TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ആര്‍ത്തവമോ ഗര്‍ഭമോ തിരിച്ചറിയാന്‍ പ്രയാസം ഈ ലക്ഷണം
ആര്‍ത്തവം സ്ത്രീകളില്‍ എത്രത്തോളം ആരോഗ്യ പ്രതിസന്ധികളും മാനസിക പ്രശ്നങ്ങളും ഉണ്ടാക്കുന്നു എന്ന് സ്ത്രീകള്‍ക്ക് മനസ്സിലാവും. എന്നാല്‍ ആര്‍ത്തവത്തേക്കാള്‍ ആര്‍ത്തവത്തോട് അനുബന്ധിച്ച് വരുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. എന്നാല്‍ ആര്‍ത്തവം വരുന്ന ദിവസത്തിന് രണ്ട് ദിവസം മുന്‍പ് വസ്ത്രത്തില്‍ രക്തക്കറ കാണുന്നു. എന്നാല്‍ അത് അല്പസമയത്തിനു ശേഷം നില്ക്കുന്നു. എങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങള്‍ ഗര്‍ഭിണിയാണെന്ന്. കാരണം ചില ആര്‍ത്തവ ലക്ഷണങ്ങള്‍ തന്നെയാണ് ഗര്‍ഭധാരണത്തിന്റേയും ലക്ഷണങ്ങള്‍. പലരും ഇത് തിരിച്ചറിയുന്നത് വളരെ വൈകിയാണ് എന്ന് മാത്രം.
Most read: കുഞ്ഞാവയുടെ കന്നിക്കുളി ശ്രദ്ധയോടെ വേണം, കാരണം
ഗര്ഭലക്ഷണവും ആര്‍ത്തവത്തിനു മുന്‍പ് ഉണ്ടാവുന്ന ചില ലക്ഷണങ്ങളും ഒരുപോലെയായിരിക്കും. ഇത് പലര്‍ക്കും അറിയാത്തതാണ് പലപ്പോഴും ഗര്‍ഭധാരണം നടന്നുവെന്ന് മനസ്സിലാക്കാന്‍ പലര്‍ക്കും കഴിയാതെ വരുന്നത്. എന്നാല്‍ പലപ്പോഴും ഗര്ഭലക്ഷണമെന്ന് വിചാരിച്ച് അത് പലപ്പോഴും ആര്‍ത്തവമായി മാറുന്ന നിരാശയും പലരും അനുഭവിച്ചിട്ടുണ്ടാവും. എന്തൊക്കെയാണ് ഇത്തരത്തില്‍ ആര്‍ത്തവത്തിനു മുന്നോടിയായി ഉണ്ടാവുന്ന ലക്ഷണവും ഗര്‍ഭധാരണ ലക്ഷണവും എന്ന് നോക്കാം. ഇത് രണ്ടും മനസ്സിലാക്കാന്‍ ഈ ലേഖനം വായിക്കാവുന്നതാണ്.
ഗര്‍ഭധാരണത്തിന്റെ ആദ്യകാല ലക്ഷണങ്ങള്‍
എന്നാല്‍ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒന്നാണ് പി എം എസ് ലക്ഷണങ്ങളും ഗര്‍ഭധാരണത്തിന്റെ ആദ്യ കാല ലക്ഷണങ്ങളും. ഇത് രണ്ടും ഏകദേശം ഒരു പോലെയാണ്. അതുകൊണ്ട് തന്നെയാണ് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നത്. എന്തൊക്കെയാണ് ഇനി ശ്രദ്ധിക്കേണ്ട ഗര്ഭധാരണലക്ഷണങ്ങള് എന്ന് നോക്കാം.
സ്തനങ്ങളിലെ സെന്സിറ്റീവിറ്റി
സ്തനങ്ങള്‍ വളരെയധികം സെന്‍സിറ്റീവ് ആയി മാറുന്ന സമയമാണ് ഗര്‍ഭകാലം. നിപ്പിളില്‍ വളരെയധികം വേദനയും സ്തനങ്ങളില്‍ തടിപ്പും മറ്റും കാണപ്പെടുന്നു. മാസങ്ങള്‍ പിന്നിടുന്നതോടെ സ്തനങ്ങളില്‍ ഞരമ്പുകള്‍ പുറത്തേക്ക് കാണപ്പെടുന്ന രീതിയില്‍ ആവുന്നു. ഇതെല്ലാം നിങ്ങള്‍ കുഞ്ഞിനെ മുലയൂട്ടാന്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ് എന്നതിന്റെ ലക്ഷണമാണ്.
എപ്പോഴും ഉറക്കം
എപ്പോഴും ഉറക്കം വരുന്നത് പോലേയും ക്ഷീണം ഉള്ളത് പോലേയും അനുഭവപ്പെടുന്നു. ശരീരത്തിലെ മെറ്റബോളിക് മാറ്റങ്ങളാണ് ഇതിന് പിന്നില്‍. നിങ്ങളുടെ ശരീരത്തെ പുതിയ ഒരു ജീവിതത്തിന് തയ്യാറെടുപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഗര്‍ഭകാല ലക്ഷണങ്ങളായി കണക്കാക്കാവുന്നതാണ്.
മനം പുരട്ടലും ഛര്‍ദ്ദിയും
ഗര്‍ഭം സ്ഥിരീകരിക്കപ്പെട്ട് നാല് ആഴ്ചക്ക് ശേഷമാണ് ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. എന്നാല്‍ എല്ലാ സ്ത്രീകളിലും ഗര്‍ഭകാല ലക്ഷണങ്ങള്‍ ഒരു പോലെ ആയിരിക്കുകയില്ല. എല്ലാവരിലും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് ഇത്തരം ലക്ഷണങ്ങള്‍ ഗര്‍ഭത്തിന്റെ ഏത് ആഴ്ച മുതല്‍ ഏത് ആഴ്ച വരെയായിരിക്കും എന്ന കാര്യം കൃത്യമായി പറയാന്‍ സാധിക്കുകയില്ല.
ശരീരതാപം വര്‍ദ്ധിക്കുന്നു
ശരീരത്തിന്റെ താപനില വളരെയധികം വര്‍ദ്ധിക്കുന്നു. 0.5 മുതല്‍ 1.5 ഡിഗ്രി വരെയെല്ലാം ശരീരത്തിന്റെ താപനില വര്‍ദ്ധിക്കുന്നു. ഇതും ഗര്‍ഭലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ആര്‍ത്തവ സമയത്തും ചില സ്ത്രീകളില്‍ ശരീരത്തില്‍ ചൂട് കൂടുതലായി കണ്ടെത്തിയിട്ടുണ്ട്.
മൂഡ് മാറ്റം
ആര്‍ത്തവ കാലത്ത് മാത്രമല്ല ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് മൂഡ് മാറ്റം. ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ആര്‍ത്തവത്തിനു മുന്നോടിയായും ചിലരില്‍ ഇത്തരം അവസ്ഥകള്‍ കണ്ടെത്തിയിട്ടുണ്ട്.
പ്രത്യേക ഭക്ഷണങ്ങളോടുള്ള ആര്‍ത്തി
ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് ചില പ്രത്യേക ഭക്ഷണങ്ങളോട് ആര്‍ത്തി തോന്നുന്നു. മധുരത്തേക്കാള്‍ ഉപ്പിനോടും പുളിയോടും ആയിരിക്കും കൂടുതല്‍ ഇഷ്ടം. ഇതിനര്‍ത്ഥം നിങ്ങള്‍ ഗര്‍ഭധാരണം ചെയ്തു എന്ന് തന്നെയാണ്. എന്നാല്‍ ഈ ഒരു ലക്ഷണം മാത്രം മുന്നില്‍ കണ്ട് അത് നിര്‍ണയിക്കാന്‍ സാധിക്കുകയില്ല.
ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട്
പലപ്പോഴും ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് നിങ്ങള്‍ക്ക് നേരിടാറുണ്ടോ? സ്റ്റെപ് കയറുമ്പോഴും മറ്റും ഇത്തരം പ്രതിസന്ധികള്‍ നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും ഓടിക്കയറി സ്റ്റെപ്പുകള്‍ കയറാന്‍ പാടില്ല. നിങ്ങളില്‍ ഭ്രൂണം വളര്‍ച്ച പ്രാപിച്ച് കൊണ്ടിരിക്കുന്നതിന്റെ ഫലമായി കൂടുതല്‍ ഓക്സിജന്‍ ആവശ്യമായി വരുന്നു. അതാണ് പലപ്പോഴും ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് നിങ്ങളില്‍ ഉണ്ടാക്കുന്നത്.
ഏരിയോള
സ്തനങ്ങളില്‍ ഏരിയോളയുടെ നിറം കറുപ്പായി മാറുന്നതും ഗര്‍ഭലക്ഷണങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഒരിക്കലും അപകടലക്ഷണങ്ങള്‍ അല്ല. നിങ്ങള്‍ ഗര്‍ഭധാരണത്തിന് തയ്യാറായി എന്ന് കാണിക്കുന്നതാണ് ഇത്. ഗര്‍ഭത്തിന്റെ നാല് ആഴ്ചകള്‍ പിന്നിടുമ്പോള്‍ പ്രകടമായ മാറ്റങ്ങള്‍ സ്തനങ്ങളില്‍ കാണപ്പെടുന്നു.
വയറു വേദന
ആര്‍ത്തവത്തിന് മുന്നോടിയായും ആര്‍ത്തവ സമയത്തും പലരിലും അതികഠിനമായ വയറു വേദന അനുഭവപ്പെടുന്നു. എന്നാല്‍ ഗര്‍ഭലക്ഷണങ്ങളില്‍ ഒന്ന് തന്നെയാണ് പലപ്പോഴും വയറു വേദന. എന്നാല്‍ ഈ വയറു വേദന അടിവയറ്റിലും വളരെ ചെറിയ തോതില്‍ മാത്രമായിരിക്കും ഉണ്ടാവുക. മാത്രമല്ല ഇത് നിങ്ങളുടെ പുറം ഭാഗത്തേയും ബാധിക്കുന്നു.
ഇടക്കിടെയുള്ള മൂത്രശങ്ക
ആര്‍ത്തവ കാലത്തും ഇത്തരം ഒരു അവസ്ഥ ഉണ്ടാവുന്നുണ്ട്. എന്നാല്‍ അത് ആര്ത്തവത്തോടനുബന്ധിച്ചല്ല ആര്‍ത്തവ സമയത്താണ് ഉണ്ടാവുന്നത്. പക്ഷേ ഗര്‍ഭധാരണം സംഭവിച്ച് ഭ്രൂണം വളരാന്‍ തുടങ്ങിയെങ്കില്‍ നിങ്ങള്‍ക്ക് ഇടക്കിടെയുള്ള മൂത്രശങ്ക ഉണ്ടാവുന്നു. ഗര്‍ഭപാത്രം വികസിക്കുന്നതിന്റെ ഫലമായാണ് ഇത്തരം ഒരു അവസ്ഥ സംജാതമാകുന്നത്.
ആര്‍ത്തവത്തിനു മുന്‍പുണ്ടാവുന്ന ലക്ഷണങ്ങള്‍
ആര്‍ത്തവത്തിന് മുന്‍പ് ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. പി എം എസ് എന്നാണ് ഇത് അറിയപ്പെടുന്നത്. എന്തൊക്കെ ലക്ഷണങ്ങളാണ് ശരീരം ആര്‍ത്തവത്തിനു മുന്‍പ് കാണിക്കുന്നത് എന്ന് നോക്കാം. എന്നാല്‍ ഇവയില്‍ പലതും ഗര്‍ഭധാരണത്തിന്റെ ആദ്യ കാല ലക്ഷണങ്ങളില്‍ ചിലതുമായി ബന്ധപ്പെട്ടത് തന്നെയാണ്. എന്തൊക്കെയാണ് പി എം എസ് ലക്ഷണങ്ങള്‍ എന്ന് നോക്കാം.
സ്തനങ്ങളില്‍ അസ്വസ്ഥത
ആര്‍ത്തവത്തോടനുബന്ധിച്ച് സ്ത്രീകളില്‍ സ്തനങ്ങളില്‍ അസ്വസ്ഥത ഉണ്ടാവുന്നു. സ്തനങ്ങളില്‍ വീക്കം സംഭവിച്ചതു പോലെയോ വളരെയധികം സെന്‍സിറ്റീവ് ആയതു പോലെയോ കാണപ്പെടുന്നു. മാത്രമല്ല ചെറിയ തോതില്‍ സ്തനങ്ങളില്‍ വേദനയും ഉണ്ടാവുന്നു. ഇതിനര്‍ത്ഥം നിങ്ങളുടെ ആര്‍ത്തവം അടുത്തെത്തി എന്നതാണ്. ആര്‍ത്തവം തുടങ്ങിക്കഴിഞ്ഞാല്‍ ഈ പ്രശ്നങ്ങള്‍ എല്ലാം ഇല്ലാതാവുന്നു.
പേശിവേദനയും നടുവേദനയും
പലരിലും ആര്‍ത്തവത്തിന് മുന്‍പ് പലരിലും മസില് വേദനയും നടുവേദനയും അനുഭവപ്പെടുന്നു. ഇത് ആര്‍ത്തവം കഴിയുന്നതോടെ ഇല്ലാതാവുകയും ചെയ്യുന്നു. ആര്‍ത്തവം തുടങ്ങുന്നത് വരെ പലരിലും ഇത് വളരെ തീവ്രമായി തന്നെ ബാധിക്കുന്നു. എന്നാല്‍ ആര്‍ത്തവം അവസാനിക്കുന്നതോടെ ഇത് ഇല്ലാതാവുകയും ചെയ്യുന്നു.
ഭക്ഷണത്തോടുള്ള താല്‍പ്പര്യം അല്ലെങ്കില്‍ താല്‍പ്പര്യമില്ലായ്മ
ചിലരില്‍ ആര്‍ത്തവത്തോട് അനുബന്ധിച്ച് ചില പ്രത്യേക ഭക്ഷണങ്ങളോട് താല്‍പ്പര്യവും ചിലര്‍ക്ക് ഭക്ഷണത്തോട് താല്‍പ്പര്യമില്ലാത്ത അവസ്ഥയും ഉണ്ടാവുന്നു. ചോക്ലേറ്റും മറ്റും ഇഷ്ടപ്പെടുന്നതാണ് പലരും. ഇതിനോടുള്ള താല്‍പ്പര്യം അല്പം കൂടുതലായിരിക്കും നിങ്ങളില്‍. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അത് പി എം എസ് ആണെന്ന് സംശയിക്കേണ്ടതാണ്.
മൂഡ് മാറ്റം
മൂഡ് മാറ്റമാണ് മറ്റൊന്ന്. നിങ്ങളില്‍ ഉണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങളുടെ ഫലമായാണ് പലപ്പോഴും മൂഡ് മാറുന്നു. പെട്ടെന്ന് ദേഷ്യം വരുകയും കരച്ചില് വരുകയും കാരണമില്ലാതെ ചിരിക്കുകയും ചെയ്യുന്നു. ഇതെല്ലാം ആര്‍ത്തവത്തോട് അനുബന്ധിച്ചുള്ള ശാരീരിക മാനസിക അവസ്ഥകളാണ്. അതുകൊണ്ട് ഡിപ്രഷന് പോലുള്ളവ കൂടുതലാണെങ്കില്‍ അത് അല്പം ശ്രദ്ധിക്കേണ്ടതാണ്.
ക്ഷീണം
പലപ്പോഴും ആര്‍ത്തവത്തിന് മുന്നോടിയായി പലരിലും വളരെയധികം ക്ഷീണം കാണപ്പെടുന്നു. ആര്‍ത്തവ ദിവസങ്ങളില്‍ രക്തപ്രവാഹം നിലക്കുന്നതോടെ ഈ ക്ഷീണവും മാറുന്നു. അതുകൊണ്ട് ഒരിക്കലും ഇതൊന്നും പേടിക്കേണ്ട ലക്ഷണങ്ങള്‍ അല്ല എന്ന കാര്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
മുഖക്കുരു
മുഖക്കുരു സാധാരണ ആര്‍ത്തവത്തോട് അനുബന്ധിച്ച് പലരിലും ഉണ്ടാവുന്നു. ഏകദേശം 80 ശതമാനം സ്ത്രീകളിലും ഇത്തരം മുഖക്കുരു കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ കണ്ടാല്‍ ആര്‍ത്തവത്തിനുള്ള സമയം അടുത്തെത്തി എന്ന് വേണമെങ്കില്‍ നിങ്ങള്‍ക്ക് പറയാവുന്നതാണ്. ഇത് ആര്‍ത്തവത്തിന് ശേഷം ഇല്ലാതാവുകയും ചെയ്യുന്നു.
വയറിന് കനവും ശരീരഭാരം കൂടുതലും
വയറിന് കനവും ശരീരഭാരം കൂടുതലും ആണ് നിങ്ങളുടേതെങ്കില്‍ അതിന്റെ അര്‍ത്ഥവും നിങ്ങള്‍ക്ക് ആര്‍ത്തവം ഉണ്ടാവുന്നതിനുള്ള സാധ്യതയെ തന്നെയാണ് കാണിക്കുന്നത്. അടിവസ്ത്രങ്ങള്‍ വളരെയധികം ടൈറ്റ് ആയി നില്ക്കുന്നു. എന്നാല്‍ ആര്‍ത്തവത്തിന് ശേഷം ഇത് ഇല്ലാതാവുന്നു. അതുകൊണ്ട് ഈ തടിയെക്കുറിച്ച് വളരെയധികം ആശങ്കപ്പെടേണ്ടതായി ഇല്ല.