For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാം പ്രസവമല്ലേ, അപ്പോള്‍പ്പിന്നെ.....

|

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നാണ് ഗർഭിണിയാകുക എന്നത്.അതിനേക്കാളുപരി പ്രസവിക്കുക വഴി അവൾ മനുഷ്യരാശിയിലെ ഏറ്റവും വിലയേറിയ സമ്മാനം കൊണ്ട് അനുഗ്രഹീതയാകുന്നു.

എല്ലാവർക്കും ആ ഭാഗ്യം ഉണ്ടാകണമെന്നില്ല.മനുഷ്യരിൽ പകുതിപേർക്കു (പുരുഷന്മാർക്ക് )അതിനുള്ള ഭാഗ്യം ഇല്ല.സ്ത്രീകൾക്കും എല്ലാവർക്കും അതിനു സാധിക്കണമെന്നില്ല.അതിനാൽ ആരോഗ്യമുള്ള ഒരു കുഞ്ഞിനെ കിട്ടുക എന്ന പദവി ആസ്വദിക്കണം.

ആദ്യമായി ഗർഭിണിയാകുന്ന സ്ത്രീക്ക് ചുറ്റും ആകാംഷകളും അവ്യക്തതയും ഉണ്ടാകും.അവരുടെ ശരീരത്തിന് എന്ത് സംഭവിക്കുന്നു എന്നോർത്ത് ആകുലപ്പെടുന്നു.കാരണം ഇതെല്ലം അവർക്ക് പുതിയ അറിവാണ്.

എന്നാൽ രണ്ടാമത്തെ പ്രസവം സംബന്ധിച്ച് ഇതൊന്നും ഒട്ടും പുതുമയല്ല എന്നവർ കരുതുന്നു.എന്നാൽ ഇത് സത്യത്തിൽ നിന്നും അകലെയാണ്.

കാര്യമെല്ലാം ഒന്നാണെങ്കിലും രണ്ടാമത്തെ പ്രസവം ആദ്യത്തേതിൽ നിന്നും വ്യത്യസ്തമാണ്.രണ്ടാമത്തെ തവണയും 'അമ്മ ആദ്യത്തെ അതെ രീതിയിൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്.ഈ ലേഖനത്തിൽ അതിനെക്കുറിച്ചു പറയുന്നു.

നേരത്തെ തന്നെ പ്രകടമാകുന്നു

നേരത്തെ തന്നെ പ്രകടമാകുന്നു

നിങ്ങളുടെ കുട്ടി വേഗത്തിൽ വളരുമെന്നോ അല്ലെങ്കിൽ നിങ്ങളുടെ ആദ്യ കുട്ടിയെക്കാൾ വലുതായി വളരുമെന്നോ ഇത് അർത്ഥമാക്കുന്നില്ല. യഥാർത്ഥത്തിൽ സംഭവിക്കുന്നത് നിങ്ങളുടെ പേശികൾ ആദ്യ ഗർഭധാരണസമയത്തെക്കാൾ കൂടുതൽ അയഞ്ഞതായാണ്. അതിനാൽ ആദ്യത്തേതിന്റെതു പോലെ പിടിച്ചു നിൽക്കാനാകില്ല.പ്രസവവും നേരത്തെയാകാം.

ഭക്ഷണം തെരഞ്ഞെടുക്കൽ

ഭക്ഷണം തെരഞ്ഞെടുക്കൽ

ആദ്യ ഗർഭ സമയത്തു നിങ്ങൾ ഒറ്റയ്ക്കായിരിരിക്കും .പലതരം ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും നിങ്ങൾ ശരിയായി ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കും. എന്നാൽ രണ്ടാമത്തെ ഗർഭ സമയത്തു ആദ്യത്തെ കുഞ്ഞു വീട്ടിൽ ഓടി നടക്കുകയാണ്.അതിനു പിന്നാലെയുള്ള പാച്ചിലിൽ നിങ്ങൾ ഗർഭിണിയാണെന്ന കാര്യം പോലും മറന്നുപോകാം.ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ നിയന്ത്രിക്കാനും മദ്യവും പുകവലി പോലുള്ളവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും വേണം.ചിലപ്പോൾ ചുവന്ന മാംസം ആദ്യത്തെ സമയത്തേക്കാൾ കൂടുതൽ കഴിക്കാൻ ശ്രമിക്കും.

കൂടുതൽ വേദനകൾ

കൂടുതൽ വേദനകൾ

പലരും ആദ്യ ഗർഭത്തേക്കാൾ കൂടുതൽ വേദനയും പുതുമുട്ടും രണ്ടാമത്തേതിൽ അനുഭവിക്കുന്നതായി പറയാറുണ്ട്.കാരണം ആദ്യ കുട്ടിയുടെ പിന്നാലെയുള്ള ഓട്ടം തന്നെ.ആദ്യ തവണയും നിങ്ങൾക്ക് വേദനകൾ ഉണ്ടെങ്കിൽ രണ്ടാമത്തെ തവണ അത് കൂടുതലായിരിക്കും.കൂടുതൽ വ്യായാമം ചെയ്യുകയാണ് ഇത് കുറയ്ക്കാനുള്ള ഏക വഴി.മുട്ട് മടക്കി ഉയർന്നു എഴുന്നേൽക്കാനും സാധനങ്ങൾ ഉയർത്താനും ശ്രമിക്കുക.അങ്ങനെ പിന്നിലേക്കുള്ള സമ്മർദ്ദം കുറയ്ക്കാനാകും.

കൂടുതൽ അവബോധം

കൂടുതൽ അവബോധം

ആദ്യ ഗർഭ സമയത്തു എല്ലാവരും നിങ്ങളുടെ ചുറ്റുമായിരിക്കും.നിങ്ങളും ധാരാളം ഗര്ഭസംബന്ധമായ വാർത്തകളും വീഡിയോയും കാണുകയും ചെയ്യും.എന്നാൽ രണ്ടാമത്തെ തവണ കുഞ്ഞു നിങ്ങളെ ചവിട്ടുമ്പോഴോ വേദനിപ്പിക്കുമ്പോഴോ വിറ്റാമിൻ ഗുളിക കഴിക്കുമ്പോളോ ആണ് നിങ്ങൾ ഗർഭിണിയാണ് എന്നോർക്കുന്നത്.നിങ്ങളുടെ ശരീരം മരുന്ന് എന്നൊക്കെ ചിന്തിക്കാനുള്ള സമയം പോലും ഉണ്ടാകില്ല.

വസ്ത്രധാരണം

വസ്ത്രധാരണം

ആദ്യ ഗർഭസമയത്തു നിങ്ങൾ പല തരം വസ്ത്രങ്ങൾ ധരിക്കുകയും മേക്കപ്പിടുകയും ചെയ്തിരിക്കും. മറ്റേണിറ്റി വസ്ത്രങ്ങൾ കൊണ്ട് നിങ്ങളുടെ അലമാര നിറഞ്ഞിട്ടുണ്ടാകും.അതിനു ശേഷം ഇവയെല്ലാം ഉപയോഗമില്ലാത്തവ എന്ന് കരുതിയിട്ടുണ്ടാകും.രണ്ടാമത്തെ പ്രസവത്തിലും സുഖമായിരിക്കുക എന്നത് പ്രധാനമാണ്.

ആദ്യ ഗർഭ സമയത്തു

ആദ്യ ഗർഭ സമയത്തു

ആദ്യ ഗർഭ സമയത്തു നിങ്ങൾ കൂടുതൽ ആകാംഷാഭരിതർ ആയിരിക്കും .അതിനാൽ തന്നെ എല്ലാം മറ്റുള്ളവരിൽ എത്തിക്കാനും ആഗ്രഹിക്കും.കുഞ്ഞിന്റെ ഭംഗിയുള്ള ചിത്രങ്ങളും,ഉറക്കമില്ലാത്ത രാത്രിയും എല്ലാം എന്നാൽ രണ്ടാമത്തെ തവണ ഇതിനുള്ള അവസരങ്ങൾ വളരെ കുറവായിരിക്കും.കാരണം കുഞ്ഞിനെ നിങ്ങളുടെ കൈയിൽ വച്ചുകൊണ്ടു വേണം എല്ലാ കാര്യവും ചെയ്യാൻ.

വൈകാരിക നാടകങ്ങൾ കുറവായിരിക്കും

വൈകാരിക നാടകങ്ങൾ കുറവായിരിക്കും

ആദ്യ തവണ ഗർഭിണിയായിരുന്നപ്പോൾ എന്തെല്ലാം വൈകാരിക നാടകങ്ങൾ കാണിച്ചിട്ടുണ്ടന്ന് ഓർക്കുന്നുണ്ടോ?ഇത് വീണ്ടും സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.കാരണം നിങ്ങൾക്ക് പ്രായവും ഉത്തരവാദിത്വവുമെല്ലാം കൂടി.കൂടാതെ വീട്ടിൽ ഒരു കുട്ടിയുമുണ്ട്.വൈകാരിക തലം വച്ച് നോക്കുമ്പോൾ ആദ്യത്തേതിനേക്കാൾ എളുപ്പം രണ്ടാമത്തെ പ്രസവമാണ്.

Read more about: pregnancy pregnant
English summary

How Is A Second Pregnancy Different From The First One

How Is A Second Pregnancy Different From The First One
Story first published: Tuesday, February 27, 2018, 18:11 [IST]
X
Desktop Bottom Promotion