For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ഗര്‍ഭകാലപ്രമേഹം അപകടമാകുന്നത്‌

  |

  നമ്മൾക്കെല്ലാം അറിയാവുന്നതുപോലെ, ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലഘട്ടങ്ങളിൽ ഒന്നാണ് ഗർഭകാലം . ഒരു കുഞ്ഞിനെ ഗർഭംധരിക്കുവാൻ ശ്രമിക്കുന്ന നിമിഷം മുതൽ തന്നെ, ഗർഭധാരണത്തെക്കുറിച്ച് സ്വപ്നം കാണുകയും അത് ഏറ്റവും സുന്ദരവും ലളിതമായ രീതിയിൽ ആകാനായി ശ്രമിക്കുകയും ചെയ്യും.

  എന്നിരുന്നാലും, സുഖകരമായ ഗർഭധാരണരീതികൾ എല്ലാവർക്കും ഉണ്ടായിരിക്കില്ല, ഈ വിഷമഘട്ടത്തിൽ ഒരു സ്ത്രീയെ ബാധിക്കുന്ന നിരവധി ആരോഗ്യ സാഹചര്യങ്ങളുണ്ട്. ഇത്തരത്തിലുള്ള അവസ്ഥകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹം.

  ഇത്തരം പ്രമേഹം ഇന്ത്യൻ വനിതകളിൽ, പ്രത്യേകിച്ച് മെട്രോ, മറ്റ് മേഖലകളിൽ വളരെ സാധാരണമാണ്. ശുദ്ധമായ ജീവിതശൈലി നിലനിർത്തുന്നതിലൂടെ നിയന്ത്രണവിധേയമാക്കാൻ കഴിയുന്ന ഒരു രൂപമാണ് പ്രമേഹം.

  കൂടാതെ, ഈ പ്രമേഹം പ്രസവത്തിനു ശേഷം പ്ലാസന്റ നീക്കം ചെയ്യുകയും ചെയ്യുമ്പോൾ അപ്രത്യക്ഷമാകുകയും ചെയ്യുന്നു . ഗർഭാവസ്ഥയിലെ പ്രമേഹത്തെ കുറിച്ചറിയാൻ വായിക്കുക

   ശ്രദ്ധേയമായ ലക്ഷണങ്ങളുടെ അഭാവം

  ശ്രദ്ധേയമായ ലക്ഷണങ്ങളുടെ അഭാവം

  പ്രമേഹവുമായി ബന്ധപ്പെട്ട മിക്ക ലക്ഷണങ്ങളും വളരെ സാധാരണമാണ്. മിക്ക ഗർഭിണികളിലും ഇത് കാണപ്പെടുന്നു. ക്ഷീണം, വർദ്ധിച്ചുവരുന്ന ദാഹം, ഓക്കാനം, ഛർദ്ദി എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ലക്ഷണങ്ങളുടെ ശുദ്ധമായ സ്വഭാവം കാരണം, അവർ ശ്രദ്ധിക്കപ്പെടാതെ പോകുകയും യഥാർത്ഥത്തിൽ അമ്മയെയും കുഞ്ഞിനേയും ഇത് അപകടത്തിലാക്കുകയും ചെയ്യും

  രോഗനിർണ്ണയം

  രോഗനിർണ്ണയം

  ലക്ഷണങ്ങൾ വളരെ വ്യക്തമല്ലാത്തതിനാൽ, ഗർഭാവസ്ഥയിലെ പ്രമേഹ ചികിത്സാ രീതികളിൽ കൃത്യമായ രോഗനിർണയം വളരെ നിർണ്ണായകമാണ്. ഗർഭിണിയായ മാതാവിന്റെ രക്തത്തിൽ ഗ്ലൂക്കോസിൻറെ അളവ് കണ്ടാൽ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതത്വം ഉറപ്പാക്കാനായി നിരവധി ടെസ്റ്റുകൾ നടത്താറുണ്ട്

  ഭാരം കൂടിയ കുഞ്ഞു

  ഭാരം കൂടിയ കുഞ്ഞു

  അമ്മയുടെ ശരീരത്തിലെ ഉയർന്ന ഗ്ലൂക്കോസ് കാരണം, കുട്ടികൾ അത് ആഗിരണം ചെയ്യുകയും വലുതാവുകയും ചെയ്യും. ഈ അവസ്ഥയെ മാക്രോസോമിയ എന്ന് വിളിക്കുന്നു. പിന്നീട് ജീവിതത്തിൽ, ഇത്തരം കുട്ടികൾ പലപ്പോഴും അമിതഭാരമുള്ളതായി കാണപ്പെടുന്നു.

  ജീവിതശൈലിയിലെ മാറ്റങ്ങൾ

  ജീവിതശൈലിയിലെ മാറ്റങ്ങൾ

  ഗർഭാവസ്ഥയിൽ മുഴുവൻ ഗർഭിണികൾ ശരിയായ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നെങ്കിൽ ഗർഭസ്ഥ ശിശുവിന് യാതൊരു പ്രശ്നവും നേരിടേണ്ടി വരില്ല, അവളുടെ കുഞ്ഞു പൂർണമായും സുരക്ഷിതവും ആരോഗ്യകരവുമായിരിക്കും. മദ്യം, പുകവലി എന്നിവയുടെ ഉപഭോഗം അത്തരം അമ്മമാർക്ക് കർശനമായി ഉപേക്ഷിക്കണം . പതിവായി ലഘുവായ വ്യായാമവും ചെയ്യണം.

  ഗർഭാവസ്ഥയിലെ എല്ലാ പ്രമേഹത്തിനും ഇൻസുലിൻ ആവശ്യമില്ല

  ഗർഭാവസ്ഥയിലെ എല്ലാ പ്രമേഹത്തിനും ഇൻസുലിൻ ആവശ്യമില്ല

  ഭൂരിഭാഗം സ്ത്രീകൾക്കും ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന പ്രമേഹത്തിനു ഇൻസുലിൻ എടുക്കേണ്ട ആവശ്യമില്ല.ജി ഡി എം ഉള്ള സ്ത്രീകളിൽ കുറഞ്ഞ അളവിലെ ഇൻസുലിൻ ചിലപ്പോൾ നിർദ്ദേശിക്കാറുണ്ട്.(ചിലപ്പോൾ ദിവസവും 4 തവണ വരെ എടുക്കേണ്ടി വരും.)ഇത് വേദനാജനകമായതിനാൽ പല സ്ത്രീകളും മരുന്ന് കഴിക്കാനാണ് താൽപര്യപ്പെടുന്നത്.

  നവജാത ശിശുവിന് പ്രത്യേക സംരക്ഷണം ആവശ്യമാണ്

  നവജാത ശിശുവിന് പ്രത്യേക സംരക്ഷണം ആവശ്യമാണ്

  അമ്മയുടെ ഗർഭപാത്രത്തിൽ വച്ച് കുട്ടിയുടെ ശരീരത്തിൽ പ്രവേശിച്ച ഉയർന്ന ഗ്ലൂക്കോസ് കാരണം, രക്തത്തിലെ പഞ്ചസാരയുടെ സ്ഥിരത നിലനിർത്തുന്നതിന് അവർക്ക് ബുദ്ധിമുട്ടായിരിക്കും. ഈ തരത്തിലുള്ള കുട്ടികൾക്ക് പലപ്പോഴും ഫോർമുല പാൽ ആവശ്യമുള്ളതായി കാണപ്പെടുന്നു. അവർ ജനിച്ച ശേഷം എൻഐസിയു വിൽ വയ്ക്കാനും സാധ്യതയുണ്ട്

  ജനനവൈകല്യങ്ങൾ

  ജനനവൈകല്യങ്ങൾ

  കൃത്യമായ പരിചരണമെടുത്തില്ലെങ്കിൽ, അമ്മയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ , ഗർഭിണിയായ പ്രമേഹരോഗബാധിതരായ അമ്മമാരിൽ ജനന വൈകല്യങ്ങളുള്ള കുഞ്ഞു പിറക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ജനന വൈകല്യങ്ങൾ വൃക്കയുടെ തകരാറ് , മസ്തിഷ്ക അസന്തുലനം എന്നിവയും ഉൾപ്പെടുന്നു

  ഭാരക്കൂടുതൽ

  ഭാരക്കൂടുതൽ

  ഗർഭിണിയാകുന്നതിനു മുൻപ് പ്രമേഹമുള്ള സ്ത്രീകളിൽ ഗർഭിണിയായ ശേഷം ഭാരക്കൂടുതലിന് സാധ്യതയുണ്ട്.അതിനാൽ പ്രമേഹ പരിശോധന ചെയ്ത് മരുന്ന് കഴിച്ചു ഭാരവും നിയന്ത്രിക്കേണ്ടതാണ്.

  റിസ്‌ക്കുള്ള സ്ത്രീകൾ

  റിസ്‌ക്കുള്ള സ്ത്രീകൾ

  പലപ്പോഴും, പ്രമേഹത്തിന്റെ കുടുംബ ചരിത്രമുള്ള സ്ത്രീകളിലാണ് ഈ പ്രമേഹം രൂപം കൊള്ളുന്നത്. അമേരിക്കൻ ഇൻഡ്യൻ, ആഫ്രിക്കൻ അമേരിക്കൻ എന്നിവരേക്കാളും ഏഷ്യൻ വനിതകളിലാണ് ഈ അസുഖം കൂടുതലായി കാണുന്നത് . ഗർഭധാരണത്തിൽ ഈ രോഗം കണ്ടെത്തിയ സ്ത്രീകൾ ഭാവിയിൽ പ്രമേഹരോഗബാധിതരാകാൻ സാധ്യതയുണ്ട്

  English summary

  Everything You Need To Know About Gestational Diabetes

  Everything You Need To Know About Gestational Diabetes,
  Story first published: Tuesday, February 6, 2018, 10:22 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more