For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാവ വളരാനും ബുദ്ധിയ്ക്കും ഹോംമേഡ് കുറുക്ക്

വാവ വളരാനും ബുദ്ധിയ്ക്കും ഹോംമേഡ് കുറുക്ക്

|

വയറ്റില്‍ കുഞ്ഞുണ്ടാകുന്നതിനു മുന്‍പേ തന്നെ കുഞ്ഞിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ വയ്ക്കുന്നവരാണ് മാതാപിതാക്കള്‍. കുഞ്ഞ് വയറ്റിലുണ്ടായി പുറത്തു വന്ന് കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കാര്യമായി ശ്രദ്ധിച്ച് അവരുടെ നല്ലതിനായി ആറ്റു നോറ്റിരിയ്ക്കുന്നവരാണ് ഓരോ മാതാപിതാക്കളും.

നവജാത ശിശുക്കളുടെ വളര്‍ച്ചയുടെ ഓരാ ഘട്ടങ്ങളും പ്രധാനമാണെന്നു പറയാം. അമ്മ കഴിയ്ക്കുന്ന ഭക്ഷണം മുതല്‍ കുഞ്ഞിനു നല്‍കുന്ന ഭക്ഷണങ്ങള്‍ വരെ ഇതില്‍ പ്രധാനമാണ്.

കുഞ്ഞു ജനിച്ചാല്‍, അതായത് നവജാത ശിശുവിന് ആറു മാസം വരെ മുലപ്പാല്‍ തന്നെയാണ് പ്രധാനം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ദഹനത്തിനും പ്രതിരോധ ശേഷി വളര്‍ത്താനുമെല്ലാം മുലപ്പാലിലെ പല ഘടകങ്ങളും സഹായിക്കുന്നു.

ആറു മാസം കഴിഞ്ഞാല്‍ നാം കുഞ്ഞിന് കുറുക്കു പോലെയുള്ള ഭക്ഷണങ്ങള്‍ നല്‍കിത്തുടങ്ങും. കട്ടി കുറഞ്ഞ, എന്നാല്‍ ദഹിയ്ക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങളാണ് ഇതില്‍ വരുന്നത്.

കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്കായി വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന കുറുക്കു പൊടിയുണ്ട്. ബേബി ഫുഡ് റെഡിമേയ്ഡായി വാങ്ങി നല്‍കാതെ ഇതു നല്‍കുന്നതാണ് ഏറ്റവും നല്ലത്.

ആര്‍ത്തവം ക്രമമാക്കാന്‍ മോരിലിട്ട വെളുത്തുള്ളിആര്‍ത്തവം ക്രമമാക്കാന്‍ മോരിലിട്ട വെളുത്തുള്ളി

ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ, കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും ബുദ്ധിയ്ക്കും ആരോഗ്യത്തിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാനുമെല്ലാം ഒരുപോലെ ഗുണം നല്‍കുന്ന ഒന്നാണിത്.

14 ചേരുവകള്‍

14 ചേരുവകള്‍

14 ചേരുവകള്‍ ഉപയോഗിച്ചാണ് ഈ പ്രത്യേക കുറക്കു തയ്യാറാക്കുന്നത്. ഇതില്‍ ധാന്യങ്ങളും ഡ്രൈ നട്‌സും മസാലയുമെല്ലാം ഉള്‍പ്പെടുന്നു. ഈ മസാലകള്‍ ചേര്‍ക്കുന്നത് കുഞ്ഞിന്റെ പ്രതിരോധ ശേഷി നല്‍കാനും വയറിന്റെ ആരോഗ്യത്തിനുമെല്ലാം ഏറെ നല്ലതാണ്.

 പ്രത്യേക കുറുക്കുപൊടി

പ്രത്യേക കുറുക്കുപൊടി

ബ്രൗണ്‍ അരി, റാഗി, ഗോതമ്പ്, ബദാം, പിസ്ത, ചെറുപയര്‍, കടല, കടലപ്പരിപ്പ്, കപ്പലണ്ടി, കുരുമുളക്, അയമോദകം, ജീരകം, വേപ്പില, ഇഞ്ചി എന്നിവയാണ് ഈ പ്രത്യേക കുറുക്കുപൊടി തയ്യാറാക്കാന്‍ വേണ്ടത്.

ബ്രൗണ്‍ അരി

ബ്രൗണ്‍ അരി

ബ്രൗണ്‍ അരി, കപ്പലണ്ടി തൊലി കളഞ്ഞത്, കടലപ്പരിപ്പ്, ചെറുപയര്‍, കടല, ബദാം, പിസ്ത എന്നിവയെല്ലാം 50 ഗ്രാം വീതം, ഗോതമ്പ് 125 ഗ്രാം, റാഗി 500 ഗ്രാം എന്നിവയാണ് ഈ പ്രത്യേക കുറുക്കു പൊടി തയ്യാറാക്കാന്‍ വേണ്ടത്. ഇതിനു പുറമേ കറിവേപ്പില എണ്ണ ചേര്‍ക്കാതെ വറുത്തത് ഒരു പിടി, ഇഞ്ചി 1 കഷ്ണം, കുരുമുളക് 1 ടീസ്പൂണ്‍, അയമോദകം 15 ഗ്രാം, ജീരകം 15 ഗ്രാം എന്നിവയും വേണം.

റാഗി

റാഗി

റാഗിയില്‍ കാല്‍സ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ അവ അസ്ഥികളെ ശക്തിപ്പെടുത്താന്‍ സഹായിക്കും. കുട്ടികള്‍ക്ക് സ്വാഭാവികമായി അയേണ്‍ നല്‍കുന്ന, ഇതു വഴി വിളര്‍ച്ച തടയുന്ന ഒന്നു കൂടിയാണിത്.

ബദാം

ബദാം

മുതിര്‍ന്നവര്‍ക്കു മാത്രമല്ല, കുട്ടികള്‍ക്കും നല്‍കാവുന്ന നല്ലൊരു ഭക്ഷണവസ്തുവാണ് ബദാം. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെ കുട്ടികള്‍ക്കു നല്‍കുന്ന ഇത് വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്കു ലഭിയ്‌ക്കേണ്ടുന്ന പല പോഷകങ്ങളും നല്‍കുന്നു. ബദാമിലെ ഫോസ്ഫറസ് കുട്ടികളുടെ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ഏറെ പ്രധാനമാണ്.ബദാമിലെ ആല്‍ക്കലി പ്രതിരോധശേഷി വളര്‍ത്താന്‍ ഏറെ നല്ലതാണ്.ഇതിലെ എല്‍ കാര്‍ട്ടിനൈന്‍, റൈബോഫ്‌ളേവിന്‍ എന്നിവ തലച്ചോറിന്റെ വികാസത്തിന് ഏറെ ഉത്തമമാണ്.

ചെറുപയര്‍

ചെറുപയര്‍

പ്രോട്ടീന്‍ സമ്പുഷ്ടമാണ് ചെറുപയര്‍. മസിലുകള്‍ക്കു ബലം വരുന്നതിനും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ശരീര വളര്‍ച്ചയ്ക്കുമെല്ലാം അത്യാവശ്യം. ദിവസവും കുട്ടിയ്ക്കു ചെറുപയര്‍ നല്‍കുന്നത് പ്രോട്ടീന്‍ ആവശ്യം ഒരു പരിധി വരെ പൂര്‍ത്തീകരിയ്ക്കാന്‍ സഹായിക്കും.തൂക്കം വര്‍ദ്ധിപ്പിയ്ക്കാനും അമിത വണ്ണമില്ലാതെ പുഷ്ടി ലഭിയ്ക്കാനും ചെറുപയര്‍ ഏറെ നല്ലതാണ്.

പിസ്ത

പിസ്ത

പിസ്തയിലും ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. 100 ഗ്രാം പിസ്തയില്‍ 20 ഗ്രാം പ്രോട്ടീനുണ്ട്. ധാരാളം ഊര്‍ജം നല്‍കുന്ന ഇത് വൈറ്റമിനുകളുടേയും ഡയറ്റെറി ഫൈബറിന്റേയും നല്ലൊരു ഉറവിടാണ്. കുട്ടികള്‍ക്ക് ഊര്‍ജസ്വലത നല്‍കുന്ന ഒന്നു കൂടിയാണ് ഇത്. പ്രതിരോധ ശേഷിയ്ക്കും നല്ലതാണ്.

കടലയും കടലപ്പരിപ്പുമെല്ലാം

കടലയും കടലപ്പരിപ്പുമെല്ലാം

ഇതുപോലെ കടലയും കടലപ്പരിപ്പുമെല്ലാം പ്രോട്ടീന്‍, വൈറ്റമിന്‍ സമ്പുഷ്ടമാണ്. ആരോഗ്യകരമായ തൂക്കം നില നിര്‍ത്തുന്നവയാണ് ഇവ. ശരീരത്തിനു മറ്റു പല ഗുണങ്ങള്‍ നല്‍കുന്നവയും

കപ്പലണ്ടി

കപ്പലണ്ടി

കപ്പലണ്ടി അഥവാ നിലക്കടലയും പ്രോട്ടീന്‍, വൈറ്റമിന്‍ സമ്പുഷ്ടമാണ്. ഇതിന്റെ തൊലി കളഞ്ഞു വേണം, കുട്ടികള്‍ക്കുള്ള ഈ കുറക്കില്‍ ഉപയോഗിയ്ക്കാന്‍. കപ്പലണ്ടിയില്‍ 2.5 ഗ്രാം നാരുകളുണ്ട്‌. നമ്മുടെ ശരീരത്തിന്‌ ഒരു ദിവസം വേണ്ട നാരിന്റെ 10 ശതമാനം.ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ ഇ എന്നിവയുടെ നല്ലൊരു ഉറവിടമാണ്‌ പുഴുങ്ങിയ കപ്പലണ്ടി.

കുരുമുളക്

കുരുമുളക്

ബാക്കിയുള്ള കുരുമുളക്, അയമോദകം, ജീരകം, കറിവേപ്പില, ഇഞ്ചി തുടങ്ങിയ ചേരുവകള്‍ ദഹനത്തിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാനും മറ്റ് ഒരു പിടി ആരോഗ്യ ഗുണങ്ങള്‍ നല്‍കാനും ഏറെ നല്ലതാണ്.

ഇവയെല്ലാം

ഇവയെല്ലാം

ഇവയെല്ലാം കൂടി ഉണക്കുക. വെയിലില്‍ വച്ചും ഉണക്കാം. നല്ല പോലെ ഉണക്കിപ്പൊടിച്ച് വായു കടക്കാത്ത ടിന്നില്‍ അടച്ചു വയ്ക്കാം. ഇതില്‍ നിന്നും ആവശ്യത്തിന് എടുത്ത് പാലിലോ അല്ലെങ്കില്‍ വെള്ളത്തിലോ പനംചക്കരയോ കല്‍ക്കണ്ടമോ ചേര്‍ത്തു കുറുക്കി നല്‍കാം. വെള്ളമാണ് നല്ലത്. പാലാണ് ഉപയോഗിയ്ക്കുന്നതെങ്കില്‍ ഇതിനിരട്ടി വെള്ളം കൂടി ചേര്‍ത്തു വേണം, കുറുക്കുണ്ടാക്കാന്‍.

ഈ പ്രത്യേക ചേരുവ

ഈ പ്രത്യേക ചേരുവ

ഈ പ്രത്യേക ചേരുവ കുട്ടിയുടെ ശരീരത്തിന്റെ മാത്രമല്ല, തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഏറെ പ്രധാനമാണ്. പ്രതിരോധ ശേഷിയ്ക്കും ഊര്‍ജത്തിനുമെല്ലാം സഹായിക്കുന്ന പ്രത്യേക കുറുക്കു പൗഡറാണിത്.

English summary

Home Made Baby Food For Growth Of The Baby

Home Made Baby Food For Growth Of The Baby, Read more to know about,
X
Desktop Bottom Promotion