For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭിണിയാണോ അല്ലയോ?

ഗർഭാവസ്ഥയുടെ ആദ്യകാല നാളുകളിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ ഏതൊക്കെ എന്ന് നോക്കൂ.

|

നിങ്ങൾ ഗർഭിണിയാണെന്ന് വിളിച്ചറിയിക്കുന്ന ലക്ഷണങ്ങളായ തലകറക്കവും ക്ഷീണവുമൊക്കെ ഏവരിലും ഒരേ രീതിയിലല്ല പലപ്പോഴും അനുഭവപ്പെടാറുള്ളത്. അതുകൊണ്ട് നിങ്ങൾ ഗർഭിണിയാണോ എന്ന് കൃത്യമായി തിരിച്ചറിയാനായി ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ കഴിയാവുന്ന കാര്യം ഒരു പ്രഗ്നന്സി ടെസ്റ്റ് എടുക്കുക എന്നതാണ്

PREG

നിങ്ങൾ ഗർഭധാരണത്തിന് തയ്യാറല്ലെങ്കിൽ കൂടി ഗർഭിണിയാണോ അല്ലയോ എന്ന് വിളിച്ചറിയിക്കുന്ന ലക്ഷണങ്ങളെ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകത നിങ്ങളുടെ ലൈംഗികജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. അത്യുന്നതമായ ഈ കാലഘട്ടത്തിന്റെ ലക്ഷണങ്ങളേ തിരിച്ചറിയുന്നത് വഴി കൃത്യമായ ആരോഗ്യ പരിപാലനത്തിനും വൈദ്യ പരിശോധനയ്ക്കുമൊക്കെ തുടക്കമിടാൻ നിങ്ങളെ ഒരുക്കുന്നു.

ഈ ലക്ഷണങ്ങൾ എല്ലാം തന്നെ സ്ത്രീകളെല്ലാവരിലും ഒരുപോലെ സ്വാധീനം ചെലുത്തുകയില്ല എന്ന കാര്യം പറഞ്ഞുവല്ലോ. പക്ഷേ അവയുടെ മാർഗനിർദേശ അറിവുകൾ ഉപയോഗിച്ചുകൊണ്ട് നിങ്ങൾക്ക് സ്വയം ഗർഭിണിയാണോ അല്ലയോ എന്ന് തീർച്ചപ്പെടുത്താൻ കഴിയും.

സാധാരണയായി ഗർഭാവസ്ഥയുടെ ആദ്യകാല നാളുകളിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ

ആർത്തവ മുറ നഷ്ടപ്പെടുന്നു

ആർത്തവ മുറ നഷ്ടപ്പെടുന്നു

താൻ ഗർഭിണിയായി എന്നതിന്റെ ആദ്യ ലക്ഷണം അവളെ കൃത്യമായി വിളിച്ചറിയിക്കുന്നത് മുറ തെറ്റിയ അവളുടെ ആർത്തവമാണ്. ഗർഭധാരണത്തിനു ശേഷമുളള ഒരു സ്ത്രീക്ക് ആദ്യത്തെ 6 മുതൽ 12 ദിവസത്തിനുള്ളിൽ ഉണ്ടാകേണ്ട ആർത്തവ മുറ സാധാരണഗതിയിൽ നിന്നും വ്യതിചലിച്ചായിരിക്കും പ്രത്യക്ഷമാവുക. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം ചിലപ്പോൾ ഫീറ്റസ് ഗർഭാശയവുമായി ഒത്തു ചേരുമ്പോഴുണ്ടാകുന്ന രക്തസ്രാവത്തെ ആർത്തവ മുറയായി തെറ്റിദ്ധരിക്കപ്പെട്ടേക്കാം എന്നതാണ്. അതുകൊണ്ട് നിങ്ങൾക്ക് മുൻപേ തന്നെ അനിയന്ത്രിതമായ കാലഘട്ടങ്ങളിൽ ആർത്തവ പ്രശ്നങ്ങളും രക്തസ്രാവുമോക്കെ ഉണ്ടായിട്ടുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്

തലകറക്കം.

തലകറക്കം.

നിങ്ങൾ ഗർഭിണിയാണ് എന്ന് തെളിയിക്കുന്ന ഉത്തമ ലക്ഷണങ്ങളിലൊന്നാണ് മനംപിരട്ടലും തലകറക്കവുമൊക്കെ. സാധാരണയായി പ്രഭാത കാലവേളകളിൽ ഉണ്ടാകാനിടയുള്ള ഈ അസ്വാസ്ഥ്യം പലപ്പോഴും ഇടക്കാല വേളകളിലും സംഭവിക്കാവുന്നതാണ്. ചിലർക്ക് തലകറക്കത്തോടൊപ്പം പതിവായി ഛർദിയും ഒപ്പമുണ്ടാകും. ഗർഭധാരണത്തിന് ശേഷം ഏതാണ്ട് മൂന്ന് ആഴ്ചകൾക്കുള്ളിൽ നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ അനുഭവപ്പെടാം. നിരവധി സ്ത്രീകൾ ഈ ലക്ഷണത്തിൽ ഏതാണ്ട് സ്വയം ഉറപ്പാക്കിയശേഷം സ്വയമൊരു പ്രഗ്നന്സി ടെസ്റ്റിന് വിധേയമാകാനായി തയ്യാറെടുക്കുന്നു. പ്രധാനമായും തലകറക്കവും ഛർദിയുമൊക്കെ ഗർഭിണികളായ സ്ത്രീകളിൽ കണ്ടു വരാൻ രണ്ട് കാരണങ്ങളാണുള്ളത്. ഗർഭധാരണം സംഭവിക്കുമ്പോൾ ശരീരത്തിലെ ഹോർമോണുകളായ ഈസ്ട്രജനും പ്രൊജസ്ട്രോണും കൂടുതലായും ഉൽപാദിപ്പിക്കുന്നത് വഴി നിങ്ങളുടെ ആമാശയം വളരെ പതുക്കെ കാലിയാകുന്നു. ഈ ഹോർമോൺ വ്യതിയാനം നിങ്ങളുടെ ഇന്ദ്രീയങ്ങളെ ഉണർത്തുകയും സുഗന്ധങ്ങളോടും ഭക്ഷണവിഭവങ്ങളോടുമൊക്കെ കൂടുതൽ ആകർഷണം ഉളവാക്കാൻ കാരണമാകുകയും ചെയ്യുന്നു.

മൃദുവായ സ്തനങ്ങൾ

മൃദുവായ സ്തനങ്ങൾ

തലകറക്കവും മനംപുരട്ടലും തുടങ്ങി രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ തന്നെ നിങ്ങളുടെ സ്തനങ്ങൾ കൂടുതൽ മൃതുവാകാൻ തുടങ്ങും. അനവധി സ്ത്രീകൾക്ക് മാറിടത്തിൽ വേദനയും വിറയലും അനുഭവപ്പെടുന്നതായി കണ്ടുവരുന്നു. ചിലയാളുകളിൽ മാറിടങ്ങൾ കൂടുതൽ വീർത്തുവരുന്നതായും കഠിനമാകുന്നതായും അനുഭവപ്പെടും. ഈ ലക്ഷണം ഉണ്ടാകാനുള്ള പ്രധാന കാരണം ശരീരത്തിലെ ഈസ്ട്രജൻ ഹോർമോണുകളുടെ അതിയായ ഉൽപാദനപ്രക്രിയയാലാണ്.

തളർച്ചയും ക്ഷീണവും

തളർച്ചയും ക്ഷീണവും

അതിമാത്രമായ ഹോർമോൺ വ്യതിയാനങ്ങളുടെ അളവിനാൽ ഗർഭാവസ്ഥയുടെ ആദ്യത്തെ മൂന്നു മാസങ്ങളിൽ നിങ്ങൾക്ക് മുമ്പത്തേക്കാൾ കൂടുതൽ അതിയായ ക്ഷീണവും തളർച്ചയും അനുഭവപ്പെടും. ഇക്കാലയളവിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു പ്രധാന ഹോർമോൺ നിങ്ങളെ കൂടുതൽ ഉറങ്ങാൻ പ്രേരിപ്പിക്കുന്നു. അതുപോലെ നിങ്ങളിൽ വളർന്നുവരുന്ന ജീവനാംശം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും രക്തസമ്മർദത്തെയും താഴേക്ക് കൊണ്ടുവരാൻ ശ്രമിക്കുക വഴി നിങ്ങളുടെ ശരീരത്തിന് കൂടുതൽ ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നു.

മൂത്രവിസർജനത്തിനത്തിലെ വർദ്ധനവ് .

മൂത്രവിസർജനത്തിനത്തിലെ വർദ്ധനവ് .

ആദ്യത്തെ മൂന്ന് മാസക്കാലയളവിൽ നിങ്ങൾ സാധാരണയിൽ കൂടുതൽ മൂത്രമൊഴിക്കുന്നതായി കാണപ്പെടും. കൂടെക്കൂടെയായുള്ള ഈ ലക്ഷണത്തിന് കാരണം, കൂടുതലായുള്ള നിങ്ങളുടെ വിശ്രമവ്യവസ്ഥിതിയും രാത്രിയിലുള്ള നീണ്ട ഉറക്കവുമാണ്. ഇത് മൂലം നിങ്ങളിൽ വളർന്നു വരുന്ന പുതിയ ജീവനാംശം സംരക്ഷിക്കാൻ വേണ്ടി നിത്യേനേ ഗർഭാശയം കൂടുതൽകൂടുതൽ ദൃഢമായി വരുന്നു. നിങ്ങൾ ഓരോ തവണ മൂത്രമൊഴിക്കുമ്പോഴും നിങ്ങളുടെ ഫീറ്റസ് കൂടുതൽക്കൂടുതൽ വലുതായി വരുന്നതായി തോന്നിതുടങ്ങും. ഇറുക്കമേറിവരുന്ന ഗർഭപാത്രം ചുറ്റുമുള്ള അവയവങ്ങൾക്കെല്ലാം കൂടുതൽ ഞെരുക്കം അനുഭവപ്പെടുത്തുകയും ചെയ്യുന്നു.

ഭക്ഷണത്തോടുള്ള അമിത ആസക്തിയും അവഗണനയും

ഭക്ഷണത്തോടുള്ള അമിത ആസക്തിയും അവഗണനയും

ഗർഭാവസ്ഥയുടെ വേളകളിൽ ശരീരം ആകർഷകമായ രീതിയിൽ ആസക്തിയുള്ളവാക്കും. ഒരിക്കൽക്കൂടി പറയുകയാണെങ്കിൽ നിങ്ങളുടെ ശരീരത്തിലുണ്ടാകുന്ന അമിതമായ ഹോർമോൺ വ്യതിയാനങ്ങളുടെ സങ്കലനം നിങ്ങളുടെ ശരീരത്തിൽ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളെ രുചിച്ചു നോക്കാനുള്ള ആഗ്രഹം ഉണർത്തുന്നു. മുൻപ് നിങ്ങൾ ഇഷ്ടപ്പെട്ടാസ്വദിച്ചിച്ച് ഭക്ഷിച്ചിരുന്ന വിഭവങ്ങളൊക്കെ ഒഴിവാക്കാനുള്ള തോന്നലുളവാകാനും സാധ്യതയുണ്ട്. നല്ല രുചിയും മണവും അധികമായുള്ള ഉള്ള ഭക്ഷണ സാധനങ്ങൾ കഴിക്കാനായി കൂടുതൽ ആഗ്രഹം ജനിപ്പിക്കും.

ഉയർന്ന ശരീര താപനില

ഉയർന്ന ശരീര താപനില

ആദ്യത്തെ മൂന്ന് മാസങ്ങൾക്കിടയിൽ തന്നെ നിങ്ങളുടെ ശരീരതാപനില അളവിലധികം ഉയരുന്നതായി നിങ്ങളുടെ ശ്രദ്ധയിൽപ്പെടും. സാധാരണയായി ഇത് സംഭവിക്കാറുള്ളത് നിങ്ങളുടെ അണ്ഡോത്പാദന ആവൃത്തിയുടെ അവസാന നാളുകളിലാണ്. എന്നാൽ നിങ്ങൾ ഗർഭിണിയാണെന്ന് നിങ്ങളുടെ ശരീരം വ്യക്തമാക്കിക്കഴിഞ്ഞാൽ കുറച്ചുനാളത്തേക്ക് നിങ്ങളുടെ ശരീരതാപനില പതിവ് അവസ്ഥയിലേക്ക് തിരിച്ചുവരില്ല. രാവിലെ ഉണർന്നെണീക്കുമ്പോൾ തന്നെ നിങ്ങൾക്കിത് പരിശോധിച്ചുറപ്പിക്കാവുന്നതാണ്. ഉയർന്ന ശരീര താപനില കൂടുതൽ ഹോർമോണുകളുടെ വർദ്ധനവിനും ആർത്തവ കാലചക്രത്തിലെ വ്യതിയാനങ്ങൾക്കും അവസരമുണ്ടാക്കുന്നു

ചർമത്തിലെ നിറവ്യത്യാസം.

ചർമത്തിലെ നിറവ്യത്യാസം.

ഗർഭാവസ്ഥയിലെ ആദ്യത്തെ മൂന്ന് മാസങ്ങൾക്കിടയിൽ തന്നെ ഗർഭാവസ്ഥയുടെ ഒരു മുഖംമൂടി ഭാവം നിങ്ങൾ നിരീക്ഷിക്കാൻ തുടങ്ങും. ഈ കാലയളവ് മുതൽക്കേ തന്നെ നിങ്ങളുടെ മുഖവും മുലഞ്ഞെട്ടുകളും കൂടുതൽ ഇരുണ്ട് വരുന്നതായി കാണപ്പെടും. സ്വാഭാവികമായും ഇരുണ്ട തൊലികളുള്ളവർക്ക് ഈ പാർശ്വഫലങ്ങൾ കൂടുതലായി കാണപ്പെടും

English summary

Symptoms In Earlier Pregnancy

Know the earlier signs and symptoms of pregnancy,and determine that you are carrying .
Story first published: Thursday, March 22, 2018, 10:00 [IST]
X
Desktop Bottom Promotion