിക്കുന്ന സമയത്ത് ചെയ്യാനാകുന്നതും തീര്‍ച്ചയായും ചെയ്യേണ്ടതുമായ വ്യായാമമാണ് ശ്വസനവ്യായാമം. വീട്ടിലിരിക്കുന്നവര്‍ക്കും ജോലിക്ക് പോകുന്ന ഗര്‍ഭിണികള്‍ക്കും ഇത് ചെയ്യാവുന്നതാണ്.

ദീര്‍ഘശ്വാസമെടുക്കുന്നത് എന്തിനാണ് എന്നാകും ആര്‍ക്കും ആദ്യം തോന്നുന്ന സംശയം. ഗര്‍ഭാവസ്ഥയില്‍ ഇതിനെന്ത് പ്രാധാന്യം എന്ന് ചിന്തിക്കുന്നവരുണ്ട്. ഈ വ്യായാമരീതിയേയും അതിന്റെ ഗുണങ്ങളേയും കുറിച്ച് വിവരിക്കുകയാണിവിടെ. ഗര്‍ഭാവസ്ഥയില്‍ ദീര്‍ഘശ്വാസോച്ഛാസം ശീലിക്കേണ്ടതിന് പല കാരണങ്ങളുണ്ട്.

ശ്വാസതടസ്സത്തെ നേരിടാന്‍

ശ്വാസതടസ്സത്തെ നേരിടാന്‍

ഗര്‍ഭിണികള്‍ക്ക് സാധാരണയായി കണ്ടുവരുന്ന ഒരു അസ്വസ്ഥതയാണ് ശ്വാസോച്ഛാസത്തിനുള്ള ബുദ്ധിമുട്ട്. സാധാരണസമയങ്ങളില്‍ ഇത്തരം അസ്വസ്ഥതകള്‍ ഇല്ലാത്തവരിലും ഗര്‍ഭാവസ്ഥയില്‍ ബുദ്ധിമുട്ട് കണ്ടുവരാറുണ്ട്. അതിന് കാരണമെന്തെന്നറിയാം ആദ്യം. മാസങ്ങള്‍ കടന്നുപോകുന്നതിനനുസരിച്ച് ഗര്‍ഭാശയം വികസിച്ചുതുടങ്ങും. ആറാം മാസം കഴിയുമ്പോഴേക്കും വയറിന്റെ വലിപ്പം പരമാവധിയിലേക്ക് എത്താന്‍ തുടങ്ങും. കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് സമാന്തരമായി വയറിന്റെ വളര്‍ച്ച ഗര്‍ഭാവസ്ഥയില്‍ സ്വാഭാവികമാണെങ്കിലും ഡയഫ്രത്തിന് അതായത് ഉദരത്തേയും ശ്വാസകോശത്തേയും വേര്‍തിരിക്കുന്ന ഭിത്തിയ്ക്കും ശ്വാസകോശത്തിനും ഇത് വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നത്.

വികസിക്കാനും സങ്കോചിക്കാനും

വികസിക്കാനും സങ്കോചിക്കാനും

ഇവയ്ക്ക് കാര്യമായി വികസിക്കാനും സങ്കോചിക്കാനും എളുപ്പമല്ലാതാകും. ഇത് ഗര്‍ഭിണിക്ക് ശ്വാസം വലിക്കാനും വിടാനും ബുദ്ധിമുട്ടിലെത്തിക്കുകയും ചെയ്യും. ശ്വാസോച്ഛാസത്തിലെ പ്രശ്‌നം ശാരീരികപ്രശ്‌നങ്ങള്‍ വര്‍ധിക്കാനും കൂടി ഇടയാക്കുന്നതോടെ ഗര്‍ഭാവസ്ഥയുടെ അവസാനഘട്ടമാകുമ്പോഴേക്കും ഗര്‍ഭിണി വല്ലാതെ അസ്വസ്ഥമാകുകയും ക്ഷീണിതയാകുന്നതിനും ഇടയാക്കും. ശ്വാസകോശത്തിനും സങ്കോചിക്കാനും വികസിക്കാനുമുള്ള കഴിവ് വളരെ കുറവായതുകൊണ്ടാണിത്. മാത്രമല്ല അവയവപ്രക്രിയയ്ക്ക് സ്ഥലവും ഇല്ലാതാകുന്നു. ഈ അവസ്ഥ ഇല്ലാതാക്കാന്‍ വേണ്ടത്, ഗര്‍ഭിണിയാണെന്ന് അറിയുന്നത് മുതലെങ്കിലും ദീര്‍ഘശ്വാസോച്ഛാസം വ്യായാമമുറയാക്കുക.

സുഖപ്രസവം

സുഖപ്രസവം

പ്രസവം അടുക്കുന്നതിനനുസരിച്ച് ഗര്‍ഭിണികള്‍ക്കും വീട്ടുകാര്‍ക്കുമെല്ലാം ആശങ്കകള്‍ വന്നുതുടങ്ങി. അമ്മയ്ക്കും കുഞ്ഞിനും ആപത്തില്ലാതെ പ്രസവം നടക്കണേ എന്ന പ്രാര്‍ത്ഥന മാത്രമേ ഇവര്‍ക്കുണ്ടാകൂ. ഗര്‍ഭിണിയുടെ കാര്യം ഇതിലും മോശമാകും. പലരില്‍ നിന്നും കേട്ടറിഞ്ഞ പല സംഭവങ്ങളില്‍ നിന്നുണ്ടായ ആശങ്കകളും മാസങ്ങളായി കാത്തിരിക്കുന്ന കുഞ്ഞ് വരാന്‍ പോകുന്നെന്ന സന്തോഷവും എല്ലാ കുഴഞ്ഞുമറിഞ്ഞ അവസ്ഥയാകും അവരുടെ മനസ്സില്‍.

പ്രസവസമയത്ത് ആശങ്കകള്‍

പ്രസവസമയത്ത് ആശങ്കകള്‍

എന്നാല്‍ പ്രസവസമയത്ത് ഇത്തരം ആശങ്കകള്‍ക്ക് സ്ഥാനമില്ല, അത് പ്രശ്‌നങ്ങള്‍ വിളിച്ചുവരുത്തുന്നതിന് തുല്യമാണ്. അതിനാല്‍ ആശങ്ക കൂടാതെ പ്രസവത്തിന് തയ്യാറാകുക. മനസ്സിന്റെ സമ്മര്‍ദ്ദം അകറ്റാന്‍ ശ്വസനവ്യായാമത്തിലൂടെ സാധിക്കും. മാത്രമല്ല, പ്രസവസമയത്തും ഈ വ്യായാമം ഗുണം ചെയ്യും. കാരണം ദീര്‍ഘനേരം ശ്വാസം നിയന്ത്രിച്ചെങ്കിലേ കുഞ്ഞിന് സുഖമമായി പുറത്തേക്ക് വരാനാകൂ. ഏറെ നേരം ശ്വാസം പിടിച്ചുനില്‍ക്കേണ്ടി വരും. ഈ വ്യായാമം മുന്നേ ശീലിച്ചവര്‍ക്ക് ഇത് വലിയ സമ്മര്‍ദ്ദമില്ലാതെ ചെയ്യാനാകും.

ശരീരത്തില്‍ മികച്ച തോതില്‍ ഓക്‌സിജന്‍ ലഭ്യത

ശരീരത്തില്‍ മികച്ച തോതില്‍ ഓക്‌സിജന്‍ ലഭ്യത

ഓക്‌സിജന്‍ മികച്ച അളവില്‍ ലഭിക്കേണ്ടത് ഗര്‍ഭാവസ്ഥയില്‍ അമ്മയ്ക്കും കുഞ്ഞിനും പരമപ്രധാനമാണ്. ദീര്‍ഘശ്വാസ വ്യായാമം ശരീരത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡ് സാന്നിധ്യം ഇല്ലാതാക്കാനും ഓക്‌സിജന്‍ ആവശ്യമായ അളവില്‍ എത്തിക്കാനും സഹായിക്കും. ഓരോ തവണയും ദീര്‍ഘശ്വാസമെടുക്കുമ്പോള്‍ മികച്ച രീതിയില്‍ ഓക്‌സിജനേറ്റ് ചെയ്യപ്പെട്ട രക്തം ശരീരത്തിന്റെ എല്ലാ കലകളിലേക്കും എത്തപ്പെടുന്നു. ഇത് വ്യക്തിയുടെ ഫിറ്റ്‌നസ് ഉയര്‍ത്തുന്നു. ഊര്‍ജ്ജസ്വലമാകാനും സാധിക്കുന്നു.

ശരീരത്തിലെ മോശം ഘടങ്ങളെ നിര്‍വ്വീര്യമാക്കുന്നു

ശരീരത്തിലെ മോശം ഘടങ്ങളെ നിര്‍വ്വീര്യമാക്കുന്നു

ദിനം പ്രതി നമ്മുടെ ശരീരത്തില്‍ വലിയൊരളവില്‍ വിഷഘടകങ്ങള്‍ എത്തപ്പെടുന്നുണ്ട്. ഇത്തരം വിഷാംശങ്ങള്‍ അപകടകാരികളാണ്. ശരിയായ ശ്വാസോച്ഛാസത്തിലൂടെയാണ് ശരീരത്തിലെ 70 ശതമാനം വിഷമയഘടകങ്ങളും പുറന്തള്ളപ്പെടുന്നത്. ദീര്‍ഘശ്വസനരീതി ഈ പ്രക്രിയയെ കൂടുതല്‍ കാര്യക്ഷമമാക്കുന്നു.

പ്രതിരോധശേഷി ഉയര്‍ത്തുന്നു

പ്രതിരോധശേഷി ഉയര്‍ത്തുന്നു

ഗര്‍ഭകാലത്താണ് പ്രതിരോധശേഷി ഏറ്റവും അത്യാവശ്യം. ഗര്‍ഭിണിക്കും കുഞ്ഞിനും യാതൊരുവിധ അസുഖങ്ങളും പിടിപെടാതിരിക്കാന്‍ പ്രതിരോധശേഷി മികച്ചതായിരിക്കണം. ശരീരത്തില്‍ ബാക്ടീരിയ സാന്നിധ്യം ഇല്ലാതാകുന്നത് മെറ്റാബോളിസം മികച്ചതാക്കാന്‍ സഹായിക്കും. മെറ്റാബോളിസം മികച്ചതാണെങ്കില്‍ പ്രതിരോധശേഷി ഉയര്‍ന്നതാകും. ശ്വസനവ്യായാമം ഇവയ്ക്ക് ഉത്തമമാണ്.

ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു

മനുഷ്യനെ അതിവേഗം രോഗാവസ്ഥയില്‍ എത്തിക്കുന്ന ഘടകമാണ് അമിതഭാരം. ഒരു വ്യക്തിയ്ക്ക് ഉയരത്തിനനുസരിച്ച് ഒരു നിശ്ചിതഅനുപാതത്തിലുള്ള ഭാരമേ പാടുള്ളൂ. അത് കവിയുമ്പോഴാണ് അനാരോഗ്യം കടന്നുകൂടുന്നത്. ഇത് സാധാരണ അവസ്ഥയില്‍ മാത്രമല്ല ഗര്‍ഭിണികള്‍ക്കും ബാധകമാണ്. ഗര്‍ഭിണിയില്‍ ഭാരം ക്രമാതീതമായി ഉയരുന്നത് നല്ല ലക്ഷണമല്ല. ഗര്‍ഭാവസ്ഥയിലെ അമിതഭാരം പ്രസവം സങ്കീര്‍ണ്ണമാക്കാനും കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്.

ഭക്ഷണം

ഭക്ഷണം

ഗര്‍ഭിണികള്‍ രണ്ട് പേര്‍ക്കുള്ള ഭക്ഷണം കഴിക്കണം എന്നാണ് പഴമക്കാരുടെ നിര്‍ദ്ദേശം. ഇത് തെറ്റെന്ന് പറയാനാകില്ല. കാരണം കുഞ്ഞിന് വേണ്ടതും കൂടി അമ്മയിലൂടെയാണ് എത്തേണ്ടത്. എന്ന് കരുതി അമിതമായി ആകരുത് കഴിക്കുന്നത്. പോഷകപ്രദമായ ഭക്ഷണശീലം പിന്തുടരുകയാണ് ഇതിന് വേണ്ടത്. അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുകയും ലളിതമായ വ്യായാമങ്ങള്‍ ചെയ്യുകയും വേണം. ശ്വസനവ്യായാമമാണ് ഇത്തരത്തില്‍ ഗര്‍ഭിണിക്ക് ചെയ്യാനാകുന്ന ഒരു രീതി. ദീര്‍ഘശ്വാസത്തിലൂടെ ശരീരത്തിലെത്തുന്ന ഓക്‌സിജന്‍ ശരീരം അമിതഭാരം വെക്കുന്നത് തടയുന്നതിനും സഹായകമാണെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഡോക്ടറോട് അഭിപ്രായം

ഡോക്ടറോട് അഭിപ്രായം

ശ്വസനവ്യായാമങ്ങള്‍ക്ക് ഇത്തരത്തില്‍ ഏറെ ഗുണങ്ങളുണ്ടെങ്കിലും ഗര്‍ഭിണികള്‍ ഇവ ചെയ്യും മുമ്പ് സ്വന്തം ഡോക്ടറോട് അഭിപ്രായം ആരായേണ്ടതാണ്. കാരണം ഓരോ വ്യക്തിയുടേയും ആരോഗ്യം വ്യത്യസ്തമാണ്. ഗര്‍ഭിണികള്‍ക്ക് വിവിധ പോസുകളില്‍ ചെയ്യാവുന്ന ശ്വസനവ്യായാമങ്ങള്‍ ഉണ്ട്, ഒരു ഫിറ്റ്‌നസ് വിദഗ്ധന്റെ സഹായത്തോടെ ലളിതമായി ചെയ്യാവുന്ന വ്യായാമങ്ങള്‍ കണ്ടെത്തി ചെയ്യാവുന്നതാണ്.

English summary

The Importance Of Deep Breathing Exercise During Pregnancy

Taking at most care during pregnancy is important. One of the best ways to stay healthy is through deep breathing. Why should deep breathing be given importance to when pregnant? Know here.Deep breathing exercise is generally good for everyone at all stages of life.
Story first published: Friday, January 12, 2018, 15:03 [IST]